Saturday, 7 January 2017

തസ്ബീഹ് നിസ്ക്കാരം സംബന്ധിച്ച ഹദീസ് صَلَاة التَّسْبِيحِ

അൽ കിതാബ് പഠന പരമ്പര 228 
07.01.2017
 സ്‌പെഷ്യൽ ക്ലാസ്സ് 

വിഷയം :തസ്ബീഹ് നമസ്ക്കാരം 

തസ്ബീഹ് നിസ്ക്കാരം സംബന്ധിച്ച ഹദീസ് സ്വഹീഹ് അല്ലെങ്കിൽ ഹസൻ  ആണെന്ന് പ്രസ്താവിച്ച ചില പ്രമുഖ പണ്ഡിതർ(rahimahumullah)
 :  الآجري، الحاكم، البيهقي،  أبو موسى المديني، المنذري، وابن ناصر الدين الدمشقي،  العلائي، الزركشي، الهيتمي،  السيوطي، المباركفوري،  الألباني
(കൂടാതെ ഇമാം നവവിയുടെയും ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനിയുടെയും ചില കിതാബുകളിൽ ഈ ഹദീസ് ഹസൻ ആയി പരാമര്ശിക്കപ്പെട്ടിരിക്കുന്നു)

തസ്ബീഹ് നിസ്ക്കാരം സംബന്ധിച്ച ഹദീസ്  ദുർബലം ആണെന്ന് പ്രസ്താവിച്ച ചില പ്രമുഖ പണ്ഡിതർ (rahimahumullah)
الإمام أحمد، الترمذي، العقيلي، ابن العربي، ابن تيمية،الشوكاني

തസ്ബീഹ് നിസ്ക്കാരം സംബന്ധിച്ച ഹദീസ്  വ്യാജ നിർമ്മിതം ആണെന്ന് ഇമാം ഇബ്നുൽ ജൗസി റഹിമഹുല്ലാഹ് നിരൂപിച്ചിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽ ഇബ്നുൽ ജൗസിയുടെ നിരൂപണം അതിരു കവിഞ്ഞു പോയിട്ടുണ്ടെന്നും ഇമാം ഇബ്നുൽ ജൗസിയ്ക്കു തെറ്റ് പറ്റിയിട്ടുണ്ടെന്നും നിരവധി പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

തസ്ബീഹ് നിസ്‌കാരത്തിന്റെ ഹദീസ് സ്വഹീഹ് ആണെന്ന്  പ്രമുഖ സലഫീ പണ്ഡിതൻ ശൈഖ്‌ അൽബാനി റഹിമഹുല്ലാഹ്(AH 1333-1420) വ്യക്തമാക്കിയിട്ടുള്ളത്   ശ്രദ്ധേയമാണ് .
تحقيق الألباني:
صحيح، المشكاة (1328 و 1329) ، صحيح الترغيب والترهيب (678) 
http://shamela.ws/browse.php/book-810/page-1386
എന്നാൽ ശൈഖ്‌ ഉസൈമീൻ റഹിമഹുല്ലാഹ്(AD 1929-2001) ഇത് സ്വഹീഹ് അല്ലെന്ന വീക്ഷണം സ്വീകരിച്ചിരിക്കുന്നു. 

 അബ്ദുല്ലാഹി ബ്നുൽ മുബാറക് റദിയല്ലാഹു അന്ഹു (AH 118 -181)തസ്‌ബിബീഹ് നിസ്ക്കാരം പതിവാക്കിയിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .

MODULE 01

തസ്ബീഹ് നിസ്ക്കാരം സംബന്ധിച്ച ഹദീസ്
سنن أبي داود
സുനനു അബീ ദാവൂദ് 
كتاب الصلاة
നിസ്ക്കാരം സംബന്ധിച്ച കിതാബ് 
 باب تفريع أبواب التطوع وركعات السنة
സുന്നത്തു നിസ്‌ക്കാരങ്ങളും റക്അത്തുകളും സംബന്ധിച്ച ബാബുകൾ
باب صَلَاةِ التَّسْبِيحِ 
തസ്ബീഹ് നമസ്ക്കാരം സംബന്ധിച്ച ബാബു 
حَدَّثَنَا عَبْدُ الرَّحْمَنِ بْنُ بِشْرِ بْنِ الْحَكَمِ النَّيْسَابُورِيُّ حَدَّثَنَا مُوسَى بْنُ عَبْدِ الْعَزِيزِ حَدَّثَنَا الْحَكَمُ بْنُ أَبَانَ عَنْ عِكْرِمَةَ عَنْ ابْنِ عَبَّاسٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لِلْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ يَا عَبَّاسُ يَا عَمَّاهُ أَلَا أُعْطِيكَ أَلَا أَمْنَحُكَ أَلَا أَحْبُوكَ أَلَا أَفْعَلُ بِكَ عَشْرَ خِصَالٍ إِذَا أَنْتَ فَعَلْتَ ذَلِكَ غَفَرَ اللَّهُ لَكَ ذَنْبَكَ أَوَّلَهُ وَآخِرَهُ قَدِيمَهُ وَحَدِيثَهُ خَطَأَهُ وَعَمْدَهُ صَغِيرَهُ وَكَبِيرَهُ سِرَّهُ وَعَلَانِيَتَهُ عَشْرَ خِصَالٍ أَنْ تُصَلِّيَ أَرْبَعَ رَكَعَاتٍ تَقْرَأُ فِي كُلِّ رَكْعَةٍ فَاتِحَةَ الْكِتَابِ وَسُورَةً فَإِذَا فَرَغْتَ مِنْ الْقِرَاءَةِ فِي أَوَّلِ رَكْعَةٍ وَأَنْتَ قَائِمٌ قُلْتَ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ خَمْسَ عَشْرَةَ مَرَّةً ثُمَّ تَرْكَعُ فَتَقُولُهَا وَأَنْتَ رَاكِعٌ عَشْرًا ثُمَّ تَرْفَعُ رَأْسَكَ مِنْ الرُّكُوعِ فَتَقُولُهَا عَشْرًا ثُمَّ تَهْوِي سَاجِدًا فَتَقُولُهَا وَأَنْتَ سَاجِدٌ عَشْرًا ثُمَّ تَرْفَعُ رَأْسَكَ مِنْ السُّجُودِ فَتَقُولُهَا عَشْرًا ثُمَّ تَسْجُدُ فَتَقُولُهَا عَشْرًا ثُمَّ تَرْفَعُ رَأْسَكَ فَتَقُولُهَا عَشْرًا فَذَلِكَ خَمْسٌ وَسَبْعُونَ فِي كُلِّ رَكْعَةٍ تَفْعَلُ ذَلِكَ فِي أَرْبَعِ رَكَعَاتٍ إِنْ اسْتَطَعْتَ أَنْ تُصَلِّيَهَا فِي كُلِّ يَوْمٍ مَرَّةً فَافْعَلْ فَإِنْ لَمْ تَفْعَلْ فَفِي كُلِّ جُمُعَةٍ مَرَّةً فَإِنْ لَمْ تَفْعَلْ فَفِي كُلِّ شَهْرٍ مَرَّةً فَإِنْ لَمْ تَفْعَلْ فَفِي كُلِّ سَنَةٍ مَرَّةً فَإِنْ لَمْ تَفْعَلْ فَفِي عُمُرِكَ مَرَّةً
ആശയ സംഗ്രഹം : ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അബ്ബാസു ബ്നു അബ്ദിൽ മുത്തലിബ് റദിയല്ലാഹു അന്ഹുവിനോടു  പറഞ്ഞു : ഓ അബ്ബാസ് , ഓ പിതൃവ്യാ , ഞാൻ താങ്കൾക്കു ഒരു സമ്മാനം നല്കട്ടെയോ?ഞാൻ താങ്കൾക്കു ഒരു കാര്യം നല്കട്ടെയോ? താങ്കൾ പ്രവർത്തിച്ചാൽ താങ്കളുടെ പത്തു തരത്തിലുള്ള ദോഷങ്ങൾ അല്ലാഹു പൊറുക്കും-ആദ്യത്തേതും അവസാനത്തേതും ,പഴയതും പുതിയതും,അറിയാതെ ചെയ്തതും കരുതിക്കൂട്ടി ചെയ്തതും ,ചെറുതും വലുതും ,രഹസ്യമായി ചെയ്തതും പരസ്യമായി ചെയ്തതും .താങ്കൾ നാല് റക്അത്തു നിസ്‌ക്കരിക്കണം .ഓരോ റകഅത്തിലും ഫാതിഹ പാരായണത്തിന് ശേഷം ഓരോ സൂറത്തും പാരായണം ചെയ്യണം.ഒന്നാമത്തെ റക്അത്തിൽ ഖുർആൻ പാരായണം കഴിഞ്ഞാൽ ഖിയാമിൽ /നിന്ന് കൊണ്ട് 
 سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ 
എന്ന് പതിനഞ്ചു തവണ ചൊല്ലണം.തുടർന്ന് താങ്കൾ റുകൂഉ ചെയ്യുകയും പത്ത് തവണ അങ്ങിനെ ചൊല്ലുകയും വേണം.പിന്നെ റുകൂഇൽ നിന്ന് ഉയരുകയും പത്ത് തവണ അങ്ങിനെ ചൊല്ലുകയും വേണം.പിന്നീട് സുജൂദിലേക്കു പോകുകയും പത്ത് തവണ അങ്ങിനെ ചൊല്ലുകയും ചെയ്യണം.പിന്നെ സുജൂദിൽ നിന്ന് ഉയരുകയും പത്ത് തവണ അങ്ങിനെ ചൊല്ലുകയും വേണം.വീണ്ടും സുജൂദ് ചെയ്യുകയും പത്ത് തവണ അങ്ങിനെ ചൊല്ലുകയും വേണം.വീണ്ടും സുജൂദിൽ നിന്ന് ഉയർന്നു പത്ത് തവണ അങ്ങിനെ ചൊല്ലുകയും വേണം.അപ്പോൾ ഒരു റക്അത്തിൽ എഴുപത്തിയഞ്ച് തവണയാകും.അപ്രകാരം നാല് റക്അത്തു നിസ്‌ക്കരിക്കുക.താങ്കൾക്കു സാധിക്കുമെങ്കിൽഎല്ലാ ദിവസവും ഇങ്ങിനെ നിസ്‌ക്കരിക്കുക.താങ്കൾ അങ്ങിനെ എല്ലാ ദിവസവും നിസ്‌ക്കരിക്കുന്നില്ലെങ്കിൽ എല്ലാ ജുമുഅ ദിവസവും നിസ്‌ക്കരിക്കുക. താങ്കൾ അങ്ങിനെ എല്ലാ ജുമുഅ ദിവസവും നിസ്‌ക്കരിക്കുന്നില്ലെങ്കിൽ  എല്ലാ മാസവും  നിസ്‌ക്കരിക്കുക. താങ്കൾ അങ്ങിനെ എല്ലാ മാസവും നിസ്‌ക്കരിക്കുന്നില്ലെങ്കിൽ  എല്ലാ വർഷവും നിസ്‌ക്കരിക്കുക.  താങ്കൾ അങ്ങിനെ എല്ലാ വർഷവും  നിസ്‌ക്കരിക്കുന്നില്ലെങ്കിൽ  താങ്കളുടെ ആയുസ്സിൽ ഒരു തവണ എങ്കിലും  നിസ്‌ക്കരിക്കുക. 

MODULE 02/07.01.2017

ഈ ഹദീസിന്റെ ശറഹിൽ ഔനുൽ മഅബൂദ് എന്ന കിതാബിൽ നിന്ന് :
______________
عون المعبود
محمد شمس الحق العظيم آبادي
(AH 1273-1329)

قَالَ السُّيُوطِيُّ : وَأَفْرَطَ ابْنُ الْجَوْزِيِّ فَأَوْرَدَ هَذَا الْحَدِيثَ فِي كِتَابِ الْمَوْضُوعَاتِ وَأَعَلَّهُ بِمُوسَى بْنِ عَبْدِ الْعَزِيزِ قَالَ إِنَّهُ مَجْهُولٌ 
ആശയ സംഗ്രഹം : ഇമാം സുയൂതി റഹിമഹുല്ലാഹി പറയുന്നു : ഇബ്നുൽ ജൗസി ഈ ഹദീസിന്റെ വിഷയത്തിൽ അതിരു കവിഞ്ഞിരിക്കുന്നു.അദ്ദേഹം ഈ ഹദീസിലെ ഒരു ഉപ നിവേദകൻ മൂസാ ഇബ്നു അബ്ദിൽ അസീസ് മജ്‌ഹൂൽ ആണെന്ന് പ്രസ്താവിച്ചു കൊണ്ട് ഈ ഹദീസിനെ നിർമ്മിത ഹദീസിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
قَالَ الْحَافِظُ أَبُو الْفَضْلِ بْنُ حَجَرٍ فِي كِتَابِ الْخِصَالِ الْمُكَفِّرَةِ لِلذُّنُوبِ الْمُقَدَّمَةِ وَالْمُؤَخَّرَةِ أَسَاءَ ابْنُ الْجَوْزِيِّ بِذِكْرِ هَذَا الْحَدِيثِ فِي الْمَوْضُوعَاتِ . وَقَوْلُهُ إِنَّ مُوسَى بْنَ عَبْدِ الْعَزِيزِ مَجْهُولٌ لَمْ يُصِبْ فِيهِ فَإِنَّ ابْنَ مَعِينٍ وَالنَّسَائِيَّ وَثَّقَاهُ 
അൽ ഹാഫിദ് ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി അദ്ദേഹത്തിന്റെ 
كِتَابِ الْخِصَالِ الْمُكَفِّرَةِ لِلذُّنُوبِ الْمُقَدَّمَةِ وَالْمُؤَخَّرَةِ
എന്ന കിതാബിൽ പ്രസ്താവിക്കുന്നു : ഈ ഹദീസിനെ നിർമ്മിത ഹദീസുകളിൽ ഉൾപ്പെടുത്തിയ വിഷയത്തിൽ ഇമാം ഇബ്നുൽ ജൗസിയ്ക്ക് തെറ്റ് പറ്റിയിരിക്കുന്നു.ഈ ഹദീസിലെ ഒരു ഉപ നിവേദകൻ മൂസാ ഇബ്നു അബ്ദിൽ അസീസ് മജ്‌ഹൂൽ ആണെന്ന  ഇബ്നുൽ ജൗസിയുടെ നിരീക്ഷണം നില നിൽക്കില്ല,കാരണം ഇമാം നസാഇയും ഇബ്നു മഈനും അദ്ദേഹത്തെ  അവലംബാർഹാനായാണ്‌ ഗണിച്ചിട്ടുള്ളത്.

 وَقَالَ فِي أَمَالِي الْأَذْكَارِ : هَذَا الْحَدِيثُ أَخْرَجَهُ الْبُخَارِيُّ فِي جُزْءِ الْقِرَاءَةِ خَلْفَ الْإِمَامِ وَأَبُو دَاوُدَ وَابْنُ مَاجَهْ وَابْنُ خُزَيْمَةَ فِي صَحِيحِهِ وَالْحَاكِمُ فِي مُسْتَدْرَكِهِ وَصَحَّحَهُ الْبَيْهَقِيُّ وَغَيْرُهُمْ
ആശയ സംഗ്രഹം : അമാലിൽ അദ്കാർ എന്ന കിതാബിൽ അൽ ഹാഫിദ് ഇബ്നു ഹജർ അൽ അസ്ഖലാനി പ്രസ്താവിക്കുന്നു :തസ്ബീഹ് നിസ്ക്കാരം സംബന്ധിച്ച ഹദീസ് ഇമാം ബുഖാരി അദ്ദേഹത്തിന്റെ 
القراءة خلف الإمام 
എന്ന കിതാബിൽ രേഖപ്പെടുത്തിയിട്ടുണ്ട്.അബൂ ദാവൂദ് , ഇബ്നു മാജ ,ഹാകിം, ബൈഹഖി തുടങ്ങി നിരവധി പേർ ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്.(ഇവിടെ പ്രസ്താവിച്ച ഇമാം ബുഖാരിയുടെ കിതാബിൽ രേഖപ്പെടുത്തിയ ഹദീസും കിതാബിന്റെ ലിങ്കും ചുവടെ ചേർക്കുന്നു):

القراءة خلف الإمام للبخاري

حَدَّثَنَا مَحْمُودٌ قَالَ: حَدَّثَنَا الْبُخَارِيُّ قَالَ: حَدَّثَنَا بِشْرُ بْنُ الْحَكَمِ، قَالَ: حَدَّثَنَا مُوسَى بْنُ عَبْدِ الْعَزِيزِ، قَالَ: حَدَّثَنَا الْحَكَمُ بْنُ أَبَانَ، قَالَ: حَدَّثَنِي عِكْرِمَةُ، عَنِ ابْنِ عَبَّاسٍ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لِلْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ: " أَلَا أُعْطِيكَ إِذَا أَنْتَ فَعَلْتَ ذَلِكَ غُفِرَ لَكَ ذَنْبُكَ؟ قَالَ: تُصَلِّي أَرْبَعَ رَكَعَاتٍ تَقْرَأُ فِي كِلِّ رَكْعَةٍ فَاتِحَةَ الْكِتَابِ وَسُورَةً " فَذَكَرَ صَلَاةَ التَّسْبِيحِ


http://shamela.ws/browse.php/book-8218#page-161

MODULE 03/07.01.2017

 وَمِمَّنْ صَحَّحَ هَذَا الْحَدِيثَ أَوْ حَسَّنَهُ غَيْرُ مَنْ تَقَدَّمَ ابْنُ مَنْدَهْ وَأَلَّفَ فِي تَصْحِيحِهِ كِتَابًا وَالْآجُرِّيُّ وَالْخَطِيبُ وَأَبُو سَعْدٍ السَّمْعَانِيُّ وَأَبُو مُوسَى الْمَدِينِيُّ وَأَبُو الْحَسَنِ بْنُ الْمُفَضَّلِ وَالْمُنْذِرِيُّ وَابْنُ الصَّلَاحِ وَالنَّوَوِيُّ فِي تَهْذِيبِ الْأَسْمَاءِ وَآخَرُونَ . وَقَالَ الدَّيْلَمِيُّ فِي مُسْنَدِ الْفِرْدَوْسِ : صَلَاةُ التَّسْبِيحِ أَشْهَرُ الصَّلَوَاتِ وَأَصَحُّهَا إِسْنَادًا . وَرَوَى الْبَيْهَقِيُّ وَغَيْرُهُ عَنْ أَبِي  حَامِدٍ الشَّرَفِيِّ قَالَ كُنْتُ عِنْدَ مُسْلِمِ بْنِ الْحَجَّاجِ وَمَعَنَا هَذَا الْحَدِيثُ فَسَمِعْتُ مُسْلِمًا يَقُولُ لَا يُرْوَى فِيهَا إِسْنَادٌ أَحْسَنُ مِنْ هَذَا . وَقَالَ التِّرْمِذِيُّ : قَدْ رَأَى ابْنُ الْمُبَارَكِ وَغَيْرُهُ مِنْ أَهْلِ الْعِلْمِ صَلَاةَ التَّسْبِيحِ وَذَكَرُوا الْفَضْلَ فِيهَا . وَقَالَ الْبَيْهَقِيُّ : كَانَ عَبْدُ اللَّهِ بْنُ الْمُبَارَكِ يُصَلِّيهَا وَتَدَاوَلَهَا الصَّالِحُونَ بَعْضُهُمْ عَنْ بَعْضٍ ، وَفِيهِ تَقْوِيَةٌ لِلْحَدِيثِ الْمَرْفُوعِ . وَلِحَدِيثِ ابْنِ عَبَّاسٍ هَذَا طُرُقٌ فَتَابَعَ مُوسَى بْنَ عَبْدِ الْعَزِيزِ عَنِ الْحَكَمِ بْنِ أَبَانٍ إِبْرَاهِيمُ بْنُ الْحَكَمِ ، وَمِنْ طَرِيقِهِ أَخْرَجَهُ ابْنُ رَاهَوَيْهِ وَابْنُ خُزَيْمَةَ وَالْحَاكِمُ وَتَابَعَ عِكْرِمَةَ عَنِ ابْنِ عَبَّاسٍ عَطَاءٌ وَأَبُو الْجَوْزَاءِ وَمُجَاهِدٌ 
وَوَرَدَ حَدِيثُ صَلَاةِ التَّسْبِيحِ أَيْضًا مِنْ حَدِيثِ الْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ وَابْنِهِ الْفَضْلِ وَأَبِي رَافِعٍ وَعَبْدِ اللَّهِ بْنِ عَمْرٍو وَعَبْدِ اللَّهِ بْنِ عُمَرَ وَعَلِيِّ بْنِ أَبِي طَالِبٍ وَجَعْفَرِ بْنِ أَبِي طَالِبٍ وَابْنِهِ عَبْدِ اللَّهِ وَأُمِّ سَلَمَةَ وَالْأَنْصَارِيِّ الَّذِي أَخْرَجَ الْمُؤَلِّفُ حَدِيثَهُ وَسَيَجِيءُ 
തസ്ബീഹ് നിസ്ക്കാരം സംബന്ധിച്ച ഹദീസ് സ്വഹീഹോ ഹസനോ ആയി പരിഗണിച്ചവരുടെ ഒരു നീണ്ട നിര പരാമർശിച്ച ശേഷം ഔനുൽ മഅബൂദ് തുടരുന്നു :
 وَقَالَ الزَّرْكَشِيُّ : غَلَطَ ابْنُ الْجَوْزِيِّ بِلَا شَكٍّ فِي جَعْلِهِ مِنَ الْمَوْضُوعَاتِ ; لِأَنَّهُ رَوَاهُ مِنْ ثَلَاثَةِ طُرُقٍ أَحَدُهَا : حَدِيثُ ابْنِ عَبَّاسٍ وَهُوَ صَحِيحٌ وَلَيْسَ بِضَعِيفٍ فَضْلًا عَنْ أَنْ يَكُونَ مَوْضُوعًا وَغَايَةُ مَا عَلَّلَهُ بِمُوسَى بْنِ عَبْدِ الْعَزِيزِ فَقَالَ مَجْهُولٌ وَلَيْسَ كَذَلِكَ ، فَقَدْ رَوَى عَنْهُ بِشْرُ بْنُ الْحَكَمِ وَابْنُهُ عَبْدُ الرَّحْمَنِ وَإِسْحَاقُ بْنُ أَبِي إِسْرَائِيلَ وَزَيْدُ بْنُ الْمُبَارَكِ الصَّنْعَانِيُّ وَغَيْرُهُمْ . وَقَالَ فِيهِ ابْنُ مَعِينٍ وَالنَّسَائِيُّ لَيْسَ بِهِ بَأْسٌ وَلَوْ ثَبَتَتْ جَهَالَتُهُ لَمْ يَلْزَمْ أَنْ يَكُونَ الْحَدِيثُ مَوْضُوعًا ، مَا لَمْ يَكُنْ فِي إِسْنَادِهِ مَنْ يُتَّهَمُ بِالْوَضْعِ . وَالطَّرِيقَانِ الْآخَرَانِ فِي كُلٍّ مِنْهُمَا ضَعِيفٌ وَلَا يَلْزَمُ مِنْ ضَعْفِهِمَا أَنْ يَكُونَ حَدِيثُهُمَا مَوْضُوعًا انْتَهَى
ആശയ സംഗ്രഹം : ഇമാം സർകശി പ്രസ്താവിക്കുന്നു : ഈ ഹദീസ് വ്യാജ നിർമ്മിത ഹദീസുകളുടെ ഗണത്തിൽ ഉൾപ്പെടുത്തിയ ഇബ്നുൽ ജൗസി തെറ്റ് വരുത്തിയിരിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല.മൂന്നു വഴികളിലൂടെ ഈ ഹദീസ് വന്നിട്ടുണ്ട്.ഈ ഹദീസ് സ്വഹീഹ് ആണ് ; ദുർബലമല്ല.ഹദീസിലെ ഉപനിവേദകൻ മൂസാബ്‌നു അബ്ദിൽ അസീസ് മജ്‌ഹൂൽ ആണ് എന്ന് അദ്ദേഹം പറഞ്ഞത് ശരിയല്ല.മൂസാബ്‌നു അബ്ദിൽ  അസീസ് എന്നവരിൽ നിന്ന്  ബിശ്‌റു ബ്നുൽ ഹകം ഉൾപ്പെടെ നിരവധി പേര് ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇബ്നു മഈനും നസാഇയും അദ്ദേഹത്തിന് കുഴപ്പമില്ല എന്ന് പറഞ്ഞിട്ടുണ്ട്.ഇനി അദ്ദേഹം മജ്‌ഹൂൽ ആണെന്ന് സ്ഥിരപ്പെട്ടാൽ പോലും , ഈ ഹദീസിനെ പരമ്പരയിൽ വ്യാജ നിർമ്മിതി ആരോപിക്കപ്പെടുന്ന ഒരു വ്യക്തി ഇല്ലാത്തിടത്തോളം കാലം വ്യാജ നിർമ്മിത ഹദീസുകളുടെ ഗണത്തിൽ ഉൾപ്പെടുത്താവതല്ല.മറ്റു രണ്ടു വഴികളിൽ ഈ ഹദീസ് വന്നത് ദുർബലം ആണെങ്കിലും ദുർബലത വ്യാജ നിർമ്മിത ഹദീസുകളുടെ ഗണത്തിൽ കാരണമാവുന്നില്ല.
 http://library.islamweb.net/newlibrary/display_book.php?idfrom=2186&idto=2187&bk_no=55&ID=453
_______________

MODULE 04/07.01.2017

ഇമാം നവവി റഹിമഹുല്ലാഹ് ശറഹുൽ മുഹദ്ദബിൽ രേഖപ്പെടുത്തിയത് കാണുക :

المجموع شرح المهذب
يحيى بن شرف النووي
(AH 631-676) 
كتاب الصلاة

قَالَ الْقَاضِي حُسَيْنٌ وَصَاحِبَا التَّهْذِيبِ وَالتَّتِمَّةِ وَالرُّويَانِيُّ فِي أَوَاخِرِ كِتَابِ الْجَنَائِزِ مِنْ كِتَابِهِ الْبَحْرِ : يُسْتَحَبُّ صَلَاةُ التَّسْبِيحِ لِلْحَدِيثِ الْوَارِدِ فِيهَا وَفِي هَذَا الِاسْتِحْبَابِ نَظَرٌ ; لِأَنَّ حَدِيثَهَا ضَعِيفٌ ، وَفِيهَا تَغْيِيرٌ لِنَظْمِ الصَّلَاةِ الْمَعْرُوفِ ، فَيَنْبَغِي أَلَا يُفْعَلَ بِغَيْرِ حَدِيثٍ ، وَلَيْسَ حَدِيثُهَا بِثَابِتٍ ، وَهُوَ مَا رَوَاهُ ابْنُ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا 
.............................
ആശയ സംഗ്രഹം : ഇമാം നവവി റഹിമഹുല്ലാഹ് ശറഹുൽ മുഹദ്ദബിൽ രേഖപ്പെടുത്തിയത് കാണുക :ഖാദീ ഹുസൈനും തഹ്ദീബിന്റെയും തതിമ്മത്തിന്റെയും കർത്താക്കളും ഇമാം റൂയാനിയും ഹദീസുകളുടെ അടിസ്ഥാനത്തിൽ തസ്ബീഹ് നിസ്ക്കാരം സുന്നത്താണെന്ന് പ്രസ്താവിച്ചിരിക്കുന്നു.എന്നാൽ ഇത് സുന്നത്താണെന്ന വിഷയത്തിൽ വിമർശനം വന്നിട്ടുണ്ട്.പ്രസ്തുത ഹദീസ് ദുർബലം ആണ് എന്ന നിരീക്ഷണമാണ് അതിനു കാരണം.അറിയപ്പെടുന്ന നിസ്‌കാരത്തിന്റെ രീതിയിൽ നിന്ന് വ്യത്യസ്തമാണ് തസ്ബീഹ് നിസ്ക്കാരം എന്നതിനും ഈ അഭിപ്രായ വ്യത്യാസത്തിന് കാരണമായിട്ടുണ്ട്.ഹദീസ് ഇല്ലാതെ അമൽ ചെയ്യാതിരിക്കലാണ് വേണ്ടത്.കാരണം പ്രസ്തുത ഹദീസ് സ്ഥിരപ്പെട്ടതല്ല.തുടർന്ന് ഇമാം നവവി ഇബ്നു അബ്ബാസ് റദിയള്ളാഹു അന്ഹുവിൽ നിന്ന് തസ്ബീഹ് നിസ്ക്കാരം സംബന്ധിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസ് പൂർണ്ണമായും രേഖപ്പെടുത്തിയിരിക്കുന്നു.
..............................
http://library.islamweb.net/newlibrary/display_book.php?ID=845&startno=196&start=196&idfrom=1304&idto=2320&bookid=14&Hashiya=9


MODULE 05/07.01.2017

ഇമാം നവവി റഹിമഹുല്ലാഹ് അൽ അദ്കാറിൽ  രേഖപ്പെടുത്തിയത് കാണുക : 

الأذكار للنووي

.........................
قلت: قال الإِمام أبو بكر بن العربي في كتابه " الأحوذيّ في شرح الترمذي ": حديث أبي رافع هذا ضعيف ليس له أصل في الصحة ولا في الحسن، قال: وإنما ذكره الترمذي لينبّه عليه لئلا يغترّ به، قال: وقول ابِن المبارك ليس بحجة، هذا كلام أبي بكر بن العربي
ആശയ സംഗ്രഹം : ഞാൻ (ഇമാം നവവി ) പറയുന്നു: അൽ അഹ് വദി ഫീ ശറഹി തിർമുദി എന്ന കിതാബിൽ ഇമാം അബൂ ബക്കർ ഇബ്നുൽ അറബി രേഖപ്പെടുത്തിയിരിക്കുന്നു : തസ്ബീഹ് നിസ്‌കാരത്തിന്റെ വിഷയത്തിൽ അബൂ റാഫിഉ എന്നവരിൽ നിന്ന് വന്ന ഹദീസ് സ്വഹീഹോ ഹസനോ അല്ല.ഇമാം തിർമുദി ഈ ഹദീസ് പരാമർശിച്ചത് ഇതിൽ വഞ്ചിതരാവാതിരിക്കാൻ വേണ്ടി ഇത് വിശദീകരിക്കുന്നതിനു വേണ്ടിയാണ്.അബ്ദുല്ലാഹി ബ്നുൽ മുബാറക് തസ്ബീഹ് നിസ്‌കാരത്തിന്റെ വിഷയത്തിലെ ഹദീസ് അംഗീകരിച്ചു അനുകൂല അഭിപ്രായം പറഞ്ഞത് തെളിവല്ല.
وقال العُقَيْلي: ليس في صلاة التسبيح حديث يثبت، وذكر أبو الفرج بن الجوزي أحاديثَ صلاة التسبيح وطرقها، ثم ضعَّفها كلَّها وبيّن ضعفَها، ذكره في كتابه في الموضوعات
(അൽ അദ്കാർ തുടരുന്നു) ഉഖൈലി പ്രസ്താവിക്കുന്നു :തസ്ബീഹ് നിസ്‌കാരത്തിന്റെ വിഷയത്തിൽ ഒരു ഹദീസും സ്ഥിരപ്പെട്ടു വന്നിട്ടില്ല.ഇബ്നുൽ ജൗസിയാകട്ടെ പ്രസ്തുത ഹദീസിനെ വ്യാജ നിർമ്മിതിയുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
وبلغنا عن الإِمام الحافظ أبي الحسن الدارقطني رحمه الله أنه قال: أصح شئ في فضائل السوَر، فضل: (قل هو الله أحد) وأصحّ شئ في فضائل الصلوات فضل صلاة التسبيح، وقد ذكرتُ هذا الكلامَ مسنداً في كتاب " طبقات الفقهاء " في ترجمة أبي الحسن عليّ بن عمر الدارقطني، ولا يلزم من هذه العبارة أن يكون حديثُ صلاة التسبيح صحيحاً، فإنهم يقولون: هذا أصحُّ ما جاء في الباب، وإن كان ضعيفاً، ومرادُهم أرجحُه وأقلُّه ضعفاً  
قلت: وقد نصَّ جماعةٌ من أئمة أصحابنا على استحباب صلاة التسبيح هذه، منهم
أبو محمد البغوي وأبو المحاسن الروياني
قال الروياني في كتابه " البحر " في آخر " كتاب الجنائز " منه: اعلم أن صلاة التسبيح مُرَغَّب فيها، يُستحبّ أن يعتادها في كل حين، ولا يتغافل عنها، قال: هكذا قال عبد الله بن المبارك وجماعة من العلماء
...........................
 وإن كان قد تقدم لفائدة لطيفة، وهي أن مثل هذا الإِمام إذا حكى هذا ولم ينكره أشعر بذلك بأنه يوافقه، فيكثر القائل بهذا الحكم، وهذا الروياني من فضلاء أصحابنا المطّلعين، والله أعلم

(ഇമാം നവവി  തുടരുന്നു) ഇമാം ദാറു ഖുത്നിയുടെ ഈ വിഷയത്തിലെ പ്രസ്താവന നമുക്ക് കിട്ടിയിട്ടുണ്ട്.അദ്ദേഹം പ്രസ്താവിച്ചു :സൂറത്തുകളുടെ പുണ്യം സംബന്ധിച്ച റിപ്പോർട്ടുകളിൽ ഏറ്റവും സ്വഹീഹ് ആയതു ഖുൽ ഹുവല്ലാഹു അഹദ് എന്ന സൂറത്തിന്റെ പുണ്യമാണ്. നിസ്‌കാരത്തിന്റെ പുണ്യങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകളിൽ ഏറ്റവും സ്വഹീഹ് ആയതു തസ്ബീഹ് നിസ്‌കാരത്തിന്റെ പുണ്യം സംബന്ധിച്ച് വന്ന റിപ്പോർട്ടാണ്.ത്വബഖാത്തുൽ ഫുഖഹാഉ എന്ന കിതാബിൽ ഇത് വന്നിട്ടുണ്ടെന്ന് ഞാൻ (ഇമാം നവവി) നേരത്തെ പരാമർശിച്ചിട്ടുണ്ട്.എന്നാൽ ഈ പ്രസ്താവനയുടെ ആശയം  തസ്ബീഹ് നിസ്‌കാരത്തിന്റെ ഹദീസ് സ്വഹീഹ് ആണ് എന്ന് അവർ അംഗീകരിക്കുന്നു എന്നാകണമെന്നില്ല.ദുർബലമാണെങ്കിലും തസ്ബീഹ് നിസ്ക്കാരം സംബന്ധിച്ച് വന്ന റിപ്പോർട്ടുകളിൽ ഏറ്റവും ദുര്ബലത കുറഞ്ഞതും കൂട്ടത്തിൽ ഏറ്റവും പ്രാമാണികവും എന്നാവാം അതിന്റെ ആശയം.ഞാൻ  (ഇമാം നവവി) പറയുന്നു : നമ്മുടെ (ശാഫിഈ മദ്ഹബിലെ ) ഇമാമുകളിൽ ഒരു സംഘം തസ്ബീഹ് നിസ്ക്കാരം മുസ്തഹബ്ബ് /സുന്നത്തു ആയി പരിഗണിച്ചിട്ടുണ്ട്.എല്ലായ്പ്പോഴും തസ്ബീഹ് നിസ്ക്കാരം പതിവാക്കേണ്ടതാണ് എന്ന് ഇമാം റൂയാനി പ്രസ്താവിക്കുന്നു.ഇബ്നുൽ മുബാറകും ഇപ്രകാരം അഭിപ്രായപ്പെട്ടിരിക്കുന്നു.

http://shamela.ws/browse.php/book-1956/page-184

MODULE 06/07.01.2017

تحفة الأحوذي
محمد بن عبد الرحمن بن عبد الرحيم المباركفوري

തുഹ്ഫത്തുൽ അഹ് വദിയിൽ നിന്ന് :
...................
وَقَدْ ضَعَّفَهَا ابْنُ تَيْمِيَةَ وَالْمِزِّيُّ وَتَوَقَّفَ الذَّهَبِيُّ حَكَاهُ ابْنُ الْهَادِي فِي أَحْكَامِهِ عَنْهُمْ . وَقَدِ اخْتَلَفَ كَلَامُ الشَّيْخِ مُحْيِي الدِّينِ فَوَهَّاهَا فِي شَرْحِ الْمُهَذَّبِ فَقَالَ : حَدِيثُهَا ضَعِيفٌ وَفِي اسْتِحْبَابِهَا عِنْدِي نَظَرٌ ؛ لِأَنَّ فِيهَا تَغْيِيرًا لِهَيْئَةِ الصَّلَاةِ الْمَعْرُوفَةِ فَيَنْبَغِي أَنْ لَا تُفْعَلَ وَلَيْسَ حَدِيثُهَا بِثَابِتٍ : وَقَالَ فِي تَهْذِيبِ الْأَسْمَاءِ وَاللُّغَاتِ : قَدْ جَاءَ فِي صَلَاةِ التَّسْبِيحِ حَدِيثٌ حَسَنٌ فِي كِتَابِ التِّرْمِذِيِّ وَغَيْرِهِ ، وَذَكَرَهُ الْمَحَامِلِيُّ وَغَيْرُهُ مِنْ أَصْحَابِنَا وَهِيَ سُنَّةٌ حَسَنَةٌ ، وَمَالَ فِي الْأَذْكَارِ أَيْضًا إِلَى اسْتِحْبَابِهِ ، انْتَهَى مَا فِي التَّلْخِيصِ  

قُلْتُ : قَدِ اخْتَلَفَ كَلَامُ الْحَافِظِ أَيْضًا فَضَعَّفَهُ فِي التَّلْخِيصِ كَمَا عَرَفْتَ آنِفًا ، وَمَالَ إِلَى تَحْسِينِهِ فِي الْخِصَالِ الْمُفَكِّرَةِ لِلذُّنُوبِ الْمُقَدَّمَةِ وَالْمُؤَخَّرَةِ . فَقَالَ : رِجَالُ إِسْنَادِهِ لَا بَأْسَ بِهِمْ 
ആശയ സംഗ്രഹം : തുഹ്ഫത്തുൽ അഹ് വേദിയിൽ നിന്ന് :തൽഖീസ്വിൽ അൽ ഹാഫിദ് അൽ ഹാഫിദ് ഇബ്നു ഹാജർ അൽ അസ്ഖലാനി  പ്രസ്താവിച്ചിരിക്കുന്നു: ഇബ്നു തൈമിയ്യയും മിസ്സിയും ഈ ഹദീസ് ദുർബലമാണെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. ശറഹുൽ മുഹദ്ദബിൽ ഇമാം നവവി  ഈ ഹദീസ് ദുർബലമാണെന്ന് പ്രസ്താവിച്ചിട്ടുണ്ടെങ്കിലും 
 تَهْذِيبِ الْأَسْمَاءِ وَاللُّغَاتِ
എന്ന കിതാബിൽ , തസ്ബീഹ് നിസ്‌കാരത്തിന്റെ ഹസൻ ആയ ഹദീസ് തിർമുദിയിൽ വന്നിട്ടുണ്ടെന്ന്  പ്രസ്താവിച്ചിട്ടുള്ളതായും കാണാം.അൽ അദ്കാറിൽ തസ്ബീഹ് നിസ്ക്കാരം സുന്നത്താണെന്ന നിരീക്ഷണത്തിലേക്കു ഇമാം നവവി ചാഞ്ഞതായി  കാണാം.

എന്നാൽ ഞാൻ (ഇമാം മുബാറഖ്ഫൂറി)പറയുന്നു: അൽ ഹാഫിദ് ഇബ്നു ഹാജർ അൽ അസ്ഖലാനിയുടെ  അഭിപ്രായവും ഇത് പോലെ വ്യത്യസ്തമായി വന്നിട്ടുണ്ട്.തൽഖീസ്വിൽ അൽ ഹാഫിദ് ഈ ഹദീസ് ദുർബലമാണെന്ന് പ്രസ്താവിക്കുമ്പോൾ 
الْمُفَكِّرَةِ لِلذُّنُوبِ الْمُقَدَّمَةِ وَالْمُؤَخَّرَةِ
എന്ന കിതാബിൽ ഹദീസ് ഹസൻ ആണെന്നതിലേക്കു ചാഞ്ഞിരിക്കുന്നതായി കാണാം .

http://library.islamweb.net/newlibrary/display_book.php?idfrom=874&idto=877&bk_no=56&ID=358

 http://library.islamweb.net/newlibrary/display_book.php?flag=1&bk_no=11&ID=307


MODULE 07/07.01.2017

وقال شيخ الإسلام رحمه الله في "مجموع فتاوى" (11/579) : " وأجود ما يروى من هذه الصلوات حديث صلاة التسبيح ، وقد رواه أبو داود ، والترمذي ، ومع هذا ، فلم يقل به أحد من الأئمة الأربعة ، بل أحمد ضعف الحديث ، ولم يستحب هذه الصلوات ، وأما ابن المبارك ، فالمنقول عنه ليس مثل الصلاة المرفوعة إلى النبي صلى الله عليه وسلم ، فإن الصلاة المرفوعة إلى النبي صلى الله عليه وسلم ليس فيها قعدة طويلة بعد السجدة الثانية ، وهذا يخالف الأصول ، فلا يجوز أن تثبت بمثل هذا الحديث 
ആശയ സംഗ്രഹം : ഇബ്നു തൈമിയ്യ
(AH 668-728)
 ഫതാവായയിൽ പ്രസ്താവിക്കുന്നു : ഇങ്ങിനെയുള്ള വിവിധ  നിസ്‌ക്കാരങ്ങളുടെ റിപ്പോർട്ടുകളുടെ കൂട്ടത്തിൽ (താരതമ്യേന)കൂടുതൽ ശരിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് തസ്ബീഹ് നിസ്‌കാരത്തിന്റെ ഹദീസ് ആണ്.അബൂ ദാവൂദും തിർമുദിയും പ്രസ്തുത ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.എന്നരുന്നാലും നാല് മദ്ഹബിന്റെ ഇമാമുകളും അത് സംബന്ധിച്ച് പറഞ്ഞിട്ടില്ല; ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് പ്രസ്തുത ഹദീസ് ദുർബലമാണെന്ന് വിശേഷിപ്പിച്ചിരിക്കുകയും ചെയ്യുന്നു.അദ്ദേഹം തസ്ബീഹ് നിസ്ക്കാരം സുന്നത്തായി പറയുന്നില്ല.ഇബ്നുൽ മുബാറക് റാഹിമഹുല്ലാഹിയിൽ നിയന് തസ്ബീഹ് നിസ്ക്കാരം ഉദ്ധരിക്കപ്പെട്ടിട്ടുങ്കിലും അത് റസൂലിൽ നിന്ന് ഉദ്ധരിക്കപ്പെട്ട നിസ്‌കാരത്തിന്റെ രൂപത്തിൽ നിന്നും വ്യത്യസ്തമാണ്.റസൂലിൽ നിന്ന് ഉദ്ധരിക്കപ്പെട്ട നിസ്‌കാരത്തിന്റെ രൂപത്തിൽ രണ്ടാം സുജൂദിന് ശേഷം നീണ്ട ഇരുത്തം ഇല്ലല്ലോ.
_________________

ഇബ്നു ഖുദ്‌ദാമ റഹിമഹുല്ലാഹിയുടെ അൽ മുഗ്‌നീ എന്ന കിതാബിൽ നിന്ന്  :
المغني
موفق الدين أبو محمد عبد الله بن أحمد بن قدامة
(AH 541-620)

فَصْلٌ : فَأَمَّا صَلَاةُ
 التَّسْبِيحِ ، فَإِنَّ أَحْمَدَ قَالَ : مَا يُعْجِبُنِي . قِيلَ لَهُ : لِمَ ؟ قَالَ : لَيْسَ فِيهَا شَيْءٌ يَصِحُّ . وَنَفَضَ يَدَهُ كَالْمُنْكِرِ . وَقَدْ رُوِيَ عَنْ ابْنِ عَبَّاسٍ : { أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لِلْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ : يَا عَمَّاهُ 
.....................
 فَإِنْ لَمْ تَفْعَلْ فَفِي عُمُرِكَ مَرَّةً } رَوَاهُ أَبُو دَاوُد ، وَالتِّرْمِذِيُّ . وَلَمْ يُثْبِتْ أَحْمَدُ الْحَدِيثَ الْمَرْوِيَّ فِيهَا ، وَلَمْ يَرَهَا مُسْتَحَبَّةً ، وَإِنْ فَعَلَهَا إنْسَانٌ فَلَا بَأْسَ ; فَإِنَّ النَّوَافِلَ وَالْفَضَائِلَ لَا يُشْتَرَطُ صِحَّةُ الْحَدِيثِ فِيهَا 
ആശയ സംഗ്രഹം : ഇബ്നു ഖുദ്‌ദാമ പ്രസ്താവിക്കുന്നു : തസ്‌ബിബീഹ് നിസ്‌കാരത്തിന്റെ വിഷയത്തിൽ ഇമാം അഹ്മദ് ബ്നു ഹന്ബൽ അവർകൾ പറഞ്ഞു : എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം.അപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു : എന്തിനു?അപ്പോൾ അദ്ദേഹം പറഞ്ഞു : അതിൽ സ്വഹീഹ് ആയ ഒന്നും വന്നിട്ടില്ല. ശേഷം അദ്ദേഹം അത് ഇഷ്ട്ടപ്പെടാത്ത പോലെ കൈ കൊണ്ട് ആംഗ്യം കാണിച്ചു.(ശേഷം തസ്ബീഹ് നിസ്‌കാരത്തിന്റെ ഹദീസ് ഉദ്ദരിച്ചു ഇബ്നു ഖുദ്‌ദാമ തുടർന്ന് പ്രസ്താവിക്കുന്നു):അബൂ ദാവൂദും തിർമുദിയും ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.എന്നാൽ ഇമാം അഹ്മദ് അവർകൾ പ്രസ്തുത ഹദീസ് സ്ഥിരപ്പെടുത്തിയിട്ടില്ല.തസ്ബീഹ് നിസ്ക്കാരം സുന്നത്തായി അദ്ദേഹം കണ്ടിട്ടുമില്ല.എന്നാൽ ആരെങ്കിലും തസ്ബീഹ് നിസ്ക്കാരം നിസ്‌ക്കരിച്ചാൽ കുഴപ്പമൊന്നുമില്ല.കാരണം നഫ്‌ലുകളുടെയും ഫദാഇലുകളുടെയും വിഷയത്തിൽ  ഹദീസ് സ്വഹീഹ് ആകണമെന്ന് നിബന്ധനയില്ല.

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=15&ID=844
(ക്ലാസ്സ് അവസാനിപ്പിച്ചു )
ദുആ വസ്വിയ്യത്തോടെ അബ്ബാസ് പറമ്പാടൻ 8848787706
അസ്സലാമു അലൈകും ______________