കിതാബുത്തൗഹീദ് ശറഹ് സഹിതം(مع اعانة المستفيد)_
*ഖബ്റുകൾക്കഭിമുഖമായി അല്ലാഹുവിന് നിസ്ക്കരിക്കുന്നത് പോലും വിലക്കപ്പെട്ടതെങ്കിൽ ദർഗ-ജാറ പൂജ എന്ത് മാത്രം ഗൗരവതരമാണ്⁉️ - ഖബ്റാരാധന തനി ശിർക്ക് തന്നെ❗*
സാധാരണക്കാർക്ക് കിതാബുകൾ ഓതിപ്പഠിക്കാൻ അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പ് :
https://chat.whatsapp.com/9ZfHQMfogly4kyYQBVjPuQ
*തീർന്ന കിതാബുകൾ- ദർസ് ലിങ്ക്* :
سُلَّمَ الْوُصُولِ، إِلَى مَبَاحِثِ عِلْمِ الْأُصُولِ
( അഖീദ - കവിത)
https://www.youtube.com/playlist?list=PLf1c4fdPOOYDjESLjHKeSp8Nif2baD5T5
കിതാബ് ലിങ്ക് :
https://shamela.ws/book/11318/54#p1
ശറഹ് ലിങ്ക്
اعانة المستفيد
https://shamela.ws/book/8565/279#p1
മുൻ ദർസുകൾ https://www.youtube.com/playlist?list=PLf1c4fdPOOYDcJ9gzmNTENu_IJY6w4fcx
ടെലഗ്രാം :
https://t.me/sharhussunnahlilbarbahari
🔴🔴🔴🔴🔴
*بَابُ (١٩) مَا جَاءَ مِنَ التَّغْلِيظِ فِيمَنْ عَبَدَ اللهَ عِنْدَ قَبْرِ رَجُلٍ صَالِحٍ، فَكَيْفَ إِذَا عَبَدَهُ؟*
അധ്യായം (19): ഒരു സ്വാലിഹായ (പുണ്യവാൻ) മനുഷ്യന്റെ ഖബറിനരികിൽ അല്ലാഹുവിനെ ആരാധിക്കുന്നവന്റെ കാര്യത്തിലുള്ള കഠിനമായ താക്കീത്; അപ്പോൾ പിന്നെ ആ ഖബറാളി യാണ് ആരാധിക്കുന്നതെങ്കിലോ⁉️ (അതിൻ്റെ ഗൗരവം പറയേണ്ടതില്ലല്ലോ).
فِي الصَّحِيحِ عَنْ عَائِشَةَ: "أَنَّ أُمَّ سَلَمَةَ ذَكَرَتْ لِرَسُولِ اللهِ ﷺ كَنِيسَةً رَأَتْهَا بِأَرْضِ الْحَبَشَةِ وَمَا فِيهَا مِنَ الصُّوَرِ، فَقَالَ: أُولَئِكَ إِذَا مَاتَ فِيهِمُ الرَّجُلُ الصَّالِحُ أَوِ الْعَبْدُ الصَّالِحُ بَنَوْا عَلَى قَبْرِهِ مَسْجِدًا، وَصَوَّرُوا فِيهِ تِلْكَ الصُّوَرَ؛ أُولَئِكَ شِرَارُ الْخَلْقِ عِنْدَ اللهِ". فَهَؤُلَاءِ جَمَعُوا بَيْنَ فِتْنَتَيْنِ: فِتْنَةِ الْقُبُورِ، وَفِتْنَةِ التَّمَاثِيلِ.
സ്വഹീഹൈനിയിൽ ആഇശ(റ)യിൽ നിന്ന് നിവേദനം: ഉമ്മുസലമ(റ) താൻ حبشة (അബിസീനിയ) ദേശത്ത് കണ്ട ഒരു ദേവാലയത്തെ (കനീസ) കുറിച്ചും അതിൽ സ്ഥാപിച്ചിരുന്ന രൂപങ്ങളെക്കുറിച്ചും റസൂൽ ﷺ യോട് സംസാരിക്കുകയുണ്ടായി. അപ്പോൾ അവിടുന്ന് പറഞ്ഞു: "അക്കൂട്ടർ അവരിലെ ഒരു സ്വാലിഹായ മനുഷ്യൻ അല്ലെങ്കിൽ നല്ലവനായ ഒരു ദാസൻ മരിച്ചാൽ അദ്ദേഹത്തിന്റെ ഖബറിന്മേൽ മസ്ജിദ് നിർമ്മിക്കുകയും അതിൽ ആ രൂപങ്ങൾ ചിത്രീകരിക്കുകയും ചെയ്യും. അല്ലാഹുവിന്റെ അടുക്കൽ സൃഷ്ടികളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവരാണവർ."
ഇക്കൂട്ടർ രണ്ട് ഫിത്‌നകളെ (കുഴപ്പങ്ങളെ) ഒരുമിപ്പിച്ചിരിക്കുന്നു: ഖബറുകൾ കൊണ്ടുള്ള ഫിത്‌നയും രൂപങ്ങൾ (പ്രതിമകൾ) കൊണ്ടുള്ള ഫിത്‌നയും.
وَلَهُمَا، عَنْهَا، قَالَتْ: "لَمَّا نَزَلَ بِرَسُولِ اللهِ ﷺ، طَفِقَ يَطْرَحُ خَمِيصَةً لَهُ عَلَى وَجْهِهِ، فَإِذَا اغْتَمَّ بِهَا كَشَفَهَا فَقَالَ - وَهُوَ كَذَلِكَ -: لَعْنَةُ اللهِ عَلَى الْيَهُودِ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ. يُحَذِّرُ مَا صَنَعُوا، وَلَوْلَا ذَلِكَ أُبْرِزَ قَبْرُهُ، غَيْرَ أَنَّهُ خَشِيَ أَنْ يُتَّخَذَ مَسْجِدًا" أَخْرَجَاهُ.
ബുഖാരിയും മുസ്‌ലിമും ആഇശ(റ)യിൽ നിന്ന് തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസ്: റസൂൽ ﷺ യുടെ മരണം ആസന്നമായപ്പോൾ, അവിടുന്ന് തന്റെ മുഖത്ത് ഒരു പുതപ്പ് ഇടാൻ തുടങ്ങി. ശ്വാസം മുട്ടുമ്പോൾ അവിടുന്ന് അത് മാറ്റും. ആ അവസ്ഥയിൽ ഇരിക്കെ അവിടുന്ന് പറഞ്ഞു: "യഹൂദരുടെയും നസ്വാറാക്കളുടെയും മേൽ അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ - കാരണം അവർ തങ്ങളുടെ പ്രവാചകന്മാരുടെ ഖബറുകളെ മസ്ജിദുകളാക്കി (ആരാധനാ കേന്ദ്രങ്ങൾ) മാറ്റി." അവർ ചെയ്ത പ്രവൃത്തിയെക്കുറിച്ച് അവിടുന്ന് ഈ ഉമ്മത്തിന് മുന്നറിയിപ്പ് നൽകുകയായിരുന്നു. മസ്ജിദാക്കപ്പെടുമെന്ന ഭയം ഇല്ലായിരുന്നെങ്കിൽ അവിടുത്തെ ഖബർ പരസ്യമായി വെളിപ്പെടുത്തുമായിരുന്നു. എന്നാൽ അത് മസ്ജിദാക്കപ്പെടുമെന്ന് അവിടുന്ന് ഭയപ്പെട്ടു.
وَلِمُسْلِمٍ عَنْ جُنْدُبِ بْنِ عَبْدِ اللهِ قَالَ: سَمِعْتُ النَّبِيَّ ﷺ قَبْلَ أَنْ يَمُوتَ بِخَمْسٍ، وَهُوَ يَقُولُ: "إِنِّي أَبْرَأُ إِلَى اللهِ أَنْ يَكُونَ لِي مِنْكُمْ خَلِيلٌ، فَإِنَّ اللهَ قَدِ اتَّخَذَنِي خَلِيلًا كَمَا اتَّخَذَ إِبْرَاهِيمَ خَلِيلًا. وَلَوْ كُنْتُ مُتَّخِذًا مِنْ أُمَّتِي خَلِيلًا لَاتَّخَذْتُ أَبَا بَكْرٍ خَلِيلًا. أَلَا وَإِنَّ مَنْ كَانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ مَسَاجِدَ؛ أَلَا فَلَا تَتَّخِذُوا الْقُبُورَ مَسَاجِدَ، فَإِنِّي أَنْهَاكُمْ عَنْ ذَلِكَ". فَقَدْ نَهَى عَنْهُ فِي آخِرِ حَيَاتِهِ. ثُمَّ إِنَّهُ لَعَنَ - وَهُوَ فِي السِّيَاقِ - مَنْ فَعَلَهُ. وَالصَّلَاةُ عِنْدَهَا مِنْ ذَلِكَ وَإِنْ لَمْ يُبْنَ مَسْجِدٌ، وَهُوَ مَعْنَى قَوْلِهَا: "خَشِيَ أَنْ يُتَّخَذَ مَسْجِدًا"، فَإِنَّ الصَّحَابَةَ لَمْ يَكُونُوا لِيَبْنُوا حَوْلَ قَبْرِهِ مَسْجِدًا، وَكُلُّ مَوْضِعٍ قَصَدْتَ الصَّلَاةَ فِيهِ فَقَدِ اتَّخَذْتَهُ مَسْجِدًا، بَلْ كُلُّ مَوْضِعٍ يُصَلَّى فِيهِ يُسَمَّى مَسْجِدًا، كَمَا قَالَ ﷺ: "جُعِلَتْ لِيَ الْأَرْضُ مَسْجِدًا وَطَهُورًا".
ഇമാം മുസ്‌ലിം ജുൻദുബ് ബ്നു അബ്ദില്ലാഹ്
(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: റസൂൽ ﷺ മരിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: "നിങ്ങളിൽ ആരെങ്കിലും എനിക്ക് 'ഖലീൽ' (അത്യന്തം പ്രിയ സുഹൃത്ത്) ആയിരിക്കുന്നതിനെ തൊട്ട് ഞാൻ അല്ലാഹുവിലേക്ക് ഒഴിവാകുന്നു. കാരണം, അല്ലാഹു ഇബ്രാഹീമിനെ ഖലീലാക്കിയതുപോലെ എന്നെയും അവൻ്റെ ഖലീലാക്കിയിരിക്കുന്നു. എന്റെ സമുദായത്തിൽ നിന്ന് ഒരാളെ ഞാൻ ഖലീലാക്കുമായിരുന്നുവെങ്കിൽ അബൂബക്കറിനെ എൻ്റെ ഖലീൽ ആക്കുമായിരുന്നു. ശ്രദ്ധിക്കുക, നിങ്ങൾക്ക് മുമ്പുള്ള സമൂഹം തങ്ങളുടെ നബിമാരുടെ ഖബറുകളെ മസ്ജിദുകളാക്കി മാറ്റിയിരുന്നു. ശ്രദ്ധിക്കുക, നിങ്ങൾ ഖബറുകളെ മസ്ജിദുകളാക്കരുത്. തീർച്ചയായും ഞാൻ നിങ്ങളോട് അത് വിരോധിക്കുന്നു." അവിടുത്തെ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ അവിടുന്ന് അത് വിലക്കി. പിന്നീട് മരണവെപ്രാളത്തിനിടയിലും അത് ചെയ്തവരെ അവിടുന്ന് ശപിച്ചു. ഖബറുകൾക്ക് അരികിലെ നിസ്കാരം ഖബറിങ്കൽ മസ്ജിദ് നിർമ്മിച്ച് കൊണ്ടല്ലെങ്കിൽ പോലും ഈ നിരോധനത്തിൻ്റെ പരിധിയിൽ ഉൾപ്പെടും. "അത് (നബിയുടെ ഖബ്ർ ) മസ്ജിദാക്കപ്പെടുമെന്ന് അവിടുന്ന് ഭയപ്പെട്ടു" എന്ന ആഇശ(റ)യുടെ വാക്കുകളുടെ അർത്ഥവും ഇതാണ്. കാരണം സഹാബികൾ അവിടുത്തെ ഖബറിന് ചുറ്റും മസ്ജിദ് നിർമ്മിക്കുമായിരുന്നില്ല. നിസ്കാരം ലക്ഷ്യമാക്കി ഏത് സ്ഥലം ഉപയോഗിച്ചാലും അത് മസ്ജിദാക്കലാണ്. ഭൂമി മുഴുവൻ എനിക്ക് മസ്ജിദും ശുദ്ധിയുമാക്കപ്പെട്ടിരിക്കുന്നു എന്ന് നബി ﷺ പറഞ്ഞിട്ടുണ്ടല്ലോ.
وَلِأَحْمَدَ بِسَنَدٍ جَيِّدٍ عَنِ ابْنِ مَسْعُودٍ رَضِيَ اللهُ عَنْهُ مَرْفُوعًا: "إِنَّ مِنْ شِرَارِ النَّاسِ مَنْ تُدْرِكُهُمُ السَّاعَةُ وَهُمْ أَحْيَاءٌ، وَالَّذِينَ يَتَّخِذُونَ الْقُبُورَ مَسَاجِدَ" وَرَوَاهُ أَبُو حَاتِمٍ فِي صَحِيحِهِ.
ഇമാം അഹ്മദ് (റ) നല്ല പരമ്പരയോടെ ഇബ്നു മസ്ഊദ്(റ) ൽ നിന്നും നിവേദനം ചെയ്യുന്ന മർഫൂആയ ഹദീസ്: "ലോകാവസാനം സംഭവിക്കുമ്പോൾ ജീവിച്ചിരിക്കുന്നവരും ഖബറുകളെ മസ്ജിദുകളാക്കുന്നവരും തീർച്ചയായും മനുഷ്യരിൽ ഏറ്റവും മോശപ്പെട്ടവരാകുന്നു." അബൂ ഹാതിം തന്റെ സ്വഹീഹിലും ഇത് നിവേദനം ചെയ്തിട്ടുണ്ട്.
🌳🌳🌳🌳🌳
فِيهِ مَسَائِلُ:
ഇതിലെ പാഠങ്ങൾ:
الأُولَى: مَا ذَكَرَ الرَّسُولُ فِيمَنْ بَنَى مَسْجِدًا يَعْبُدُ اللهَ فِيهِ عِنْدَ قَبْرِ رَجُلٍ صَالِحٍ، وَلَوْ صَحَّتْ نِيَّةُ الْفَاعِلِ.
ഒന്ന്: ഒരു സ്വാലിഹായ മനുഷ്യന്റെ ഖബ്റിങ്കൽ അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി മസ്ജിദ് നിർമ്മിക്കുന്നവനെക്കുറിച്ച് റസൂൽ ﷺ പറഞ്ഞ കാര്യം - പ്രവർത്തിക്കുന്നവന്റെ നിയ്യത്ത് (ഉദ്ദേശ്യം) നല്ലതാണെങ്കിൽ പോലും അത് പാടില്ല എന്നത്
الثَّانِيَةُ: النَّهْيُ عَنِ التَّمَاثِيلِ، وَغِلَظُ الْأَمْرِ فِي ذَلِكَ.
രണ്ട്: രൂപങ്ങളെ (പ്രതിമകൾ) വിലക്കിയതും അതിലുള്ള ഗൗരവവും.
الثَّالِثَةُ: الْعِبْرَةُ فِي مُبَالَغَتِهِ ﷺ فِي ذَلِكَ. كَيْفَ بَيَّنَ لَهُمْ هَذَا أَوَّلًا، ثُمَّ قَبْلَ مَوْتِهِ بِخَمْسٍ، قَالَ مَا قَالَ، ثُمَّ لَمَّا كَانَ فِي السِّيَاقِ لَمْ يَكْتَفِ بِمَا تَقَدَّمَ.
മൂന്ന്: ഈ കാര്യത്തിൽ നബി ﷺ കാണിച്ച അതിയായ ജാഗ്രത. എങ്ങനെയാണ് അവിടുന്ന് ഇത് ആദ്യം വിശദീകരിച്ചതെന്നത് , പിന്നീട് മരണത്തിന് അഞ്ച് ദിവസം മുമ്പ് അവിടുന്ന് പറഞ്ഞുവെന്നത് , ശേഷം മരണാസന്നമായ നേരത്തും മുമ്പ് പറഞ്ഞത് കൊണ്ട് മാത്രം തൃപ്തിപ്പെടാതെ വീണ്ടും ആവർത്തിച്ചത്
الرَّابِعَةُ: نَهْيُهُ عَنْ فِعْلِهِ عِنْدَ قَبْرِهِ قَبْلَ أَنْ يُوجَدَ الْقَبْرُ.
നാല്: ഖബർ നിലവിൽ വരുന്നതിന് മുമ്പ് തന്നെ അവിടുത്തെ ഖബറിനരികെ അപ്രകാരം ചെയ്യുന്നത് വിലക്കിയത്.
الْخَامِسَةُ: أَنَّهُ مِنْ سُنَنِ الْيَهُودِ وَالنَّصَارَى فِي قُبُورِ أَنْبِيَائِهِمْ.
അഞ്ച്: അത് യഹൂദ നസ്വാറാക്കൾ അവരുടെ നബിമാരുടെ ഖബറുകളുടെ വിഷയത്തിൽ പിന്തുടർന്നിരുന്ന തെറ്റായ ചര്യയായിരുന്നു എന്നത്.
السَّادِسَةُ: لَعْنُهُ إِيَّاهُمْ عَلَى ذَلِكَ.
ആറ്: അതിന്റെ പേരിൽ അവിടുന്ന് അവരെ ശപിച്ചത്.
السَّابِعَةُ: أَنَّ مُرَادَهُ تَحْذِيرُهُ إِيَّانَا عَنْ قَبْرِهِ.
ഏഴ്: അവിടുത്തെ ഖബറിന്റെ കാര്യത്തിൽ നമ്മെ താക്കീത് ചെയ്യുക എന്നതായിരുന്നു ഈ ശാപത്തിലൂടെ അവിടുത്തെ ഉദ്ദേശ്യം.
الثَّامِنَةُ: الْعِلَّةُ فِي عَدَمِ إِبْرَازِ قَبْرِهِ.
എട്ട്: അവിടുത്തെ ഖബർ പുറത്ത് കാണത്തക്ക വിധം പരസ്യമാക്കാത്തതിന്റെ കാരണം.
التَّاسِعَةُ: فِي مَعْنَى اتِّخَاذِهَا مَسْجِدًا.
ഒമ്പത്: ഖബറുകളെ മസ്ജിദുകളാക്കുക എന്നതിന്റെ അർത്ഥം.
الْعَاشِرَةُ: أَنَّهُ قَرَنَ بَيْنَ مَنِ اتَّخَذَهَا وَبَيْنَ مَنْ تَقُومُ عَلَيْهِ السَّاعَةُ، فَذَكَرَ الذَّرِيعَةَ إِلَى الشِّرْكِ قَبْلَ وُقُوعِهِ مَعَ خَاتِمَتِهِ.
പത്ത്: ഖബറുകളെ മസ്ജിദുകളാക്കുന്നവരെയും അന്ത്യനാൾ ആർക്ക് മേൽ സംഭവിക്കുന്നുവോ അവരെയും അവിടുന്ന് ഒന്നിച്ചു ചേർത്തു പറഞ്ഞത്. ശിർക്കിലേക്ക് നയിക്കുന്ന കാരണത്തെ അത് സംഭവിക്കുന്നതിന് മുമ്പ് തന്നെ അവിടുന്ന് പരാമർശിച്ചു.
الْحَادِيَةَ عَشْرَةَ: ذِكْرُهُ فِي خُطْبَتِهِ قَبْلَ مَوْتِهِ بِخَمْسٍ: الرَّدُّ عَلَى الطَّائِفَتَيْنِ اللَّتَيْنِ هُمَا شِرَارُ أَهْلِ الْبِدَعِ، بَلْ أَخْرَجَهُمْ بَعْضُ أَهْلِ الْعِلْمِ مِنَ الثِّنْتَيْنِ وَالسَّبْعِينَ فِرْقَةً، وَهُمُ الرَّافِضَةُ وَالْجَهْمِيَّةُ. وَبِسَبَبِ الرَّافِضَةِ حَدَثَ الشِّرْكُ وَعِبَادَةُ الْقُبُورِ؛ وَهُمْ أَوَّلُ مَنْ بَنَى عَلَيْهَا الْمَسَاجِدَ.
പതിനൊന്ന്: മരണത്തിന് അഞ്ച് ദിവസം മുമ്പുള്ള പ്രസംഗത്തിൽ, ബിദ്അത്തുകാരിൽ ഏറ്റവും മോശക്കാരായ രണ്ട് വിഭാഗങ്ങൾക്കുള്ള മറുപടി ഇതിലുണ്ട്. ചില പണ്ഡിതന്മാർ അവരെ 72 വിഭാഗങ്ങളിൽ നിന്ന് പോലും പുറത്താക്കിയിട്ടുണ്ട്; അവർ റാഫിദുകളും ജഹ്മികളുമാണ്. റാഫിദുകൾ കാരണമാണ് ശിർക്കും ഖബർ ആരാധനയും ഉണ്ടായത്; ഖബറുകൾക്ക് മേൽ മസ്ജിദുകൾ നിർമ്മിച്ച ആദ്യ വിഭാഗവും അവരാണ്.
الثَّانِيَةَ عَشْرَةَ: مَا بُلِيَ بِهِ ﷺ مِنْ شِدَّةِ النَّزْعِ.
പന്ത്രണ്ട്: മരണസമയത്ത് നബി ﷺ അനുഭവിച്ച കഠിനമായ വേദന.
الثَّالِثَةَ عَشْرَةَ: مَا أُكْرِمَ بِهِ مِنَ الْخُلَّةِ.
പതിമൂന്ന്: അല്ലാഹുവിൻ്റെ 'ഖുല്ലത്ത്'خلة (അത്യുന്നതമായ സ്നേഹം) നൽകി അവിടുന്ന് ആദരിക്കപ്പെട്ടത്.
الرَّابِعَةَ عَشْرَةَ: التَّصْرِيحُ بِأَنَّهَا أَعْلَى مِنَ الْمَحَبَّةِ.
പതിനാല്: ഖുല്ലത്ത് എന്നത് സാധാരണ സ്നേഹത്തേക്കാൾ (മഹബ്ബത്ത്) ഉയർന്നതാണെന്ന വ്യക്തമാക്കൽ.
الْخَامِسَةَ عَشْرَةَ: التَّصْرِيحُ بِأَنَّ الصِّدِّيقَ أَفْضَلُ الصَّحَابَةِ.
പതിനഞ്ച്: അബൂബക്കർ സിദ്ദീഖ്(റ) ആണ് സഹാബികളിൽ ഏറ്റവും ശ്രേഷ്ഠൻ എന്ന പ്രഖ്യാപനം.
السَّادِسَةَ عَشْرَةَ: الإِشَارَةُ إِلَى خِلَافَتِهِ.
പതിനാറ്: അദ്ദേഹത്തിന്റെ ഖിലാഫത്തിലേക്കുള്ള സൂചന.
__________________________
قَالَ الْمُؤَلِّفُ رَحِمَهُ اللَّهُ: "بَابُ مَا جَاءَ فِي التَّغْلِيظِ فِيمَنْ عَبَدَ اللَّهَ عِنْدَ قَبْرِ رَجُلٍ صَالِحٍ، فَكَيْفَ إِذَا عَبَدَهُ" لَمَّا ذَكَرَ الْمُؤَلِّفُ رَحِمَهُ اللَّهُ فِي الْبَابِ الَّذِي قَبْلَ هَذَا: التَّحْذِيرَ مِنَ الْغُلُوِّ فِي الصَّالِحِينَ، وَأَنَّهُ سَبَبٌ لِكُفْرِ بَنِي آدَمَ، وَتَرْكِهِمْ دِينَهُمْ، ذَكَرَ فِي هَذَا الْبَابِ الْغُلُوَّ فِي قُبُورِهِمْ، لِأَنَّهُ نَوْعٌ مِنَ الْغُلُوِّ فِيهِمْ.
ഗ്രന്ഥകർത്താവ് (അല്ലാഹു അദ്ദേഹത്തിന് കരുണ ചൊരിയട്ടെ) പറഞ്ഞു: "ഒരു സ്വാലിഹായ മനുഷ്യന്റെ ഖബറിനടുത്ത് വെച്ച് അല്ലാഹുവിനെ ആരാധിക്കുന്നവന്റെ കാര്യത്തിലുള്ള കർക്കശമായ വിലക്കിനെക്കുറിച്ചുള്ള അധ്യായം- അപ്പോൾ പിന്നെ ആ ഖബ്റാളിയെത്തന്നെ ആരാധിക്കുന്നവന്റെ അവസ്ഥ എന്തായിരിക്കും⁉️" ഇതിന് തൊട്ടുമുമ്പുള്ള അധ്യായത്തിൽ സജ്ജനങ്ങളുടെ കാര്യത്തിൽ അതിരു കവിയുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പും, അത് ആദം സന്തതികൾ അവിശ്വാസികളാകാനും മതം ഉപേക്ഷിക്കാനും കാരണമാകുമെന്നും ഗ്രന്ഥകർത്താവ് പരാമർശിച്ചപ്പോൾ, ഈ അധ്യായത്തിൽ അവരുടെ ഖബറുകളുടെ കാര്യത്തിലുള്ള അതിരുകടക്കലിനെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചു. കാരണം, അത് അവരോടുള്ള അതിരുകടക്കലിന്റെ ഒരു ഇനമാണ്.
وَالتَّغْلِيظُ مَعْنَاهُ: بَيَانُ شِدَّةِ الْأَمْرِ، خِلَافُ التَّسْهِيلِ أَوِ التَّخْفِيفِ.
'തഗ്ലീള്' (التغليظ) എന്നാൽ ഒരു കാര്യത്തിന്റെ ഗൗരവം വ്യക്തമാക്കൽ എന്നാണ് അർത്ഥം; ലഘൂകരിക്കുകയോ ഇളവ് നൽകുകയോ ചെയ്യുന്നതിന് വിപരീതമാണത്.
"فِيمَنْ عَبَدَ اللَّهَ عِنْدَ قَبْرِ رَجُلٍ صَالِحٍ" عَبَدَ اللَّهَ بِدُعَاءِ اللَّهِ عِنْدَ الْقَبْرِ رَجَاءَ الْإِجَابَةِ، يَظُنُّ أَنَّ الدُّعَاءَ فِي هَذَا الْمَكَانِ سَبَبٌ لِلْإِجَابَةِ، أَوْ بِالصَّلَاةِ، يَظُنُّ أَنَّ الصَّلَاةَ عِنْدَ الْقَبْرِ سَبَبٌ لِلْإِجَابَةِ، أَوْ الذَّبْحِ عِنْدَ الْقَبْرِ، وَإِنْ كَانَ الْفَاعِلُ يَعْبُدُ اللَّهَ بِهَذِهِ الْعِبَادَاتِ وَلَكِنَّهُ فَعَلَهَا عِنْدَ الْقَبْرِ رَجَاءَ أَنْ تُقْبَلَ، وَأَنَّ الْعِبَادَةَ عِنْدَ الْقَبْرِ لَهَا مَزِيَّةٌ عَنِ الْعِبَادَةِ فِي مَكَانٍ آخَرَ، فَهَذَا مَبْنِيٌّ عَلَى ظَنٍّ فَاسِدٍ، لِأَنَّ الْقُبُورَ لَيْسَتْ مَكَاناً لِلْعِبَادَةِ، وَأَنَّ الْعِبَادَةَ عِنْدَهَا وَإِنْ كَانَتْ خَالِصَةً لِلَّهِ فَإِنَّهَا سَبَبٌ لِلشِّرْكِ، وَلِهَذَا حَذَّرَ النَّبِيُّ ﷺ مِنَ الْعِبَادَةِ عِنْدَ الْقُبُورِ سَدّاً لِلذَّرِيعَةِ.
"ഒരു സ്വാലിഹായ മനുഷ്യന്റെ ഖബറിനടുത്ത് വെച്ച് അല്ലാഹുവിനെ ആരാധിച്ചവൻ" എന്നത് കൊണ്ട് അർത്ഥമാക്കുന്നത് - പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഖബറിനടുത്ത് വെച്ച് അല്ലാഹുവിനോട് പ്രാർത്ഥിക്കുക—ഈ സ്ഥലത്ത് വെച്ചുള്ള പ്രാർത്ഥന ഉത്തരം ലഭിക്കാൻ കാരണമാകുമെന്ന് അയാൾ കരുതുന്നു. അല്ലെങ്കിൽ നിസ്കാരം—ഖബറിനടുത്ത് വെച്ചുള്ള നിസ്കാരം ഉത്തരം ലഭിക്കാൻ കാരണമാകുമെന്ന് കരുതുന്നു. അല്ലെങ്കിൽ ഖബറിനടുത്ത് വെച്ചുള്ള ബലി കർമ്മം. ഇങ്ങനെയൊക്കെ ചെയ്യുന്നയാൾ ഈ ആരാധനകളിലൂടെ അല്ലാഹുവിനെയാണ് ആരാധിക്കുന്നതെങ്കിലും, അത് സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലും മറ്റൊരിടത്ത് ചെയ്യുന്നതിനേക്കാൾ ഖബറിനടുത്ത് വെച്ച് ചെയ്യുന്നതിന് പ്രത്യേകതയുണ്ടെന്ന് കരുതിയുമാണ് അയാൾ അത് ചെയ്യുന്നത്. ഇത് തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണ്. കാരണം ഖബറുകൾ ആരാധനയ്ക്കുള്ള സ്ഥലമല്ല. അവിടെ വെച്ചുള്ള ആരാധന അല്ലാഹുവിന് മാത്രമായിട്ടാണെങ്കിൽ പോലും അത് ശിർക്കിലേക്ക് (ബഹുദൈവാരാധന) നയിക്കുന്ന കാരണമാണ്. അതുകൊണ്ട് തന്നെ ശിർക്കിലേക്കുള്ള വഴി അടയ്ക്കുന്നതിനായി നബി ﷺ ഖബറുകൾക്കടുത്ത് വെച്ചുള്ള ആരാധനയെക്കുറിച്ച് മുന്നറിയിപ്പ് നൽകി.
أَمَّا إِذَا كَانَ يَدْعُو الْقَبْرَ، وَيَسْتَغِيثُ بِالْمَيِّتِ؛ فَهَذَا شِرْكٌ أَكْبَرُ.
എന്നാൽ അവൻ ഖബറിനോട് (ഖബ്റാളിയോട്)പ്രാർത്ഥിക്കുകയും മരിച്ചയാളോട് സഹായം തേടുകയും (ഇസ്തിഗാസ) ചെയ്യുകയാണെങ്കിൽ അത് 'ശിർക്കുൻ അക്ബർ' (വലിയ ശിർക്ക്) ആണ് [ അതായത് ഇസ്ലാമിൽ നിന്ന് പുറത്ത് പോവുന്ന ശിർക്ക് ]
وَأَمَّا إِذَا كَانَ يَعْبُدُ اللَّهَ مُخْلِصاً لَهُ الْعِبَادَةَ لَكِنْ عِنْدَ الْقَبْرِ، فَهَذَا وَسِيلَةٌ إِلَى الشِّرْكِ، وَطَرِيقٌ إِلَى الشِّرْكِ، فَهُوَ مُحَرَّمٌ، فَكَيْفَ إِذَا عَبَدَهُ؟
അതേസമയം അവൻ ആരാധന അല്ലാഹുവിന് മാത്രമാക്കി നിഷ്കളങ്കമായിട്ടാണ് ചെയ്യുന്നതെങ്കിലും അത് ഖബറിനടുത്താണ് നിർവ്വഹിക്കുന്നതെങ്കിൽ അത് ശിർക്കിലേക്കുള്ള മാർഗ്ഗവും വഴിയുമാണ്. അതിനാൽ അത് ഹറാമാണ് ( നിഷിദ്ധമാണ് ). അപ്പോൾ പിന്നെ ഖബറിലുള്ളയാളെത്തന്നെ ആരാധിച്ചാൽ ഉള്ള അവസ്ഥ എന്തായിരിക്കും⁉️
وَالَّذِي عَلَيْهِ الْقُبُورِيُّونَ الْيَوْمَ، أَنَّهُمْ يَعْبُدُونَ الْقُبُورَ صَرَاحَةً؛ وَيَسْتَغِيثُونَ بِهَا، وَيَذْبَحُونَ لَهَا، وَيُنَادُونَ الْمَوْتَى: الْمَدَدَ يَا فُلَانُ، الْمَدَدَ يَا بَدَوِيُّ، الْمَدَدَ يَا عَلِيُّ، يَطْلُبُونَ مِنْهُمُ الْمَدَدَ صَرَاحَةً، وَيَذْبَحُونَ لَهُمْ، وَيَنْذُرُونَ لَهُمْ، وَيَصْرِفُونَ لَهُمْ أَنْوَاعاً مِنَ الْعِبَادَةِ، فَهُمْ دَاخِلُونَ فِيمَنْ عَبَدَ الْقَبْرَ.
ഇന്ന് ഖബറാരാധകർ ചെയ്തുകൊണ്ടിരിക്കുന്നത്, അവർ പരസ്യമായി ഖബറുകളെ ആരാധിക്കുന്നു എന്നതാണ്. അവർ അവയോട് സഹായം തേടുന്നു, അവയ്ക്കായി ബലിയർപ്പിക്കുന്നു, മരിച്ചവരെ വിളിച്ചു തേടുന്നു: "ഇന്നയാളെ സഹായിക്കണേ, ബദവീ സഹായിക്കണേ, അലീ സഹായിക്കണേ" എന്നിങ്ങനെ. അവർ അവരോട് നേരിട്ട് സഹായം ചോദിക്കുകയും അവർക്കായി ബലി കഴിക്കുകയും നേർച്ചകൾ അർപ്പിക്കുകയും വിവിധതരം ആരാധനകൾ അവർക്കായി നീക്കിവെക്കുകയും ചെയ്യുന്നു. അതിനാൽ ഇവർ ഖബറിനെ ആരാധിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.
___________________________
قَالَ: "فِي الصَّحِيحِ" يَعْنِي: فِي الصَّحِيحَيْنِ: صَحِيحِ الْبُخَارِيِّ وَصَحِيحِ مُسْلِمٍ.
"സ്വഹീഹിൽ" എന്ന് പറഞ്ഞതിൻ്റെ ഉദ്ദേശ്യം ഇമാം ബുഖാരിയുടെയും ഇമാം മുസ്ലിമിന്റെയും സ്വഹീഹൈനിയിൽ എന്നാണ്.
"عَنْ عَائِشَةَ" أُمِّ الْمُؤْمِنِينَ، بِنْتِ أَبِي بَكْرٍ الصِّدِّيقِ.
"ആഇശ (റ) വിൽ നിന്ന്": അബൂബക്കർ സ്വിദ്ദീഖ് (റ) വിന്റെ മകളും വിശ്വാസികളുടെ മാതാവുമാണവർ.
"أَنَّ أُمَّ سَلَمَةَ" اسْمُهَا: هِنْدُ بِنْتُ أَبِي أُمَيَّةَ الْمَخْزُومِيَّةُ، الْقُرَشِيَّةُ، زَوْجُ أَبِي سَلَمَةَ، هَاجَرَتْ هِيَ وَزَوْجُهَا أَبُو سَلَمَةَ الْهِجْرَتَيْنِ: الْهِجْرَةَ إِلَى الْحَبَشَةِ، وَالْهِجْرَةَ إِلَى الْمَدِينَةِ، وَتُوُفِّيَ أَبُو سَلَمَةَ رَضِيَ اللَّهُ عَنْهُ فِي الْمَدِينَةِ، فَتَزَوَّجَهَا رَسُولُ اللَّهِ ﷺ فَصَارَتْ مِنْ أُمَّهَاتِ الْمُؤْمِنِينَ- رَضِيَ اللَّهُ تَعَالَى عَنْهَا-.
"ഉമ്മു സലമ (റ)": അവരുടെ പേര് ഹിന്ദ് ബിൻത് അബീ ഉമയ്യ അൽ-മഖ്‌സൂമിയ എന്നാണ്. അബൂസലമ (റ) വിന്റെ ഭാര്യയായിരുന്നു അവർ. അവരും ഭർത്താവും രണ്ട് ഹിജ്റകളിലും (അബിസീനിയയിലേക്കും മദീനയിലേക്കും) പങ്കെടുത്തു. അബൂസലമ (റ) മദീനയിൽ വെച്ച് മരണപ്പെട്ടപ്പോൾ റസൂൽ ﷺ അവരെ വിവാഹം കഴിച്ചു. അങ്ങനെ അവർ വിശ്വാസികളുടെ മാതാക്കളിൽ ഒരാളായിത്തീർന്നു.
"أَنَّهَا ذَكَرَتْ لِرَسُولِ اللَّهِ ﷺ كَنِيسَةً رَأَتْهَا فِي أَرْضِ الْحَبَشَةِ" الْكَنِيسَةُ هِيَ مَعْبَدُ النَّصَارَى الَّذِي يَجْتَمِعُونَ فِيهِ يَوْمَ الْأَحَدِ لِعِبَادَتِهِمْ. أَمَّا الصَّوْمَعَةُ فَهِيَ مَعْبَدٌ خَاصٌّ لِفَرْدٍ مِنَ النَّصَارَى يَخْلُو فِيهِ، وَيَنْقَطِعُ عَنِ الدُّنْيَا. فَالصَّوْمَعَةُ لِلْأَفْرَادِ مِنَ النَّصَارَى، وَأَمَّا الْكَنِيسَةُ فَهِيَ لِلْجَمِيعِ.
"അബ്സീനിയയിൽ താൻ കണ്ട ഒരു കനീസയെ കുറിച്ച് റസൂൽ ﷺ യോട് അവർ പരാമർശിച്ചു": ക്രൈസ്തവർ ഞായറാഴ്ചകളിൽ ആരാധനയ്ക്കായി ഒത്തുകൂടുന്ന സ്ഥലമാണ് കനീസ (ചർച്ച് ). എന്നാൽ 'സ്വൗമഅ (മഠം)' എന്നത് ഒരു വ്യക്തിക്ക് മാത്രമായി ലൗകിക കാര്യങ്ങളിൽ നിന്ന് വിട്ടുനിന്ന് ആരാധന നടത്താനുള്ള ഇടമാണ്. ചുരുക്കത്തിൽ സ്വൗമഅ വ്യക്തികൾക്കുള്ളതും കനീസ എല്ലാവർക്കും വേണ്ടിയുള്ളതുമാണ്.
"وَمَا فِيهَا مِنَ الصُّوَرَ" يَعْنِي: مِنْ صُوَرِ الصَّالِحِينَ.
"അതിലുള്ള രൂപങ്ങളെക്കുറിച്ചും": അതായത് അവിടുത്തെ സദ്‌വൃത്തരായ ആളുകളുടെ ചിത്രങ്ങളെയും രൂപങ്ങളെയും കുറിച്ച്.
"أُولَئِكِ" بِالْكَسْرِ خِطَابٌ لِأُمِّ سَلَمَةَ، وَيَجُوزُ الْفَتْحُ: "أُولَئِكَ" خِطَابٌ لِلْمُذَكَّرِ، وَلَكِنَّ الْكَسْرَ أَشْهَرُ، لِأَنَّهُ يُخَاطِبُ امْرَأَةً.
"ഉലാഇകി" (أُولَئِكِ): ഇതിൽ കാഫിന് കസ്റ് നൽകിയത് ഉമ്മു സലമ (റ) യോടുള്ള സംബോധനയായതിനാലാണ്. പുരുഷന്മാരെ അഭിസംബോധന ചെയ്യുമ്പോൾ 'ഉലാഇക' എന്ന് ഫത്‌ഹും നൽകാം. ഇവിടെ ഒരു സ്ത്രീയോടായതിനാൽ കസ്റ് നൽകുന്നതാണ് കൂടുതൽ പ്രസിദ്ധം.
"أُولَئِكِ إِذَا مَاتَ فِيهِمُ الرَّجُلُ الصَّالِحُ أَوِ الْعَبْدُ الصَّالِحُ" هَذَا شَكٌّ مِنَ الرَّاوِي: هَلْ قَالَ الرَّسُولُ ﷺ رَجُلٌ أَوْ عَبْدٌ، وَهَذَا مِنْ تَحَرِّيهِمْ رَضِيَ اللَّهُ عَنْهُمْ فِي الرِّوَايَةِ، وَأَنَّهُ لَمْ يَجْزِمْ بِاللَّفْظِ الَّذِي قَالَهُ النَّبِيُّ ﷺ.
"അവരിലൊരു സദ്‌വൃത്തനായ മനുഷ്യനോ അല്ലെങ്കിൽ സദ്‌വൃത്തനായ അടിമയോ മരണപ്പെട്ടാൽ": ഇത് നിവേദകൻ പ്രകടിപ്പിച്ച സംശയമാണ്- റസൂൽ ﷺ 'മനുഷ്യൻ' എന്നാണോ 'അടിമ' എന്നാണോ പറഞ്ഞത് എന്ന കാര്യത്തിൽ. നിവേദകർ പുലർത്തിയ അതീവ ജാഗ്രതയാണിത് കാണിക്കുന്നത്. നബി ﷺ പറഞ്ഞ കൃത്യമായ പദപ്രയോഗത്തിൽ ഉറപ്പില്ലാത്തതിനാൽ രണ്ട് സാധ്യതകളും അവർ ഉദ്ധരിച്ചു.
"بَنَوْا عَلَى قَبْرِهِ مَسْجِدًا" أَيْ: مُصَلًّى، فَالْمُرَادُ بِالْمَسْجِدِ هُنَا: الْمُصَلَّى وَالْمُتَعَبَّدُ، يَعْنِي: اتَّخَذُوا عَلَيْهِ كَنِيسَةً يَتَعَبَّدُونَ فِيهَا، فَسُمِّيَ مَسْجِدًا.
"അദ്ദേഹത്തിന്റെ ഖബ്റിന് മേൽ അവർ മസ്ജിദ് പണിതു": അതായത് നിസ്കാരത്തിനോ ആരാധനയ്ക്കോ വേണ്ടിയുള്ള ഇടം. ഖബ്റിന് മുകളിൽ അവർ ആരാധനയ്ക്കായി ഒരു ദേവാലയം നിർമ്മിച്ചു എന്നതിനെയാണ് ഇവിടെ മസ്ജിദ് എന്ന് വിളിച്ചിരിക്കുന്നത്.
"وَصَوَّرُوا فِيهِ تِلْكَ الصُّوَرَ" أَيْ: صُوَرَ الصَّالِحِينَ، يَنْصِبُونَهَا فِي هَذَا الْمَكَانِ، مِنْ بَابِ الْغُلُوِّ فِي الصَّالِحِينَ وَتَخْلِيدِ شَخْصِيَّاتِهِمْ، وَاتِّخَاذِ التَّمَاثِيلِ تَخْلِيدًا لِلشَّخْصِيَّاتِ مِنْ هَذَا الْبَابِ، هُوَ مِنْ بَابِ تَعْظِيمِ الصَّالِحِينَ، أَوْ تَعْظِيمِ الْعُظَمَاءِ، وَلَوْ كَانُوا مِنْ غَيْرِ الصَّالِحِينَ كَالرُّؤَسَاءِ وَالسَّلَاطِينِ وَالْمُلُوكِ، وَهَذَا لَا يَجُوزُ فِي الْإِسْلَامِ، لِأَنَّهُ وَسِيلَةٌ إِلَى الشِّرْكِ، وَلَاسِيَّمَا فِي مَوَاطِنِ الْعِبَادَةِ، كَالْمَسَاجِدِ وَمَحَلَّاتِ الْعِبَادَةِ، فَهَذَا الْأَمْرُ أَشَدُّ.
"അവിടെ ആ രൂപങ്ങൾ അവർ ചിത്രീകരിച്ചു": സദ്‌വൃത്തരായ ആളുകളുടെ ചിത്രങ്ങൾ ആ സ്ഥലത്ത് അവർ സ്ഥാപിച്ചു. സദ്‌വൃത്തരുടെ കാര്യത്തിലുള്ള അതിരുകടന്ന ബഹുമാനവും (الغلو) അവരുടെ ഓർമ്മകൾ നിലനിർത്താനുമാണ് ഇത് ചെയ്തത്. വ്യക്തിത്വങ്ങളെ അമരത്വപ്പെടുത്താൻ പ്രതിമകൾ നിർമ്മിക്കുന്നത് സദ്‌വൃത്തരെയായാലും ഭരണാധികാരികളെയായാലും ഇസ്‌ലാമിൽ അനുവദനീയമല്ല. ഇത് ശിർക്കിലേക്ക് (ബഹുദൈവാരാധന) നയിക്കുന്ന മാർഗ്ഗമാണ്. പ്രത്യേകിച്ചും മസ്ജിദുകൾ പോലുള്ള ആരാധനാ സ്ഥലങ്ങളിൽ ഇത് ചെയ്യുന്നത് അതീവ ഗൗരവകരമാണ്.
ثُمَّ قَالَ ﷺ "أُولَئِكِ شِرَارُ الْخَلْقِ عِنْدَ اللَّهِ" فَدَلَّ عَلَى أَنَّ مَنْ بَنَى الْمَسْجِدَ عَلَى الْقَبْرِ، أَوْ صَوَّرَ الصُّوَرَ وَنَصَبَهَا؛ أَنَّهُ مِنْ شِرَارِ الْخَلْقِ. وَشِرَارُ: جَمْعُ شَرٍّ، وَهُوَ أَفْعَلُ تَفْضِيلٍ، وَالْمُرَادُ بِهِ: أَشَدُّ النَّاسِ شَرًّا، فَدَلَّ عَلَى أَنَّ الَّذِي يَبْنِي الْمَسَاجِدَ عَلَى الْقُبُورِ أَنَّهُ أَشَدُّ النَّاسِ شَرًّا- وَالْعِيَاذُ بِاللَّهِ-، وَفِي الْحَدِيثِ الْآخَرِ الَّذِي سَيَأْتِي: "إِنَّ مِنْ شِرَارِ الْخَلْقِ مَنْ تُدْرِكُهُمُ السَّاعَةُ وَهُمْ أَحْيَاءٌ، وَالَّذِينَ يَبْنُونَ الْمَسَاجِدَ عَلَى الْقُبُورِ" لِأَنَّهُمْ فَتَحُوا لِلنَّاسِ بَابَ الشِّرْكِ بِهَذَا الْفِعْلِ، وَتَسَبَّبُوا فِي انْحِرَافِ الْأُمَّةِ، وَمَا حَدَثَ الشِّرْكُ فِي هَذِهِ الْأُمَّةِ إِلَّا بِسَبَبِ الْبِنَاءِ عَلَى الْقُبُورِ.
തുടർന്ന് നബി ﷺ പറഞ്ഞു: "അല്ലാഹുവിന്റെ അടുക്കൽ സൃഷ്ടികളിൽ ഏറ്റവും മോശപ്പെട്ടവരാണവർ." ഖബറുകൾക്ക് മേൽ മസ്ജിദ് പണിയുന്നവരും രൂപങ്ങൾ നിർമ്മിച്ച് സ്ഥാപിക്കുന്നവരും ഏറ്റവും ദുഷിച്ചവരാണെന്ന് ഇത് തെളിയിക്കുന്നു. 'ഷിറാർ' എന്നാൽ ഏറ്റവും വലിയ തിന്മ ചെയ്യുന്നവർ എന്നാണർത്ഥം. വരാനിരിക്കുന്ന മറ്റൊരു ഹദീസിൽ ഇപ്രകാരമുണ്ട്: "അന്ത്യനാൾ സംഭവിക്കുമ്പോൾ ജീവിച്ചിരിക്കുന്നവരും ഖബറുകൾക്ക് മേൽ മസ്ജിദ് പണിയുന്നവരുമാണ് സൃഷ്ടികളിൽ ഏറ്റവും മോശപ്പെട്ടവർ." കാരണം, ഈ പ്രവൃത്തിയിലൂടെ അവർ ജനങ്ങൾക്ക് ശിർക്കിന്റെ വാതിൽ തുറന്നുകൊടുക്കുകയും ഉമ്മത്തിന്റെ വഴിതെറ്റലിന് കാരണമാവുകയും ചെയ്തു. ഈ ഉമ്മത്തിൽ ശിർക്ക് സംഭവിക്കാൻ പ്രധാന കാരണം ഖബറുകൾക്ക് മേലുള്ള നിർമ്മാണങ്ങളാണ്.
وَأَوَّلُ مَنْ بَنَى عَلَى الْقُبُورِ فِي الْإِسْلَامِ- كَمَا يَقُولُ شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ- هُمُ: الشِّيعَةُ، الْفَاطِمِيُّونَ، ثُمَّ قَلَّدَهُمْ مَنْ قَلَّدَهُمْ مِنَ الْمُنْتَسِبِينَ إِلَى السُّنَّةِ مِنَ الصُّوفِيَّةِ وَغَيْرِهِمْ، فَبُنِيَتِ الْمَسَاجِدُ عَلَى الْقُبُورِ فِي الْأَمْصَارِ.
ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ (റാ പറയുന്നതനുസരിച്ച്, ഇസ്‌ലാമിൽ ഖബറുകൾക്ക് മേൽ ആദ്യമായി കെട്ടിടങ്ങൾ പണിതത് ശീഈകളും ഫാത്തിമികളുമാണ്. പിന്നീട് സുന്നി ലേബലിലുള്ള സൂഫികളും മറ്റും അവരെ അനുകരിക്കുകയും അങ്ങനെ വിവിധ നാടുകളിൽ ഖബ്റുകൾക്ക് മേൽ മസ്ജിദുകൾ നിർമ്മിക്കപ്പെടുകയും ചെയ്തു.
وَلَا تَزَالُ الْأُمَّةُ الْإِسْلَامِيَّةُ تُعَانِي مِنْ شَرِّ هَذِهِ الْقُبُورِ وَفِتْنَتِهَا، وَحُدُوثِ الشِّرْكِ فِي الْأُمَّةِ، الَّذِي لَا يُقِرُّهُ مَنْ يُؤْمِنُ بِاللَّهِ وَرَسُولِهِ، لِأَنَّهُ شِرْكٌ صُرَاحٌ، وَأَصْبَحَتْ هَذِهِ الْمَسَاجِدُ الْمَبْنِيَّةُ عَلَى الْقُبُورِ أَوْثَانًا تُعْبَدُ مِنْ دُونِ اللَّهِ، وَيَظُنُّ أَصْحَابُهَا أَنَّ ذَلِكَ مِنَ الْإِسْلَامِ، وَأَنَّ مَنْ أَنْكَرَهُ فَهُوَ خَارِجٌ عَنِ الْإِسْلَامِ، كَالَّذِينَ يَقُولُونَ: {إِنَّا وَجَدْنَا آبَاءَنَا عَلَى أُمَّةٍ وَإِنَّا عَلَى آثَارِهِمْ مُقْتَدُونَ}، فَهُمْ شِرَارُ الْخَلْقِ، وَإِنْ كَانُوا يَزْعُمُونَ فِي أَنْفُسِهِمْ أَنَّ ذَلِكَ إِصْلَاحٌ، وَأَنَّهُمْ خَيْرُ الْخَلْقِ.
ഖബറുകൾ സംബന്ധിച്ച ഈ തിന്മകളിൽ നിന്നും ശിർക്കിൽ നിന്നും ഇന്നും ഇസ്‌ലാമിക ഉമ്മത്ത് മുക്തമായിട്ടില്ല. അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്ന ഒരാൾക്കും ഇത് അംഗീകരിക്കാനാവില്ല. കാരണം ഇത് വ്യക്തമായ ശിർക്കാണ്. ഖബറുകൾക്ക് മേൽ പണിത മസ്ജിദുകൾ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളായി മാറി. ഇത് ഇസ്‌ലാമിന്റെ ഭാഗമാണെന്ന് ഇക്കൂട്ടർ തെറ്റിദ്ധരിക്കുകയും ഇതിനെ എതിർക്കുന്നവർ ഇസ്‌ലാമിന് പുറത്താണെന്ന് വാദിക്കുകയും ചെയ്യുന്നു.
{إِنَّا وَجَدْنَا آبَاءَنَا عَلَى أُمَّةٍ وَإِنَّا عَلَى آثَارِهِمْ مُقْتَدُونَ}،
"ഞങ്ങളുടെ പിതാക്കൾ ഒരു വഴിയിൽ ആയിരിക്കുന്നത് ഞങ്ങൾ കണ്ടു, ഞങ്ങൾ അവരെ പിന്തുടരുന്നു" എന്ന് പറഞ്ഞവരെപ്പോലെയാണിവർ. തങ്ങൾ ചെയ്യുന്നത് പരിഷ്കരണമാണെന്നും തങ്ങളാണ് ഏറ്റവും നല്ലവരെന്നും അവർ വാദിക്കുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ അവർ സൃഷ്ടികളിൽ ഏറ്റവും മോശപ്പെട്ടവരാണ്.
ثُمَّ ذَكَرَ الشَّيْخُ عِبَارَةً لِشَيْخِ الْإِسْلَامِ ابْنِ تَيْمِيَّةَ بَعْدَ الْحَدِيثِ وَهِيَ قَوْلُهُ: "فَهَؤُلَاءِ" يَعْنِي: الْيَهُودَ وَالنَّصَارَى.
തുടർന്ന് ശൈഖ്, ഇബ്‌നു തൈമിയ്യയുടെ ഒരു വാചകം ഉദ്ധരിക്കുന്നു: "ഇക്കൂട്ടർ" - അതായത് യഹൂദരും ക്രിസ്ത്യാനികളും.
"جَمَعُوا بَيْنَ فِتْنَتَيْنِ: فِتْنَةِ الْقُبُورِ، وَفِتْنَةِ التَّمَاثِيلِ" فِتْنَةُ الْقُبُورِ هِيَ الْغُلُوُّ فِي الْقُبُورِ، وَتَعْظِيمُ الْقُبُورِ حَتَّى تُتَّخَذَ مُتَعَبَّدَاتٍ، هَذِهِ فِتْنَةٌ عَظِيمَةٌ فِي الْأُمَمِ السَّابِقَةِ وَفِي هَذِهِ الْأُمَّةِ.
"രണ്ട് ഫിത്‌നകളെ അവർ ഒരുമിച്ച് കൂട്ടി: ഖബറുകൾ സംബന്ധിച്ച ഫിത്‌നയും പ്രതിമകൾ സംബന്ധിച്ച ഫിത്‌നയും." ഖബറുകളുടെ കാര്യത്തിൽ അതിരുകടക്കുകയും അവയെ ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റുന്നതുമാണ് ഖബറുകൾ സംബന്ധിച്ച ഫിത്‌ന. മുൻകഴിഞ്ഞ സമുദായങ്ങളിലും ഈ ഉമ്മത്തിലും ഇത് വലിയൊരു കുഴപ്പമാണ്.
وَالْفِتْنَةُ الثَّانِيَةُ: فِتْنَةُ التَّمَاثِيلِ، وَهِيَ فِتْنَةٌ قَدِيمَةٌ كَمَا فِي قِصَّةِ قَوْمِ نُوحٍ، فَقَوْمُ نُوحٍ إِنَّمَا وَقَعَ الشِّرْكُ فِيهِمْ بِسَبَبِ نَصْبِ التَّمَاثِيلِ، وَوَقَعَ الشِّرْكُ فِي الْيَهُودِ بِسَبَبِ تِمْثَالِ الْعِجْلِ الَّذِي عَمِلَهُ السَّامِرِيُّ، وَوَقَعَ الشِّرْكُ فِي النَّصَارَى بِسَبَبِ نَصْبِ الصَّلِيبِ عَلَى صُورَةِ الْمَسِيحِ بِزَعْمِهِمْ، وَيُخْشَى أَنْ يَقَعَ الشِّرْكُ فِي هَذِهِ الْأُمَّةِ بِسَبَبِ نَصْبِ التَّمَاثِيلِ لِلْعُلَمَاءِ وَالْعُبَّادِ الصَّالِحِينَ، فَهَذِهِ فِتْنَةٌ عَظِيمَةٌ، حَذَّرَ مِنْهَا النَّبِيُّ ﷺ.
രണ്ടാമത്തേത് പ്രതിമകൾ സംബന്ധിച്ച ഫിത്‌നയാണ്. നൂഹ് നബിയുടെ കാലം മുതലുള്ള പുരാതനമായ ഒരു കുഴപ്പമാണിത്. പ്രതിമകൾ സ്ഥാപിച്ചതുകൊണ്ടാണ് നൂഹ് നബിയുടെ ജനതയിൽ ശിർക്ക് ഉണ്ടായത്. സാമിരി നിർമ്മിച്ച പശുക്കുട്ടിയുടെ പ്രതിമ കാരണം യഹൂദരിലും, ഈസാ നബിയുടെ രൂപമെന്ന് വാദിച്ചുകൊണ്ട് കുരിശ് സ്ഥാപിച്ചതിലൂടെ ക്രൈസ്തവരിലും ശിർക്ക് കടന്നുകൂടി. പണ്ഡിതന്മാരുടെയും സദ്‌വൃത്തരുടെയും പ്രതിമകൾ സ്ഥാപിക്കുന്നതിലൂടെ ഈ ഉമ്മത്തിലും ശിർക്ക് കടന്നുകൂടുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. നബി ﷺ മുന്നറിയിപ്പ് നൽകിയ വലിയൊരു കുഴപ്പമാണിത്.
-------------------------
قَالَ: "وَلَهُمَا" أَيِ: الْبُخَارِيُّ وَمُسْلِمٌ.
"അവർ രണ്ടുപേർക്കും (റിപ്പോർട്ട്)" എന്ന് പറഞ്ഞാൽ ബുഖാരിയും മുസ്‌ലിമും എന്നാണ് ഇവിടെ ഉദ്ദേശ്യം.
"عَنْهَا قَالَتْ: لَمَّا نُزِلَ بِرَسُولِ اللَّهِ ﷺ" يَعْنِي: نَزَلَ بِهِ الْمَوْتُ -عَلَيْهِ الصَّلَاةُ وَالسَّلَامُ-.
"ആഇശ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ യുടെ മരണം ആസന്നമായപ്പോൾ"
- (നസല ബിഹി എന്നാൽ മരണം ആസന്നമായി എന്നാണ് ഉദ്ദേശ്യം)."
"طَفِقَ": مِنْ أَفْعَالِ الشُّرُوعِ عِنْدَ أَهْلِ اللُّغَةِ، أَيْ: جَعَلَ يَفْعَلُ كَذَا.
"ത്വഫിഖ" (طَفِقَ) എന്നത് ഭാഷാപരമായി ഒരു കാര്യം ചെയ്യാൻ തുടങ്ങി എന്നാണ് അർത്ഥമാക്കുന്നത്.
"يَطْرَحُ خَمِيصَةً" أَيْ: يَضَعُهَا، وَالْخَمِيصَةُ: كِسَاءٌ لَهُ أَعْلَامٌ، أَيْ فِيهِ خُطُوطٌ.
"ഒരു പുതപ്പ് (ഖമീസ) ഇടാൻ തുടങ്ങി" എന്നാൽ അത് മുഖത്ത് വയ്ക്കാൻ തുടങ്ങി എന്നർത്ഥം. ഖമീസ എന്നാൽ വരകളുള്ള ഒരു തരം വസ്ത്രമാണ്.
"عَلَى وَجْهِهِ" يُغَطِّي وَجْهَهُ ﷺ بِهَا وَهُوَ فِي هَذِهِ الْحَالَةِ.
"അവിടുത്തെ മുഖത്ത്" ആ അവസ്ഥയിൽ നബിﷺ അവിടുത്തെ മുഖം അത് കൊണ്ട് മൂടുകയായിരുന്നു.
"فَإِذَا اغْتَمَّ بِهَا" أَيْ: ضَيَّقَتْ نَفَسَهُ -عَلَيْهِ الصَّلَاةُ وَالسَّلَامُ-.
"ശ്വാസം മുട്ടുമ്പോൾ" അതായത് ആ പുതപ്പ് കാരണം അവിടുത്തേക്ക് ശ്വാസമെടുക്കാൻ പ്രയാസമാകുമ്പോൾ എന്നർത്ഥം.
"كَشَفَهَا" مِنْ أَجْلِ أَنْ يَتَنَفَّسَ.
"അതവിടുന്ന് നീക്കം ചെയ്യും" ശ്വാസമെടുക്കാൻ വേണ്ടി.
"فَقَالَ -وَهُوَ كَذَلِكَ-" يَعْنِي: فِي هَذِهِ الْحَالَةِ الْحَرِجَةِ، لَمْ يَشْتَغِلْ عَنِ الدَّعْوَةِ إِلَى التَّوْحِيدِ، وَإِنْكَارِ الشِّرْكِ، وَنَصِيحَةِ الْأُمَّةِ ﷺ.
"ആ അവസ്ഥയിലായിരിക്കെ അവിടുന്ന് പറഞ്ഞു" - _
__അതായത് അത്രയും വിഷമകരമായ ഘട്ടത്തിലും തൗഹീദിലേക്കുള്ള പ്രബോധനത്തിൽ നിന്നും ശിർക്കിനെതിരെയുള്ള താക്കീതിൽ നിന്നും സമുദായത്തിനുള്ള ഉപദേശത്തിൽ നിന്നും അവിടുന്ന് വിട്ടുനിന്നില്ല.
وَالْمُنَاسَبَةُ: أَنَّهُ لَمَّا شَعَرَ بِالْمَوْتِ خَشِيَ عَلَى أُمَّتِهِ أَنْ تَفْعَلَ عِنْدَ قَبْرِهِ مَا فَعَلَ مَنْ قَبْلَهَا مِنَ الْأُمَمِ عِنْدَ قُبُورِ الْأَنْبِيَاءِ وَالصَّالِحِينَ، فَلَمْ يَتْرُكِ الْفُرْصَةَ تَذْهَبُ، وَإِنَّمَا اسْتَغَلَّهَا بِالنَّصِيحَةِ لِلْأُمَّةِ ﷺ.
ഇവിടെ പ്രസക്തമായ കാര്യം: നബിﷺക്ക് മരണം അടുത്തുവെന്ന് അവിടുത്തേക്ക് ബോധ്യപ്പെട്ടപ്പോൾ അവിടുത്തെ മുൻപുള്ള സമുദായങ്ങൾ അവരുടെ നബിമാരുടെയും സ്വാലിഹീങ്ങളുടെയും ഖബറിടങ്ങളിൽ ചെയ്തത് പോലെ അവിടുത്തെ സമുദായം അവിടുത്തെ ഖബറിടത്തിലും ചെയ്യുമോ എന്ന് അവിടുന്ന് ഭയപ്പെട്ടു. അതിനാൽ ആ അവസാന നിമിഷവും സമുദായത്തെ ഉപദേശിക്കാനുള്ള അവസരമായി അവിടുന്ന് ഉപയോഗപ്പെടുത്തി.
فَإِذَا كَانَ النَّبِيُّ ﷺ يُحَذِّرُ مِنَ الشِّرْكِ وَهُوَ فِي هَذِهِ الْحَالَةِ، فَهَذَا دَلِيلٌ عَلَى أَنَّ التَّحْذِيرَ مِنَ الشِّرْكِ أَمْرٌ مُتَعَيِّنٌ، وَأَنَّهُ يَجِبُ عَلَى الدُّعَاةِ أَنْ يَهْتَمُّوا بِهَذَا الْأَمْرِ اهْتِمَامًا بَالِغًا قَبْلَ غَيْرِهِ.
നബി ﷺ ഇത്രയും പ്രയാസകരമായ അവസ്ഥയിൽ പോലും ശിർക്കിനെതിരെ താക്കീത് നൽകിയെങ്കിൽ, ശിർക്കിനെതിരെയുള്ള താക്കീത് എത്രമാത്രം നിർബന്ധമായ കാര്യമാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. പ്രബോധകർ മറ്റെല്ലാ കാര്യങ്ങളെക്കാളും മുമ്പായി ഈ കാര്യത്തിന് വലിയ പ്രാധാന്യം നൽകേണ്ടതുണ്ട്.
قَبْلَ أَنْ يَحُثُّوا النَّاسَ عَلَى الصَّلَاةِ وَالصِّيَامِ، وَتَرْكِ الرِّبَا، وَتَرْكِ الزِّنَا، وَتَرْكِ شُرْبِ الْخَمْرِ، قَبْلَ ذَلِكَ يَنْهَوْنَهُمْ عَنِ الشِّرْكِ، لَاسِيَّمَا إِذَا كَانَ وَاقِعًا فِي الْأُمَّةِ، فَالسُّكُوتُ عَنْهُ مِنَ الْغِشِّ لِلْأُمَّةِ، فَلَابُدَّ أَنْ يُبْدَأَ بِهِ، وَأَنْ يُعْمَلَ عَلَى إِزَالَتِهِ قَبْلَ كُلِّ شَيْءٍ، لِأَنَّهُ إِذَا صَلُحَتِ الْعَقِيدَةُ صَلُحَتْ بَقِيَّةُ الْأَعْمَالِ.
നമസ്കാരം, നോമ്പ് എന്നിവയെക്കുറിച്ച് പ്രേരിപ്പിക്കുന്നതിനും പലിശ, വ്യഭിചാരം, മദ്യപാനം എന്നിവ ഉപേക്ഷിക്കാൻ പറയുന്നതിനും മുമ്പ് ശിർക്കിനെ വിലക്കേണ്ടതുണ്ട്. പ്രത്യേകിച്ച് സമുദായത്തിൽ അത് നിലനിൽക്കുന്നുണ്ടെങ്കിൽ അതിനെതിരെ മൗനം പാലിക്കുന്നത് സമുദായത്തെ വഞ്ചിക്കലാണ്. അതിനാൽ അത് നീക്കം ചെയ്യാനാണ് ആദ്യം ശ്രമിക്കേണ്ടത്. കാരണം അഖീദ (വിശ്വാസം) ശരിയായാൽ മാത്രമേ ബാക്കി കർമ്മങ്ങൾ ശരിയാവുകയുള്ളൂ.
أَمَّا إِذَا فَسَدَتِ الْعَقِيدَةُ فَلَا فَائِدَةَ فِي الْأَعْمَالِ كُلِّهَا، وَلَوْ تَرَكَ الرِّبَا، وَتَصَدَّقَ بِمَالِهِ، وَصَلَّى اللَّيْلَ وَالنَّهَارَ، وَصَامَ الدَّهْرَ، وَحَجَّ، وَاعْتَمَرَ، وَعِنْدَهُ شَيْءٌ مِنَ الشِّرْكِ الْأَكْبَرِ، فَإِنَّ أَعْمَالَهُ تَكُونُ هَبَاءً مَنْثُورًا، لَا فَائِدَةَ مِنْهَا.
എന്നാൽ വിശ്വാസം ദുഷിച്ചാൽ പിന്നെ ഒരു കർമ്മം കൊണ്ടും ഉപകാരമില്ല. ഒരാൾ പലിശ ഉപേക്ഷിക്കുകയും ധർമ്മം നൽകുകയും രാത്രിയും പകലും നമസ്കരിക്കുകയും കാലകാലം നോമ്പെടുക്കുകയും ഹജ്ജും ഉംറയും നിർവ്വഹിക്കുകയും ചെയ്താലും, അയാളിൽ വലിയ ശിർക്ക് (ശിർക്കുൻ അക്ബർ) ഉണ്ടെങ്കിൽ അയാളുടെ കർമ്മങ്ങൾ വിഫലമായിപ്പോകും.
أَمَّا إِذَا كَانَ مُوَحِّدًا خَالِيًا مِنَ الشِّرْكِ، فَلَوْ وَقَعَ فِي الْكَبَائِرِ، وَلَوْ وَقَعَ فِي الزِّنَا، وَوَقَعَ فِي الرِّبَا، وَوَقَعَ فِي الْمُحَرَّمَاتِ الَّتِي دُونَ الشِّرْكِ، فَإِنَّهُ يُرْجَى لَهُ الْمَغْفِرَةُ، وَإِنْ عُذِّبَ بِذُنُوبِهِ فَإِنَّهُ لَا يُخَلَّدُ فِي النَّارِ وَهُوَ مُؤْمِنٌ مُوَحِّدٌ، حُكْمُهُ حُكْمُ الْمُؤْمِنِينَ، وَلَابُدَّ لَهُ مِنْ دُخُولِ الْجَنَّةِ بِتَوْحِيدِهِ وَإِيمَانِهِ، وَإِنْ كَانَ ضَعِيفًا.
എന്നാൽ ഒരാൾ ശിർക്കിൽ നിന്ന് മുക്തനായ ഒരു മുവഹ്ഹിദ് ആണെങ്കിൽ, അയാൾ വൻപാപങ്ങളോ വ്യഭിചാരമോ പലിശയോ പോലെയുള്ള നിഷിദ്ധമായ കാര്യങ്ങളോ ചെയ്തു പോയാൽ പോലും അല്ലാഹു അയാൾക്ക് പൊറുത്തു കൊടുക്കാൻ സാധ്യതയുണ്ട്. അയാൾ തന്റെ പാപങ്ങൾ കാരണം ശിക്ഷിക്കപ്പെട്ടാലും ഒരു മുഅ്മിനായ മുവഹ്ഹിദ് ആയതിനാൽ നരകത്തിൽ ശാശ്വതനായിരിക്കില്ല. അയാളുടെ വിശ്വാസം ദുർബലമാണെങ്കിൽ പോലും തൗഹീദ് കാരണം അയാൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുക തന്നെ ചെയ്യും.
أَمَّا إِذَا كَانَ عِنْدَهُ شِرْكٌ أَكْبَرُ، فَهَذَا لَا فَائِدَةَ فِي أَعْمَالِهِ، لَوْ تَرَكَ الْمُحَرَّمَاتِ كُلَّهَا، وَأَدَّى الْوَاجِبَاتِ كُلَّهَا وَلَمْ يَتَجَنَّبِ الشِّرْكَ، فَإِنَّهُ لَا فَائِدَةَ فِي أَعْمَالِهِ كُلِّهَا.
അതേസമയം ഒരാളിൽ വലിയ ശിർക്ക് ഉണ്ടെങ്കിൽ അയാളുടെ ഒരു കർമ്മം കൊണ്ടും പ്രയോജനമില്ല. അയാൾ എല്ലാ നിഷിദ്ധങ്ങളും ഉപേക്ഷിക്കുകയും എല്ലാ ബാധ്യതകളും നിർവ്വഹിക്കുകയും ചെയ്താലും ശിർക്കിൽ നിന്ന് വിട്ടുനിന്നില്ലെങ്കിൽ ആ കർമ്മങ്ങൾക്കൊന്നും ഫലമില്ല.
فَكَيْفَ إِذًا نَهْتَمُّ بِجَوَانِبَ فَرْعِيَّةٍ، أَوْ جَوَانِبَ جُزْئِيَّةٍ، وَنَتْرُكُ هَذَا الْأَمْرَ الْخَطِيرَ يَعُجُّ فِي جِسْمِ الْأُمَّةِ الْإِسْلَامِيَّةِ، وَلَا نُحَذِّرُ مِنْهُ، وَلَا نَدْعُوا إِلَى تَرْكِهِ، وَلَا نَسْعَى فِي إِزَالَتِهِ عَنِ الْأُمَّةِ؟؟ بِحُجَّةِ أَنَّنَا نُرِيدُ أَنْ نَجْمَعَ الْأُمَّةَ كَمَا يَقُولُونَ.
അങ്ങനെയെങ്കിൽ സമുദായത്തെ ഒരുമിപ്പിക്കണം എന്ന ന്യായം പറഞ്ഞ് ഇത്രയും ഗൗരവകരമായ ഒരു കാര്യം ഇസ്‌ലാമിക സമുദായത്തിൽ പടർന്നുപിടിക്കുമ്പോൾ അതിനെതിരെ താക്കീത് നൽകാതെയും അത് മാറ്റാൻ ശ്രമിക്കാതെയും നാം എങ്ങനെയാണ് ചെറിയ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്❓
هَذَا هُوَ صَمِيمُ الدَّعْوَةِ، هَذَا هُوَ الَّذِي جَاءَتِ الرُّسُلُ مِنْ أَوَّلِهِمْ إِلَى آخِرِهِمْ لِلتَّحْذِيرِ مِنْهُ، كُلُّ رَسُولٍ يَقُولُ لِقَوْمِهِ: {وَاعْبُدُوا اللهَ وَلا تُشْرِكُوا بِهِ شَيْئاً}، لِأَنَّ الْعِبَادَةَ لَا تَنْفَعُ مَعَ وُجُودِ الشِّرْكِ، فَهَذَا أَمْرٌ عَظِيمٌ.
ഇതാണ് പ്രബോധനത്തിന്റെ അന്തഃസത്ത. ഇതിനെതിരെ താക്കീത് നൽകാനാണ് ആദ്യാവസാനമുള്ള എല്ലാ നബിമാരും വന്നത്. ഓരോ നബിയും തന്റെ ജനതയോട് പറഞ്ഞു: "നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക, അവനോട് യാതൊന്നിനെയും പങ്കുചേർക്കരുത്." കാരണം ശിർക്ക് നിലനിൽക്കുമ്പോൾ ആരാധനകൾ കൊണ്ട് യാതൊരു ഉപകാരവുമില്ല. ഇതൊരു വലിയ വിഷയമാണ്.
قَوْلُهُ ﷺ: "لَعْنَةُ اللَّهِ عَلَى الْيَهُودِ وَالنَّصَارَى" اللَّعْنَةُ هِيَ: الطَّرْدُ وَالْإِبْعَادُ مِنْ رَحْمَةِ اللَّهِ.
നബി ﷺ പറഞ്ഞു: "യഹൂദരുടെയും നസാറാക്കളുടെയും മേൽ അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ." ശാപം (ലഅ്നത്ത്) എന്നാൽ അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്നുള്ള പുറത്താക്കലും അകറ്റലുമാണ്.
وَالْيَهُودُ: الْأُمَّةُ الْمَغْضُوبُ عَلَيْهَا، وَالنَّصَارَى: الْأُمَّةُ الضَّالَّةُ.
യഹൂദികൾ അല്ലാഹുവിൻ്റെ കോപത്തിന് ഇരയായവരും, നസാറാക്കൾ വഴിപിഴച്ചവരുമാണ്.
{غَيْرِ الْمَغْضُوبِ عَلَيْهِمْ وَلا الضَّالِّينَ} الْمَغْضُوبُ عَلَيْهِمْ: الْيَهُودُ، وَمَنِ اقْتَدَى بِهِمْ مِنْ هَذِهِ الْأُمَّةِ، مِمَّنْ عَلِمَ وَلَمْ يَعْمَلْ بِعِلْمِهِ، وَالضَّالُّونَ هُمُ: النَّصَارَى الَّذِينَ يَعْبُدُونَ اللَّهَ عَلَى غَيْرِ عِلْمٍ، بَلْ بِالْبِدَعِ وَالْمُحْدَثَاتِ وَالْخُرَافَاتِ مِنَ النَّصَارَى وَكُلُّ مَنِ اقْتَدَى بِهِمْ.
"കോപത്തിനിരയായവരുടെ മാർഗ്ഗത്തിലല്ല, വഴിപിഴച്ചവരുടെ മാർഗ്ഗത്തിലുമല്ല."- ഈ പറഞ്ഞതിൽ അല്ലാഹുവിൻ്റെ കോപത്തിനിരയായവർ യഹൂദികളാണ്. അറിവുണ്ടായിട്ടും അതനുസരിച്ച് പ്രവർത്തിക്കാത്ത ഈ സമുദായത്തിലെ ആളുകളും അവരെ പിന്തുടരുന്നവരാണ്. വഴിപിഴച്ചവർ എന്നാൽ അറിവില്ലാതെ അല്ലാഹുവിനെ (യഥാവിധിയല്ലാതെ) ആരാധിക്കുന്ന നസാറാക്കളാണ്; ബിദ്അത്തുകളിലൂടെയും പുത്തനാചാരങ്ങളിലൂടെയും അന്ധവിശ്വാസങ്ങളിലൂടെയും അവരെ പിന്തുടരുന്നവരും അതിൽ പെടും.
"اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ" يَعْنِي: أَمْكِنَةً لِلْعِبَادَةِ يُصَلُّونَ عِنْدَهَا، يَدْعُونَ اللَّهَ عِنْدَهَا، ظَنًّا مِنْهُمْ أَنَّ الْعِبَادَةَ عِنْدَ الْقُبُورِ أَفْضَلُ مِنَ الْعِبَادَةِ فِي الْأَمْكِنَةِ الْأُخْرَى، مَعَ أَنَّ الْعِبَادَةَ عِنْدَ الْقُبُورِ لَا تَجُوزُ، لِأَنَّهَا وَسِيلَةٌ إِلَى الشِّرْكِ.
"അവർ തങ്ങളുടെ നബിമാരുടെ ഖബറുകളെ ആരാധനാലയങ്ങളാക്കി" അതായത് ഖബറുകൾക്ക് അടുത്ത് വെച്ച് നമസ്കരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഇടങ്ങളാക്കി മാറ്റി. മറ്റു സ്ഥലങ്ങളെക്കാൾ ഖബറിടങ്ങളിൽ വെച്ചുള്ള ആരാധനക്ക് പുണ്യമുണ്ടെന്ന തെറ്റായ ധാരണ മൂലമാണ് അവരത് ചെയ്തത്. എന്നാൽ ഖബറിടങ്ങളിൽ വെച്ചുള്ള ആരാധന അനുവദനീയമല്ല, കാരണം അത് ശിർക്കിലേക്ക് നയിക്കുന്ന വഴിയാണ്.
قَالَتْ عَائِشَةُ رَضِيَ اللَّهُ عَنْهَا: "يُحَذِّرُ مَا صَنَعُوا" أَيْ: أَنَّ الَّذِي حَمَلَ النَّبِيَّ ﷺ عَلَى أَنْ يَقُولَ هَذِهِ الْكَلِمَةَ فِي هَذِهِ الْحَالَةِ الْحَرِجَةِ: أَنَّهُ يُحَذِّرُ أُمَّتَهُ مِمَّا صَنَعَ الْيَهُودُ وَالنَّصَارَى.
ആഇശ (റ) പറഞ്ഞു: "അവർ ( യഹൂദി നസ്വാറാക്കൾ ) ചെയ്തതിനെക്കുറിച്ച് അവിടുന്ന് മുസ്ലിം ഉമ്മത്തിന് താക്കീത് നൽകുകയായിരുന്നു." അതായത്, യഹൂദരും നസാറാക്കളും ചെയ്തത് നബിയുടെ സമുദായം ചെയ്യാതിരിക്കാൻ വേണ്ടിയാണ് ആ പ്രയാസകരമായ അവസ്ഥയിൽ പോലും അവിടുന്ന് ഈ വാക്കുകൾ പറഞ്ഞത്.
"وَلَوْلَا ذَلِكَ" أَيْ: وَلَوْلَا الْخَوْفُ مِنْ أَنْ يَحْصُلَ عِنْدَ قَبْرِهِ ﷺ مِثْلُ مَا حَصَلَ عِنْدَ قُبُورِ أَنْبِيَاءِ بَنِي إِسْرَائِيلَ.
"അതല്ലായിരുന്നെങ്കിൽ" അതായത്, ബനൂ ഇസ്രായീലിലെ നബിമാരുടെ ഖബറിടങ്ങളിൽ സംഭവിച്ചത് പോലെ നബി ﷺ യുടെ ഖബറിടത്തിലും സംഭവിക്കുമെന്ന് ഭയമില്ലായിരുന്നെങ്കിൽ.
"أُبْرِزَ قَبْرُهُ" أَيْ: لَدُفِنَ فِي مَكَانٍ بَارِزٍ يَرَاهُ النَّاسُ.
"അവിടുത്തെ ഖബർ തുറന്ന സ്ഥലത്താക്കുമായിരുന്നു" അതായത് ജനങ്ങൾക്ക് കാണാവുന്ന വിധം ഒരു പൊതു സ്ഥലത്ത് അവിടുത്തെ മറവ് ചെയ്യുമായിരുന്നു.
"وَلَكِنَّهُ خَشِيَ" بِالْفَتْحِ، أَوْ "خُشِيَ" بِالضَّمِّ. "أَنْ يُتَّخَذَ قَبْرُهُ مَسْجِدًا" يَعْنِي: مَكَانَ صَلَاةٍ وَدُعَاءٍ، كَمَا فَعَلَ الْيَهُودُ وَالنَّصَارَى عِنْدَ قُبُورِ أَنْبِيَائِهِمْ.
"പക്ഷേ അവിടുന്ന് ഭയപ്പെട്ടു" അല്ലെങ്കിൽ "ഭയപ്പെടപ്പെട്ടു", അവിടുത്തെ ഖബറിടം ഒരു ആരാധനാ കേന്ദ്രമായി മാറ്റപ്പെടുമെന്ന്. യഹൂദരും നസാറാക്കളും ചെയ്തത് പോലെ അവിടെ വെച്ച് നമസ്കാരവും പ്രാർത്ഥനയും നടക്കുമെന്ന് അവിടുന്ന് ആശങ്കിച്ചു.
فَقَطْعًا لِهَذِهِ الذَّرِيعَةِ وَسَدًّا لِهَذَا الْبَابِ دُفِنَ ﷺ فِي بَيْتِهِ فِي حُجْرَةِ عَائِشَةَ، دَاخِلَ الْجُدْرَانِ وَتَحْتَ السَّقْفِ، لَا يَرَاهُ أَحَدٌ.
ശിർക്കിലേക്കുള്ള ഈ വഴി അടക്കുന്നതിനായി അവിടുന്ന് അവിടുത്തെ വീടിനുള്ളിൽ ആഇശ (റ) യുടെ മുറിയിൽ, മതിലുകൾക്കുള്ളിലും മേൽക്കൂരക്ക് താഴെയുമായി മറവ് ചെയ്യപ്പെട്ടു. അവിടെ ആർക്കും അവിടുത്തെ കാണാൻ കഴിയില്ല.
"وَلَا يَزَالُ- وَالْحَمْدُ لِلَّهِ- فِي صِيَانَةٍ وَأَمَانَةٍ، فَلَا يَزَالُ فِي بَيْتِهِ ﷺ مُحَاطًا بِالْجُدْرَانِ لَا يَرَاهُ أَحَدٌ، صِيَانَةً لِقَبْرِهِ أَنْ يُفْعَلَ عِنْدَهُ كَمَا فَعَلَتِ الْيَهُودُ وَالنَّصَارَى عِنْدَ قُبُورِ أَنْبِيَائِهِمْ.
അല്ലാഹുവിന് സ്തുതി, ഇന്നും അവിടുത്തെ ഖബർ സുരക്ഷിതമായി തുടരുന്നു. മതിലുകളാൽ ചുറ്റപ്പെട്ട വീടിനുള്ളിൽ ആർക്കും കാണാൻ കഴിയാത്ത വിധം അത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. യഹൂദരും നസാറാക്കളും ചെയ്തത് പോലുള്ള കാര്യങ്ങൾ അവിടെ സംഭവിക്കാതിരിക്കാനുള്ള സുരക്ഷയാണത്.
هَذِهِ هِيَ الْحِكْمَةُ فِي دَفْنِهِ ﷺ فِي بَيْتِهِ، وَعَدَمِ دَفْنِهِ فِي الْمَقْبَرَةِ مَعَ أَصْحَابِهِ فِي الْبَقِيعِ.
ഇതാണ് നബി ﷺ യെ പൊതുശ്മശാനമായ ബഖീഇൽ സ്വഹാബികളോടൊപ്പം മറവ് ചെയ്യാതെ തന്റെ വീടിനുള്ളിൽ തന്നെ മറവ് ചെയ്തതിലെ യുക്തി.
قَالَ ابْنُ الْقَيِّمِ:
وَدَعَا بِأَنْ لَا يُجْعَلَ الْقَبْرُ الَّذِي ... قَدْ ضَمَّهُ وَثَنًا مِنَ الْأَوْثَانِ
فَأَجَابَ رَبُّ الْعَالَمِينَ دُعَاءَهُ ... وَأَحَاطَهُ بِثَلَاثَةِ الْجُدْرَانِ
حَتَّى اغْتَرَّتْ أَرْجَاؤُهُ بِدُعَائِهِ ... فِي عِزَّةٍ وَحِمَايَةٍ وَصِيَانِ
ഇബ്നുൽ ഖയ്യിം (റ) പറഞ്ഞു:
"അവിടുത്തെ ഖബറിനെ ഒരാരാധനാ വിഗ്രഹമാക്കരുതെന്ന് അവിടുന്ന് പ്രാർത്ഥിച്ചു. ലോകരക്ഷിതാവ് ആ പ്രാർത്ഥനക്ക് ഉത്തരം നൽകുകയും മൂന്ന് മതിലുകളാൽ അതിനെ സംരക്ഷിക്കുകയും ചെയ്തു. അങ്ങനെ അവിടുത്തെ പ്രാർത്ഥനയാൽ ആ സ്ഥലം പ്രതാപത്തോടും സുരക്ഷയോടും കൂടി സംരക്ഷിക്കപ്പെട്ടു."
فَدَلَّ ذَلِكَ عَلَى تَحْرِيمِ الْغُلُوِّ فِي الْقُبُورِ، وَالْبِنَاءِ عَلَيْهَا، وَاتِّخَاذِ بِقَاعِهَا أَمْكِنَةً لِلصَّلَاةِ عِنْدَهَا، وَالدُّعَاءِ عِنْدَهَا.
ഖബറുകളുടെ കാര്യത്തിൽ അതിരു കവിയുന്നതും, അവക്ക് മുകളിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതും, അവക്ക് സമീപം നമസ്കരിക്കാനും പ്രാർത്ഥിക്കാനുമുള്ള സ്ഥലങ്ങളാക്കി മാറ്റുന്നതും ഹറാമാണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു.
وَيُسْتَفَادُ مِنْ هَذَيْنِ الْحَدِيثَيْنِ مَسَائِلُ عَظِيمَةٌ:
الْمَسْأَلَةُ الْأُولَى: تَحْرِيمُ الْبِنَاءِ عَلَى الْقُبُورِ، لِأَنَّ ذَلِكَ وَسِيلَةٌ إِلَى الشِّرْكِ بِاللَّهِ عَزَّ وَجَلَّ، لِأَنَّ الْقَبْرَ إِذَا بُنِيَ عَلَيْهِ بِنِيَّةٌ، أَوْ جُعِلَ عَلَيْهِ سَتَائِرُ وَزُخْرُفٌ، فَإِنَّ الْعَوَامَّ وَالْجُهَّالَ يُفْتَتَنُونَ بِهِ، وَيَظُنُّونَ أَنَّهُ مَا عُمِلَ بِهِ هَذَا الْعَمَلُ إِلَّا لِأَنَّ فِيهِ سِرّاً، وَأَنَّهُ مَحَلٌّ لِلْعِبَادَةِ وَالدُّعَاءِ وَطَلَبِ الْحَاجَاتِ -كَمَا هُوَ الْوَاقِعُ-، وَلِهَذَا كَانَ هَدْيُ الْإِسْلَامِ فِي الْقُبُورِ أَنَّ الْمَيِّتَ يُدْفَنُ فِي الْمَقْبَرَةِ الْعَامَّةِ مَعَ أَمْوَاتِ الْمُسْلِمِينَ، وَيُدْفَنُ فِي تُرَابِ قَبْرِهِ الَّذِي حُفِرَ مِنْهُ، لَا يُزَادُ عَلَيْهِ، وَيُرْفَعُ عَنِ الْأَرْضِ قَدْرَ شِبْرٍ مِنَ التُّرَابِ مِنْ أَجْلِ أَنْ يُعْرَفَ أَنَّهُ قَبْرٌ فَلَا يُدَاسُ، وَلَا يُبْنَى عَلَيْهِ شَيْءٌ، هَكَذَا كَانَ قَبْرُ النَّبِيِّ ﷺ وَكَانَتْ قُبُورُ الصَّحَابَةِ فِي عَهْدِ رَسُولِ اللَّهِ ﷺ، وَهَذَا هُوَ هَدْيُ الْإِسْلَامِ فِي الْقُبُورِ، لَا يُبْنَى عَلَيْهَا بِنِيَّةٌ، وَلَا يُكْتَبُ عَلَيْهَا، وَلَا تُزَخْرَفُ، وَلَا تُجَصَّصُ، لِأَنَّ هَذِهَ الْأُمُورَ إِذَا فُعِلَتْ صَارَتْ وَسِيلَةً إِلَى الشِّرْكِ، وَقَدْ أَمَرَ النَّبِيُّ ﷺ بِهَدْمِ الْقُبُورِ الْمُشْرِفَةِ، فَقَالَ لِعَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللَّهُ عَنْهُ: «لَا تَدَعْ قَبْرًا مُشْرِفًا [يَعْنِي: مُرْتَفِعًا] إِلَّا سَوَّيْتَهُ» يَعْنِي: هَدَمْتَ مَا عَلَيْهِ مِنَ الْبِنَاءِ، حَتَّى يُصْبِحَ كَسَائِرِ الْقُبُورِ لَا يُلْفِتُ النَّظَرَ، وَلَا يُفْتَتَنُ بِهِ، فَالْقُبُورُ إِذَا كَانَتْ عَلَى الْهَدْيِ الشَّرْعِيِّ لَا يُفْتَتَنُ بِهَا، أَمَّا إِذَا بُنِيَ عَلَى بَعْضِهَا، وَجُصِّصَ، وَزُخْرِفَ، فَإِنَّ النَّاسَ سَيَنْصَرِفُونَ إِلَيْهِ وَلَابُدَّ.
ഈ രണ്ട് ഹദീസുകളിൽ നിന്നും വലിയ കാര്യങ്ങൾ മനസ്സിലാക്കാം:
ഒന്നാമത്തെ കാര്യം: ഖബറുകൾക്ക് മുകളിൽ കെട്ടിടം നിർമ്മിക്കുന്നത് നിഷിദ്ധമാണ്. കാരണം, അത് അല്ലാഹുവിൽ പങ്കുചേർക്കുന്നതിലേക്കുള്ള (ശിർക്ക്) വഴിയാണ്. ഖബറിന് മുകളിൽ കെട്ടിടം നിർമ്മിക്കുകയോ, വിരികൾ ഇടുകയോ, അലങ്കരിക്കുകയോ ചെയ്താൽ സാധാരണക്കാരും വിവരമില്ലാത്തവരും അതിൽ വഞ്ചിതരാകുകയും, അതിൽ എന്തോ രഹസ്യമുണ്ടെന്ന് അവർ കരുതുകയും ചെയ്യും. അത് ആരാധനക്കും പ്രാർത്ഥനക്കും ആവശ്യങ്ങൾ ചോദിക്കാനുമുള്ള സ്ഥലമാണെന്ന് അവർ വിചാരിക്കും - അതാണല്ലോ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ ഖബറുകളുടെ കാര്യത്തിൽ ഇസ്‌ലാമിന്റെ മാർഗ്ഗം എന്നത്: മയ്യിത്തിനെ പൊതു ഖബർസ്ഥാനിൽ മുസ്ലീങ്ങളോടൊപ്പം മറവു ചെയ്യുക എന്നതാണ്. കുഴിച്ച മണ്ണിൽ തന്നെ മറവു ചെയ്യണം, അതിലേക്ക് കൂടുതൽ മണ്ണ് ചേർക്കാൻ പാടില്ല. അത് ഖബറാണെന്ന് തിരിച്ചറിയാനും ചവിട്ടാതിരിക്കാനുമായി ഒരു ജാൺ (شبر) ഉയരത്തിൽ മാത്രം മണ്ണ് ഉയർത്താം. അതിനു മുകളിൽ മറ്റൊന്നും നിർമ്മിക്കാൻ പാടില്ല. നബി ﷺ യുടെ ഖബറും നബി ﷺ യുടെ കാലത്തെ സ്വഹാബികളുടെ ഖബറുകളും ഇപ്രകാരമായിരുന്നു. ഇതാണ് ഖബറുകളുടെ കാര്യത്തിലുള്ള ഇസ്‌ലാമിക മാതൃക. ഖബറിന് മേൽ കെട്ടിടം പണിയാനോ, അതിൽ എഴുതാനോ, അത് അലങ്കരിക്കാനോ, സിമന്റ് ഇടാനോ (പൂശാനോ) പാടില്ല. കാരണം ഇത്തരം കാര്യങ്ങൾ ചെയ്താൽ അത് ശിർക്കിലേക്ക് എത്തിക്കും. ഉയർന്നു നിൽക്കുന്ന ഖബറുകൾ നിരപ്പാക്കാൻ നബി ﷺ കൽപ്പിച്ചിട്ടുണ്ട്. അലി ബിൻ അബീ ത്വാലിബ് (റ) നോട് നബി ﷺ പറഞ്ഞു: "നീ ഉയർന്നു നിൽക്കുന്ന ഒരു ഖബറും നിരപ്പാക്കാതെ വിടരുത്." അതായത് അതിന് മുകളിലുള്ള നിർമ്മാണങ്ങൾ പൊളിച്ചു നീക്കുക, അങ്ങനെ അത് മറ്റു ഖബറുകളെപ്പോലെ ശ്രദ്ധിക്കപ്പെടാത്തതും ജനങ്ങളെ വഴിതെറ്റിക്കാത്തതും ആയിത്തീരണം. ഖബറുകൾ ശരീഅത്ത് നിശ്ചയിച്ച രീതിയിലാണെങ്കിൽ ജനങ്ങൾ അതിൽ വഞ്ചിതരാകില്ല. എന്നാൽ ഖബറുകൾ കെട്ടിപ്പൊക്കുകയും പൂശുകയും അലങ്കരിക്കുകയും ചെയ്താൽ ജനങ്ങൾ തീർച്ചയായും അതിലേക്ക് തിരിയുക തന്നെ ചെയ്യും.
المَسْأَلَةُ الثَّانِيَةُ: فِي الْحَدِيثِ دَلِيلٌ عَلَى تَحْرِيمِ الْعِبَادَةِ عِنْدَ الْقَبْرِ، حَتَّى وَلَوْ لَمْ يُبْنَ عَلَيْهِ بِنِيَّةً، لَا بِدُعَاءٍ، وَلَا بِصَلَاةٍ، وَلَا بِذَبْحٍ، وَلَا بِنَذْرٍ، وَلَا بِغَيْرِ ذَلِكَ، وَإِنَّمَا هَدْيُ الْإِسْلَامِ أَنَّ الْقُبُورَ تُزَارُ مِنْ أَجْلِ السَّلَامِ عَلَى الْأَمْوَاتِ، وَالدُّعَاءِ لَهُمْ بِالْمَغْفِرَةِ وَالرَّحْمَةِ، وَاتِّعَاظِ الزَّائِرِ بِأَحْوَالِ الْمَوْتَى، هَذَا هُوَ هَدْيُ الْإِسْلَامِ فِي الْقُبُورِ، وَأَنْ لَا تُهَانَ الْقُبُورُ- أَيْضًا-، وَلَا تُمْتَهَنَ، بَلْ يُحَافَظُ عَلَيْهَا، فَلَا تُهَانُ وَلَا تُدَاسُ. فَهَدْيُ الْإِسْلَامِ وَسَطٌ بَيْنَ إِفْرَاطٍ وَتَفْرِيطٍ، بَيْنَ الْغُلُوِّ فِيهَا، وَبَيْنَ التَّسَاهُلِ فِي شَأْنِهَا وَإِهَانَتِهَا، يُحَافِظُ عَلَيْهَا الْإِسْلَامُ، وَلَكِنَّهُ لَا يَغْلُو فِيهَا، هَدْيُ الْإِسْلَامِ هُوَ الْوَسَطُ فِي كُلِّ شَيْءٍ- وَالْحَمْدُ لِلَّهِ-، لِأَنَّ مِنَ النَّاسِ مَنْ يَمْتَهِنُ الْقُبُورَ، وَيَبْنِي عَلَيْهَا الْمَسَاكِنَ، أَوْ يَجْعَلُهَا مَحَلًّا لِلْقُمَامَاتِ وَالْقَاذُورَاتِ، أَوْ بِدَوْسِ الْأَقْدَامِ عَلَيْهَا، أَوْ مُرُورِ الْحَيَوَانَاتِ عَلَيْهَا، أَوْ يَقْضُونَ حَوَائِجَهُمْ وَيَبُولُونَ عَلَيْهَا، وَهَذَا حَرَامٌ لَا يُقِرُّهُ الْإِسْلَامُ.
രണ്ടാമത്തെ കാര്യം: ഖബറിടത്തിന് മുകളിൽ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടില്ലെങ്കിൽ പോലും അവിടെ വെച്ച് ഇബാദത്തുകൾ (ആരാധനകൾ) ചെയ്യുന്നത് നിഷിദ്ധമാണെന്നതിന് ഈ ഹദീസിൽ തെളിവുണ്ട് _ പ്രാർത്ഥനയോ, നമസ്കാരമോ, ബലിയോ, നേർച്ചയോ മറ്റെന്തെങ്കിലുമോ ആകട്ടെ. മരണപ്പെട്ടവർക്ക് സലാം പറയുന്നതിനും, അവർക്ക് പാപമോചനത്തിനും കാരുണ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതിനും, സന്ദർശകൻ മരണപ്പെട്ടവരുടെ അവസ്ഥ കണ്ടു പാഠം ഉൾക്കൊള്ളുന്നതിനും വേണ്ടിയാണ് ഖബറിടങ്ങൾ സന്ദർശിക്കേണ്ടതെന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനം. ഇതാണ് ഖബറിടങ്ങളുടെ കാര്യത്തിലുള്ള ഇസ്‌ലാമിക മാർഗ്ഗം. അതോടൊപ്പം ഖബറുകളെ അവഹേളിക്കാനോ നിസ്സാരമാക്കാനോ പാടില്ല. മറിച്ച് അവ സംരക്ഷിക്കപ്പെടണം; അപമാനിക്കപ്പെടാനോ ചവിട്ടപ്പെടാനോ പാടില്ല. അതിരുകവിച്ചിലിനും (ഇഫ്രാത്ത്) അലംഭാവത്തിനും (തഫ്രീത്ത്) ഇടയിലുള്ള മധ്യനിലപാടാണ് ഇസ്‌ലാമിന്റേത്. ഖബറുകളുടെ കാര്യത്തിൽ അതിരുകവിയുന്നതിനും, അവയെ നിസ്സാരമായി കാണുന്നതിനും ഇടയിലുള്ള പാത. ഇസ്‌ലാം ഖബറുകളെ സംരക്ഷിക്കുന്നു, എന്നാൽ അവയുടെ കാര്യത്തിൽ അതിരുകവിയുന്നുമില്ല. എല്ലാ കാര്യത്തിലും ഇസ്‌ലാമിന്റെ മാർഗ്ഗം മധ്യനിലപാടാണ് - അല്ലാഹുവിനാണ് സർവ്വ സ്തുതിയും. കാരണം ജനങ്ങളിൽ ചിലർ ഖബറുകളെ നിന്ദിക്കുകയും അതിന് മുകളിൽ വീടുകൾ നിർമ്മിക്കുകയും, അല്ലെങ്കിൽ അവയെ മാലിന്യങ്ങൾ തള്ളാനുള്ള ഇടമാക്കുകയും, കാലുകൾ കൊണ്ട് ചവിട്ടി നടക്കുകയും, മൃഗങ്ങൾ അതിലൂടെ കടന്നുപോവുകയും, അല്ലെങ്കിൽ അവിടെ മലമൂത്രവിസർജ്ജനം നടത്തുകയും ചെയ്യുന്നു. ഇത് ഹറാമാണ്, ഇസ്‌ലാം ഇതിനെ അംഗീകരിക്കുന്നില്ല.
الْمَسْأَلَةُ الثَّالِثَةُ: فِيهِ دَلِيلٌ عَلَى تَحْرِيمِ نَصْبِ الصُّوَرِ مِنَ التَّمَاثِيلِ وَغَيْرِهَا، لِأَنَّ ذَلِكَ وَسِيلَةٌ إِلَى الشِّرْكِ بِهَذِهِ الصُّوَرِ وَلَوْ عَلَى الْمَدَى الْبَعِيدِ، كَمَا حَصَلَ لِقَوْمِ نُوحٍ.
മൂന്നാമത്തെ കാര്യം: പ്രതിമകളും മറ്റും സ്ഥാപിക്കുന്നത് നിഷിദ്ധമാണെന്നതിന് ഇതിൽ തെളിവുണ്ട്. കാരണം, അത് കാലക്രമേണ ഈ രൂപങ്ങളിലൂടെ ശിർക്കിലേക്ക് (ബഹുദൈവാരാധന) എത്താനുള്ള ഒരു മാർഗ്ഗമാണ്. നൂഹ് നബിയുടെ ജനതയ്ക്ക് സംഭവിച്ചത് പോലെ.
الْمَسْأَلَةُ الرَّابِعَةُ: فِيهِ دَلِيلٌ عَلَى أَنَّ النِّيَّةَ الصَّالِحَةَ لَا تُسَوِّغُ الْعَمَلَ السَّيِّءَ، فَهَؤُلَاءِ إِنَّمَا فَعَلُوا هَذَا لِظَنِّهِمْ أَنَّ فِيهِ خَيْرًا، وَفِيهِ تَذَكُّرًا لِأَحْوَالِ هَؤُلَاءِ الصَّالِحِينَ، أَوْ إِكْرَامًا لِلصَّالِحِينَ- كَمَا يَقُولُونَ-، أَوْ تَخْلِيدًا لِذِكْرَاهُمْ، فَهَذَا وَإِنْ كَانَ قَصْدُهُمْ فِيهِ حَسَنًا، فَإِنَّ هَذَا الْعَمَلَ غَيْرُ مَشْرُوعٍ لِأَنَّهُ يُفْضِي إِلَى الشِّرْكِ فِي الْعِبَادَةِ، وَالشَّارِعُ جَاءَ بِسَدِّ الذَّرَائِعِ الْمُفْضِيَةِ إِلَى الشِّرْكِ دُونَ نَظَرٍ إِلَى نِيَّاتِ أَصْحَابِهَا.
നാലാമത്തെ കാര്യം: നല്ല ഉദ്ദേശ്യം (നിയ്യത്ത്) എന്നത് ചീത്ത പ്രവൃത്തിയെ അനുവദനീയമാക്കില്ല എന്നതിന് ഇതിൽ തെളിവുണ്ട്. ഇവർ ഇത്തരം കാര്യങ്ങൾ ചെയ്തത് അതിൽ നന്മയുണ്ടെന്ന് കരുതിയാണ്; പുണ്യപുരുഷന്മാരുടെ അവസ്ഥകൾ ഓർക്കാനോ, അല്ലെങ്കിൽ അവർ പറയുന്നതുപോലെ അവരെ ബഹുമാനിക്കാനോ, അവരുടെ സ്മരണ നിലനിർത്താനോ വേണ്ടിയാണ്. ഇവരുടെ ഉദ്ദേശ്യം നല്ലതാണെങ്കിൽ പോലും, ഈ പ്രവൃത്തി മതപരമായി അനുവദനീയമല്ല. കാരണം ഇത് ഇബാദത്തിൽ ശിർക്കിന് കാരണമാകും. ശിർക്കിലേക്ക് നയിക്കുന്ന പഴുതുകൾ അടച്ചു കളയുക എന്നതാണ് ശരീഅത്തിന്റെ രീതി- ചെയ്യുന്നവരുടെ ഉദ്ദേശ്യം നോക്കാതെ തന്നെ.
الْمَسْأَلَةُ الْخَامِسَةُ: فِيهِ دَلِيلٌ عَلَى جَوَازِ لَعْنِ الْكُفَّارِ وَأَصْحَابِ الْكَبَائِرِ عَلَى وَجْهِ الْعُمُومِ، لِأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَعَنَ الْيَهُودَ وَالنَّصَارَى، وَهَذَا لَعْنٌ عَلَى الْعُمُومِ، فَلَعْنُ الْكُفَّارِ وَأَصْحَابِ الْكَبَائِرِ عَلَى الْعُمُومِ لَا بَأْسَ بِهِ لِأَجْلِ التَّنْفِيرِ فِي فِعْلِهِمْ، وَأَمَّا لَعْنُ الْمُعَيَّنِ فَفِيهِ خِلَافٌ.
അഞ്ചാമത്തെ കാര്യം: കാഫിറുകളെയും വൻപാപങ്ങൾ ചെയ്യുന്നവരെയും പൊതുവായ രീതിയിൽ ശപിക്കുന്നത് (ലഅ്നത്ത്) അനുവദനീയമാണെന്നതിന് ഇതിൽ തെളിവുണ്ട്. കാരണം നബി ﷺ യഹൂദികളെയും നസ്വാറാക്കളെയും ശപിച്ചു, ഇത് പൊതുവായ ശപിക്കലാണ്. ഇത്തരം പ്രവൃത്തികളിൽ നിന്ന് ജനങ്ങളെ അകറ്റുന്നതിനായി കാഫിറുകളെയും വൻപാപികളെയും പൊതുവായി ശപിക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ പേരെടുത്ത് പറഞ്ഞ് ഒരാളെ നിശ്ചിതമായി ശപിക്കുന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്
(അത് ശരിയല്ല)
الْمَسْأَلَةُ السَّادِسَةُ: فِي الْحَدِيثَيْنِ دَلِيلٌ عَلَى التَّحْذِيرِ مِنَ التَّشَبُّهِ بِالنَّصَارَى، لِأَنَّ الْبِنَاءَ عَلَى الْقُبُورِ وَالصَّلَاةَ عِنْدَهَا مِنْ هَدْيِ النَّصَارَى، وَنَحْنُ مَنْهِيُّونَ عَنْ هَدْيِ النَّصَارَى، فَفِي قَوْلِ عَائِشَةَ رَضِيَ اللَّهُ عَنْهَا: "يُحَذِّرُ مَا صَنَعُوا" دَلِيلٌ عَلَى النَّهْيِ عَنِ التَّشَبُّهِ بِالنَّصَارَى، وَلَاسِيَّمَا فِي أُمُورِ الْعَقِيدَةِ.
ആറാമത്തെ കാര്യം: നസ്വാറാക്കളോട് സാദൃശ്യം പുലർത്തുന്നതിനെതിരെയുള്ള മുന്നറിയിപ്പ് ഈ രണ്ട് ഹദീസുകളിലുമുണ്ട്. കാരണം ഖബറുകൾക്ക് മുകളിൽ കെട്ടിടം പണിയുന്നതും അവിടെ വെച്ച് നമസ്കരിക്കുന്നതും നസ്വാറാക്കളുടെ രീതിയാണ്. അവരുടെ ചര്യ പിന്തുടരുന്നതിൽ നിന്ന് നമ്മൾ വിലക്കപ്പെട്ടവരാണ്. "അവർ ചെയ്തതിനെ കുറിച്ച് അവിടുന്ന് താക്കീത് നൽകുന്നു" എന്ന ആഇശ (റ) യുടെ വാക്ക്, നസ്വാറാക്കളോട് സാദൃശ്യം പുലർത്തുന്നതിനെതിരെയുള്ള വിലക്കിന് തെളിവാണ്- പ്രത്യേകിച്ച് അഖീദയുടെ (വിശ്വാസം) കാര്യങ്ങളിൽ.
الْمَسْأَلَةُ السَّابِعَةُ: أَنَّ الَّذِينَ يَبْنُونَ عَلَى الْقُبُورِ وَالَّذِينَ يَذْهَبُونَ إِلَيْهَا لِلتَّعَبُّدِ عِنْدَهَا هُمْ شِرَارُ الْخَلْقِ، لَا أَحَدَ شَرٌّ مِنْهُمْ، لِأَنَّ مَعْصِيَتَهُمْ فَوْقَ كُلِّ مَعْصِيَةٍ، فَالزَّانِي وَشَارِبُ الْخَمْرِ وَالسَّارِقُ أَخَفُّ مِنَ الَّذِي يَبْنِي عَلَى الْقُبُورِ، وَلَوْ كَانَ زَاهِدًا عَابِدًا. فَالزَّانِي وَالشَّارِبُ- الَّذِي يَشْرَبُ الْخَمْرَ- وَمَعَهُ أَصْلُ التَّوْحِيدِ وَأَصْلُ الْعَقِيدَةِ هَذَا خَيْرٌ مِنَ الَّذِينَ يَبْنُونَ عَلَى الْقُبُورِ، وَالَّذِينَ يَذْهَبُونَ لِلْعِبَادَةِ عِنْدَهَا، وَإِنْ كَانُوا يَبْكُونَ اللَّيْلَ وَالنَّهَارَ، وَيَصُومُونَ، فَهُمْ شِرَارُ الْخَلْقِ- وَالْعِيَاذُ بِاللَّهِ-.
ഏഴാമത്തെ കാര്യം: ഖബറുകൾക്ക് മുകളിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നവരും അവിടെ ഇബാദത്ത് ചെയ്യാൻ പോകുന്നവരും സൃഷ്ടികളിൽ ഏറ്റവും മോശക്കാരാണ്. അവരേക്കാൾ മോശമായി മറ്റാരുമില്ല. കാരണം അവരുടെ പാപം മറ്റെല്ലാ പാപങ്ങൾക്കും മുകളിലാണ്. വ്യഭിചാരിയും മദ്യപാനിയും മോഷ്ടാവും ഖബറിന് മേൽ കെട്ടിടം പണിയുന്നവനേക്കാൾ ലഘുവായ പാപികളാണ് - ആ നിർമ്മിക്കുന്നവൻ വലിയ ആരാധകനും ഐഹിക വിരക്തനും ആണെങ്കിൽ പോലും. തൗഹീദും ശരിയായ അഖീദയും നിലനിർത്തിക്കൊണ്ട് വ്യഭിചരിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്നവൻ, രാവും പകലും കരഞ്ഞ് പ്രാർത്ഥിക്കുകയും നോമ്പെടുക്കുകയും ചെയ്യുന്നവരാണെങ്കിൽ പോലും (അങ്ങനെയുള്ള) ഖബറിന് മേൽ കെട്ടിടം പണിയുന്നവരേക്കാളും ആരാധനയ്ക്കായി അവിടെ പോകുന്നവരേക്കാളും ഉത്തമനാണ്. അവർ സൃഷ്ടികളിൽ ഏറ്റവും മോശപ്പെട്ടവരാണ് - അല്ലാഹുവിൽ അഭയം.
الْمَسْأَلَةُ الثَّامِنَةُ: فِيهِ دَلِيلٌ عَلَى أَنَّ الْمُصَوِّرِينَ هُمْ شِرَارُ الْخَلْقِ، لِأَنَّ فِعْلَهُمْ هَذَا وَسِيلَةٌ إِلَى الشِّرْكِ، وَلِأَنَّهُ مُضَاهَاةٌ لِخَلْقِ اللَّهِ، قَالَ اللَّهُ تَعَالَى فِي الْحَدِيثِ الْقُدْسِيِّ: "وَمَنْ أَظْلَمُ مِمَّنْ ذَهَبَ يَخْلُقُ كَخَلْقِي" يَعْنِي: الْمُصَوِّرِينَ، "فَلْيَخْلُقُوا حَبَّةً، أَوْ لِيَخْلُقُوا شَعِيرَةً" وَهَذَا تَعْجِيزٌ لَهُمْ، فَدَلَّ عَلَى أَنَّ الْمُصَوِّرِينَ هُمْ شِرَارُ الْخَلْقِ، سَوَاءٌ كَانُوا يُصَوِّرُونَ بِبِنَاءِ التَّمَاثِيلِ، أَوْ يُصَوِّرُونَ بِالرَّسْمِ، أَوْ يُصَوِّرُونَ بِالْتِقَاطِ الصُّوَرِ بِالْآلَةِ الْفُوتُوغْرَافِيَّةِ، كُلُّ ذَلِكَ دَاخِلٌ فِي الْوَعِيدِ وَالنَّهْيِ الشَّدِيدِ، وَأَنَّهُمْ شِرَارُ الْخَلْقِ عِنْدَ اللَّهِ. وَمَنْ أَخْرَجَ التَّصْوِيرَ بِالْكَمْرَةِ عَنْ حُكْمِ التَّصْوِيرِ الْمَنْهُيِّ عَنْهُ فَلَيْسَ لَهُ دَلِيلٌ وَلَا عِبْرَةٌ بِقَوْلِهِ.
എട്ടാമത്തെ കാര്യം: ( മനുഷ്യരുടെയും ജന്തുക്കളുടെയും ) ചിത്രം നിർമ്മിക്കുന്നവർ (മുസ്വവ്വിറുകൾ) സൃഷ്ടികളിൽ ഏറ്റവും മോശപ്പെട്ടവരാണെന്നതിന് ഇതിൽ തെളിവുണ്ട്. കാരണം അവരുടെ ഈ പ്രവൃത്തി ശിർക്കിലേക്കുള്ള മാർഗ്ഗമാണ്, കൂടാതെ ഇത് അല്ലാഹുവിന്റെ സൃഷ്ടിപ്പിനോട് സാദൃശ്യം കാണിക്കലുമാണ്. അല്ലാഹു തആലാ ഹദീഥ് ഖുദ്‌സിയിൽ പറഞ്ഞു: "എന്റെ സൃഷ്ടിപ്പിന് സമാനമായി സൃഷ്ടിക്കാൻ മുതിരുന്നവനേക്കാൾ വലിയ അക്രമി ആരുണ്ട്❓ _ അതായത് ചിത്രകാരന്മാർ/രൂപമുണ്ടാക്കുന്നവർ. "എങ്കിൽ അവർ ഒരു ധാന്യമണിയോ ഒരു യവമോ (ബാർലി) സൃഷ്ടിക്കട്ടെ". ഇത് അവർക്ക് സാധ്യമല്ലെന്ന് കാണിക്കാനുള്ള വെല്ലുവിളിയാണ്. അതിനാൽ പ്രതിമകൾ നിർമ്മിച്ചാണോ, വരച്ചാണോ, അതോ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുത്താണോ ചിത്രം നിർമ്മിക്കുന്നത് എന്നതിൽ വ്യത്യാസമില്ലാതെ അവരെല്ലാം സൃഷ്ടികളിൽ ഏറ്റവും മോശക്കാരാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ഇതെല്ലാം കഠിനമായ താക്കീതിലും വിലക്കിലും ഉൾപ്പെടുന്നു. ക്യാമറ ഉപയോഗിച്ചുള്ള ചിത്രീകരണം ഈ വിലക്കിൽ നിന്ന് ഒഴിവാണെന്ന വാദക്കാരുടെ പക്കൽ യാതൊരു തെളിവുമില്ല, അവരുടെ വാക്കിന് പരിഗണനയുമില്ല (വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് അനുവദനീയമെന്ന് മനസ്സിലാക്കാമെങ്കിൽ അസ്ൽ വിധി ഹറാം എന്ന് മനസ്സിലാക്കാം. അതിനാൽ അനാവശ്യമായ ഫോട്ടോ / വീഡിയോസ് ഒഴിവാക്കുകയാണ് സൂക്ഷ്മത )
الْمَسْأَلَةُ التَّاسِعَةُ: فِي الْحَدِيثِ دَلِيلٌ عَلَى وُجُوبِ الِاهْتِمَامِ بِأَمْرِ الْعَقِيدَةِ، وَالدَّعْوَةِ إِلَيْهَا قَبْلَ كُلِّ شَيْءٍ مِنْ أَنْوَاعِ الْفَسَادِ، نَبْدَأُ بِإِصْلَاحِ الْعَقِيدَةِ قَبْلَ إِصْلَاحِ الْأُمُورِ الْأُخْرَى، لِأَنَّ هَذَا مَنْهَجُ الْأَنْبِيَاءِ -عَلَيْهِمُ الصَّلَاةُ وَالسَّلَامُ-.
ഒമ്പതാമത്തെ കാര്യം: അഖീദയുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും, മറ്റേതൊരു തിന്മക്കെതിരെയുള്ള പ്രബോധനത്തിനും മുമ്പായി അതിലേക്ക് പ്രബോധനം ചെയ്യണമെന്നും ഈ ഹദീസിൽ തെളിവുണ്ട്. മറ്റുകാര്യങ്ങൾ ശരിയാക്കുന്നതിന് മുമ്പ് അഖീദ ശരിയാക്കുന്നതിൽ നിന്ന് നാം തുടങ്ങണം. കാരണം ഇതാണ് അമ്പിയാക്കളുടെ (അലൈഹിമുസ്സലാം) രീതി.
الْمَسْأَلَةُ الْعَاشِرَةُ: فِي الْحَدِيثِ دَلِيلٌ عَلَى كَمَالِ حِرْصِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى أُمَّتِهِ، وَنَصِيحَتِهِ لِأُمَّتِهِ، وَأَنَّهُ بَلَّغَ الْبَلَاغَ الْمُبِينَ حَتَّى فِي آخِرِ لَحْظَةٍ مِنْ حَيَاتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، بَلْ فِي حَالَةٍ حَرِجَةٍ، وَهِيَ حَالَةُ الِاحْتِضَارِ.
പത്താമത്തെ കാര്യം: നബി ﷺ ക്ക് തന്റെ ഉമ്മത്തിനോടുള്ള അതിയായ താല്പര്യത്തിനും ഗുണകാംക്ഷയ്ക്കും ഇതിൽ തെളിവുണ്ട്. തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ പോലും, അതായത് മരണവേളയിലെ പ്രയാസകരമായ ഘട്ടത്തിൽ പോലും അവിടുന്ന് വ്യക്തമായ സന്ദേശം എത്തിച്ചുകൊടുത്തു ﷺ.
الْمَسْأَلَةُ الْحَادِيَةَ عَشْرَةَ: فِيهِ دَلِيلٌ عَلَى بَيَانِ الْحِكْمَةِ مِنْ دَفْنِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي بَيْتِهِ. وَعَدَمِ دَفْنِهِ فِي الْمَقْبَرَةِ الْعَامَّةِ، وَأَنَّ ذَلِكَ لِأَجْلِ الْحِفَاظِ عَلَى عَقِيدَةِ الْمُسْلِمِينَ مِنَ الْغُلُوِّ فِي حَقِّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَأَنْ يُفْعَلَ عِنْدَ قَبْرِهِ كَمَا فُعِلَ عِنْدَ قُبُورِ الْأَنْبِيَاءِ وَالصَّالِحِينَ فِي بَنِي إِسْرَائِيلَ، هَذَا هُوَ بَيَانُ الْحِكْمَةِ. وَهَذَا فِيهِ بَيَانُ الْإِشْكَالِ الَّذِي لَا يَزَالُ يَتَرَدَّدُ عِنْدَ بَعْضِ النَّاسِ، وَيَقُولُونَ: إِنَّ مَسْجِدَ الرَّسُولِ مَبْنِيٌّ عَلَى الْقَبْرِ، فَهَذَا دَلِيلٌ عَلَى جَوَازِ الْبِنَاءِ عَلَى الْقُبُورِ بِزَعْمِهِمْ. وَنَقُولُ: إِنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يُدْفَنْ فِي الْمَسْجِدِ، وَإِنَّمَا دُفِنَ فِي بَيْتِهِ خَارِجَ الْمَسْجِدِ، وَالْحِكْمَةُ فِي ذَلِكَ مَا ذَكَرَتْهُ أُمُّ الْمُؤْمِنِينَ أَنَّهُ خَشِيَ أَنْ يُتَّخَذَ مَسْجِدًا، فَالْبَيْتُ مُنْفَرِدٌ عَنِ الْمَسْجِدِ، وَفِي مَعْزِلٍ عَنِ الْمَسْجِدِ، وَإِنَّمَا أُدْخِلَ الْبَيْتُ فِي الْمَسْجِدِ بَعْدَ عَهْدِ الْخُلَفَاءِ الرَّاشِدِينَ فِي وَقْتِ الْوَلِيدِ بْنِ عَبْدِ الْمَلِكِ؛ لَمَّا أَرَادَ أَنْ يُوَسِّعَ الْمَسْجِدَ عَمَّمَ التَّوْسِعَةَ مِنْ جِهَةِ الْمَشْرِقِ، فَأَدْخَلَ حُجْرَةَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَلَمْ يَكُنْ هَذَا بِمَشُورَةِ أَهْلِ الْعِلْمِ، وَإِنَّمَا هَذَا عَمَلُ الْخَلِيفَةِ بِدُونِ مَشُورَةِ أَهْلِ الْعِلْمِ، وَلَكِنْ مَعَ هَذَا فَالْبَيْتُ لَا يَزَالُ عَلَى شَكْلِهِ وَحِيَازَتِهِ، وَالْمَسْجِدُ لَا يَزَالُ عَلَى وَضْعِهِ وَالْحَمْدُ لِلَّهِ، وَمَا يَحْصُلُ مِنَ النَّاسِ الْجُهَّالِ إِنَّمَا يَكُونُ فِي مَسْجِدِ الرَّسُولِ وَلَيْسَ عِنْدَ الْقَبْرِ، لِأَنَّ الْقَبْرَ بَعِيدٌ عَنْهُمْ، وَمَصُونٌ عَنْهُمْ، وَلَا يَرَوْنَهُ، وَلِهَذَا لَمَّا دَعَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَبَّهُ قَالَ: "اللَّهُمَّ لَا تَجْعَلْ قَبْرِي وَثَنًا يُعْبَدُ" اسْتَجَابَ اللَّهُ دُعَاءَهُ، فَصَانَهُ فِي بَيْتِهِ، وَلِهَذَا يَقُولُ الْعَلَّامَةُ ابْنُ الْقَيِّمِ: فَأَجَابَ رَبُّ الْعَالَمِينَ دُعَاءَهُ ... وَأَحَاطَهُ بِثَلَاثَةِ الْجُدْرَانِ يَعْنِي: صَارَ الْقَبْرُ دَاخِلَ الْجُدْرَانِ، فَلَا يُرَى أَبَدًا، وَذَلِكَ صِيَانَةً لَهُ عَنِ الْغُلُوِّ - عَلَيْهِ الصَّلَاةُ وَالسَّلَامُ-.
പതിനൊന്നാമത്തെ കാര്യം: നബി ﷺ യെ അവിടുത്തെ വീട്ടിൽ തന്നെ മറവു ചെയ്തതിന്റെയും പൊതു ഖബറിസ്ഥാനിൽ മറവു ചെയ്യാത്തതിന്റെയും പിന്നിലെ യുക്തി ഇതിലൂടെ വ്യക്തമാകുന്നു. നബി ﷺ യുടെ കാര്യത്തിൽ അതിരുകവിഞ്ഞ് മുസ്ലിംകളുടെ അഖീദയ്ക്ക് പോറലേൽക്കാതിരിക്കാനും, ഇസ്രാഈൽ സന്തതികളിലെ അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറിടങ്ങളിൽ ചെയ്തതുപോലെ അവിടുത്തെ ഖബറിടത്തിൽ സംഭവിക്കാതിരിക്കാനുമാണ് ഇങ്ങനെ ചെയ്തത്. ഇതാണ് അതിന്റെ യുക്തി. ചിലരുടെ ഇടയിൽ ഇപ്പോഴും നിലനിൽക്കുന്ന സംശയത്തിനുള്ള മറുപടിയും ഇതിലുണ്ട്. ചിലർ പറയുന്നു: നബി ﷺ യുടെ പള്ളി ഖബറിന് മേലാണ് പണിതിരിക്കുന്നത്, അതിനാൽ ഖബറിന് മേൽ കെട്ടിടം പണിയുന്നത് അനുവദനീയമാണ് എന്ന് അവർ വാദിക്കുന്നു. നമ്മൾ പറയുന്നു: നബി ﷺ യെ മസ്ജിദിനകത്തല്ല മറവു ചെയ്തത്, മറിച്ച് മസ്ജിദിന് പുറത്തുള്ള അവിടുത്തെ വീട്ടിലാണ്. ഉമ്മുൽ മുഅ്മിനീൻ പറഞ്ഞതുപോലെ, അതൊരു ആരാധനാലയമായി മാറ്റപ്പെടുമോ എന്ന് ഭയപ്പെട്ടതിനാലാണ് അങ്ങനെ ചെയ്തത്. അപ്പോൾ വീട് മസ്ജിദിൽ നിന്ന് വേറിട്ടതാണ്. ഖുലഫാഉർ റാഷിദുകളുടെ കാലത്തിന് ശേഷം വലീദ് ബിൻ അബ്ദുൽ മലിക് എന്ന രാജാവ് മസ്ജിദ് വികസിപ്പിക്കാൻ ഉദ്ദേശിച്ചപ്പോഴാണ് വീട് മസ്ജിദിൻ്റെ ഉള്ളിലായത്. കിഴക്ക് ഭാഗത്ത് കൂടി മസ്ജിദ് വികസിപ്പിച്ചപ്പോൾ നബി ﷺ യുടെ വീട് അതിനകത്തായി. ഇത് പണ്ഡിതന്മാരുടെ ആലോചന പ്രകാരമല്ല നടന്നത്, മറിച്ച് ഭരണാധികാരി സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണ്. എങ്കിലും വീട് ഇപ്പോഴും അതിന്റെ പഴയ രൂപത്തിൽ തന്നെ വേറിട്ട് നിൽക്കുന്നു, മസ്ജിദ് അതിന്റെ രീതിയിലും. അല്ലാഹുവിനാണ് സർവ്വ സ്തുതിയും. വിവരമില്ലാത്തവർ ചെയ്യുന്ന കാര്യങ്ങൾ മസ്ജിദിനകത്താണ് നടക്കുന്നത്, അല്ലാതെ ഖബറിടത്തിനടുത്തല്ല. കാരണം ഖബറിടം അവരിൽ നിന്ന് ദൂരത്താണ്, സുരക്ഷിതമാണ്, അവർക്കത് കാണാൻ കഴിയില്ല. "അല്ലാഹുവേ, എന്റെ ഖബറിടം ആരാധിക്കപ്പെടുന്ന ഒരു ബിംബമാക്കരുതേ" എന്ന് നബി ﷺ പ്രാർത്ഥിച്ചപ്പോൾ അല്ലാഹു ആ പ്രാർത്ഥന സ്വീകരിക്കുകയും അവിടുത്തെ വീട്ടിനുള്ളിൽ അത് സംരക്ഷിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഇമാം ഇബ്നുൽ ഖയ്യിം പറഞ്ഞത്: "ലോകരക്ഷിതാവ് അവിടുത്തെ പ്രാർത്ഥന സ്വീകരിക്കുകയും മൂന്ന് മതിലുകൾ കൊണ്ട് അതിനെ സംരക്ഷിക്കുകയും ചെയ്തു". അതായത് ഖബറിടം മതിലുകൾക്കുള്ളിലാണ്, അത് ഒരിക്കലും കാണാൻ കഴിയില്ല. അവിടുത്തെ ﷺ കാര്യത്തിൽ അതിരുകവിയാതിരിക്കാനുള്ള സംരക്ഷണമാണത്.
قَوْلُهُ: "وَلِمُسْلِمٍ عَنْ جُنْدُبِ بْنِ عَبْدِ اللهِ" هُوَ: جُنْدُبُ بْنُ عَبْدِ اللهِ الْبَجَلِيُّ، رَضِيَ اللهُ تَعَالَى عَنْهُ. "قَالَ: سَمِعْتُ النَّبِيَّ ﷺ قَبْلَ أَنْ يَمُوتَ بِخَمْسٍ" يُحْتَمَلُ أَنَّ الْمُرَادَ: خَمْسُ سِنِينَ، وَيُحْتَمَلُ أَنَّ الْمُرَادَ: خَمْسُ لَيَالٍ.
"മുസ്‌ലിം (റ) ജുൻദുബ് ബിൻ അബ്ദില്ലാഹ് (റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു" എന്നതിലെ സ്വഹാബി ജുൻദുബ് ബിൻ അബ്ദില്ലാഹ് അൽ-ബജലി (റ) ആണ്. അദ്ദേഹം പറഞ്ഞു: നബി ﷺ മരിക്കുന്നതിന് അഞ്ച് .... മുമ്പ് പറയുന്നത് ഞാൻ കേട്ടു. ഇതിൽ 'അഞ്ച്' എന്നത് അഞ്ച് വർഷം എന്നും അഞ്ച് രാത്രികൾ എന്നും അർത്ഥം വരാം.
"وَهُوَ يَقُولُ: إِنِّي أَبْرَأُ إِلَى اللهِ" الْبَرَاءَةُ مَعْنَاهَا: نَفْيُ الشَّيْءِ وَالِابْتِعَادُ عَنْهُ، كَمَا يُقَالُ: بَرَأَ الْقَلَمَ إِذَا قَطَعَهُ وَأَبْعَدَ جُزْءًا مِنْهُ، فَالْبرْءُ هُوَ: الْبُعْدُ وَالِانْقِطَاعُ، فَـ "أَبْرَأُ إِلَى اللهِ" أَي: أَبْتَعِدُ عَنْ ذَلِكَ وَأَكْرَهُهُ.
"അദ്ദേഹം (നബി ﷺ) പറയുന്നു: തീർച്ചയായും ഞാൻ അല്ലാഹുവിലേക്ക് ബറാഅത്ത് (ഒഴിഞ്ഞുനിൽക്കൽ) പ്രഖ്യാപിക്കുന്നു." ബറാഅത്ത് എന്നാൽ ഒരു കാര്യത്തെ നിഷേധിക്കുകയും അതിൽ നിന്ന് അകന്നുനിൽക്കുകയും ചെയ്യുക എന്നാണ്. പേന ചെത്തി അതിൽ നിന്ന് ഒരു ഭാഗം മുറിച്ചു മാറ്റുമ്പോഴും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. അതിനാൽ ഒരു വിഷയത്തിൽ 'അല്ലാഹുവിലേക്ക് ബറാഅത്ത് തേടുന്നു' എന്നാൽ അതിൽ നിന്ന് അകന്നു നിൽക്കുന്നു എന്നും അതിനെ വെറുക്കുന്നു എന്നുമാണ് അർത്ഥം.
"أَنْ يَكُونَ لِي مِنْكُمْ خَلِيلٌ" مِنَ الصَّحَابَةِ، فَلَيْسَ لَهُ مِنَ الصَّحَابَةِ خَلِيلٌ، وَالسَّبَبُ فِي ذَلِكَ، أَنَّ اللهَ اتَّخَذَهُ خَلِيلًا، وَالْخُلَّةُ لَا تَقْبَلُ الِاشْتِرَاكَ، فَلَا يُمْكِنُ أَنْ يَكُونَ خَلِيلَ اللهِ وَخَلِيلَ أَحَدٍ مِنَ الْخَلْقِ، لِأَنَّ الْخُلَّةَ لَابُدَّ أَنْ تَكُونَ لِوَاحِدٍ، لَا تَقْبَلُ الِاشْتِرَاكَ، وَالْخُلَّةُ هِيَ أَعْلَى دَرَجَاتِ الْمَحَبَّةِ، كَمَا قَالَ الشَّاعِرُ:
تَخَلَّلْتَ مَسْلَكَ الرُّوحِ مِنِّي ... وَبِذَا سُمِّيَ الْخَلِيلُ خَلِيلًا
"നിങ്ങളിൽ നിന്ന് എനിക്കൊരു 'ഖലീൽ' (ഉറ്റ സുഹൃത്ത്) ഉണ്ടാവുക എന്ന് പറഞ്ഞതിൻ്റെ ഉദ്ദേശ്യം: സ്വഹാബികളിൽ ആരും തന്നെ നബി ﷺ ക്ക് ഖലീലായി ഇല്ല. അതിന്റെ കാരണം അല്ലാഹു അദ്ദേഹത്തെ ഖലീലായി സ്വീകരിച്ചു എന്നതാണ്. 'ഖുല്ലത്ത്' (ഏറ്റവും അടുത്ത ബന്ധം) എന്നതിൽ ഒന്നിലധികം പേർ പങ്കാളിയുണ്ടാവില്ല. അല്ലാഹുവിന്റെ ഖലീലും സൃഷ്ടികളിൽ ഒരാളുടെ ഖലീലും ആയി ഒരേസമയം ഇരിക്കാൻ കഴിയില്ല. കാരണം ഖുല്ലത്ത് ഒരാൾക്ക് മാത്രമുള്ളതായിരിക്കണം. സ്നേഹത്തിന്റെ ഏറ്റവും ഉന്നതമായ പദവിയാണ് ഖുല്ലത്ത്. കവി പാടിയതുപോലെ: "നീ എന്റെ ആത്മാവിന്റെ വഴികളിലൂടെ അലിഞ്ഞു ചേർന്നിരിക്കുന്നു, അതുകൊണ്ടാണ് ഖലീലിനെ ഖലീൽ എന്ന് വിളിക്കുന്നത്."
وَعِبَادُ اللهِ وَأَنْبِيَاؤُهُ كُلُّهُمْ يَشْتَرِكُونَ فِي الْمَحَبَّةِ، فَاللهُ يُحِبُّ التَّوَّابِينَ، وَيُحِبُّ الْمُتَطَهِّرِينَ وَيُحِبُّ الْمُتَّقِينَ، وَيُحِبُّ الْمُحْسِنِينَ، أَمَّا الْخُلَّةُ فَهِيَ لَمْ تَحْصُلْ إِلَّا لِاثْنَيْنِ فَقَطْ، هُمَا: مُحَمَّدٌ ﷺ وَإِبْرَاهِيمُ، كَمَا فِي قَوْلِهِ تَعَالَى {وَاتَّخَذَ اللهُ إِبْرَاهِيمَ خَلِيلاً}، أَمَّا بَقِيَّةُ الْأَنْبِيَاءِ وَالْمُؤْمِنِينَ فَإِنَّ اللهَ يُحِبُّهُمْ وَيُحِبُّونَهُ كَمَا جَاءَتْ بِذَلِكَ النُّصُوصُ لَكِنْ لَمْ يَتَّخِذِ اللهُ مِنْهُمْ خَلِيلًا.
അല്ലാഹുവിന്റെ ദാസന്മാരും പ്രവാചകന്മാരും എല്ലാം സ്നേഹത്തിൽ പങ്കാളികളാണ്. അല്ലാഹു തൗബ ചെയ്യുന്നവരെയും ശുദ്ധി പാലിക്കുന്നവരെയും മുത്തഖീങ്ങളെയും മുഹ്സിനീങ്ങളെയും സ്നേഹിക്കുന്നു. എന്നാൽ 'ഖുല്ലത്ത്' എന്ന പദവി രണ്ട് പേർക്ക് മാത്രമാണ് ലഭിച്ചത്: മുഹമ്മദ് ﷺ യും ഇബ്രാഹിം നബിയും. അല്ലാഹു പറയുന്നു: "അല്ലാഹു ഇബ്രാഹിമിനെ ഖലീലായി സ്വീകരിച്ചു." മറ്റു നബിമാരെയും സത്യവിശ്വാസികളെയും അല്ലാഹു സ്നേഹിക്കുന്നുണ്ടെന്നും അവർ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടെന്നും പ്രമാണങ്ങളിലുണ്ട്. എങ്കിലും അല്ലാഹു അവരെ ഖലീലായി സ്വീകരിച്ചിട്ടില്ല.
ثُمَّ قَالَ ﷺ: "وَلَوْ كُنْتُ مُتَّخِذًا مِنْ أُمَّتِي خَلِيلًا" يَعْنِي: عَلَى فَرْضِ لَوْ صَحَّ لِي وَجَازَ لِي أَنْ أَتَّخِذَ مِنْ أُمَّتِي خَلِيلًا. "لَاتَّخَذْتُ أَبَا بَكْرٍ خَلِيلًا" فَهَذَا فِيهِ فَضِيلَةُ أَبِي بَكْرٍ الصِّدِّيقِ- رَضِيَ اللهُ تَعَالَى عَنْهُ-، وَأَنَّهُ أَحَبُّ النَّاسِ إِلَى رَسُولِ اللهِ ﷺ.
പിന്നീട് നബി ﷺ പറഞ്ഞു: "എന്റെ ഉമ്മത്തിൽ നിന്ന് ഒരാളെ ഞാൻ ഖലീലായി സ്വീകരിക്കുമായിരുന്നെങ്കിൽ." അതായത്, എന്റെ ഉമ്മത്തിൽ നിന്ന് ഒരാളെ ഖലീലായി സ്വീകരിക്കൽ എനിക്ക് അനുവദനീയമായിരുന്നു എങ്കിൽ എന്ന സങ്കല്പം. "ഞാൻ അബൂബക്കറിനെ ഖലീലായി സ്വീകരിക്കുമായിരുന്നു." ഇതിൽ അബൂബക്കർ സിദ്ദീഖ് (റ) വിന്റെ ശ്രേഷ്ഠതയുണ്ട്. റസൂലുല്ലാഹി ﷺ ക്ക് ജനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടയാൾ അദ്ദേഹമായിരുന്നു എന്ന് വ്യക്തം.
وَأَبُو بَكْرٍ كُنْيَتُهُ، أَمَّا اسْمُهُ: فَعَبْدُ اللهِ بْنُ عُثْمَانَ، وَلُقِّبَ بِالصِّدِّيقِ لِكَثْرَةِ صِدْقِهِ مَعَ اللهِ سُبْحَانَهُ وَتَعَالَى وَمَعَ رَسُولِهِ ﷺ وَمَعَ عِبَادِ اللهِ، فَهُوَ كَثِيرُ الصِّدْقِ، رَضِيَ اللهُ تَعَالَى عَنْهُ.
അബൂബക്കർ എന്നത് അദ്ദേഹത്തിന്റെ വിളിപ്പേരാണ് (കുൻയത്ത്). അദ്ദേഹത്തിന്റെ പേര് അബ്ദുല്ലാഹി ബ്നു ഉസ്മാൻ എന്നാണ്. അല്ലാഹുവിനോടും റസൂലിനോടും അല്ലാഹുവിന്റെ ദാസന്മാരോടും ഉള്ള സത്യാവസ്ഥ പുലർത്തുന്നതിലെ മികവ് കാരണം അദ്ദേഹം 'സ്വിദ്ദീഖ്' എന്ന് വിളിക്കപ്പെട്ടു.
وَفِي قَوْلِهِ: "وَلَوْ كُنْتُ مُتَّخِذًا مِنْ أُمَّتِي خَلِيلًا لَاتَّخَذْتُ أَبَا بَكْرٍ خَلِيلًا" هَذَا فِيهِ إِشَارَةٌ إِلَى اسْتِخْلَافِ أَبِي بَكْرٍ مِنْ بَعْدِهِ لِأَنَّ الرَّسُولَ ﷺ قَالَ هَذَا فِي آخِرِ حَيَاتِهِ، كَمَا أَنَّهُ ﷺ فِي مَرَضِ مَوْتِهِ أَمَرَ أَبَا بَكْرٍ أَنْ يُصَلِّيَ بِالنَّاسِ، وَلَمَّا قِيلَ لَهُ عَنْ عُمَرَ؛ أَبَى وَغَضِبَ، وَأَمَرَ أَنْ يُؤْمَرَ أَبَا بَكْرٍ أَنْ يُصَلِّيَ بِالنَّاسِ، فَهَذَا فِيهِ إِشَارَةٌ إِلَى خِلَافَتِهِ.
"എന്റെ ഉമ്മത്തിൽ നിന്ന് ഒരാളെ ഞാൻ ഖലീലായി സ്വീകരിക്കുമായിരുന്നെങ്കിൽ അബൂബക്കറിനെ സ്വീകരിക്കുമായിരുന്നു" എന്ന വാക്കിൽ അവിടുത്തേക്ക് ശേഷം അബൂബക്കർ (റ) ഖലീഫയാകണമെന്ന സൂചനയുണ്ട്. കാരണം റസൂൽ ﷺ ഇത് പറഞ്ഞത് അവിടുത്തെ ജീവിതത്തിന്റെ അവസാന കാലത്താണ്. അവിടുത്തെ മരണരോഗ സമയത്ത് ജനങ്ങൾക്ക് നമസ്കാരത്തിന് നേതൃത്വം നൽകാൻ അദ്ദേഹം അബൂബക്കറിനോട് കൽപ്പിച്ചു. ഉമർ (റ) വിനെ കുറിച്ച് നിർദ്ദേശിക്കപ്പെട്ടപ്പോൾ അദ്ദേഹം അത് നിരസിക്കുകയും കോപിക്കുകയും ചെയ്തു. അബൂബക്കർ (റ) തന്നെ നമസ്കാരത്തിന് നേതൃത്വം നൽകണമെന്ന് അദ്ദേഹം ആവർത്തിച്ചു. ഇത് അദ്ദേഹത്തിന്റെ ഖിലാഫത്തിലേക്കുള്ള സൂചനയാണ്.
وَفِي ذَلِكَ رَدٌّ عَلَى الرَّافِضَةِ الَّذِينَ يُبْغِضُونَ أَبَا بَكْرٍ الصِّدِّيقَ، وَيَطْعَنُونَ فِي خِلَافَتِهِ وَخِلَافَةِ إِخْوَانِهِ: عُمَرَ وَعُثْمَانَ، وَيَقُولُونَ: إِنَّ الْخِلَافَةَ لِعَلِيٍّ بَعْدَ الرَّسُولِ، وَإِنَّمَا الصَّحَابَةُ اغْتَصَبُوهَا، وَظَلَمُوا عَلِيًّا، هَكَذَا يَقُولُونَ- قَبَّحَهُمُ اللهُ-. فَعَلِيٌّ رَضِيَ اللهُ هُوَ الْخَلِيفَةُ الرَّابِعُ وَهَذَا بِإِجْمَاعِ الْمُسْلِمِينَ.
അബൂബക്കർ സ്വിദ്ദീഖ് (റ) വിനെ വെറുക്കുകയും അദ്ദേഹത്തിന്റെയും സഹോദരങ്ങളായ ഉമർ, ഉസ്മാൻ (റ) എന്നിവരുടെയും ഖിലാഫത്തിനെ അധിക്ഷേപിക്കുകയും ചെയ്യുന്ന റാഫിളികൾക്കുള്ള മറുപടി കൂടിയാണിത്. റസൂലിന് ശേഷം ഖിലാഫത്ത് അലി (റ) വിനാണെന്നും സ്വഹാബികൾ അത് തട്ടിയെടുത്ത് അലിയോട് അക്രമം ചെയ്തു എന്നുമാണ് അവർ പറയുന്നത് (അല്ലാഹു അവരെ നിന്ദിക്കട്ടെ). മുസ്ലിംകളുടെ ഏകോപിത അഭിപ്രായപ്രകാരം അലി (റ) നാലാമത്തെ ഖലീഫയാണ്.
ثُمَّ قَالَ ﷺ: "أَلَا وَإِنَّ مَنْ كَانَ قَبْلَكُمْ "أَلَا": حَرْفُ تَنْبِيهٍ، "وَإِنَّ مَنْ كَانَ قَبْلَكُمْ يَتَّخِذُونَ الْقُبُورَ مَسَاجِدَ" يَعْنِي أَنَّ الْيَهُودَ وَالنَّصَارَى يَغْلُونَ فِي قُبُورِ الْأَنْبِيَاءِ وَيَبْنُونَ عَلَيْهَا الْمَسَاجِدَ وَيُصَلُّونَ عِنْدَهَا. "أَلَا فَلَا تَتَّخِذُوا الْقُبُورَ مَسَاجِدَ" كَرَّرَ كَلِمَةَ "أَلَا" مَرَّةً ثَانِيَةً لِأَجْلِ التَّنْبِيهِ وَالتَّأْكِيدِ. وَمَعْنَى اتِّخَاذِهَا مَسَاجِدَ أَي: مُصَلَّيَاتٍ.
പിന്നീട് നബി ﷺ പറഞ്ഞു: "ശ്രദ്ധിക്കുക, തീർച്ചയായും നിങ്ങൾക്ക് മുമ്പുള്ളവർ." 'അലാ' എന്നത് ശ്രദ്ധ ക്ഷണിക്കാനുള്ള വാക്കാണ്. "നിങ്ങൾക്ക് മുമ്പുള്ളവർ ഖബറുകളെ മസ്ജിദുകളാക്കി മാറ്റിയിരുന്നു." അതായത് ജൂതന്മാരും നസ്വാറാക്കളും അവരുടെ നബിമാരുടെ ഖബറുകളുടെ കാര്യത്തിൽ അതിരുകവിയുകയും അതിന് മുകളിൽ മസ്ജിദുകൾ നിർമ്മിക്കുകയും അവിടെ വെച്ച് നമസ്കരിക്കുകയും ചെയ്തിരുന്നു. "ശ്രദ്ധിക്കുക, നിങ്ങൾ ഖബറുകളെ മസ്ജിദുകളാക്കരുത്." ശ്രദ്ധിക്കാനും ഊന്നൽ നൽകാനുമായി 'അലാ' എന്ന വാക്ക് അവിടുന്ന് ആവർത്തിച്ചു. ഖബറുകളെ മസ്ജിദുകളാക്കുക എന്നാൽ അവയെ നമസ്കാര സ്ഥലങ്ങളാക്കുക എന്നാണ് അർത്ഥം.
ثُمَّ لَمْ يَقْتَصِرْ عَلَى هَذَا، بَلْ قَالَ: "فَإِنِّي أَنْهَاكُمْ عَنْ ذَلِكَ" تَأْكِيدٌ بَعْدَ تَأْكِيدٍ، لِأَهَمِّيَّةِ هَذَا الْأَمْرِ. وَاتِّخَاذُ الْقُبُورِ مَسَاجِدَ عَلَى مَعْنَيَيْنِ:
الْمَعْنَى الْأَوَّلُ: -وَهُوَ الْمُرَادُ بِهَذَا الْحَدِيثِ-: اتِّخَاذُهَا مُصَلَّيَاتٍ يُصَلَّى عِنْدَهَا وَإِنْ لَمْ يُبْنَ مَسْجِدٌ، كَمَا يَأْتِي.
الْمَعْنَى الثَّانِي: أَنْ يُبْنَى عَلَيْهَا مَسْجِدٌ كَمَا حَصَلَ مِنَ الْيَهُودِ وَالنَّصَارَى وَكَمَا حَصَلَ فِي الْقُرُونِ الْمُتَأَخِّرَةِ مِنْ هَذِهِ الْأُمَّةِ.
അവിടുന്ന് അതിൽ മാത്രം ഒതുങ്ങിയില്ല, മറിച്ച് പറഞ്ഞു: "തീർച്ചയായും ഞാൻ നിങ്ങളോട് അത് വിലക്കുന്നു." ഈ കാര്യത്തിന്റെ പ്രാധാന്യം കൊണ്ട് ആവർത്തിച്ചുള്ള താക്കീതാണിത്. ഖബറുകളെ പള്ളികളാക്കുക എന്നതിന് രണ്ട് അർത്ഥങ്ങളുണ്ട്:
ഒന്നാമത്തെ അർത്ഥം (ഈ ഹദീസിന്റെ ഉദ്ദേശ്യം): പള്ളി നിർമ്മിച്ചില്ലെങ്കിലും ഖബറിനടുത്ത് വെച്ച് നമസ്കരിക്കുക.
രണ്ടാമത്തെ അർത്ഥം: ഖബറിന് മുകളിൽ മസ്ജിദ് നിർമ്മിക്കുക. ജൂത- നസ്വാറാക്കൾ ചെയ്തതു പോലെയും ഈ ഉമ്മത്തിലെ പിൽക്കാല തലമുറകളിൽ സംഭവിച്ചതുപോലെയും.
وَأَوَّلُ مَنْ بَنَي الْمَسَاجِدَ عَلَى الْقُبُورِ- كَمَا يَقُولُ الشَّيْخُ: تَقِيُّ الدِّينِ هُمُ: الشِّيعَةُ الْفَاطِمِيُّونَ فِي مِصْرَ وَالْمَغْرِبِ، ثُمَّ قَلَّدَهُمُ الْخُرَافِيُّونَ الَّذِينَ يَنْتَسِبُونَ إِلَى أَهْلِ السُّنَّةِ مِنَ الصُّوفِيَّةِ وَغَيْرِهِمْ، وَبَنَوْا عَلَى الْقُبُورِ، وَهَذَا إِنَّمَا حَدَثَ بَعْدَ الْقُرُونِ الْمُفَضَّلَةِ، الَّتِي أَثْنَى عَلَيْهَا رَسُولُ اللهِ ﷺ.
ശൈഖ് തഖിയുദ്ദീൻ (റ) പറയുന്നത് പോലെ, ഖബറുകൾക്ക് മുകളിൽ മസ്ജിദുകൾ നിർമ്മിക്കാൻ തുടങ്ങിയത് ഈജിപ്തിലെയും മൊറോക്കോയിലെയും ഫാത്തിമി ശീഈകളാണ്. പിന്നീട് സുന്നികളിലേക്ക് ചേർക്കപ്പെടുന്ന സൂഫികളിലെ ഖുറാഫികളും മറ്റും അവരെ അനുകരിക്കുകയും ഖബറുകൾക്ക് മുകളിൽ നിർമ്മാണങ്ങൾ നടത്തുകയും ചെയ്തു. നബി (ﷺ)പുകഴ്ത്തിയ ഉത്തമ നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഇത് സംഭവിച്ചത്.
ثُمَّ نَقَلَ الشَّيْخُ رَحِمَهُ اللهُ كَلَامَ شَيْخِ الْإِسْلَامِ ابْنِ تَيْمِيَّةَ فَقَالَ: "فَقَدْ نَهَى عَنْهُ فِي آخِرِ حَيَاتِهِ" يَعْنِي: قَبْلَ أَنْ يَمُوتَ بِخَمْسٍ- كَمَا فِي حَدِيثِ جُنْدُبٍ-. "ثُمَّ إِنَّهُ لَعَنَ- وَهُوَ فِي السِّيَاقِ-" فِي سِيَاقِ الْمَوْتِ، كَمَا فِي حَدِيثِ عَائِشَةَ الَّذِي سَبَقَ: أَنَّهُ ﷺ لَمَّا نَزَلَ بِهِ جَعَلَ يَطْرَحُ خَمِيصَةً لَهُ عَلَى وَجْهِهِ، فَإِذَا اغْتَمَّ بِهَا كَشَفَهَا، فَقَالَ وَهُوَ كَذَلِكَ- يَعْنِي: فِي هَذِهِ الْحَالَةِ الْحَرِجَةِ-: "لَعْنَةُ اللهِ عَلَى الْيَهُودِ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ".
പിന്നീട് ശൈഖ് ഇബ്നു തൈമിയ്യ (റ)യുടെ വാക്കുകൾ ഉദ്ധരിച്ചു: "തന്റെ ജീവിതത്തിന്റെ അവസാനത്തിൽ (മരിക്കുന്നതിന് അഞ്ച് ദിവസം മുമ്പ്) അദ്ദേഹം ഇത് വിലക്കി. പിന്നീട് അവിടുത്തെ മരണവേളയിൽ അവിടുന്ന് ശപിക്കുകയും ചെയ്തു." ആഇശ (റ) നിവേദനം ചെയ്ത ഹദീസിലുണ്ട്: മരണവേളയിൽ നബി ﷺ അവിടുത്തെ മുഖത്ത് ഒരു തുണിയിടുകയും ശ്വാസം മുട്ടുമ്പോൾ അത് മാറ്റുകയും ചെയ്യുമായിരുന്നു. ആ പ്രയാസകരമായ അവസ്ഥയിൽ അദ്ദേഹം പറഞ്ഞു: "ജൂതന്മാരുടെയും നസ്വാറാക്കളുടെയും മേൽ അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ, അവർ തങ്ങളുടെ നബിമാരുടെ ഖബറുകളെ മസ്ജിദുകളാക്കി."
قَالَتْ عَائِشَةُ رَضِيَ اللهُ عَنْهَا: يُحَذِّرُ مَا صَنَعُوا، وَلَوْلَا ذَلِكَ لَأُبْرِزَ قَبْرُهُ، غَيْرَ أَنَّهُ خُشِيَ أَنْ يُتَّخَذَ مَسْجِدًا. قَالَ الشَّيْخُ: "فَإِنَّ الصَّحَابَةَ لَمْ يَكُونُوا لِيَبْنُوا حَوْلَ قَبْرِهِ مَسْجِدًا" لِأَنَّهُمْ مَعْصُومُونَ عَنْ ذَلِكَ رَضِيَ اللهُ عَنْهُمْ، وَلَا يُمْكِنُ ذَلِكَ أَبَدًا فِي حَقِّهِمْ، بَلْ لَمْ تُبْنِ الْمَسَاجِدُ فِي الْقُرُونِ الْأَرْبَعَةِ كُلِّهَا.
ആഇശ(റ) പറഞ്ഞു: അവർ ചെയ്തതിനെ കുറിച്ച് അവിടുന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു. മസ്ജിദാക്കി മാറ്റപ്പെടുമെന്ന ഭയം ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ഖബർ പുറത്ത് പരസ്യമാക്കുമായിരുന്നു. ശൈഖ് പറഞ്ഞു: സ്വഹാബികൾ അദ്ദേഹത്തിന്റെ ഖബറിന് ചുറ്റും മസ്ജിദ് നിർമ്മിക്കുമായിരുന്നില്ല. കാരണം അത്തരം കാര്യങ്ങളിൽ നിന്ന് അവർ സുരക്ഷിതരാണ്. ആദ്യത്തെ നാല് നൂറ്റാണ്ടുകളിൽ ഒരിടത്തും ഖബറുകൾക്ക് മുകളിൽ മസ്ജിദുകൾ നിർമ്മിക്കപ്പെട്ടിരുന്നില്ല.
لِأَنَّ الْقُرُونَ الْأَرْبَعَةَ أَثْنَى عَلَيْهَا رَسُولُ اللهِ ﷺ بِقَوْلِهِ: "خَيْرُكُمْ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ"، فَإِذَا كَانَتِ الْقُرُونُ الْأَرْبَعَةُ لَمْ يُبْنَ فِيهَا عَلَى الْقُبُورِ مَسَاجِدُ فَكَيْفَ يُبْنَى فِي عَهْدِ الصَّحَابَةِ الَّذِينَ هُمُ الْقَرْنُ الْأَوَّلُ، رَضِيَ اللهُ تَعَالَى عَنْهُمْ؟
കാരണം നാല് നൂറ്റാണ്ടുകളെ നബി ﷺ പുകഴ്ത്തിയിട്ടുണ്ട്: "നിങ്ങളിൽ ഉത്തമർ എന്റെ നൂറ്റാണ്ടുകാരാണ്, പിന്നെ അവരെ തുടർന്നുവരുന്നവർ, പിന്നെ അവരെ തുടർന്നുവരുന്നവർ." ഈ കാലഘട്ടങ്ങളിൽ ഖബറുകൾക്ക് മുകളിൽ മസ്ജിദുകൾ നിർമ്മിക്കപ്പെട്ടിട്ടില്ലെങ്കിൽ, ഒന്നാം നൂറ്റാണ്ടുകാരായ സ്വഹാബികളുടെ കാലത്ത് അത് എങ്ങനെ സംഭവിക്കാനാണ്❓
فَدَلَّ عَلَى أَنَّ الْمُرَادَ بِاتِّخَاذِهَا مَسَاجِدَ: تَحَرِّي الصَّلَاةِ عِنْدَهَا ظَنًّا أَنَّ الصَّلَاةَ عِنْدَهَا فِيهَا مَزِيَّةٌ، وَأَنَّهَا يُسْتَجَابُ الدُّعَاءُ عِنْدَهَا، لِأَنَّ ذَلِكَ وَسِيلَةٌ مِنْ وَسَائِلِ الشِّرْكِ، وَالنَّبِيُّ ﷺ نَهَى عَنِ الصَّلَاةِ عِنْدَ الْقُبُورِ، وَاتِّخَاذِهَا مَسَاجِدَ سَدًّا لِذَرِيعَةِ الشِّرْكِ لِأَنَّهُ إِذَا صُلِّيَ عِنْدَهَا، وَدُعِيَ عِنْدَهَا، فَإِنَّ ذَلِكَ يَتَطَوَّرُ وَتُدْعَى مِنْ دُونِ اللهِ، وَتُعْبَدُ مِنْ دُونِ اللهِ، كَمَا حَصَلَ عِنْدَ الْأَضْرِحَةِ الْآنَ حَيْثُ صَارَتْ تُعْبَدُ مِنْ دُونِ اللهِ؛ فَيُذْبَحُ لَهَا، وَيُنْذَرُ لَهَا، وَيُسْتَغَاثُ بِالْمَوْتَى، وَيُتَمَرَّغُ عَلَى تُرْبَتِهَا، وَيُعْكَفُ عِنْدَهَا، وَيُطَافُ حَوْلَهَا كَمَا يُطَافُ بِالْكَعْبَةِ، كُلُّ ذَلِكَ لِأَنَّ الْبَابَ فُتِحَ لَمَا بُنِيَ عَلَيْهَا.
ഖബറുകളെ മസ്ജിദുകളാക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവിടെ വെച്ച് നമസ്കരിക്കുന്നതിന് പ്രത്യേക പുണ്യമുണ്ടെന്നും അവിടെ വെച്ചുള്ള പ്രാർത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുമെന്നും കരുതുന്നതാണ്. കാരണം ഇത് ശിർക്കിലേക്കുള്ള വഴിയാണ്. ശിർക്കിന്റെ വാതിലുകൾ അടയ്ക്കുന്നതിനാണ് ഖബറിനടുത്ത് വെച്ചുള്ള നമസ്കാരം നബി ﷺ വിലക്കിയത്.
കാരണം അവിടെ വെച്ച് നമസ്കരിക്കപ്പെടുകയും പ്രാർത്ഥിക്കപ്പെടുകയും ചെയ്താൽ, കാര്യങ്ങൾ പരിണമിക്കുകയും അല്ലാഹുവിന് പുറമെ അവ വിളിച്ചു പ്രാർത്ഥിക്കപ്പെടാനും അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടാനും അത് കാരണമാകും. ഇന്ന് മഖ്ബറകളുടെ (കബറിടങ്ങളുടെ) അടുത്ത് സംഭവിച്ചതുപോലെ; അവിടെ അല്ലാഹുവിന് പുറമെ അവ ആരാധിക്കപ്പെടുന്നു. അവർക്കായി ബലി അർപ്പിക്കപ്പെടുന്നു, നേർച്ചകൾ നേരുന്നു, മരിച്ചവരോട് സഹായം തേടുന്നു, അവരുടെ മണ്ണിൽ ഉരുളുന്നു, അവിടെ ഭജനമിരിക്കുന്നു (ഇഅ്തികാഫ്), കഅ്ബയെ ത്വവാഫ് ചെയ്യുന്നത് പോലെ അവക്ക് ചുറ്റും ത്വവാഫ് ചെയ്യപ്പെടുന്നു. ഇതിനെല്ലാം കാരണം അവയ്ക്ക് മുകളിൽ കെട്ടിടം പണിതപ്പോൾ (ശിർക്കിലേക്കുള്ള) വാതിൽ തുറക്കപ്പെട്ടു എന്നതാണ്.
ثُمَّ قَالَ رَحِمَهُ اللهُ: "وَكُلُّ مَوْضِعٍ قُصِدَتِ الصَّلَاةُ فِيهِ" أَيْ: كُلُّ مَوْضِعٍ يُتَرَدَّدُ عَلَيْهِ وَيُصَلَّى فِيهِ، سَوَاءٌ كَانَ عِنْدَهُ قَبْرٌ أَوْ لَيْسَ عِنْدَهُ قَبْرٌ "فَقَدِ اتَّخَذَ مَسْجِدًا" وَإِنْ لَمْ يُبْنَ، وَلَوْ كَانَ صَحْرَاءَ فَهُوَ يُسَمَّى مَسْجِدًا، يَعْنِي: مَكَانَ صَلَاةٍ وَمَكَانَ سُجُودٍ.
പിന്നീട് ശൈഖ് (റ) പറഞ്ഞു: "നമസ്കാരം ലക്ഷ്യം വെക്കപ്പെടുന്ന ഏതൊരു സ്ഥലവും." അതായത് ഒരാൾ നമസ്കരിക്കാൻ വേണ്ടി തിരഞ്ഞെടുക്കുന്ന സ്ഥലം അവിടെ ഖബർ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിനെ മസ്ജിദാക്കി മാറ്റിയിരിക്കുന്നു. അവിടെ കെട്ടിടമില്ലെങ്കിൽ പോലും, ഒരു മരുഭൂമിയാണെങ്കിൽ പോലും അതിനെ മസ്ജിദ് എന്ന് വിളിക്കാം.
"بَلْ كُلُّ مَوْضِعٍ يُصَلَّى فِيهِ يُسَمَّى مَسْجِدًا" حَتَّى لَوْ لَمْ يُبْنَ عَلَيْهِ. كَمَا قَالَ ﷺ: "جُعِلَتْ لِيَ الْأَرْضُ مَسْجِدًا وَطَهُورًا" يَعْنِي: صَالِحَةً لِلصَّلَاةِ فِيهَا. فَدَلَّ عَلَى أَنَّ الْمَكَانَ الَّذِي يُصَلَّى فِيهِ يُسَمَّى مَسْجِدًا، سَوَاءٌ قُصِدَ أَوْ لَمْ يُقْصَدْ، سَوَاءٌ بُنِيَ عَلَيْهِ أَوْ لَمْ يُبْنَ.
"മറിച്ച് നമസ്കരിക്കപ്പെടുന്ന എല്ലാ സ്ഥലവും മസ്ജിദ് എന്ന് വിളിക്കപ്പെടുന്നു," അവിടെ കെട്ടിടമില്ലെങ്കിൽ പോലും. നബി ﷺ പറഞ്ഞതുപോലെ: "എനിക്ക് ഭൂമി (മുഴുവൻ) മസ്ജിദും ശുദ്ധിയുമാക്കപ്പെട്ടിരിക്കുന്നു." ഇതിൽ നിന്ന് മനസ്സിലാക്കാം നമസ്കരിക്കുന്ന സ്ഥലത്തിന് മസ്ജിദ് എന്ന് പറയാം, അത് കെട്ടിടമായാലും അല്ലെങ്കിലും.
فَالْحَاصِلُ؛ أَنَّ مَعْنَى اتِّخَاذِ الْقُبُورِ مَسَاجِدَ يَشْمَلُ مَعْنَيَيْنِ: الْمَعْنَى الْأَوَّلُ: الصَّلَاةُ عِنْدَهَا وَإِنْ لَمْ يُبْنَ مَسْجِدٌ، وَهَذَا هُوَ الْمَعْنَى الْمُرَادُ مِنَ الْأَحَادِيثِ. وَالْمَعْنَى الثَّانِي: بِنَاءُ الْمَسَاجِدِ فِيهَا وَالْقِبَابِ، وَهَذَا- أَيْضًا- مَنْهِيٌّ عَنْهُ، فَإِنَّ النَّبِيَّ ﷺ قَالَ لِعَلِيِّ بْنِ أَبِي طَالِبٍ: "لَا تَدَعْ قَبْرًا مُشْرِفًا إِلَّا سَوَّيْتَهُ" يَعْنِي: إِلَّا هَدَمْتَهُ، وَسَوَّيْتَهُ بِالْأَرْضِ، لِأَنَّ هَذَا يَفْتِنُ النَّاسَ، وَيُصْبِحُ وَسِيلَةً مِنْ وَسَائِلِ الشِّرْكِ.
ചുരുക്കത്തിൽ, ഖബറുകളെ മസ്ജിദുകളാക്കുക എന്നതിൽ രണ്ട് കാര്യങ്ങൾ ഉൾപ്പെടുന്നു:
മസ്ജിദ് പണിതില്ലെങ്കിലും ഖബറിനടുത്ത് വെച്ച് നമസ്കരിക്കുക. ഇതാണ് ഹദീസുകളുടെ പ്രധാന ഉദ്ദേശ്യം.
ഖബറുകൾക്ക് മുകളിൽ മസ്ജിദുകളും ഖുബ്ബകളും നിർമ്മിക്കുക എന്നതും വിലക്കപ്പെട്ടതാണ്. നബി ﷺ അലി (റ) വിനോട് പറഞ്ഞു: "ഉയർത്തപ്പെട്ട ഒരു ഖബറിനെയും അത് നിരപ്പാക്കാതെ നീ വിടരുത്."
അതായത് അത് ഉയർത്തിക്കെട്ടിയത് പൊളിച്ചു ഭൂമിയോട് നിരപ്പിക്കണം. കാരണം ഖബർ കെട്ടിപ്പൊക്കുന്നത് ജനങ്ങളെ വഴിതെറ്റിക്കുകയും ശിർക്കിലേക്കുള്ള വഴിയായി മാറുകയും ചെയ്യും.
🌳🌳🌳🌳🌳
ശറഹിൽ നിന്ന്
(من اعانة المستفيد)
ചില പ്രസക്‌ത ഭാഗങ്ങൾ :
"الَّذِينَ تُدْرِكُهُمُ السَّاعَةُ" أَيْ: قِيَامُ السَّاعَةِ، وَذَلِكَ عِنْدَ نَفْخَةِ الصَّعْقِ الَّتِي يَمُوتُ بِهَا الْخَلْقُ- إِلَّا مَنْ شَاءَ اللهُ-، وَهِيَ الْمَذْكُورَةُ فِي قَوْلِهِ تَعَالَى: {وَنُفِخَ فِي الصُّورِ فَصَعِقَ مَنْ فِي السَّمَاوَاتِ وَمَنْ فِي الْأَرْضِ إِلَّا مَنْ شَاءَ اللهُ} صَعِقُوا أَيْ: مَاتُوا مَرَّةً وَاحِدَةً مِنْ أَثَرِ الصَّعْقَةِ، إِذَا نَفَخَ إِسْرَافِيلُ فِي الصُّورِ النَّفْخَةَ الْأُولَى صَعِقَ كُلُّ الْأَحْيَاءِ، إِلَّا مَنْ اسْتَثْنَى اللهُ سُبْحَانَهُ وَتَعَالَى بِقَوْلِهِ: {إِلَّا مَنْ شَاءَ اللهُ}، {ثُمَّ نُفِخَ فِيهِ أُخْرَى فَإِذَا هُمْ قِيَامٌ يَنْظُرُونَ} وَهَذِهِ نَفْخَةُ الْبَعْثِ. الْأُولَى نَفْخَةُ الْمَوْتِ، وَالثَّانِيَةُ: نَفْخَةُ الْبَعْثِ، يَنْفُخُ إِسْرَافِيلُ عَلَيْهِ السَّلَامُ فِي الصُّورِ مَرَّةً ثَانِيَةً، فَيَقُومُونَ مِنْ قُبُورِهِمْ أَحْيَاءً يَمْشُونَ: {فَإِذَا هُمْ قِيَامٌ يَنْظُرُونَ}، وَهَذَا بِقُدْرَةِ اللهِ سُبْحَانَهُ وَتَعَالَى، فَهَاتَانِ نَفْخَتَانِ: نَفْخَةُ الصَّعْقِ، وَنَفْخَةُ الْبَعْثِ.
"അന്ത്യനാൾ ആരെയാണോ പിടികൂടുന്നത്" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അന്ത്യനാളിന്റെ ആരംഭമാണ്. അല്ലാഹു ഉദ്ദേശിച്ചവരൊഴികെ സർവ്വ സൃഷ്ടികളും മരിച്ചു വീഴുന്ന 'നഫ്ഖത്തുസ്സ്വാഅ്ഖ്' (മരണകാഹളം) നടക്കുമ്പോഴാണത്. അല്ലാഹു തആല ഇപ്രകാരം അരുളി: {കാഹളത്തിൽ ഊതപ്പെടും; അപ്പോൾ അല്ലാഹു ഉദ്ദേശിച്ചവരൊഴികെ ആകാശഭൂമികളിലുള്ളവരെല്ലാം മരിച്ചു വീഴും}. ആ ശബ്ദത്തിന്റെ ആഘാതത്താൽ എല്ലാവരും ഒരേസമയം മരിച്ചു വീഴുന്നു. ഇസ്രാഫീൽ(അ) ഒന്നാമത്തെ തവണ കാഹളത്തിൽ ഊതുമ്പോൾ, അല്ലാഹു ഒഴിവാക്കിയവരൊഴികെ ജീവനുള്ള സകലരും മരിച്ചു വീഴുന്നു. തുടർന്ന് അല്ലാഹു പറഞ്ഞു: {പിന്നീട് അതിൽ മറ്റൊരിക്കൽ കൂടി ഊതപ്പെടും; അപ്പോഴതാ അവർ എഴുന്നേറ്റ് നോക്കുന്നു}. ഇത് പുനരുത്ഥാനത്തിന്റെ (നഫ്ഖത്തുൽ ബഅ്സ്) ഊത്താണ്. ഒന്നാമത്തേത് മരണത്തിനുള്ള ഊത്തും രണ്ടാമത്തേത് പുനരുജ്ജീവനത്തിനുള്ള ഊത്തുമാണ്. രണ്ടാമത്തെ തവണ ഇസ്രാഫീൽ ﷺ കാഹളത്തിൽ ഊതുമ്പോൾ അവർ ഖബറുകളിൽ നിന്ന് ജീവനോടെ എഴുന്നേറ്റ് നടക്കുന്നു. ഇത് അല്ലാഹുവിന്റെ കഴിവ് മൂലമാണ് സംഭവിക്കുന്നത്. ഇപ്രകാരം രണ്ട് ഊത്തുകളാണുള്ളത്: മരണകാഹളവും പുനരുത്ഥാന കാഹളവും.
وَهُنَاكَ نَفْخَةٌ ثَالِثَةٌ ذَكَرَهَا اللهُ فِي آخِرِ سُورَةِ النَّمْلِ: {وَيَوْمَ يُنْفَخُ فِي الصُّورِ فَفَزِعَ مَنْ فِي السَّمَاوَاتِ وَمَنْ فِي الْأَرْضِ إِلَّا مَنْ شَاءَ اللهُ} فَهَذِهِ نَفْخَةُ الْفَزَعِ، وَبَعْضُ الْعُلَمَاءِ -كَشَيْخِ الْإِسْلَامِ ابْنِ تَيْمِيَّةَ وَغَيْرِهِ- يَرَوْنَ أَنَّ النَّفْخَاتِ ثَلَاثَةٌ: نَفْخَةُ الْفَزَعِ، وَهِيَ الْمَذْكُورَةُ فِي سُورَةِ النَّمْلِ. وَنَفْخَةُ الْمَوْتِ. وَنَفْخَةُ الْبَعْثِ. وَهُمَا الْمَذْكُورَتَانِ فِي سُورَةِ الزُّمَرِ. وَبَعْضُ الْعُلَمَاءِ يَرَى أَنَّهُ لَيْسَ هُنَاكَ إِلَّا نَفْخَتَانِ: نَفْخَةُ الصَّعْقِ، وَنَفْخَةُ الْبَعْثِ، وَنَفْخَةُ الصَّعْقِ هَذِهِ عِنْدَهُمْ هِيَ نَفْخَةُ الْفَزَعِ، يَفْزَعُونَ ثُمَّ يَمُوتُونَ.
സൂറത്തുന്നംലിന്റെ അവസാനത്തിൽ അല്ലാഹു പരാമർശിച്ച മൂന്നാമതൊരു ഊത്ത് കൂടിയുണ്ട്: {കാഹളത്തിൽ ഊതപ്പെടുന്ന ദിവസം, അല്ലാഹു ഉദ്ദേശിച്ചവരൊഴികെ ആകാശഭൂമികളിലുള്ളവർ പരിഭ്രാന്തരാകും}. ഇത് പരിഭ്രാന്തിയുടെ ഊത്താണ് (നഫ്ഖത്തുൽ ഫസഅ്). ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യയെ പോലുള്ള ചില പണ്ഡിതന്മാർ ഊത്തുകൾ മൂന്നാണെന്ന് അഭിപ്രായപ്പെടുന്നു: 1. സൂറത്തുന്നംലിൽ പറഞ്ഞ പരിഭ്രാന്തിയുടെ ഊത്ത്, 2. മരണത്തിന്റെ ഊത്ത്, 3. പുനരുത്ഥാനത്തിന്റെ ഊത്ത് (രണ്ടാമത്തെയും മൂന്നാമത്തെയും ഊത്തുകളാണ് സൂറത്തുസ്സുമറിൽ പരാമർശിക്കപ്പെട്ടത്). എന്നാൽ മറ്റു ചില പണ്ഡിതന്മാർ രണ്ട് ഊത്തുകൾ മാത്രമേയുള്ളൂ എന്ന് കരുതുന്നു: മരണകാഹളവും പുനരുത്ഥാന കാഹളവും. ഇവരുടെ അഭിപ്രായത്തിൽ മരണകാഹളം തന്നെയാണ് പരിഭ്രാന്തിയുടെ കാഹളവും; അതായത് അവർ ഭയവിഹ്വലരാകുകയും തുടർന്ന് മരിക്കുകയും ചെയ്യുന്നു.
فَالَّذِينَ يَحْضُرُونَ هَذَا الْحَدَثَ الْهَائِلَ- وَهُوَ: نَفْخَةُ الصَّعْقِ- هُمْ شِرَارُ النَّاسِ، لِأَنَّ الْمُؤْمِنِينَ يَمُوتُونَ قَبْلَ ذَلِكَ، كَمَا قَالَ صَلَّى اللهُ عَلَيْهِ وَسَلَّمَ: "لَا تَقُومُ السَّاعَةُ وَفِي الْأَرْضِ مَنْ يَقُولُ: اللهُ، اللهُ" لِأَنَّهُ إِذَا كَانَ فِيهَا مَنْ يَقُولُ: اللهُ، اللهُ، وَيَذْكُرُ اللهَ فَالْحَيَاةُ تَبْقَى فِي هَذِهِ الدُّنْيَا، لِأَنَّ ذِكْرَ اللهِ وَالتَّوْحِيدَ وَالْعِبَادَةَ عِمَارَةٌ لِهَذِهِ الْأَرْضِ، فَإِذَا فُقِدَ ذَلِكَ اسْتَحَقَّ أَهْلُهَا الْعُقُوبَةَ، فَيَحْصُلُ بِذَلِكَ الْمَوْتُ الْعَامُّ.
ഈ ഭയാനകമായ സംഭവത്തിന് (മരണകാഹളത്തിന്) സാക്ഷ്യം വഹിക്കുന്നവർ ജനങ്ങളിൽ ഏറ്റവും ദുഷിച്ചവരായിരിക്കും. കാരണം അതിന് മുമ്പ് തന്നെ സത്യവിശ്വാസികൾ മരണപ്പെട്ടിട്ടുണ്ടാകും. നബി ﷺ അരുളി: "ഭൂമിയിൽ 'അല്ലാഹു, അല്ലാഹു' എന്ന് പറയുന്നവർ ഉള്ളപ്പോൾ അന്ത്യനാൾ സംഭവിക്കുകയില്ല." കാരണം അല്ലാഹുവിനെ സ്മരിക്കുകയും ഏകദൈവ വിശ്വാസം പുലർത്തുകയും ചെയ്യുന്നവർ ഭൂമിയിലുണ്ടെങ്കിൽ ഐഹിക ജീവിതം നിലനിൽക്കും. അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും തൗഹീദും ആരാധനകളുമാണ് ഈ ഭൂമിയുടെ നിലനിൽപ്പിന് ആധാരം. അത് ഇല്ലാതാകുമ്പോൾ ഭൂമിയിലുള്ളവർ ശിക്ഷക്ക് അർഹരാകുകയും പൊതുവായ മരണം സംഭവിക്കുകയും ചെയ്യുന്നു.
أَمَّا قَوْلُهُ صَلَّى اللهُ عَلَيْهِ وَسَلَّمَ: "لَا تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الْحَقِّ ظَاهِرِينَ لَا يَضُرُّهُمْ مَنْ خَذَلَهُمْ، وَلَا مَنْ خَالَفَهُمْ حَتَّى يَأْتِيَ أَمْرُ اللهِ" فَالْمُرَادُ بِذَلِكَ أَنَّهُمْ يَمُوتُونَ قَبْلَ ذَلِكَ، يَقْبِضُ اللهُ أَرْوَاحَهُمْ قَبْلَ ذَلِكَ بِرِيحٍ يُرْسِلُهَا اللهُ تَقْبِضُ رُوحَ كُلِّ مُؤْمِنٍ وَمُؤْمِنَةٍ، وَلَا يَحْضُرُونَ هَذَا الْحَدَثَ الْمُرَوِّعَ، رَحْمَةً مِنَ اللهِ تَعَالَى بِهِمْ.
"എന്റെ സമുദായത്തിലെ ഒരു വിഭാഗം സത്യത്തിൽ ഉറച്ചുനിന്നുകൊണ്ട് വിജയികളായിക്കൊണ്ടിരിക്കും; അല്ലാഹുവിന്റെ കല്പന (അന്ത്യനാൾ) വരുന്നത് വരെ അവരെ കൈവിടുന്നവരോ എതിർക്കുന്നവരോ അവർക്ക് ഒരു ദ്രോഹവും വരുത്തുകയില്ല" എന്ന നബി ﷺ യുടെ വചനം കൊണ്ട് ഉദ്ദേശിക്കുന്നത്, അന്ത്യനാളിന് തൊട്ടുമുമ്പ് അവർ മരണപ്പെടുമെന്നാണ്. അല്ലാഹു അയക്കുന്ന ഒരു കാറ്റിലൂടെ ഓരോ സത്യവിശ്വാസിയുടെയും വിശ്വാസിനിയുടെയും ആത്മാവിനെ അല്ലാഹു ഏറ്റെടുക്കും. അല്ലാഹുവിന്റെ കാരുണ്യത്താൽ ഭയാനകമായ ആ സംഭവത്തിന് അവർ സാക്ഷ്യം വഹിക്കേണ്ടി വരില്ല.
يُسْتَفَادُ مِنْ هَذَيْنِ الْحَدِيثَيْنِ مَسَائِلُ عَظِيمَةٌ:
ഈ രണ്ട് ഹദീസുകളിൽ നിന്ന് മഹത്തരമായ നിരവധി കാര്യങ്ങൾ മനസ്സിലാക്കാം:
الْمَسْأَلَةُ الْأُولَى: يُسْتَفَادُ مِنَ الْحَدِيثَيْنِ إِثْبَاتُ الْمَحَبَّةِ لِلَّهِ سُبْحَانَهُ وَتَعَالَى، وَأَنَّهَا صِفَةٌ مِنْ صِفَاتِهِ، وَأَنَّهُ يُحِبُّ أَوْلِيَاءَهُ وَرُسُلَهُ، وَيُحِبُّ عِبَادَهُ الْمُؤْمِنِينَ، وَهَذِهِ صِفَةٌ مِنْ صِفَاتِهِ اللَّائِقَةِ بِجَلَالِهِ، كَمَا يُبْغِضُ الْكَافِرِينَ وَالْمُنَافِقِينَ، وَيَكْرَهُ، وَيَمْقُتُ، وَيَغْضَبُ، وَيَرْضَى، وَيَضْحَكُ، كُلُّ هَذِهِ مِنْ صِفَاتِهِ سُبْحَانَهُ وَتَعَالَى، وَهِيَ صِفَاتٌ لَائِقَةٌ بِهِ جَلَّ وَعَلَا.
ഒന്നാമത്തെ കാര്യം: അല്ലാഹുവിന് 'മഹബ്ബത്ത്' (സ്നേഹം) ഉണ്ട് എന്ന് ഈ ഹദീസുകൾ സ്ഥിരീകരിക്കുന്നു. അത് അവന്റെ ഗുണവിശേഷങ്ങളിൽ (സ്വിഫാത്ത്) പെട്ടതാണ്. അവൻ തന്റെ ഔലിയാക്കളെയും പ്രവാചകന്മാരെയും സത്യവിശ്വാസികളായ അടിമകളെയും സ്നേഹിക്കുന്നു. അവന്റെ മഹത്വത്തിന് അനുയോജ്യമായ രീതിയിലുള്ള ഒരു ഗുണവിശേഷമാണത്. അതുപോലെതന്നെ അവൻ കാഫിറുകളെയും മുനാഫിഖുകളെയും വെറുക്കുന്നു. വെറുപ്പ്, കോപം, പ്രീതി, ചിരി തുടങ്ങിയവയെല്ലാം അവന്റെ മഹത്വത്തിന് ചേർന്ന വിധത്തിലുള്ള അവന്റെ സ്വിഫത്തുകളിൽ പെട്ടതാണ്.
وَهَذَا مَذْهَبُ أَهْلِ السُّنَّةِ وَالْجَمَاعَةِ أَنَّهُمْ يُثْبِتُونَ مَا جَاءَ فِي الْكِتَابِ وَالسُّنَّةِ مِنْ صِفَاتِهِ الذَّاتِيَّةِ، وَمِنْ صِفَاتِهِ الْفِعْلِيَّةِ سُبْحَانَهُ وَتَعَالَى عَلَى مَا يَلِيقُ بِجَلَالِهِ، وَمِنْ ذَلِكَ: إِثْبَاتُ الْمَحَبَّةِ، وَأَنَّهُ يُحِبُّ. وَتَكَرَّرَ ذِكْرُ مَحَبَّتِهِ لِعِبَادِهِ فِي آيَاتٍ كَثِيرَةٍ: {فَسَوْفَ يَأْتِي اللهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ} ، {إِنَّ اللهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ} ، {إِنَّ اللهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفًّا كَأَنَّهُمْ بُنْيَانٌ مَرْصُوصٌ} ، إِلَى غَيْرِ ذَلِكَ مِنَ الْآيَاتِ وَالْأَحَادِيثِ الَّتِي تُثْبِتُ أَنَّ اللهَ يُحِبُّ عِبَادَهُ الْمُؤْمِنِينَ.
ഖുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ടു വന്ന അല്ലാഹുവിന്റെ ദാതിയ്യായ (സത്തയുമായി ബന്ധപ്പെട്ട) ഗുണവിശേഷങ്ങളും ഫിഅ്‌ലിയ്യായ (പ്രവൃത്തികളുമായി ബന്ധപ്പെട്ട) ഗുണവിശേഷങ്ങളും അവന്റെ മഹത്വത്തിന് അനുയോജ്യമായ രീതിയിൽ സ്ഥിരീകരിക്കുക എന്നതാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ രീതി. അല്ലാഹുവിന് സ്നേഹമുണ്ടെന്നതും അവൻ സ്നേഹിക്കുമെന്നതും ഇതിൽ പെട്ടതാണ്. അല്ലാഹു തന്റെ അടിമകളെ സ്നേഹിക്കുന്നു എന്നത് ഖുർആനിൽ പലയിടത്തും ആവർത്തിച്ചു വന്നിട്ടുണ്ട്: {അല്ലാഹു സ്നേഹിക്കുന്നവരും അല്ലാഹുവിനെ സ്നേഹിക്കുന്നവരുമായ ഒരു ജനതയെ അല്ലാഹു കൊണ്ടുവരുന്നതാണ്}, {തീർച്ചയായും അല്ലാഹു തൗബ ചെയ്യുന്നവരെയും ശുദ്ധി പാലിക്കുന്നവരെയും സ്നേഹിക്കുന്നു}, {സീസപ്പണിത മതിൽ പോലെ അണിയായി അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവരെ തീർച്ചയായും അല്ലാഹു സ്നേഹിക്കുന്നു}. സത്യവിശ്വാസികളെ അല്ലാഹു സ്നേഹിക്കുന്നു എന്ന് സ്ഥിരീകരിക്കുന്ന ഇനിയും നിരവധി വചനങ്ങളുണ്ട്.
الْمَسْأَلَةُ الثَّانِيَةُ: فِي الْحَدِيثِ دَلِيلٌ عَلَى أَنَّ الْخُلَّةَ أَعْلَى دَرَجَاتِ الْمَحَبَّةِ، وَلِذَلِكَ لَمْ تَحْصُلْ إِلَّا لِلْخَلِيلَيْنِ: مُحَمَّدٍ وَإِبْرَاهِيمَ- عَلَيْهِمَا الصَّلَاةُ وَالسَّلَامُ....
രണ്ടാമത്തെ കാര്യം: സ്നേഹത്തിന്റെ ഏറ്റവും ഉന്നതമായ പദവിയാണ് 'ഖുല്ലത്ത്' (അഗാധമായ സ്നേഹം) എന്ന് ഈ ഹദീസ് തെളിയിക്കുന്നു. അതുകൊണ്ടാണ് രണ്ട് ഖലീലുമാർക്ക് -മുഹമ്മദ് ﷺ നബിക്കും ഇബ്രാഹിം ﷺ നബിക്കും- മാത്രമായി ഈ പദവി ലഭിച്ചത്.
الْمَسْأَلَةُ الثَّالِثَةُ: فِيهِ دَلِيلٌ عَلَى فَضْلِ الْخَلِيلَيْنِ: مُحَمَّدٍ وَإِبْرَاهِيمَ -عَلَيْهِمَا الصَّلَاةُ وَالسَّلَامُ-، حَيْثُ نَالَا هَذِهِ الْمَرْتَبَةَ الَّتِي لَمْ يَنَلْهَا أَحَدٌ غَيْرُهُمْ.
മൂന്നാമത്തെ കാര്യം: മുഹമ്മദ് ﷺ, ഇബ്രാഹിം ﷺ എന്നീ രണ്ട് ഖലീലുമാരുടെ ശ്രേഷ്ഠതയ്ക്ക് ഇത് തെളിവാണ്. മറ്റാർക്കും ലഭിക്കാത്ത ഈ ഉന്നത പദവി അവർക്ക് ലഭിച്ചിരിക്കുന്നു.
الْمَسْأَلَةُ الرَّابِعَةُ: فِي الْحَدِيثِ دَلِيلٌ عَلَى فَضْلِ أَبِي بَكْرٍ الصِّدِّيقِ، لِأَنَّ الرَّسُولَ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: "لَوْ كُنْتُ مُتَّخِذًا مِنْ أُمَّتِي خَلِيلًا لَاتَّخَذْتُ أَبَا بَكْرٍ خَلِيلًا".....
നാലാമത്തെ കാര്യം: അബൂബക്കർ സിദ്ദീഖ്(റ) വിന്റെ ശ്രേഷ്ഠതയ്ക്ക് ഈ ഹദീസിൽ തെളിവുണ്ട്. കാരണം അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം അരുളി: "ഞാൻ എന്റെ ഉമ്മത്തിൽ നിന്ന് ഒരാളെ 'ഖലീൽ' (അത്യഗാധമായി സ്നേഹിക്കുന്നവൻ) ആയി സ്വീകരിക്കുമായിരുന്നെങ്കിൽ അത് അബൂബക്കറിനെ ആകുമായിരുന്നു."
الْمَسْأَلَةُ الْخَامِسَةُ: فِي الْحَدِيثِ دَلِيلٌ عَلَى تَحْرِيمِ الصَّلَاةِ عِنْدَ الْقُبُورِ، وَبِنَاءِ الْمَسَاجِدِ عَلَيْهَا.....
അഞ്ചാമത്തെ കാര്യം: ഖബറുകൾക്കരികിൽ നമസ്കരിക്കുന്നതും ഖബറുകൾക്ക് മുകളിൽ പള്ളികൾ നിർമ്മിക്കുന്നതും ഹറാമാണെന്നതിന് ഈ ഹദീസിൽ തെളിവുണ്ട്.
الْمَسْأَلَةُ السَّادِسَةُ: فِي الْحَدِيثِ دَلِيلٌ عَلَى بُطْلَانِ الصَّلَاةِ عِنْدَ الْقُبُورِ، أَوْ فِي الْمَسَاجِدِ الْمَبْنِيَّةِ عَلَى الْقُبُورِ، لِأَنَّ الرَّسُولَ صَلَّى اللهُ عَلَيْهِ وَسَلَّمَ نَهَى عَنْ ذَلِكَ، وَالنَّهْيُ يَقْتَضِي الْفَسَادَ عِنْدَ الْأُصُولِيِّينَ......
ആറാമത്തെ കാര്യം: ഖബറുകൾക്കരികിൽ നടത്തുന്ന നമസ്കാരവും ഖബറുകൾക്ക് മുകളിൽ പണിത പള്ളികളിലെ നമസ്കാരവും അസാധുവാണെന്നതിന് (ബാത്വിലാണെന്നതിന്) ഇതിൽ തെളിവുണ്ട്. കാരണം അല്ലാഹുവിന്റെ റസൂൽ ﷺ അത് നിരോധിച്ചിരിക്കുന്നു. ഒരു കാര്യം നിരോധിക്കപ്പെട്ടാൽ അത് അസാധുവാണെന്നാണ് ഉസൂലുൽ ഫിഖ്‌ഹിലെ നിയമം.
الْمَسْأَلَةُ السَّابِعَةُ: فِي الْحَدِيثِ دَلِيلٌ عَلَى أَنَّ الَّذِينَ يَتَّخِذُونَ الْقُبُورَ مَسَاجِدَ شِرَارُ الْخَلْقِ، فَالَّذِينَ يَفْعَلُونَ هَذَا الْفِعْلَ سَوَاءً كَانُوا مِنَ الْيَهُودِ أَوْ مِنَ النَّصَارَى أَوْ مِنَ الْمُنْتَسِبِينَ إِلَى الْإِسْلَامِ هُمْ شَرُّ الْخَلْقِ، لَا أَحَدَ شَرٌّ مِنْهُمْ، وَالْعِيَاذُ بِاللهِ.
ഏഴാമത്തെ കാര്യം: ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കുന്നവർ സൃഷ്ടികളിൽ ഏറ്റവും ദുഷിച്ചവരാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. ജൂതന്മാരോ ക്രിസ്ത്യാനികളോ ഇസ്‌ലാമിലേക്ക് ചേർക്കപ്പെടുന്നവരോ ആകട്ടെ, ഈ പ്രവർത്തി ചെയ്യുന്നവർ സൃഷ്ടികളിൽ ഏറ്റവും മോശക്കാരാണ്. അവരേക്കാൾ മോശക്കാരായി ആരുമില്ല. അല്ലാഹു നമ്മെ കാക്കട്ടെ.
الْمَسْأَلَةُ الثَّامِنَةُ: أَنَّ الْحَدِيثَ يَدُلُّ عَلَى أَنَّ السَّاعَةَ لَا تَقُومُ عَلَى أَهْلِ الْإِيمَانِ، وَإِنَّمَا تَقُومُ عَلَى الْكُفَّارِ، لِأَنَّ أَهْلَ الْإِيمَانِ مِنْ خَيْرِ النَّاسِ، وَلَيْسُوا شَرَّ النَّاسِ فَلَا تَقُومُ عَلَيْهِمُ السَّاعَةُ، وَإِنَّمَا يَمُوتُونَ قَبْلَ ذَلِكَ.....
എട്ടാമത്തെ കാര്യം: സത്യവിശ്വാസികൾ ഉള്ളപ്പോൾ അന്ത്യനാൾ സംഭവിക്കുകയില്ലെന്നും അത് കാഫിറുകൾ ഉള്ളപ്പോഴാണ് സംഭവിക്കുക എന്നും ഈ ഹദീസ് സൂചിപ്പിക്കുന്നു. കാരണം സത്യവിശ്വാസികൾ ജനങ്ങളിൽ ഉത്തമരാണ്, അല്ലാതെ ഏറ്റവും ദുഷിച്ചവരല്ല. അതുകൊണ്ട് അവർ ജീവിച്ചിരിക്കുമ്പോൾ അന്ത്യനാൾ സംഭവിക്കില്ല, മറിച്ച് അതിന് മുമ്പ് തന്നെ അവർ മരണപ്പെടും.
No comments:
Post a Comment