Friday, 8 May 2026

സജ്ജനങ്ങളുടെ ഖബ്റിങ്കലാണ് വിഗ്രഹാരാധനയുടെ തുടക്കം (കിതാബുത്തൗഹീദ്) مع اعانة المستفيد- باب ما جاء أن الغلو في قبور الصالحين يصيرها أوثانا تعبد من دون الله

സജ്ജനങ്ങളുടെ ഖബ്റിങ്കലാണ് വിഗ്രഹാരാധനയുടെ തുടക്കം (
 കിതാബുത്തൗഹീദ്) 
مع اعانة المستفيد   
വീഡിയോ :
https://youtu.be/RcYIFIwl6_o?si=JK3gD1cPD19hWSOI
കിതാബുത്തൗഹീദ്:
https://shamela.ws/book/11318/58#p1
ശറഹ് കിതാബ്
(من اعانة المستفيد)
https://shamela.ws/book/8565/279#p1
മുൻ ദർസുകൾ :
https://www.youtube.com/playlist?list=PLf1c4fdPOOYDcJ9gzmNTENu_IJY6w4fcx
بَابُ (٢٠) مَا جَاءَ أَنَّ الْغُلُوَّ فِي قُبُورِ الصَّالِحِينَ يُصَيِّرُهَا أَوْثَانًا تُعْبَدُ مِنْ دُونِ اللهِ
​20: സജ്ജനങ്ങളുടെ ഖബറുകളുടെ വിഷയത്തിലുള്ള അതിരു കവിച്ചിൽ അവയെ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളാക്കി മാറ്റുന്നു എന്നതിനെ സംബന്ധിച്ച അധ്യായം
​رَوَى مَالِكٌ فِي الْمُوَطَّأِ: أَنَّ رَسُولَ اللهِ ﷺ قَالَ: "اللَّهُمَّ لَا تَجْعَلْ قَبْرِي وَثَنًا يُعْبَدُ. اشْتَدَّ غَضَبُ اللهِ عَلَى قَوْمٍ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ". وَلِابْنِ جَرِيرٍ بِسَنَدِهِ عَنْ سُفْيَانَ عَنْ مَنْصُورٍ عَنْ مُجَاهِدٍ {أَفَرَأَيْتُمُ اللَّاتَ وَالْعُزَّى} قَالَ: "كَانَ يَلُتُّ لَهُمُ السَّوِيقَ فَمَاتَ، فَعَكَفُوا عَلَى قَبْرِهِ".
​ഇമാം മാലിക് (റ) മുവത്വയിൽ നിവേദനം ചെയ്യുന്നു: റസൂൽ ﷺ പ്രാർത്ഥിച്ചു: "അല്ലാഹുവേ, എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന ഒരു വിഗ്രഹമാക്കരുതേ. തങ്ങളുടെ നബിമാരുടെ ഖബറുകളെ മസ്ജിദുകളാക്കിയ (ആരാധനാ കേന്ദ്രങ്ങളാക്കിയ) ജനതയുടെ മേൽ അല്ലാഹുവിന്റെ കോപം കഠിനമായിരിക്കുന്നു." ഇബ്നു ജരീർ (റ) സനദ് സഹിതം മുജാഹിദ് (റ) യിൽ  നിന്ന് നിവേദനം ചെയ്യുന്നു:
{أَفَرَأَيْتُمُ اللَّاتَ وَالْعُزَّى}
 (ലാത്തയെയും ഉസ്സയെയും നിങ്ങൾ കണ്ടുവോ❓) എന്ന വചനത്തെക്കുറിച്ച് മുജാഹിദ് (റ) പറഞ്ഞു: "
 ലാത്ത  ഹാജിമാർക്ക് സവീഖ് (ഒരു പാനീയം, പായസം) ഉണ്ടാക്കി
കൊടുത്തിരുന്നു. അദ്ദേഹം മരിച്ചപ്പോൾ ജനങ്ങൾ അദ്ദേഹത്തിന്റെ ഖബറിന് ചുറ്റും ഭജനമിരുന്നു."
​وَكَذَا قَالَ أَبُو الْجَوْزَاءِ عَنِ ابْنِ عَبَّاسٍ: "كَانَ يَلُتُّ السَّوِيقَ لِلْحَاجِّ". وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ: "لَعَنَ رَسُولُ اللهِ ﷺ زَائِرَاتِ الْقُبُورِ، وَالْمُتَّخِذِينَ عَلَيْهَا الْمَسَاجِدَ وَالسُّرُجَ" رَوَاهُ أَهْلُ السُّنَنِ.
​ഇബ്നു അബ്ബാസിൽ നിന്ന് അബുൽ ജൗസാഉം ഇപ്രകാരം നിവേദനം ചെയ്തിട്ടുണ്ട്: "ലാത്ത ഹാജിമാർക്ക് സവീഖ് ഉണ്ടാക്കി നൽകുമായിരുന്നു." ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: "ഖബറുകൾ സന്ദർശിക്കുന്ന സ്ത്രീകളെയും, ഖബറുകൾക്ക് മുകളിൽ ആരാധനാ കേന്ദ്രങ്ങളും വിളക്കുകളും സ്ഥാപിക്കുന്നവരെയും റസൂൽ ﷺ ശപിച്ചിരിക്കുന്നു." (സുനനിൽ  നിവേദനം ചെയ്യപ്പെട്ട ഹദീസ്).
🌳🌳🌳🌳🌳
​فِيهِ مَسَائِلُ:
​ഇതിൽ താഴെ പറയുന്ന കാര്യങ്ങളുണ്ട്:
​الْأُولَى: تَفْسِيرُ الْأَوْثَانِ.
ഒന്ന്: 'ഔഥാൻ' (വിഗ്രഹങ്ങൾ) എന്നതിന്റെ വിശദീകരണം.
​الثَّانِيَةُ: تَفْسِيرُ الْعِبَادَةِ.
രണ്ട്: 'ഇബാദത്ത്' (ആരാധന) എന്നതിന്റെ വിശദീകരണം.
​الثَّالِثَةُ: أَنَّهُ ﷺ لَمْ يَسْتَعِذْ إِلَّا مِمَّا يُخَافُ وُقُوعُهُ.
മൂന്ന്: സംഭവിക്കുമെന്ന് ഭയപ്പെടുന്ന കാര്യത്തിൽ നിന്നല്ലാതെ റസൂൽ ﷺ കാവൽ തേടിയിട്ടില്ല എന്നത്.
​الرَّابِعَةُ: قَرْنُهُ بِهَذَا اتِّخَاذَ قُبُورِ الْأَنْبِيَاءِ مَسَاجِدَ.
നാല്: ഇതിനോടൊപ്പം നബിമാരുടെ  ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കുന്നതിനെ ചേർത്തു പറഞ്ഞു എന്നത്.
​الْخَامِسَةُ: ذِكْرُ شِدَّةِ الْغَضَبِ مِنَ اللهِ.
അഞ്ച്: അല്ലാഹുവിൽ നിന്നുള്ള കഠിനമായ കോപത്തെക്കുറിച്ച് പരാമർശിച്ചു.
​السَّادِسَةُ: وَهِيَ مِنْ أَهَمِّهَا: صِفَةُ مَعْرِفَةِ عِبَادَةِ اللَّاتِ الَّتِي هِيَ مِنْ أَكْبَرِ الْأَوْثَانِ.
ആറ്: (ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്): വലിയ വിഗ്രഹങ്ങളിൽ ഒന്നായ 'ലാത്ത'യെ ആരാധിച്ചിരുന്ന രീതി തിരിച്ചറിയൽ.
​السَّابِعَةُ: مَعْرِفَةُ أَنَّهُ قَبْرُ رَجُلٍ صَالِحٍ.
ഏഴ്: അത് ഒരു സജ്ജനത്തിന്റെ ഖബറായിരുന്നു എന്ന് മനസ്സിലാക്കൽ.
​الثَّامِنَةُ: أَنَّهُ اسْمُ صَاحِبِ الْقَبْرِ، وَذِكْرُ مَعْنَى التَّسْمِيَةِ.
എട്ട്: അത് ഖബറിലുള്ള ആളിന്റെ പേരായിരുന്നു എന്നതും ആ പേരിന്റെ അർത്ഥവും.
​التَّاسِعَةُ: لَعْنُهُ زَوَّارَاتِ الْقُبُورِ.
ഒൻപത്: ഖബർ സന്ദർശിക്കുന്ന സ്ത്രീകളെ ശപിച്ചത്.
​الْعَاشِرَةُ: لَعْنُهُ مَنْ أَسْرَجَهَا.
പത്ത്: ഖബറുകളിൽ വിളക്ക് വെക്കുന്നവരെ ശപിച്ചത്.

കിതാബുത്തൗഹീദിൽ നിന്ന്:
*[الْبَابُ الْحَادِي وَالْعِشْرُونَ:]*
*​بَابُ مَا جَاءَ أَنَّ الْغُلُوَّ فِي قُبُورِ الصَّالِحِينَ يُصَيِّرُهَا أَوْثَاناً تُعْبَدُ مِنْ دُونِ اللَّهِ*
​[അദ്ധ്യായം ഇരുപത്തി ഒന്ന്:]
​സജ്ജനങ്ങളുടെ ഖബറുകളുടെ വിഷയത്തിൽ അതിരു കവിഞ്ഞ ഭക്തി, അവയെ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളാക്കി മാറ്റും എന്നതിനെക്കുറിച്ച് അധ്യായം.

ശറഹിൽ നിന്ന് :
https://shamela.ws/book/8565/296#p1
​قَوْلُهُ رَحِمَهُ اللَّهُ: "بَابُ مَا جَاءَ" أَيْ: مِنَ الْوَعِيدِ.
​"إِنَّ الْغُلُوَّ فِي قُبُورِ الصَّالِحِينَ" الْغُلُوُّ تَقَدَّمَ لَنَا مَعْنَاهُ، وَهُوَ: الزِّيَادَةُ عَنِ الْحَدِّ الْمَشْرُوعِ.
​وَالْغُلُوُّ فِي قُبُورِ الصَّالِحِينَ هُوَ: الزِّيَادَةُ فِي تَعْظِيمِهَا، لِأَنَّ ذَلِكَ يُؤَدِّي إِلَى الشِّرْكِ، لِأَنَّ الْمَشْرُوعَ فِي قُبُورِ الصَّالِحِينَ- وَقُبُورِ الْمُسْلِمِينَ عُمُوماً- احْتِرَامُهَا، وَعَدَمُ إِهَانَتِهَا، وَصِيَانَتُهَا عَنِ الْأَذَى، وَزِيَارَتُهَا لِلسَّلَامِ عَلَى الْأَمْوَاتِ، وَالدُّعَاءِ لَهُمْ، وَالِاعْتِبَارِ بِأَحْوَالِهِمْ، هَذَا هُوَ الْمَشْرُوعُ، أَمَّا الْغُلُوُّ فَهُوَ قَصْدُهَا لِلتَّبَرُّكِ، أَوِ الدُّعَاءِ عِنْدَهَا، أَوِ الصَّلَاةِ عِنْدَهَا رَجَاءَ الْإِجَابَةِ، هَذَا هُوَ الْغُلُوُّ، لِأَنَّ هَذَا لَمْ يَشْرَعْهُ اللَّهُ وَلَا رَسُولُهُ ﷺ، وَلِأَنَّهُ وَسِيلَةٌ إِلَى الشِّرْكِ.
​ശൈഖ് (റഹിമഹുല്ലാഹ്) 
"باب ما جاء" 
(വന്ന കാര്യങ്ങളെക്കുറിച്ചുള്ള അദ്ധ്യായം)
എന്ന് പറഞ്ഞതിൻ്റെ ഉദ്ദേശ്യം 
വന്നിട്ടുള്ള  താക്കീതുകൾ എന്ന അർഥത്തിലാണ്.
​"സജ്ജനങ്ങളുടെ ഖബറുകളുടെ വിഷയത്തിലുള്ള അതിരു കവിഞ്ഞ ഭക്തി": 'അൽ-ഗുലുവ്വ്' (الغلو) എന്നതിൻ്റെ അർത്ഥം മുൻപ് നാം വിവരിച്ചതാണ്; അതായത് ശരീഅത്ത് നിശ്ചയിച്ച പരിധിക്കപ്പുറം വർദ്ധിപ്പിക്കുക എന്നത്.
​സ്വാലിഹീങ്ങളുടെ ഖബറുകളുടെ കാര്യത്തിലുള്ള 'ഗുലുവ്വ്' എന്നാൽ അവയെ ബഹുമാനിക്കുന്നതിൽ പരിധി വിടുക എന്നതാണ്. കാരണം അത് ശിർക്കിലേക്ക് (ബഹുദൈവാരാധനയിലേക്ക് ) നയിക്കും. സജ്ജനങ്ങളുടെ ഖബറുകളിലും പൊതുവെ മുസ്ലിംകളുടെ ഖബറുകളിലും ശരീഅത്ത് നിശ്ചയിച്ചിട്ടുള്ളത് അവയെ ആദരിക്കുക, നിന്ദിക്കാതിരിക്കുക, ഉപദ്രവങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നിവയാണ്. മരണപ്പെട്ടവർക്ക് സലാം ചൊല്ലാനും അവർക്കായി പ്രാർത്ഥിക്കാനും അവരുടെ അവസ്ഥകളിൽ നിന്ന് നാം പാഠമുൾക്കൊള്ളാനുമാണ് ഖബർ സിയാറത്ത് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഇതാണ് ശറഇയ്യായ രീതി. എന്നാൽ ബർറകത്തിന്  വേണ്ടിയോ, ഖബറിനടുത്ത് വെച്ച് (അവിടെ വച്ച് നമ്മുടെ ആവശ്യങ്ങൾ അല്ലാഹുവിനോട് പ്രാർഥിച്ചാൽ പ്രത്യേകം പരിഗണിക്കപ്പെടും എന്ന ചിന്തയിലോ ) പ്രാർത്ഥിക്കാനോ, അവിടെ വച്ച് പ്രാർത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിൽ അവിടെ വെച്ച് നിസ്കരിക്കാനോ ഖബറുകളെ ലക്ഷ്യം വെക്കുന്നത് 'ഗുലുവ്വ്' ആണ്. കാരണം അല്ലാഹുവോ അവൻ്റെ റസൂലോ ﷺ ഇത് നിയമമാക്കിയിട്ടില്ല, മാത്രമല്ല ഇത് ശിർക്കിലേക്കുള്ള വഴിയുമാണ്.
​"يُصَيِّرُهَا" أَيْ: يَجْعَلُهَا فِي الْمُسْتَقْبَلِ، وَعَلَى امْتِدَادِ الزَّمَانِ.
​"أَوْثَاناً تُعْبَدُ" الْأَوْثَانُ: جَمْعُ وَثَنٍ، وَالْوَثَنُ مَا عُبِدَ مِنْ دُونِ اللَّهِ مِنْ قَبْرٍ، أَوْ شَجَرٍ، أَوْ حَجَرٍ، أَوْ بِقَاعٍ، أَوْ غَيْرِ ذَلِكَ، أَمَّا الصَّنَمُ فَهُوَ: مَا عُبِدَ مِنْ دُونِ اللَّهِ وَهُوَ عَلَى صُورَةِ إِنْسَانٍ أَوْ حَيَوَانٍ، كَمَا كَانَ قَوْمُ إِبْرَاهِيمَ يَعْبُدُونَ التَّمَاثِيلَ: {إِذْ قَالَ لِأَبِيهِ وَقَوْمِهِ مَا هَذِهِ التَّمَاثِيلُ الَّتِي أَنْتُمْ لَهَا عَاكِفُونَ (الأنبياء 52) ، وَالتَّمَاثِيلُ جَمْعُ تِمْثَالٍ، وَهُوَ: مَا كَانَ عَلَى صُورَةِ إِنْسَانٍ، أَوْ حَيَوَانٍ هَذَا هُوَ الْفَرْقُ بَيْنَ الْوَثَنِ وَالصَّنَمِ، وَقَدْ يُرَادُ بِالصَّنَمِ الْوَثَنُ، وَالْعَكْسُ.
​"അവയെ ആക്കിത്തീർക്കും" എന്നാൽ ഭാവിയിലും കാലക്രമേണയും അവയെ അങ്ങനെ വിഗ്രഹങ്ങളാക്കി മാറ്റും എന്നാണ്.
​"ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങൾ": 'ഔസാൻ' (أوثان) എന്നത് 'വസൻ' (وثن) എന്നതിൻ്റെ ബഹു വചനമാണ്. ഖബറോ, മരമോ, കല്ലോ, സ്ഥലങ്ങളോ മറ്റോ ആകട്ടെ, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ഏതൊന്നിനും 'വസൻ' എന്ന് പറയപ്പെടുന്നു. എന്നാൽ 'സ്വനം' (صنم) എന്നത് അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന, മനുഷ്യൻ്റെയോ മൃഗത്തിൻ്റെയോ രൂപത്തിലുള്ള വിഗ്രഹങ്ങളാണ്. ഇബ്രാഹിം നബിയുടെ  ജനത പ്രതിമകളെ ആരാധിച്ചിരുന്നതുപോലെ; അല്ലാഹു പറയുന്നു:

 {إِذْ قَالَ لِأَبِيهِ وَقَوْمِهِ مَا هَذِهِ التَّمَاثِيلُ الَّتِي أَنْتُمْ لَهَا عَاكِفُونَ (الأنبياء 52) 
 {അദ്ദേഹം - ഇബ്രാഹീം നബി- അദ്ദേഹത്തിൻ്റെ പിതാവിനോടും ജനതയോടും ചോദിച്ചു: നിങ്ങൾ പൂജിച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിമകൾ (التماثيل) എന്താകുന്നു⁉️ (സൂറത്തുൽ അൻബിയാഅ്: 52)}. 'തമാസീൽ' എന്നാൽ പ്രതിമകൾ എന്നാണ്, അതായത് മനുഷ്യൻ്റെയോ മൃഗത്തിൻ്റെയോ രൂപത്തിലുള്ളവ. ഇതാണ് 'വസനും' 
'സ്വനമും' തമ്മിലുള്ള വ്യത്യാസം. ചിലപ്പോൾ സ്വനം എന്നതുകൊണ്ട് വസൻ എന്നും തിരിച്ചും ഉദ്ദേശിക്കപ്പെടാറുണ്ട്.
​وَالشَّارِحُ رَحِمَهُ اللَّهُ يَقُولُ: إِذَا ذُكِرَ أَحَدُهُمَا شَمَلَ الْآخَرَ، إِذَا ذُكِرَ الصَّنَمُ فَقَطْ دَخَلَ فِيهِ الْوَثَنُ، وَإِذَا ذُكِرَ الْوَثَنُ فَقَطْ دَخَلَ فِيهِ الصَّنَمُ، أَمَّا إِذَا ذُكِرَا جَمِيعاً افْتَرَقَا فِي الْمَعْنَى، فَصَارَ الصَّنَمُ: مَا كَانَ عَلَى شَكْلِ تِمْثَالٍ، وَأَمَّا الْوَثَنُ فَيُرَادُ بِهِ: مَا عُبِدَ مِنْ دُونِ اللَّهِ مِنَ الشَّجَرِ، وَالْحَجَرِ، وَالْقُبُورِ وَالصُّوَرِ وَغَيْرِ ذَلِكَ، وَلَمْ يَكُنْ عَلَى صُورَةِ تِمْثَالٍ، فَبَيْنَهُمَا عُمُومٌ وَخُصُوصٌ مُطْلَقٌ، يَجْمَعُهَا أَنَّهَا تُعْبَدُ مِنْ دُونِ اللَّهِ عَزَّ وَجَلَّ.
​ശാരിഹ്  പറയുന്നു: ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം പരാമർശിച്ചാൽ മറ്റേതിനെയും അത് ഉൾക്കൊള്ളും. 'സ്വനം' എന്ന് മാത്രം പറഞ്ഞാൽ അതിൽ 'വസനും' ഉൾപ്പെടും, 'വസൻ' എന്ന് മാത്രം പറഞ്ഞാൽ അതിൽ 'സ്വനമും' ഉൾപ്പെടും. എന്നാൽ ഇവ രണ്ടും ഒരുമിച്ച് പരാമർശിക്കപ്പെട്ടാൽ അവയുടെ അർത്ഥം വ്യത്യസ്തമാകും. അപ്പോൾ 'സ്വനം' എന്നാൽ പ്രതിമയുടെ രൂപത്തിലുള്ളവയും, 'വസൻ' എന്നാൽ മരം, കല്ല്, ഖബർ, രൂപങ്ങൾ എന്നിങ്ങനെ പ്രതിമയുടെ രൂപത്തിലല്ലാത്തതും അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നതുമായ വസ്തുക്കളുമാണ്. അവക്കിടയിൽ പൊതുവായതും പ്രത്യേകമായതുമായ ബന്ധമുണ്ട്. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നു എന്ന കാര്യത്തിൽ ഇവ രണ്ടും ഒരേ അർത്ഥത്തിൽ വരുന്നു.

കിതാബുത്തൗഹീദിൽ നിന്ന് :
رَوَى مَالِكٌ فِي "الْمُوَطَّأِ" أَنَّ رَسُولَ اللَّهِ ﷺ قَالَ: "اللَّهُمَّ لَا تَجْعَلْ قَبْرِي وَثَناً يُعْبَدُ، اشْتَدَّ غَضَبُ اللَّهِ عَلَى قَوْمٍ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ".
​ഇമാം മാലിക് (റ) തൻ്റെ "മുവത്വ"യിൽ നിവേദനം ചെയ്യുന്നു: റസൂൽ ﷺ പ്രാർത്ഥിച്ചു: "അല്ലാഹുവേ, എൻ്റെ ഖബറിനെ ആരാധിക്കപ്പെടുന്ന ഒരു വിഗ്രഹമാക്കരുതേ. തങ്ങളുടെ നബിമാരുടെ ഖബറുകളെ  മസ്ജിദുകളാക്കിയ (ആരാധനാലയങ്ങളാക്കിയ)
ജനതയുടെ മേൽ അല്ലാഹുവിൻ്റെ കോപം കഠിനമായിരിക്കുന്നു."

ശറഹിൽ നിന്ന് :
(من اعانة المستفيد)

​قَالَ "رَوَى مَالِكٌ" هُوَ: مَالِكُ بْنُ أَنَسٍ إِمَامُ دَارِ الْهِجْرَةِ وَأَحَدُ الْأَئِمَّةِ الْأَرْبَعَةِ الْمُجْتَهِدِينَ: الَّذِينَ هُمْ أَبُو حَنِيفَةَ، وَمَالِكٌ، وَالشَّافِعِيُّ وَأَحْمَدُ أَصْحَابُ الْمَذَاهِبِ الْأَرْبَعَةِ الْبَاقِيَةِ. وَهُنَاكَ مَذَاهِبُ لِأَهْلِ السُّنَّةِ، لَكِنْ انْقَرَضَتْ، مِثْلُ: مَذْهَبِ سُفْيَانَ الثَّوْرِيِّ، وَمَذْهَبِ ابْنِ جَرِيرٍ الطَّبَرِيِّ. فَمَالِكٌ هُوَ أَحدُ الْأَئِمَّةِ الْأَرْبَعَةِ الْمُقَلَّدِينَ، وَهُوَ إِمَامٌ جَلِيلٌ، يُسَمَّى بِإِمَامِ دَارِ الْهِجْرَةِ -يَعْنِي: الْمَدِينَةَ-، وَيُسَمَّى عَالِمَ الْمَدِينَةِ، وَاشْتَهَرَ فِي وَقْتِهِ، حَتَّى قِيلَ: لَا يُفْتَى وَمَالِكٌ فِي الْمَدِينَةِ، وَذَلِكَ لِعَظِيمِ مَنْزِلَتِهِ وَثِقَةِ النَّاسِ بِهِ، رَحِمَهُ اللَّهُ رَحْمَةً وَاسِعَةً.
​"മാലിക് (റ) നിവേദനം ചെയ്തു" എന്ന് പറഞ്ഞാൽ അത് ഇമാം മാലിക് ബിൻ അനസ് (റ) ആണ്. അദ്ദേഹം ഹിജ്‌റയുടെ നാടിൻ്റെ (മദീനയുടെ) ഇമാമും, നിലനിൽക്കുന്ന നാല് കർമ്മശാസ്ത്ര മദ്ഹബുകളുടെ വക്താക്കളായ അബൂഹനീഫ, മാലിക്, ഷാഫിഈ, അഹ്‌മദ് എന്നിവരുൾപ്പെടുന്ന നാല് മുജ്തഹിദുകളായ ഇമാമുകളിൽ ഒരാളുമാണ്. അഹ്‌ലുസ്സുന്നത്തിന് മറ്റ് മദ്ഹബുകളും ഉണ്ടായിരുന്നുവെങ്കിലും (സുഫ്യാൻ സൗരി, ഇബ്നു ജരീർ അത്ത്വബരി എന്നിവരുടെ മദ്ഹബുകൾ പോലെ) അവ പിൽക്കാലത്ത് അറ്റുപോയി. ഇമാം മാലിക് (റ) വലിയ പദവിയുള്ള ഇമാമാണ്. 'ഇമാമു ദാറിൽ ഹിജ്‌റ' എന്നും 'ആലിമുൽ മദീന' (മദീനയിലെ പണ്ഡിതൻ) എന്നൊക്കെ അദ്ദേഹം വിളിക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ കാലത്ത് അദ്ദേഹം എത്രത്തോളം പ്രശസ്തനായിരുന്നുവെന്നാൽ "മാലിക് മദീനയിലുള്ളപ്പോൾ ആരും ഫത്‌വ നൽകരുത്" എന്ന് പോലും പറയപ്പെട്ടിരുന്നു. അദ്ദേഹത്തിൻ്റെ ഉന്നതമായ സ്ഥാനവും ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള വിശ്വാസവുമാണ് ഇതിന് കാരണം. അല്ലാഹു അദ്ദേഹത്തിന് വലിയ കാരുണ്യം ചൊരിയട്ടെ.
​"فِي الْمُوَطَّأِ" الْمُوَطَّأُ: كِتَابٌ أَلَّفَهُ مَالِكٌ فِي الْحَدِيثِ وَالْفِقْهِ، حَيْثُ يَذْكُرُ فِيهِ الْأَحَادِيثَ وَيَذْكُرُ فِقْهَهَا، وَمَا يُؤْخَذُ مِنْهَا، فَهُوَ كِتَابٌ عَظِيمٌ مِنَ الْكُتُبِ الَّتِي جَمَعَتْ بَيْنَ الْفِقْهِ وَالْحَدِيثِ، وَمَرْجِعٌ مِنْ مَرَاجِعِ الْأُمَّةِ الْإِسْلَامِيَّةِ، شَرَحَهُ عُلَمَاءُ كَثِيرُونَ، لَكِنْ أَشْهَرُ شُرُوحِهِ: "التَّمْهِيدُ" لِابْنِ عَبْدِ الْبَرِّ، وَشَرَحَهُ أَبُو الْوَلِيدِ الْبَاجِيُّ فِي كِتَابِهِ: "الْمُنْتَقَى"، وَشَرَحَهُ الزُّرْقَانِيُّ -أَيْضاً-، وَشَرَحَهُ السُّيُوطِيُّ، وَلَهُ شُرُوحٌ كَثِيرَةٌ، لَكِنْ أَشْهَرُهَا وَأَعْظَمُهَا وَأَكْثَرُهَا فَائِدَةً هُوَ: كِتَابُ: "التَّمْهِيدِ" لِلْإِمَامِ ابْنِ عَبْدِ الْبَرِّ النَّمَرِيِّ رَحِمَهُ اللَّهُ. سُمِّيَ الْمُوَطَّأُ مِنَ التَّوْطِئَةِ وَهِيَ: التَّسْهِيلُ وَالتَّقْرِيبُ، لِأَنَّهُ رَحِمَهُ اللَّهُ سَهَّلَهُ لِلنَّاسِ، وَوَطَّأَهُ لِلنَّاسِ بِتَرْتِيبِهِ وَتَبْوِيبِهِ، حَتَّى أَصْبَحَ سَهْلاً، هَذَا مَعْنَى تَسْمِيَتِهِ بِالْمُوَطَّأِ.
​"മുവത്വയിൽ" എന്ന് പറഞ്ഞതിൻ്റെ വിശദീകരണം: ഹദീസിലും ഫിഖ്ഹിലുമായി ഇമാം മാലിക് (റ) രചിച്ച ഗ്രന്ഥമാണ് മുവത്വഉ. ഇതിൽ ഹദീസുകളും അവയുടെ കർമ്മശാസ്ത്രവശങ്ങളും അവയിൽ നിന്നുള്ള പാഠങ്ങളും അദ്ദേഹം വിവരിക്കുന്നു. ഫിഖ്ഹും ഹദീസും ഒരുപോലെ സമന്വയിപ്പിച്ച ഈ മഹദ് ഗ്രന്ഥം ഇസ്‌ലാമിക ഉമ്മത്തിൻ്റെ പ്രധാന അവലംബങ്ങളിൽ ഒന്നാണ്.  ഒട്ടനവധി പണ്ഡിതന്മാർ ഇതിന് വിശദീകരണ ഗ്രന്ഥങ്ങൾ  എഴുതിയിട്ടുണ്ട്. ഇബ്നു അബ്ദിൽ ബർറിൻ്റെ 'അത്തംഹീദ്', അബുൽ വലീദ് അൽബാജിയുടെ 'അൽമുൻതഖാ', സുർഖാനിയുടെ ശറഹ്, സുയൂത്വിയുടെ ശറഹ് എന്നിവ അവയിൽ പ്രധാനമാണ്. എന്നാൽ ഇതിൽ ഏറ്റവും പ്രശസ്തവും ഉപകാരപ്രദവുമായത് ഇമാം ഇബ്നു അബ്ദിൽ ബർറിൻ്റെ 'അത്തംഹീദ്' ആണ്. ജനങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കുക എന്ന അർത്ഥമുള്ള 'തൗത്വിഅത്ത്'
 (التوطئة) 
എന്ന പദത്തിൽ നിന്നാണ് 'മുവത്വഉ' എന്ന പേര് വന്നത്. ഇതിൻ്റെ ക്രമീകരണത്തിലൂടെയും അദ്ധ്യായങ്ങളിലൂടെയും ജനങ്ങൾക്ക് പഠനം എളുപ്പമാക്കിയതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്.
​"إِنَّ رَسُولَ اللَّهِ ﷺ قَالَ: "اللَّهُمَّ لَا تَجْعَلْ قَبْرِي وَثَناً يُعْبَدُ" هَذَا دُعَاءٌ مِنَ الرَّسُولِ ﷺ، دَعَا بِهِ رَبَّهُ أَنْ يَصُونَ قَبْرَهُ مِنَ الْغُلُوِّ بِهِ، كَمَا حَصَلَ لِقُبُورِ الْأَنْبِيَاءِ السَّابِقِينَ مِنَ الْيَهُودِ وَالنَّصَارَى حَيْثُ غَلَوْا فِي قُبُورِ أَنْبِيَائِهِمْ، فَقَالَ: "اللَّهُمَّ لَا تَجْعَلْ قَبْرِي وَثَناً يُعْبَدُ" فَدَلَّ عَلَى أَنَّ الْغُلُوَّ فِي الْقَبْرِ يُصَيِّرُهُ وَثَناً، وَهَذَا الشَّاهِدُ مِنَ الْحَدِيثِ لِلْبَابِ، وَلَكِنَّ اللَّهَ حَمَاهُ وَلِلَّهِ الْحَمْدُ، حَمَاهُ بِأَنْ دُفِنَ فِي بَيْتِهِ، وَمُنِعَ النَّاسُ مِنَ الْوُصُولِ إِلَيْهِ وَسَيَبْقَى مَصُوناً- بِإِذْنِ اللَّهِ- اسْتِجَابَةً لِدَعْوَةِ رَسُولِهِ ﷺ، وَدُفِنَ فِي بَيْتِهِ مِنْ أَجْلِ هَذَا، كَمَا مَرَّ قَوْلُ عَائِشَةَ: "وَلَوْلَا ذَلِكَ لَأُبْرِزَ قَبْرُهُ، غَيْرَ أَنَّهُ خُشِيَ أَنْ يُتَّخَذَ مَسْجِداً" فَدَفْنُهُ ﷺ فِي بَيْتِهِ لَهُ سِرٌّ عَظِيمٌ، هُوَ: صِيَانَتُهُ مِنْ قَصْدِ النَّاسِ لَهُ بِالدُّعَاءِ، وَالصَّلَاةِ عِنْدَهُ، وَالتَّبَرُّكِ بِهِ، يَقُولُ ابْنُ الْقَيِّمِ رَحِمَهُ اللَّهُ: فَأَجَابَ رَبُّ الْعَالَمِينَ دُعَاءَهُ ... وَأَحَاطَهُ بِثَلَاثَةِ الْجُدْرَانِ.
​"റസൂൽ ﷺ പറഞ്ഞു: അല്ലാഹുവേ, എൻ്റെ ഖബ്റിനെ ആരാധിക്കപ്പെടുന്ന ഒരു വിഗ്രഹമാക്കരുതേ": ഇത് റസൂൽ ﷺ അവിടുത്തെ
ഖബറിൻ്റെ കാര്യത്തിൽ ജനങ്ങൾക്ക് അതിരു കവിഞ്ഞ ഭക്തി ഉണ്ടാകാതിരിക്കാൻ അല്ലാഹുവിനോട് നടത്തിയ പ്രാർത്ഥനയാണ്. മുൻകഴിഞ്ഞ യഹൂദരും നസ്രാനികളും അവരുടെ നബിമാരുടെ ഖബറുകളുടെ കാര്യത്തിൽ അതിരു കവിഞ്ഞതുപോലെ സംഭവിക്കാതിരിക്കാൻ അവിടുന്ന് പ്രാർത്ഥിച്ചു. ഖബ്റിലെ അതിരു കവിഞ്ഞ ഭക്തി അതിനെ വിഗ്രഹമാക്കി മാറ്റുമെന്ന് ഈ ഹദീസ് തെളിയിക്കുന്നു. അല്ലാഹുവിനാണ് സർവ്വ സ്തുതിയും, അവൻ തൻ്റെ റസൂലിൻ്റെ പ്രാർത്ഥന സ്വീകരിക്കുകയും ആ ഖബ്റിനെ സംരക്ഷിക്കുകയും ചെയ്തു. റസൂലിനെ സ്വന്തം വീട്ടിൽ തന്നെ മറവ് ചെയ്തതിലൂടെയും ജനങ്ങൾക്ക് അവിടേക്ക് അമിതമായി എത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതിലൂടെയും അത് സംരക്ഷിക്കപ്പെട്ടു. ആഇശ (റ) പറഞ്ഞതുപോലെ: "അത് മസ്ജിദാക്കപ്പെടുമെന്ന് (ആരാധനാലയം ആക്കപ്പെടുമെന്ന്) ഭയപ്പെട്ടില്ലായിരുന്നുവെങ്കിൽ അവിടുത്തെ ഖബ്ർ പുറത്ത് വെളിവാക്കപ്പെടുമായിരുന്നു." അവിടുത്തെ വീട്ടിൽ മറവ് ചെയ്തതിന് പിന്നിൽ വലിയൊരു രഹസ്യമുണ്ട്;
( ആവശ്യങ്ങൾ തേടുന്നതിനായി ) പ്രാർത്ഥിക്കാനോ നിസ്കരിക്കാനോ ബറക്കത്തിനോ വേണ്ടി ജനങ്ങൾ അവിടെ പ്രത്യേകമായി വരുന്നത് തടയുക എന്നതാണത്. ഇമാം ഇബ്നുൽ ഖയ്യിം (റ) പറഞ്ഞതുപോലെ: "ലോകരക്ഷിതാവ് അദ്ദേഹത്തിൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുകയും മൂന്ന് മതിലുകളാൽ അതിനെ സംരക്ഷിക്കുകയും ചെയ്തു."
​وَالْمَشْرُوعُ: السَّلَامُ عَلَيْهِ مِنْ غَيْرِ مُكُوثٍ عِنْدَهُ وَطُولِ قِيَامٍ وَلَا تَكَرُّرِ زِيَارَةٍ كَمَا كَانَ الصَّحَابَةُ يَفْعَلُونَ ذَلِكَ: فَقَدْ كَانَ ابْنُ عُمَرَ يَقِفُ- إِذَا جَاءَ مِنْ سَفَرٍ- مُقَابِلَ وَجْهِ النَّبِيِّ ﷺ فَيَقُولُ: السَّلَامُ عَلَيْكَ يَا رَسُولَ اللَّهِ، ثُمَّ يَتَأَخَّرُ إِلَى جِهَةِ الشَّرْقِ قَلِيلاً فَيَقُولُ: السَّلَامُ عَلَيْكَ يَا أَبَا بَكْرٍ، ثُمَّ يَتَأَخَّرُ قَلِيلاً فَيَقُولُ: السَّلَامُ عَلَيْكَ يَا أَبَتِ، ثُمَّ يَنْصَرِفُ. وَهَكَذَا كَانَ عَمَلُ الْمُسْلِمِينَ عِنْدَ السَّلَامِ عَلَى الرَّسُولِ ﷺ وَعَلَى صَاحِبَيْهِ رَضِيَ اللَّهُ عَنْهُمَا، مَا كَانُوا يَجْلِسُونَ، وَمَا كَانُوا يَتَرَدَّدُونَ، حَتَّى إِنَّ الصَّحَابَةَ فِي الْمَدِينَةِ مَا كَانُوا كُلَّمَا دَخَلُوا إِلَى الْمَسْجِدِ رَاحُوا يُسَلِّمُونَ عَلَى الرَّسُولِ، لِأَنَّ هَذَا يُعْتَبَرُ مِنَ الْغُلُوِّ، إِنَّمَا كَانُوا يُسَلِّمُونَ عَلَى الرَّسُولِ إِذَا جَاءُوا مِنْ سَفَرٍ- كَمَا فَعَلَ ابْنُ عُمَرَ رَضِيَ اللَّهُ تَعَالَى عَنْهُ-، فَالصَّحَابَةُ يَأْتُونَ إِلَى الْمَسْجِدِ، وَيَتَرَدَّدُونَ عَلَيْهِ لِلصَّلَاةِ، وَلِطَلَبِ الْعِلْمِ، وَلِلِاعْتِكَافِ فِيهِ، لَكِنْ مَا كَانُوا كُلَّمَا دَخَلُوا ذَهَبُوا يُسَلِّمُونَ عَلَى الرَّسُولِ ﷺ، لِأَنَّهُمْ عَرَفُوا أَنَّ هَذَا مِنَ الْغُلُوِّ الَّذِي حَذَّرَ مِنْهُ النَّبِيُّ ﷺ، وَهُمْ أَعْلَمُ النَّاسِ وَأَفْقَهُ النَّاسِ بِمَقَاصِدِ الرَّسُولِ.
എന്നാൽ,​ശറഇയ്യായ രീതി എന്നത് അവിടെ അധികനേരം നിൽക്കാതെയും, ഇടക്കിടെ ആവർത്തിച്ച് സന്ദർശിക്കാതെയും, അവിടുത്തേക്ക് സലാം പറയുക എന്നതാണ്. സ്വഹാബികൾ ഇപ്രകാരമാണ് ചെയ്തിരുന്നത്. ഇബ്നു ഉമർ (റ) യാത്ര കഴിഞ്ഞ് വന്നാൽ നബി ﷺ യുടെ നേരെ നിന്ന് 'അസ്സലാമു അലൈക്ക യാ റസൂലല്ലാഹ്' എന്ന് പറയുമായിരുന്നു. പിന്നീട് അല്പം നീങ്ങി അബൂബക്കർ (റ) വിനു 'അസ്സലാമു അലൈക യാ അബാബക്ർ' എന്നു പറയുകയും  ശേഷം അദേഹത്തിൻ്റെ  പിതാവിനു
'അസ്സലാമു അലൈക യാ അബതി' എന്ന്
 സലാം ചൊല്ലുകയും ചെയ്ത് അദ്ദേഹം മടങ്ങുമായിരുന്നു. റസൂലിനും സ്വഹാബികൾക്കും സലാം ചൊല്ലുന്ന കാര്യത്തിൽ മുസ്ലിംകളുടെ രീതി ഇതായിരുന്നു; അവർ അവിടെ ഇരിക്കുകയോ ആവർത്തിച്ച് വന്നുകൊണ്ടിരിക്കുകയോ ചെയ്തിരുന്നില്ല. മദീനയിലുള്ള സ്വഹാബികൾ പോലും മസ്ജിദു ന്നബവീയിൽ പ്രവേശിക്കുമ്പോഴെല്ലാം ഖബറിനടുത്ത് പോയി സലാം പറഞ്ഞിരുന്നില്ല. കാരണം ഇത് 'ഗുലുവ്വി'ൽ (അതിരു കവിയൽ) പെട്ടതായാണ് അവർ കണ്ടിരുന്നത്. യാത്ര കഴിഞ്ഞ് വരുമ്പോൾ മാത്രമാണ് അവർ സലാം പറഞ്ഞിരുന്നത്. അവർ മസ്ജിദിൽ വരുന്നത് നിസ്കരിക്കാനും അറിവ് പഠിക്കാനും ഇഅ്തികാഫിനുമായിരുന്നു. റസൂലിൻ്റെ ലക്ഷ്യങ്ങളെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നവർ അവരാണല്ലോ.
​وَمِنْ أَجْلِ ذَلِكَ مَا كَانُوا يَتَرَدَّدُونَ عَلَى الْقَبْرِ، حَتَّى إِنَّ مَالِكاً رَحِمَهُ اللَّهُ، كَانَ يَكْرَهُ أَنْ يَقُولَ الْإِنْسَانُ: زُرْتُ قَبْرَ الرَّسُولِ ﷺ، لِأَنَّ زِيَارَةَ قَبْرِ الرَّسُولِ ﷺ لَمْ يَرِدْ بِهَا دَلِيلٌ خَاصٌّ، وَالْأَحَادِيثُ الْمَرْوِيَّةُ فِي زِيَارَةِ قَبْرِهِ كُلُّهَا مَوْضُوعَةٌ أَوْ ضَعِيفَةٌ شَدِيدَةُ الضَّعْفِ، لَمْ يَثْبُتْ مِنْهَا شَيْءٌ، وَإِنَّمَا تَدْخُلُ زِيَارَةُ قَبْرِهِ ﷺ فِي عُمُومِ قَوْلِهِ ﷺ: "زُورُوا الْقُبُورَ، فَإِنَّهَا تُذَكِّرُكُمُ الْآخِرَةَ"، فَزِيَارَةُ قَبْرِهِ تَدْخُلُ فِي عُمُومِ زِيَارَةِ الْقُبُورِ الَّتِي أَمَرَ بِهَا النَّبِيُّ ﷺ، أَمَّا أَنَّهُ وَرَدَ لَفْظٌ خَاصٌّ بِزِيَارَةِ قَبْرِ الرَّسُولِ ﷺ، فَهَذَا لَمْ يَثْبُتْ أَبَداً، كَمَا نَبَّهَ عَلَى ذَلِكَ الْحُفَّاظُ؛ كَشَيْخِ الْإِسْلَامِ ابْنِ تَيْمِيَّةَ، وَابْنِ حَجَرٍ، وَابْنِ عَبْدِ الْهَادِي، وَغَيْرِهِمْ مِنَ الْأَئِمَّةِ الْحُفَّاظِ. وَلِابْنِ عَبْدِ الْهَادِي كِتَابٌ مُسْتَقِلٌّ اسْمُهُ: "الصَّارِمُ الْمُنْكِي فِي الرَّدِّ عَلَى السُّبْكِيِّ" تَنَاوَلَ الْأَحَادِيثَ الَّتِي اسْتَدَلَّ بِهَا السُّبْكِيُّ عَلَى مَشْرُوعِيَّةِ السَّفَرِ لِزِيَارَةِ قَبْرِ الرَّسُولِ ﷺ، فَبَيَّنَ مَا فِيهَا مِنَ الْمَقَالِ وَاحِداً وَاحِداً، حَتَّى أَتَى عَلَى آخِرِهَا. فَهَذَا الْكِتَابُ- الصَّارِمُ الْمُنْكِي- كِتَابٌ نَفِيسٌ جِدًّا، يَحْتَاجُهُ طَالِبُ الْعِلْمِ، لِيَتَسَلَّحَ بِهِ ضِدَّ الْخُرَافِيِّينَ الَّذِي يَحْتَجُّونَ بِهَذِهِ الْأَحَادِيثِ الَّتِي لَا تَصْلُحُ لِلِاحْتِجَاجِ.
​അതുകൊണ്ട് തന്നെ അവർ ഖബ്റിനടുത്ത് ആവർത്തിച്ച് വന്നിരുന്നില്ല. ഇമാം മാലിക് (റ) "ഞാൻ റസൂലിൻ്റെ ഖബ്ർ സന്ദർശിച്ചു" എന്ന് പറയുന്നതിനെ പോലും വെറുത്തിരുന്നു. കാരണം ഖബ്ർ സന്ദർശനത്തിന് മാത്രമായി പ്രത്യേക തെളിവുകളൊന്നുമില്ല. ഇതുമായി ബന്ധപ്പെട്ട ഹദീസുകളെല്ലാം ഒന്നുകിൽ കെട്ടിച്ചമച്ചവയോ അല്ലെങ്കിൽ അതീവ ദുർബലമായവയോ ആണ്. "നിങ്ങൾ ഖബ്റുകൾ സന്ദർശിക്കുക, അത് നിങ്ങൾക്ക് പരലോകത്തെ ഓർമ്മിപ്പിക്കും" എന്ന പൊതുവായ ഹദീസിൻ്റെ അടിസ്ഥാനത്തിലാണ് അവിടുത്തെ ഖബ്റും സന്ദർശിക്കപ്പെടുന്നത്. പ്രത്യേകമായ പദപ്രയോഗങ്ങളോടെയുള്ള ഹദീസുകൾ സ്ഥിരപ്പെട്ടിട്ടില്ലെന്ന് ഇബ്നു തൈമിയ്യ, ഇബ്നു ഹജർ, ഇബ്നു അബ്ദിൽ ഹാദി തുടങ്ങിയ ഹദീസ് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. ഇബ്നു അബ്ദിൽ ഹാദിയുടെ 'അസ്സ്വാരിമുൽ മുൻകി' എന്ന ഗ്രന്ഥം ഇക്കാര്യത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. തെളിവായി സ്വീകരിക്കാൻ കൊള്ളാത്ത ഹദീസുകൾ വെച്ച് വാദിക്കുന്നവർക്കെതിരെ ജ്ഞാനദാഹികൾക്ക് ഇതൊരു വലിയ ആയുധമാണ്.
​وَلِابْنِ جَرِيرٍ بِسَنَدِهِ: عَنْ سُفْيَانَ، عَنْ مَنْصُورٍ، عَنْ مُجَاهِدٍ: {أَفَرَأَيْتُمُ اللَّاتَ وَالْعُزَّى (النجم ١٩) } قَالَ: "كَانَ يَلُتُّ لَهُمُ السَّوِيقَ، فَمَاتَ، فَعَكَفُوا عَلَى قَبْرِهِ".
وَكَذَا قَالَ أَبُو الْجَوْزَاءِ عَنْ ابْنِ عَبَّاسٍ: "كَانَ يَلُتُّ السَّوِيقَ لِلْحَاجِّ".
وَعَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُ قَالَ: "لَعَنَ رَسُولُ اللَّهِ ﷺ زَائِرَاتِ الْقُبُورِ، وَالْمُتَّخِذِينَ عَلَيْهَا الْمَسَاجِدَ وَالسُّرُجَ " رَوَاهُ أَهْلُ السُّنَنِ.
​ഇബ്നു ജരീർ (റ) പരമ്പര സഹിതം നിവേദനം ചെയ്യുന്നു: സുഫ്യാൻ, മൻസൂർ എന്നിവർ വഴി മുജാഹിദിൽ നിന്ന് നിവേദനം: {ലാത്തയെയും ഉസ്സയെയും കുറിച്ച് നിങ്ങൾ ചിന്തിച്ചു നോക്കിയോ❓} എന്ന വചനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു: " 'ലാത്ത അവർക്ക് സവീഖ് - ഒരു തരം പായസം_ കുഴച്ചുകൊടുക്കാറുണ്ടായിരുന്നു. അദ്ദേഹം മരണപ്പെട്ടപ്പോൾ അവർ അദ്ദേഹത്തിന്റെ ഖബറിന് ചുറ്റും  ഭജനമിരിക്കാൻ തുടങ്ങി."
ഇപ്രകാരം തന്നെ അബുൽ ജൗസാഅ് ഇബ്നു അബ്ബാസ് (റ) നിന്ന് നിവേദനം ചെയ്യുന്നു: "ലാത്ത ഹാജിമാർക്ക് സവീഖ് കുഴച്ചുകൊടുക്കാറുണ്ടായിരുന്നു."
ഇബ്നു അബ്ബാസ് (റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "ഖബ്റുകൾ സന്ദർശിക്കുന്ന സ്ത്രീകളെയും, ഖബ്റുകൾക്ക് മുകളിൽ മസ്ജിദുകൾ നിർമ്മിക്കുന്നവരെയും ഖബ്റുകൾക്ക് മുകളിൽ വിളക്കുകൾ സ്ഥാപിക്കുന്നവരെയും അല്ലാഹുവിന്റെ റസൂൽ ﷺ ശപിച്ചിരിക്കുന്നു." (സുനന്റെ ആളുകൾ - അബൂദാവൂദ്, തിർമിദി തുടങ്ങിയവർ - ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നു).
​🌴🌴🌴🌴🌴

ശറഹിൽ നിന്ന്
(من اعانة المستفيد)

​ثُمَّ قَالَ: "وَلِابْنِ جَرِيرٍ" ابْنُ جَرِيرٍ هُوَ: الْإِمَامُ الْجَلِيلُ، إِمَامُ الْمُفَسِّرِينَ، مُحَمَّدُ بْنُ جَرِيرٍ الطَّبَرِيُّ، صَاحِبُ كِتَابِ "التَّفْسِيرِ" الَّذِي أَصْبَحَ مَرْجِعاً لِلْمُفَسِّرِينَ الَّذِينَ جَاءُوا مِنْ بَعْدِهِ، فَأَعْظَمُ التَّفَاسِيرِ هُوَ تَفْسِيرُ ابْنِ جَرِيرٍ.
​പിന്നീട് ഗ്രന്ഥകാരൻ പറഞ്ഞു: "ഇബ്നു ജരീറിന് (റിപ്പോർട്ടുണ്ട്)". ഇബ്നു ജരീർ എന്നാൽ, മഹാനായ ഇമാം മുഫസ്സിറുകളുടെ ഇമാം മുഹമ്മദ് ബിൻ ജരീർ അത്വബരി(റ)യാണ്. അദ്ദേഹത്തിന് ശേഷമുള്ള മുഫസ്സിറുകൾക്കെല്ലാം അവലംബമായി മാറിയ "അത്തഫ്സീർ" എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണദ്ദേഹം. ഏറ്റവും മഹത്തായ തഫ്സീർ ഇബ്നു ജരീറിന്റെ തഫ്സീറാണ്.
​أَمَّا تَفَاسِيرُ أَهْلِ الْكَلَامِ وَأَهْلِ الْمَنْطِقِ فَلَيْسَ مَرْجِعُهَا كُتُبَ أَهْلِ السُّنَّةِ، بَلْ مَرْجِعُهَا قَوَاعِدُ الْمَنْطِقِ وَعِلْمِ الْكَلَامِ مِثْلُ: "تَفْسِيرِ الرَّازِيِّ" وَ"تَفْسِيرِ الزَّمَخْشَرِيِّ" وَفِيهَا مِنَ الْخَلْطِ، وَفِيهَا مُرُّ الشَّرِّ الشَّيْءُ الْكَثِيرُ، وَإِنْ كَانَ فِيهَا فَوَائِدُ.
​എന്നാൽ ഇൽമുൽ കലാം (വചന ശാസ്‌ത്രം), മൻത്വിഖ് (ലോജിക്) എന്നിവയുടെ വക്താക്കളുടെ തഫ്സീറുകളുടെ അവലംബം അഹ്‌ലുസ്സുന്നത്തിന്റെ ഗ്രന്ഥങ്ങളല്ല. മറിച്ച് മൻത്വിഖിന്റെയും ഇൽമുൽ കലാമിന്റെയും നിയമങ്ങളാണ്. ഉദാഹരണത്തിന്: "തഫ്സീറുർ റാസീ", "തഫ്സീറുസ്സമഖ്ശരീ" തുടങ്ങിയവ. ഇതിൽ പലതും കലർന്നിട്ടുണ്ട്. ഒട്ടേറെ തിന്മകളും ഇതിലുണ്ട്; ചില ഉപകാരങ്ങൾ ഉണ്ടെങ്കിലും.
​"تَفْسِيرُ الزَّمَخْشَرِيِّ" فِيهِ فَوَائِدُ لُغَوِيَّةٌ، وَأَسْرَارٌ بَلَاغِيَّةٌ، وَبَيَانٌ لِتَفْسِيرِ الْأَلْفَاظِ مِنْ جِهَةِ اللُّغَةِ، فَهُوَ جَيِّدٌ مِنْ هَذِهِ النَّاحِيَةِ، وَلَكِنَّهُ مِنْ نَاحِيَةِ الْعَقِيدَةِ وَمِنْ نَاحِيَةِ التَّأْوِيلِ يَشْتَمِلُ عَلَى كَثِيرٍ مِنَ الشَّرِّ وَالْقَوْلِ بِخَلْقِ الْقُرْآنِ.
​"തഫ്സീറുസ്സമഖ്ശരി"യിൽ ഭാഷാപരമായ പല പ്രയോജനങ്ങളും ബലാഗ:യുടെ
രഹസ്യങ്ങളും പദങ്ങളുടെ അർത്ഥവിശദീകരണങ്ങളും ഉണ്ട്. ആ വശത്ത് കൂടി നോക്കുമ്പോൾ അത് നല്ലതാണ്. എന്നാൽ അഖീദയുടെയും വ്യാഖ്യാനത്തിന്റെയും വശത്ത് അത് ഒട്ടേറെ തിന്മകളും ഖുർആൻ സൃഷ്ടിയാണെന്ന വാദവും ഒക്കെ ഉൾക്കൊള്ളുന്നു.
​فَهُوَ مِنْ هَذِهِ النَّاحِيَةِ تَفْسِيرٌ مُخْتَلِطٌ، لَا يَصْلُحُ أَنْ يُطَالِعَ فِيهِ إِلَّا طَالِبُ الْعِلْمِ الْمُتَأَصِّلُ مِنْ أَجْلِ أَنْ يَأْخُذَ مَا فِيهِ مِنَ الْفَوَائِدِ، وَيَتْرُكَ مَا فِيهِ مِنَ الْأَبَاطِيلِ، أَمَّا الْمُبْتَدِئُ وَالْجَاهِلُ فَلَا يَصْلُحُ أَنْ يُطَالِعَ فِي تَفْسِيرِ الزَّمَخْشَرِيِّ.
​അതുകൊണ്ട് ഈയൊരു വശത്ത് കൂടി  അത് തിന്മ കലർന്നിട്ടുള്ള സങ്കരമായ തഫ്സീറാണ്. അറിവിൽ ആഴമുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ അതിലെ ഗുണങ്ങൾ സ്വീകരിക്കാനും അബദ്ധങ്ങൾ തള്ളിക്കളയാനുമായി അത് വായിക്കൽ അനുയോജ്യമാവുകയുള്ളൂ. എന്നാൽ തുടക്കക്കാരോ വിവരമില്ലാത്തവരോ സമഖ്ശരിയുടെ തഫ്സീർ വായിക്കാൻ പാടുള്ളതല്ല.
​وَأَمَّا: "تَفْسِيرُ الرَّازِيِّ" فَهُوَ أَكْثَرُ شَيْئاً شَرّاً مِنْ: "تَفْسِيرِ الزَّمَخْشَرِيِّ" لِأَنَّهُ كُلُّهُ جَدَلٌ وَافْتِرَاضَاتٌ، وَأَحْيَاناً يَأْتِي بِإِشْكَالَاتٍ وَلَا يُجِيبُ عَلَيْهَا.
​"തഫ്സീറുർ റാസി"യാകട്ടെ, തിന്മയുടെ കാര്യത്തിൽ തഫ്‌സീർ സമഖ്ശരിയേക്കാൾ കടുത്തതാണ്. കാരണം അത് മുഴുവൻ തർക്കങ്ങളും അനുമാനങ്ങളുമാണ്. ചിലപ്പോൾ അത് സംശയങ്ങൾ ജനിപ്പിക്കും; പക്ഷേ മറുപടി നൽകുകയുമില്ല.
​إِنَّمَا التَّفَاسِيرُ الْمَوْثُوقَةُ هِيَ التَّفَاسِيرُ الْمَبْنِيَّةُ عَلَى كَلَامِ اللَّهِ عَزَّ وَجَلَّ عَلَى قَوَاعِدِ التَّفْسِيرِ الْمَعْرُوفَةِ: تَفْسِيرُ الْقُرْآنِ بِالْقُرْآنِ، أَوْ تَفْسِيرُ الْقُرْآنِ بِالسُّنَّةِ، أَوْ تَفْسِيرُ الْقُرْآنِ بِأَقْوَالِ الصَّحَابَةِ، أَوْ تَفْسِيرُ الْقُرْآنِ بِمُقْتَضَى اللُّغَةِ الْعَرَبِيَّةِ، هَذِهِ وُجُوهُ التَّفْسِيرِ.
​വിശ്വസിക്കാവുന്ന തഫ്സീറുകൾ എന്നാൽ അല്ലാഹുവിന്റെ വചനങ്ങളിലും അറിയപ്പെട്ട തഫ്സീർ നിയമങ്ങളിലും അധിഷ്ഠിതമായവയാണ്. അതായത്: ഖുർആനെ ഖുർആൻ കൊണ്ട് തന്നെ വിശദീകരിക്കുക, അല്ലെങ്കിൽ സുന്നത്ത്  കൊണ്ട്, അല്ലെങ്കിൽ സ്വഹാബത്തിന്റെ വാക്കുകൾ കൊണ്ട്, അല്ലെങ്കിൽ അറബി ഭാഷയുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുക. ഇവയാണ് തഫ്സീറിന്റെ ശരിയായ രീതികൾ.
​أَمَّا أَنْ يُدْخِلَ فِيهَا عِلْمَ الْكَلَامِ وَعِلْمَ الْمَنْطِقِ، فَهَذَا لَيْسَ مِنَ التَّفْسِيرِ.
​എന്നാൽ അതിലേക്ക് ഇൽമുൽ കലാമും മൻത്വിഖും കടത്തിവിടുന്നത് തഫ്സീറിൽ പെട്ടതല്ല.
​فَأَوْثَقُ التَّفَاسِيرِ هُوَ: "تَفْسِيرُ ابْنِ جَرِيرٍ" وَكَذَلِكَ: "تَفْسِيرُ ابْنِ كَثِيرٍ"، وَكَذَلِكَ: "تَفْسِيرُ الْبَغَوِيِّ" هَذِهِ كُتُبٌ مَوْثُوقَةٌ، تَنْهَجُ مَنْهَجَ السَّلَفِ، وَتُفَسِّرُ الْقُرْآنَ بِالْوُجُوهِ الْمَعْرُوفَةِ الَّتِي هِيَ وُجُوهُ التَّفْسِيرِ الصَّحِيحَةِ، وَمَا عَدَاهَا فَفِيهِ خَلْطٌ.
​ഏറ്റവും വിശ്വസിക്കാവുന്ന തഫ്സീറുകൾ ഇബ്നു ജരീർ, ഇബ്നു കസീർ, ബഗവി എന്നിവരുടെ തഫ്സീറുകളാണ്. ഇവ സലഫുകളുടെ പാത പിന്തുടരുന്നതും ശരിയായ രീതിയിൽ ഖുർആനെ വിശദീകരിക്കുന്നതുമായ ഗ്രന്ഥങ്ങളാണ്. ഇതല്ലാത്തവയിൽ അബദ്ധങ്ങൾ കലർന്നിട്ടുണ്ട് [ ഈ പറഞ്ഞവയിൽ ഒരു തെറ്റുമില്ല എന്ന് ഇതിനർഥമില്ല ] 
​وَكُلُّ مُفَسِّرٍ لَهُ اتِّجَاهٌ، بَعْضُهُمْ يَتَّجِهُ إِلَى النَّحْوِ كَأَبِي حَيَّانَ، وَبَعْضُهُمْ يَتَّجِهُ إِلَى الْبَلَاغَةِ كَالزَّمَخْشَرِيِّ، وَبَعْضُهُمْ يَتَّجِهُ إِلَى الْأَحْكَامِ الْفِقْهِيَّةِ كَالْقُرْطُبِيِّ.
​ഓരോ മുഫസ്സിറിനും ഓരോ ശൈലിയുണ്ട്. അബൂ ഹയ്യാനെപ്പോലെ ചിലർ വ്യാകരണത്തിലേക്ക് ശ്രദ്ധിക്കുന്നു. സമഖ്ശരിയെപ്പോലെ ചിലർ ബലാഗ:യിലേക്ക്, ഖുർത്വുബിയെപ്പോലെ ചിലർ കർമ്മശാസ്ത്ര വിധികൾക്ക് പ്രാധാന്യം നൽകുന്നു.
​قَالَ: "عَنْ سُفْيَانَ" سُفْيَانُ هَذَا يَحْتَمِلُ أَنَّهُ: سُفْيَانُ بْنُ عُيَيْنَةَ، الْإِمَامُ الْمَشْهُورُ، وَيَحْتَمِلُ أَنَّهُ: سُفْيَانُ الثَّوْرِيُّ، وَهَذَا هُوَ الَّذِي رَجَّحَهُ الشَّارِحُ.
​ഗ്രന്ഥകാരൻ പറഞ്ഞു: "സുഫ്യാനിൽ നിന്ന്". ഈ സുഫ്യാൻ എന്നത് പ്രസിദ്ധനായ സുഫ്യാൻ ബ്നു ഉയൈയ്ന ആകാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ സുഫ്യാൻ സൗരി ആകാനും സാധ്യതയുണ്ട്. വ്യാഖ്യാതാവ് (ശൈഖ് മുഹമ്മദ് ബ്നു അബ്‌ദിൽ വഹ്ഹാബ്) പ്രബലമായി കണക്കാക്കുന്നത് സുഫ്യാൻ സൗരി (റ) എന്നാണ്.
​وَسُفْيَانُ الثَّوْرِيُّ إِمَامٌ جَلِيلٌ فِي عِلْمِ الْحَدِيثِ وَفِي عِلْمِ الْفِقْهِ، وَلَهُ مَذْهَبٌ مُسْتَقِلٌّ، لَكِنَّهُ انْقَرَضَ.
​സുഫ്യാൻ സൗരി ഹദീസിലും ഫിഖ്ഹിലും മഹാനായ ഇമാമാണ്. അദ്ദേഹത്തിന് സ്വന്തമായി ഒരു മദ്ഹബ് ഉണ്ടായിരുന്നുവെങ്കിലും അത് പിന്നീട് ഇല്ലാതായി.
​"عَنْ مَنْصُورٍ" مَنْصُورٌ هُوَ: مَنْصُورُ بْنُ الْمُعْتَمِرِ، إِمَامٌ جَلِيلٌ وَثِقَةٌ.
​"മൻസൂറിൽ നിന്ന്": ഇത് മൻസൂർ ബ്നു മുഅ്തമിർ ആണ്. വിശ്വസ്തനും മഹാനായ ഇമാമുമാണദ്ദേഹം.
​"عَنْ مُجَاهِدٍ" مُجَاهِدُ بْنُ جَبْرٍ، التَّابِعِيُّ الْجَلِيلُ، مِنْ أَكْبَرِ تَلَامِيذِ عَبْدِ اللَّهِ بْنِ عَبَّاسٍ - رَضِيَ اللَّهُ تَعَالَى عَنْهُمَا -، وَهُوَ الَّذِي يَقُولُ: "عَرَضْتُ الْمُصْحَفَ عَلَى ابْنِ عَبَّاسٍ مِنْ أَوَّلِهِ إِلَى آخِرِهِ، أَقِفُ عِنْدَ كُلِّ آيَةٍ، وَأَسْأَلُهُ عَنْ مَعْنَاهَا" هَذَا هُوَ مُجَاهِدُ بْنُ جَبْرٍ، مِنْ أَكْبَرِ أَئِمَّةِ الْمُفَسِّرِينَ، وَمِنْ أَكْبَرِ تَلَامِيذِ عَبْدِ اللَّهِ بْنِ عَبَّاسٍ - رَضِيَ اللَّهُ تَعَالَى عَنْهُمَا -.
​"മുജാഹിദിൽ നിന്ന്": ഇത് മുജാഹിദ് ബിൻ ജബ്ർ (റ) ആണ്. ഇബ്നു അബ്ബാസ് (റ)  യുടെ പ്രമുഖരായ ശിഷ്യന്മാരിൽ പെട്ട മഹാനായ താബിഈ. അദ്ദേഹം പറയുന്നു: "ഞാൻ ഖുർആൻ ആദ്യവസാനം ഇബ്നു അബ്ബാസിന് മുന്നിൽ ഓതിക്കേൾപ്പിച്ചു. ഓരോ ആയത്തിലും ഞാൻ നിന്നു കൊണ്ട് അതിന്റെ അർത്ഥം അദ്ദേഹത്തോട് ചോദിക്കുമായിരുന്നു." ഇദ്ദേഹമാണ് മുജാഹിദ് ബ്നു ജബ്ർ; മുഫസ്സിറുകളുടെ ഇമാമുകളിൽ പ്രമുഖനും ഇബ്നു അബ്ബാസിന്റെ പ്രധാന ശിഷ്യനുമാണ്.
​"فِي قَوْلِهِ تَعَالَى: {أَفَرَأَيْتُمُ اللَّاتَ وَالْعُزَّى (النجم ١٩) } " هَذِهِ أَسْمَاءُ أَصْنَامِ الْعَرَبِ.
​{ലാത്തയേയും ഉസ്സയെയും കുറിച്ച് നിങ്ങൾ ചിന്തിച്ചു നോക്കിയോ❓} എന്ന അല്ലാഹുവിന്റെ വചനം: ഇവ അറബികളുടെ വിഗ്രഹങ്ങളുടെ പേരുകളാണ്.
​اللاَّتُ فِي الطَّائِفِ، وَالْعُزَّى فِي مَكَّةَ عِنْدَ عَرَفَاتٍ، وَمَنَاةُ عَلَى طَرِيقِ الْمَدِينَةِ بِالْمُشَلَّلِ عِنْدَ قُدَيْدٍ، كَانَ يُحْرِمُ مِنْهَا الْمُشْرِكُونَ إِذَا جَاءُوا لِلْحَجِّ. وَالشَّاهِدُ مِنْ ذَلِكَ: اللاَّتُ.
​ലാത്ത ത്വാഇഫിലും, 'ഉസ്സ' മക്കയിൽ അറഫാത്തിന് അടുത്തും, 'മനാത്ത്' മദീനയിലേക്കുള്ള വഴിയിൽ ഖുദൈദിന് അടുത്തുള്ള മുശല്ലലിലുമായിരുന്നു. ഹജ്ജിന് വരുമ്പോൾ മുശ്രിക്കുകൾ അവിടെ നിന്നാണ് ഇഹ്റാം കെട്ടിയിരുന്നത്. ഇവിടെ പ്രധാന വിഷയം 'ലാത്ത' ആണ്.
​"قَالَ: كَانَ يَلُتُّ لَهُمُ السَّوِيقَ" وَلَتُّ السَّوِيقِ هُوَ: خَلْطُهُ بِالسَّمْنِ.
​"അദ്ദേഹം പറഞ്ഞു: അദ്ദേഹം (ലാത്ത) അവർക്ക് സവീഖ് കുഴച്ചുകൊടുക്കാറുണ്ടായിരുന്നു". സവീഖ് കുഴക്കുക എന്നാൽ അത് നെയ്യുമായി ചേർത്ത് പരുവപ്പെടുത്തുക എന്നാണ്.
​كَانَ هَذَا الرَّجُلُ يَعْمَلُ هَذَا الْعَمَلَ مِنْ أَجْلِ إِطْعَامِ النَّاسِ، يَعْنِي: يُحْسِنُ إِلَى النَّاسِ، فَأَحَبُّوهُ، وَتَعَلَّقَتْ قُلُوبُهُمْ بِهِ، لِأَنَّهُ يَبْذُلُ الطَّعَامَ، فَلَمَّا مَاتَ عَكَفُوا عَلَى قَبْرِهِ حَتَّى صَارَ وَثَناً.
​ഈ മനുഷ്യൻ (ലാത്ത) ജനങ്ങൾക്ക് ഭക്ഷണം നൽകാനാണ് ഇത് ചെയ്തിരുന്നത്. അതായത് ജനങ്ങളോട് അദ്ദേഹം നന്മ ചെയ്തു. അതിനാൽ അവർ അദ്ദേഹത്തെ സ്നേഹിക്കുകയും അവരുടെ ഹൃദയങ്ങൾ അദ്ദേഹത്തോട് അടുക്കുകയും ചെയ്തു. അദ്ദേഹം ഭക്ഷണം നൽകിയിരുന്നതിനാലാണിത്. എന്നാൽ അദ്ദേഹം മരണപ്പെട്ടപ്പോൾ അവർ ഖബറിന് ചുറ്റും ഭജനമിരിക്കാൻ തുടങ്ങുകയും അത് (ലാത്തയുടെ ഖബ്ർ) ഒടുവിൽ ഒരു വിഗ്രഹമായി മാറുകയും ചെയ്തു.
​"فَمَاتَ، فَعَكَفُوا عَلَى قَبْرِهِ" دَلَّ عَلَى أَنَّ الْغُلُوَّ فِي قُبُورِ الصَّالِحِينَ يُصَيِّرُهَا أَوْثَاناً تُعْبَدُ مِنْ دُونِ اللَّهِ، لِأَنَّ اللاَّتَ رَجُلٌ صَالِحٌ مَا صَارَ قَبْرُهُ وَثَناً إِلَّا بِسَبَبِ الْغُلُوِّ فِيهِ، وَالْعُكُوفِ عِنْدَ قَبْرِهِ.
​"അദ്ദേഹം (ലാത്ത) മരണപ്പെട്ടു; അവർ ഖബറിന് അരികിൽ ഭജനമിരുന്നു": സജ്ജനങ്ങളുടെ ഖബറുകളുടെ വിഷയത്തിൽ അതിരുകവിയുന്നത് അവയെ അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളാക്കി മാറ്റുമെന്ന് ഇത് തെളിയിക്കുന്നു. കാരണം ലാത്ത ഒരു നല്ല മനുഷ്യനായിരുന്നു. അദ്ദേഹത്തെ ആദരിക്കുന്നതിലുള്ള അതിരുകവിച്ചിലും അദ്ദേഹത്തിൻ്റെ ഖബറിങ്കലുള്ള ഭജനവുമാണ് അദ്ദേഹത്തിൻ്റെ ഖബ്റിനെ വിഗ്രഹമാക്കി മാറ്റിയത്.
​"وَكَذَا قَالَ أَبُو الْجَوْزَاءِ" وَأَبُو الْجَوْزَاءِ هُوَ: سُفْيَانُ بْنُ عَبْدِ اللَّهِ الرَّبَعِيُّ.
"عَنْ ابْنِ عَبَّاسٍ قَالَ: كَانَ يَلُتُّ السَّوِيقَ لِلْحَاجِّ" هَذَا مِثْلُ رِوَايَةِ ابْنِ جَرِيرٍ، فِي أَنَّ اللاَّتَ اسْمُ رَجُلٍ غُلُوٌّ فِي قَبْرِهِ حَتَّى صَارَ وَثَناً يُعْبَدُ.
​"അപ്രകാരം അബുൽ ജൗസാഉം പറഞ്ഞു": അബുൽ ജൗസാഅ് എന്നാൽ സുഫ്യാൻ ബിൻ അബ്ദില്ലാഹിർ റബഈ ആണ്.
"ഇബ്നു അബ്ബാസിൽ നിന്ന്: അദ്ദേഹം (ലാത്ത ) ഹാജിമാർക്ക് സവീഖ് കുഴച്ചു കൊടുക്കുമായിരുന്നു": ലാത്ത എന്നത് ഒരു മനുഷ്യന്റെ പേരായിരുന്നുവെന്നും ഖബ്റിൻ്റെ വിഷയത്തിൽ അതിരു കവിഞ്ഞത് കാരണമാണ് അത് ആരാധിക്കപ്പെടുന്ന വിഗ്രഹമായതെന്നും ഇബ്നു ജരീറിന്റെ റിപോർട്ടിനെ പോലെ തന്നെ ഇത് വ്യക്തമാക്കുന്നു.
​قَالَ: "وَعَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: لَعَنَ رَسُولُ اللَّهِ ﷺ" اللَّعْنُ هُوَ: الطَّرْدُ وَالْإِبْعَادُ عَنْ رَحْمَةِ اللَّهِ عَزَّ وَجَلَّ. وَمَعْنَى "لَعَنَ رَسُولُ اللَّهِ": دَعَا عَلَيْهِمْ بِاللَّعْنَةِ. فَهَذَا فِيهِ دَلِيلٌ عَلَى لَعْنِ أَصْحَابِ الْكَبَائِرِ.
​അദ്ദേഹം ( ശൈഖ് ) പറഞ്ഞു: "ഇബ്നു അബ്ബാസ് (റ)വിൽ നിന്ന്: അല്ലാഹുവിന്റെ റസൂൽ ﷺ ശപിച്ചു": ലഅ്നത്ത് (ശാപം) എന്നാൽ അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് അകറ്റപ്പെടുക എന്നാണ്. 'റസൂൽ ശപിച്ചു' എന്നാൽ അവർക്കെതിരിൽ ശാപത്തിനായി പ്രാർത്ഥിച്ചു എന്നാണ്. വൻപാപങ്ങൾ ചെയ്യുന്നവരെ ശപിക്കാമെന്നതിന് ഇതിൽ തെളിവുണ്ട് (പരിഭാഷകൻ്റെ കുറിപ്പ് : എന്നാൽ നാം വ്യക്തികളെ ശപിക്കരുത്. വൻ പാപങ്ങൾ ചെയ്യുന്നത് ശപിക്കപ്പെട്ട പ്രവർത്തിയാണെന്ന് ഗൗരവപൂർവ്വം സൂചിപ്പിക്കുകയാണിവിടെ. തെറ്റ് ചെയ്യുന്നവർക്ക് തിരുത്തുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ചെയ്യുകയും അവർ തെറ്റിൽ നിന്ന് മാറി നിൽക്കാനായി അവർക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്യുകയാണ് വേണ്ടത്) 
​"زَائِرَاتِ الْقُبُورِ" أَيِ: النِّسَاءُ اللَّاتِي تَزُورُ الْقُبُورَ. فَدَلَّ هَذَا عَلَى تَحْرِيمِ زِيَارَةِ النِّسَاءِ لِلْقُبُورِ، وَهَذَا مَذْهَبُ الْجُمْهُورِ أَهْلِ الْعِلْمِ، أَنَّهُ لَا يَجُوزُ لِلنِّسَاءِ أَنْ تَزُورَ الْقُبُورَ لِهَذَا الْحَدِيثِ.
​"ഖബ്റുകൾ സന്ദർശിക്കുന്ന സ്ത്രീകളെ": അതായത് ഖബർ സിയാറത്ത് ചെയ്യുന്ന സ്ത്രീകളെ. സ്ത്രീകൾ ഖബർ സന്ദർശിക്കുന്നത് നിഷിദ്ധമാണെന്ന് ഇത് തെളിയിക്കുന്നു. പണ്ഡിതന്മാരിൽ ഭൂരിഭാഗം പേരുടെയും അഭിപ്രായം ഈ ഹദീസിൻ്റെ അടിസ്ഥാനത്തിൽ സ്ത്രീകൾ ഖബർ സന്ദർശിക്കാൻ പാടില്ലെന്നാണ്.
​قَالَ الْعُلَمَاءُ: لِأَنَّ الْمَرْأَةَ ضَعِيفَةٌ، فَإِذَا رَأَتْ قَبْرَ قَرِيبِهَا مِنِ ابْنِهَا، أَوْ أَبِيهَا، أَوْ أَخِيهَا، أَوْ زَوْجِهَا، فَإِنَّهَا لَا تَمْلِكُ نَفْسَهَا مِنَ النِّيَاحَةِ وَمِنَ الْجَزَعِ.
​പണ്ഡിതന്മാർ പറഞ്ഞു: കാരണം സ്ത്രീ ദുർബലയാണ്. തന്റെ മകൻ, പിതാവ്, സഹോദരൻ അല്ലെങ്കിൽ ഭർത്താവ് തുടങ്ങിയ ബന്ധുക്കളുടെ ഖബർ കാണുമ്പോൾ നിയന്ത്രണം വിട്ട് ഉറക്കെ കരയാനും വിലപിക്കാനും അവരുടെ ഖബർ സന്ദർശനം ഇടയാക്കിയേക്കും [ എന്നാൽ ഇക്കാര്യത്തിൽ നിർഭയത്വമുള്ള സ്ത്രീകൾക്ക് ഹിജാബ് പാലിച്ച് കൊണ്ട് ഖബർ സിയാറത്ത് ചെയ്യാമെന്ന് ചില പണ്ഡിതൻ മാർ അഭിപ്രായപ്പെടുന്നുണ്ട്. ഖബർ സിയാറത്ത് മൊത്തത്തിൽ നിരോധിച്ചിരുന്ന ആദ്യകാലത്ത് ആണ് സ്ത്രീകൾക്കും നിരോധനം ബാധകമായിരുന്നതെന്നും നിരോധനം നീക്കിയപ്പോൾ ഇളവ് സ്ത്രീകൾക്കും ബാധകമായെന്നുമുള്ള വാദങ്ങളുണ്ട് ). 
​وَأَيْضاً: الْمَرْأَةُ عَوْرَةٌ، فَإِذَا ذَهَبَتْ إِلَى الْمَقَابِرِ وَاخْتَلَطَتْ بِالرِّجَالِ حَصَلَ مِنْ ذَلِكَ فَوَاحِشُ وَزِنَى وَشَرٌّ، لِأَنَّهَا فِتْنَةٌ، كَمَا هُوَ الْوَاقِعُ الْآنَ عِنْدَ الْأَضْرِحَةِ مِنِ اخْتِلَاطِ النِّسَاءِ بِالرِّجَالِ، وَمَا يَحْصُلُ مِنَ الْمَفَاسِدِ.
​കൂടാതെ സ്ത്രീ ഔറത്താണ് (മറയ്ക്കപ്പെടേണ്ടവൾ). അവർ ഖബറിടങ്ങളിൽ പോകുമ്പോൾ പുരുഷന്മാരുമായി കലരുകയും അത് തിന്മകൾക്കും കുഴപ്പങ്ങൾക്കും കാരണമാവുകയും ചെയ്യും. കാരണം സ്ത്രീ ഒരു ഫിത്‌നയാണ്. ഇന്ന് പല മഖ്ബറകളിലും സ്ത്രീപുരുഷന്മാർ ഇടകലരുന്നതും അവിടെയുണ്ടാകുന്ന തിന്മകളും ഇതിന് തെളിവാണ് ( സ്ത്രീ മസ്ജിദിൽ ഉൾപ്പെടെ എവിടെ പോകുമ്പോഴും ഹിജാബ് പാലിക്കണമെന്നത് ശ്രദ്ധേയമാണ് ) 
​وَذَهَبَ بَعْضُ الْعُلَمَاءِ إِلَى جَوَازِ زِيَارَةِ النِّسَاءِ - لِلْقُبُورِ أَخْذاً مِنْ عُمُومِ قَوْلِهِ ﷺ: "كُنْتُ نَهَيْتُكُمْ عَنْ زِيَارَةِ الْقُبُورِ، فَزُورُوهَا فَإِنَّهَا تُذَكِّرُ بِالْآخِرَةِ" قَالُوا: هَذَا لَفْظٌ عَامٌّ يَدْخُلُ فِيهِ الرِّجَالُ وَالنِّسَاءُ.
​ചില പണ്ഡിതന്മാർ സ്ത്രീകൾക്ക് സിയാറത്ത് ആവാമെന്ന് അഭിപ്രായപ്പെടുന്നു. "ഞാൻ നിങ്ങളെ ഖബർ സിയാറത്തിൽ നിന്ന് വിലക്കിയിരുന്നു, എന്നാൽ ഇനി നിങ്ങൾ ഖബർ സന്ദർശിക്കുക; അത് പരലോകത്തെ ഓർമ്മിപ്പിക്കും" എന്ന നബി ﷺ യുടെ പൊതുവായ വാക്കുകളെ മുൻനിർത്തിയാണ് അവർ ഇത് പറയുന്നത്. ഇത് സ്ത്രീപുരുഷന്മാർക്ക് ഒരുപോലെ ബാധകമാണെന്ന് അവർ വാദിക്കുന്നു.
​وَالْجَوَابُ عَنْ ذَلِكَ مِنْ وَجْهَيْنِ:
الْوَجْهُ الْأَوَّلُ: أَنَّ قَوْلَهُ: "فَزُورُوهَا" هَذَا الْخِطَابُ لِلرِّجَالِ، وَخِطَابُ الرِّجَالِ لَا تَدْخُلُ فِيهِ النِّسَاءُ.
الْوَجْهُ الثَّانِي: أَنَّهُ عَلَى فَرْضِ أَنَّ هَذَا الْخِطَابَ عَامٌّ لِلرِّجَالِ وَالنِّسَاءُ، فَإِنَّهُ مَخْصُوصٌ بِهَذَا الْحَدِيثِ.
​അതിനുള്ള മറുപടി രണ്ട് വിധത്തിലാണ്:
ഒന്ന്: "സന്ദർശിക്കുക" എന്ന അഭിസംബോധന പുരുഷന്മാരോടാണ്. പുരുഷന്മാരോടുള്ള കൽപ്പനയിൽ സ്ത്രീകൾ ഉൾപ്പെടില്ല ( ഈ വാദം ശരിയാണെന്ന് തോന്നുന്നില്ല; കാരണം പൊതുവായി പുല്ലിംഗപ്രയോഗം ഭാഷയിൽ ഉള്ളതാണ്.)

രണ്ട്: ഇനി അത് പൊതുവായ കൽപ്പനയാണെന്ന് കരുതിയാൽ പോലും, സ്ത്രീകളെ ശപിച്ചുകൊണ്ടുള്ള ഹദീസ് ആ പൊതുനിയമത്തിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കിയിരിക്കുന്നു ( നിരോധനം നീക്കിയതിന് മുമ്പുള്ള ഹദീസ് ആണോ ഇത് എന്ന് വ്യക്തമല്ല ).
​وَاحْتَجُّوا - أَيْضاً - بِأَنَّ عَائِشَةَ رَضِيَ اللَّهُ عَنْهَا زَارَتْ قَبْرَ أَخِيهَا عَبْدِ الرَّحْمَنِ. قَالُوا: فَهَذَا دَلِيلٌ عَلَى جَوَازِ زِيَارَةِ النِّسَاءِ لِلْقُبُورِ.
​ആഇഷ (റ) തന്റെ സഹോദരൻ അബ്ദുറഹ്മാന്റെ ഖബർ സന്ദർശിച്ചിരുന്നു എന്നതും അവർ തെളിവായി പറയുന്നു.
​وَالْجَوَابُ عَنْ ذَلِكَ: أَنَّ فِعْلَ عَائِشَةَ هَذَا مَحْمُولٌ عَلَى أَنَّهَا لَمْ يَبْلُغْهَا النَّهْيُ، وَلَوْ بَلَغَهَا النَّهْيُ لَمْ تَكُنْ لِتُخَالِفَ رَسُولَ اللَّهِ ﷺ.
وَالْجَوَابُ الثَّانِي: وَعَلَى فَرْضِ أَنَّهَا بَلَغَهَا هَذَا الْحَدِيثُ، فَهَذَا اجْتِهَادٌ مِنْهَا، وَلَا شَكَّ أَنَّ الْحُجَّةَ فِي حَدِيثِ رَسُولِ اللَّهِ ﷺ لَا فِي اجْتِهَادِ الْمُجْتَهِدِينَ.
​അതിനുള്ള മറുപടി: ആഇഷ (റ) ഈ വിലക്ക് അറിവ് കിട്ടിക്കാണില്ല എന്നാണ്. അറിഞ്ഞിരുന്നെങ്കിൽ അവർ റസൂൽ ﷺ യുടെ കൽപനക്ക് എതിര് ചെയ്യുമായിരുന്നില്ല. രണ്ടാമതായി, അവർ അറിഞ്ഞിരുന്നു എന്ന് കരുതിയാൽ തന്നെ അത് അവരുടെ സ്വന്തം ഇജ്തിഹാദാണ്. പ്രമാണമായി സ്വീകരിക്കേണ്ടത് റസൂൽ ﷺ യുടെ ഹദീസാണ്, അല്ലാതെ വ്യക്തികളുടെ ഇജ്തിഹാദല്ല (എന്നാൽ റസൂൽ ശക്തമായി നിരോധിച്ചിട്ടുണ്ട് എന്ന ബോധ്യമുണ്ടെങ്കിൽ ആഇശ (റ) ഖബ്ർ സിയാറത്ത് നടത്താൻ സാധ്യത ഇല്ല; അതിനാൽ അവിടെ ഇജ്തിഹാദിന് പഴുതുണ്ടെന്ന് അവർ മനസ്സിലാക്കിയിരിക്കണമല്ലോ).
​فَبِنَاءً عَلَى ذَلِكَ فَالْقَوْلُ الصَّحِيحُ الرَّاجِحُ هُوَ: مَنْعُ النِّسَاءِ مِنْ زِيَارَةِ الْقُبُورِ.
​അതുകൊണ്ട് പ്രബലമായ അഭിപ്രായം സ്ത്രീകൾ ഖബർ സന്ദർശിക്കുന്നത് തടയുക എന്നതാണ് [ ഈ അഭിപ്രായമാണ് ശൈഖ് സ്വാലിഹ് അൽ ഫൗസാൻ പ്രബല പെടുത്തുന്നത് )
​وَإِنْ كَانَ بَعْضُ الْبَاحِثِينَ فِي هَذَا الْعَصْرِ أَظْهَرَ هَذِهِ الْمَسْأَلَةَ وَكَتَبَ فِيهَا، وَأَبَاحَ لِلنِّسَاءِ زِيَارَةَ الْقُبُورِ، فَهَذَا قَوْلٌ مَرْجُوحٌ، وَلَمْ يَأْتِ بِجَدِيدٍ وَإِنَّمَا أَثَارَ هَذِهِ الْمَسْأَلَةَ فَقَطْ، وَلَا يَجُوزُ لِطَالِبِ الْعِلْمِ أَنَّهُ يَتَتَبَّعُ الْمَسَائِلَ الْغَرِيبَةَ وَيَذْهَبُ يُثِيرُهَا مِنْ جَدِيدٍ، وَيَبْعَثُهَا عَلَى النَّاسِ مِنْ جَدِيدٍ، لِمَا يَتَرَتَّبُ عَلَى ذَلِكَ مِنَ الْمَفَاسِدِ.
​ഇക്കാലത്തുള്ള ചില ഗവേഷകർ ഈ വിഷയം വീണ്ടും ചർച്ച ചെയ്യുകയും സ്ത്രീകൾക്ക് സിയാറത്ത് അനുവദനീയമാണെന്ന് എഴുതുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത് ദുർബലമായ അഭിപ്രായമാണ്. അവർ പുതുതായി ഒന്നും കൊണ്ടുവന്നിട്ടില്ല, മറിച്ച് ഒരു പഴയ വിഷയം കുത്തിപ്പൊക്കിയെന്ന് മാത്രം. വിദ്യാർത്ഥികൾ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട അഭിപ്രായങ്ങൾ തേടിപ്പിടിച്ച് പ്രചരിപ്പിക്കാൻ പാടുള്ളതല്ല; അത് വലിയ കുഴപ്പങ്ങൾക്ക് കാരണമാകും.
​قَوْلُهُ: "زَائِرَاتِ الْقُبُورِ، وَالْمُتَّخِذِينَ عَلَيْهَا الْمَسَاجِدَ وَالسُّرُجَ" أَمَّا لَعْنُهُ الْمُتَّخِذِينَ عَلَيْهَا الْمَسَاجِدَ فَهَذَا سَبَقَ فِي قَوْلِهِ ﷺ: "لَعْنَةُ اللَّهِ عَلَى الْيَهُودِ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ".
​"ഖബറുകൾ സന്ദർശിക്കുന്ന സ്ത്രീകൾ, ഖബറുകൾക്ക് മുകളിൽ മസ്ജിദുകൾ നിർമ്മിക്കുന്നവർ, വിളക്കുകൾ വെക്കുന്നവർ":- ഖബറുകൾക്ക് മേൽ മസ്ജിദുകൾ പണിയുന്നവരെ കുറിച്ചുള്ള ശാപം നേരത്തെ നബി ﷺ യുടെ വചനത്തിൽ വന്നതാണ്: "യഹൂദ നസ്വാറാക്കളെ അല്ലാഹു ശപിക്കട്ടെ, അവർ തങ്ങളുടെ പ്രവാചകന്മാരുടെ ഖബറുകൾ മസ്ജിദുകളാക്കി."
​وَأَمَّا لَعْنَةُ الْمُتَّخِذِينَ عَلَيْهَا السُّرُجَ، فَالْمُرَادُ بِذَلِكَ: إِضَاءَةُ الْمَقْبَرَةِ بِالْأَنْوَارِ. لِأَنَّ هَذَا وَسِيلَةٌ إِلَى الْغُلُوِّ فِي الْقُبُورِ، وَيُفْضِي إِلَى الشِّرْكِ.
ഖബ്റിങ്കൽ​വിളക്കുകൾ വെക്കുന്നവരെ കുറിച്ചുള്ള ശാപം കൊണ്ട് അർത്ഥമാക്കുന്നത് ഖബറിങ്കൽ വെളിച്ചം സ്ഥാപിക്കുന്നതാണ്. ഇത് ഖബറുകളുടെ വിഷയത്തിൽ അതിരുകവിയാനും അത് ശിർക്കിലേക്ക് എത്തിക്കാനും കാരണമാകും.
​فَإِنَّ هَذَا يَجْلِبُ إِلَيْهَا أَنْظَارَ النَّاسِ وَالْجُهَّالِ، ثُمَّ يَزُورُونَهَا، وَيَتَرَدَّدُونَ عَلَيْهَا، ثُمَّ يَؤُولُ هَذَا إِلَى الشِّرْكِ، فَلَا يَجُوزُ أَنْ تُضَاءَ الْمَقَابِرُ، بَلْ تُجْعَلُ الْمَقَابِرُ خَالِيَةً مِنَ الْإِضَاءَةِ.
​ഇത് വിവരമില്ലാത്തവരെ അങ്ങോട്ടേക്ക് ആകർഷിക്കുകയും അവർ ഇടക്കിടെ അവിടെ വരികയും ഒടുവിൽ അത് ശിർക്കിൽ അവസാനിക്കുകയും ചെയ്യും. അതിനാൽ ഖബറിങ്കൽ വെളിച്ചം / വിളക്ക്  സ്ഥാപിക്കാൻ പാടില്ല, അവ സാധാരണ നിലയിൽ നിലനിർത്തണം.
​وَإِذَا احْتَاجَ النَّاسُ إِلَى دَفْنِ مَيِّتٍ فِي اللَّيْلِ فَإِنَّهُمْ يَأْخُذُونَ مَعَهُمْ سِرَاجاً، كَمَا فَعَلَ النَّبِيُّ ﷺ وَالصَّحَابَةُ عِنْدَ الدَّفْنِ بِاللَّيْلِ.
​രാത്രിയിൽ മയ്യിത്ത് മറവ് ചെയ്യാൻ വെളിച്ചം ആവശ്യമുണ്ടെങ്കിൽ കൂടെ ഒരു വിളക്ക് കൊണ്ടുപോയാൽ മതി. നബി ﷺ യും സ്വഹാബത്തും രാത്രി മറവ് ചെയ്തപ്പോൾ അപ്രകാരമാണ് ചെയ്തിരുന്നത്.
وَفِي هَذِهِ النُّصُوصِ فَوَائِدُ عَظِيمَةٌ:
ഈ പ്രമാണങ്ങളിൽ മഹത്തായ ചില പാഠങ്ങളുണ്ട്:
​اَلْفَائِدَةُ الْأُولَى: أَنَّ الْغُلُوَّ فِي قُبُورِ الْأَنْبِيَاءِ يُصَيِّرُهَا أَوْثَانًا تُعْبَدُ مِنْ دُونِ اللهِ بِدَلِيلِ قَوْلِهِ ﷺ: "اللَّهُمَّ لَا تَجْعَلْ قَبْرِي وَثَنًا يُعْبَدُ".
​وَمِنَ الْغُلُوِّ فِيهَا: اِتِّخَاذُهَا مَسَاجِدَ، كَمَا قَالَ ﷺ: "اِشْتَدَّ غَضَبُ اللهِ عَلَى قَوْمٍ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ" يَعْنِي: مُصَلَّيَاتٍ، يُصَلُّونَ عِنْدَهَا رَجَاءَ الْإِجَابَةِ.
​ഒന്നാമത്തെ പാഠം: നബിമാരുടെ ഖബറുകളുടെ കാര്യത്തിലുള്ള അതിരുകവിച്ചിൽ അവയെ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളാക്കി മാറ്റും. ഇതിന് തെളിവ് നബിﷺയുടെ ഈ പ്രാർത്ഥനയാണ്: "അല്ലാഹുവേ, എന്റെ ഖബറിനെ നീ ആരാധിക്കപ്പെടുന്ന ഒരു വിഗ്രഹമാക്കരുതേ."
​ഖബറുകളുടെ കാര്യത്തിലുള്ള അതിരുകവിച്ചിലിൽ പെട്ടതാണ് അവയെ മസ്ജിദുകളാക്കി മാറ്റുക എന്നത്. ﷺ പറഞ്ഞു: "തങ്ങളുടെ പ്രവാചകന്മാരുടെ ഖബറുകളെ മസ്ജിദുകളാക്കിയ ജനതയുടെ മേൽ അല്ലാഹുവിന്റെ കോപം കഠിനമായിരിക്കുന്നു." അതായത് പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഖബറുകൾക്കരികിൽ വെച്ച് നിസ്കരിക്കുക എന്നത്.
​اَلْفَائِدَةُ الثَّانِيَةُ: أَنَّ اللهَ سُبْحَانَهُ صَانَ قَبْرَ رَسُولِهِ ﷺ، وَأَجَابَ دُعَاءَهُ، فَحُفِظَ مِنَ الْغُلُوِّ فِيهِ، وَأُحِيطَ بِالْجُدْرَانِ الَّتِي تَمْنَعُ الْوُصُولَ إِلَيْهِ، بَلْ تَمْنَعُ رُؤْيَتَهُ وَالْوُصُولَ إِلَيْهِ، كُلُّ ذَلِكَ مِنْ أَجْلِ مَنْعِ الْغُلُوِّ فِي قَبْرِهِ ﷺ.
​രണ്ടാമത്തെ പാഠം: അല്ലാഹു സുബ്ഹാനഹു വതആല തന്റെ റസൂലിന്റെ ﷺ ഖബറിനെ സംരക്ഷിക്കുകയും അദ്ദേഹത്തിന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുകയും ചെയ്തു. അങ്ങനെ ഖബറിനെ സംബന്ധിച്ച അതിരുകവിച്ചിലിൽ നിന്ന് അത് സംരക്ഷിക്കപ്പെട്ടു. ഖബറിലേക്ക് എത്തുന്നതിനെയും അത് കാണുന്നതിനെയും തടയുന്ന ചുവരുകളാൽ അത് ചുറ്റപ്പെട്ടു. ഇതെല്ലാം ﷺ തങ്ങളുടെ ഖബറിന്റെ കാര്യത്തിൽ അതിരുകവിച്ചിൽ ഉണ്ടാകുന്നത് തടയാൻ വേണ്ടിയാണ്.
​اَلْفَائِدَةُ الثَّالِثَةُ: فِيهِ أَنَّ الْعُكُوفَ عَلَى قُبُورِ الصَّالِحِينَ يُصَيِّرُهَا أَوْثَانًا تُعْبَدُ مِنْ دُونِ اللهِ، كَمَا حَصَلَ لِقَبْرِ اللَّاتِّ، فَإِنَّهُ صَارَ وَثَنًا بِسَبَبِ الْعُكُوفِ عِنْدَهُ بَعْدَ مَوْتِهِ، كَمَا أَنَّ الشِّرْكَ حَصَلَ فِي قَوْمِ نُوحٍ بِسَبَبِ الْغُلُوِّ فِي الصَّالِحِينَ، فَسِيَاسَةُ إِبْلِيسَ - لَعَنَهُ اللهُ - وَاحِدَةٌ مَعَ الْأَوَّلِينَ وَالْآخِرِينَ، يَأْتِي النَّاسَ مِنْ بَابِ الْغُلُوِّ فِي الصَّالِحِينَ.
​മൂന്നാമത്തെ പാഠം: സജ്ജനങ്ങളുടെ ഖബറുകൾക്കരികിൽ ഭജനമിരിക്കുന്നത് (അവിടെ തങ്ങുന്നത്) അവയെ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളാക്കി മാറ്റും. 'ലാത്ത'യുടെ ഖബറിന് സംഭവിച്ചത് പോലെയാണത്. ലാത്തയുടെ മരണശേഷം ഖബറിനടുത്ത് ഭജനമിരുന്നത് കാരണമാണ് അതൊരു വിഗ്രഹമായി മാറിയത്. നൂഹ് നബിയുടെ ജനതയിൽ ശിർക്ക് സംഭവിച്ചതും സജ്ജനങ്ങളുടെ കാര്യത്തിലുള്ള അതിരുകവിച്ചിൽ കാരണമായിരുന്നു. ശപിക്കപ്പെട്ട ഇബ്ലീസിന്റെ തന്ത്രം മുൻഗാമികളിലും പിൻഗാമികളിലും ഒന്നുതന്നെയാണ്; സജ്ജനങ്ങളോടുള്ള അതിരുകവിഞ്ഞ സ്നേഹത്തിലൂടെയാണ് അവൻ ജനങ്ങളെ പിഴപ്പിക്കാൻ വരുന്നത്.
​اَلْفَائِدَةُ الرَّابِعَةُ: فِيهِ الرَّدُّ عَلَى مَنْ زَعَمَ أَنَّ الْبِنَاءَ عَلَى قُبُورِ الصَّالِحِينَ مِنْ مَحَبَّةِ الصَّالِحِينَ، وَيَقُولُونَ: أَنْتُمْ لَا تَبْنُونَ عَلَى قُبُورِ الصَّالِحِينَ لِأَنَّكُمْ تَبْغَضُونَ الصَّالِحِينَ. فَفِي هَذَا الْحَدِيثِ وَهَذِهِ الْآيَةِ رَدٌّ عَلَيْهِمْ وَأَنَّ الْبِنَاءَ عَلَى قُبُورِهِمْ وَالْغُلُوَّ فِيهَا لَيْسَ مِنْ مَحَبَّتِهِمْ، وَإِنَّمَا هُوَ مِنِ اتِّخَاذِهِمْ أَوْثَانًا تُعْبَدُ مِنْ دُونِ اللهِ.
​നാലാമത്തെ പാഠം: സജ്ജനങ്ങളുടെ ഖബറുകൾ കെട്ടിപ്പൊക്കുന്നത് അവരോടുള്ള സ്നേഹത്തിന്റെ ഭാഗമാണെന്ന് വാദിക്കുന്നവർക്കുള്ള മറുപടി ഇതിലുണ്ട്. "നിങ്ങൾ സജ്ജനങ്ങളെ വെറുക്കുന്നത് കൊണ്ടാണ് അവരുടെ ഖബറുകൾക്ക് മുകളിൽ കെട്ടിടം പണിയാത്തത്" എന്ന് അവർ പറയാറുണ്ട്. ഈ ഹദീസിലും വചനത്തിലും അവർക്കുള്ള മറുപടിയുണ്ട്. ഖബറുകൾ കെട്ടിപ്പൊക്കുന്നതും അതിൽ അതിരുകവിയുന്നതും അവരോടുള്ള സ്നേഹമല്ല, മറിച്ച് അവരെ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളാക്കി മാറ്റലാണ്.
​اَلْفَائِدَةُ الْخَامِسَةُ: فِي الْحَدِيثِ دَلِيلٌ عَلَى تَحْرِيمِ زِيَارَةِ النِّسَاءِ لِلْقُبُورِ، وَهُوَ مُخَصِّصٌ لِقَوْلِهِ ﷺ: "كُنْتُ نَهَيْتُكُمْ عَنْ زِيَارَةِ الْقُبُورِ فَزُورُوهَا"، فَالرَّسُولُ ﷺ فِي أَوَّلِ الْأَمْرِ مَنَعَ مِنْ زِيَارَةِ الْقُبُورِ مُطْلَقًا لِلرِّجَالِ وَالنِّسَاءِ، لِأَنَّهُمْ كَانُوا حَدِيثِي عَهْدٍ بِالشِّرْكِ وَبِالْجَاهِلِيَّةِ، فَمَنَعَهُمْ مِنْ زِيَارَةِ الْقُبُورِ خَشْيَةَ أَنْ يَتَرَسَّبَ فِيهِمْ شَيْءٌ مِنْ أُمُورِ الْجَاهِلِيَّةِ عِنْدَ الْقُبُورِ، فَلَمَّا اسْتَقَرَّ التَّوْحِيدُ فِي قُلُوبِهِمْ، وَعَرَفُوا التَّوْحِيدَ، أَذِنَ لِلرِّجَالِ فِي زِيَارَةِ الْقُبُورِ خَاصَّةً، وَمَنَعَ النِّسَاءَ، لِأَنَّ الْمَحْذُورَ بَاقٍ فِي حَقِّهِنَّ.
​അഞ്ചാമത്തെ പാഠം: സ്ത്രീകൾ ഖബർ സന്ദർശിക്കുന്നത് നിഷിദ്ധമാണെന്നതിന് ഈ ഹദീസിൽ തെളിവുണ്ട്. "ഞാൻ നിങ്ങളെ ഖബർ സന്ദർശനത്തിൽ നിന്ന് വിലക്കിയിരുന്നു, എന്നാൽ ഇനി നിങ്ങൾ സന്ദർശിച്ചു കൊള്ളുക" എന്ന പൊതുവായ അനുവാദത്തിന് ഇത് ഒരു പ്രത്യേക നിയമം (മഖസ്സിസ്) നൽകുന്നു. ഇസ്‌ലാമിന്റെ ആദ്യകാലത്ത് പുരുഷന്മാർക്കും സ്ത്രീകൾക്കും ഖബർ സന്ദർശനം റസൂൽ ﷺ പൂർണ്ണമായും വിലക്കിയിരുന്നു. അവർ ശിർക്കിൽ നിന്നും ജാഹിലിയ്യത്തിൽ നിന്നും പുതുതായി വന്നവരായതിനാൽ, ഖബറുകൾക്കരികിൽ വെച്ച് ജാഹിലിയ്യത്തിന്റെ വല്ല കാര്യങ്ങളും അവരിൽ അവശേഷിക്കുമോ എന്ന് ഭയപ്പെട്ടതായിരുന്നു കാരണം. എന്നാൽ തൗഹീദ് അവരുടെ ഹൃദയങ്ങളിൽ സുസ്ഥിരമാവുകയും അവർ അത് മനസ്സിലാക്കുകയും ചെയ്തപ്പോൾ, പുരുഷന്മാർക്ക് മാത്രം ഖബർ സന്ദർശിക്കാൻ അനുവാദം നൽകുകയും സ്ത്രീകളെ വിലക്കുകയും ചെയ്തു. കാരണം സ്ത്രീകളുടെ കാര്യത്തിൽ ആ അപകടസാധ്യത (അമിതമായ വിലാപവും മറ്റും) നിലനിൽക്കുന്നുണ്ട് (സ്ത്രീകൾക്ക് സോപാധികം ഖബർ സിയാറത്ത് ആവാം എന്ന വീക്ഷണവുമുണ്ട് എന്ന് നാം മനസ്സിലാക്കിയല്ലോ).
​اَلْفَائِدَةُ السَّادِسَةُ: فِي الْحَدِيثِ دَلِيلٌ عَلَى تَحْرِيمِ إِضَاءَةِ الْمَقَابِرِ بِالْأَنْوَارِ، بِأَيِّ وَسِيلَةٍ، سَوَاءٌ كَانَ بِالسُّرُجِ، أَوْ كَانَ بِالْكَهْرَبَاءِ، أَوْ غَيْرِ ذَلِكَ، كُلُّ أَنْوَاعِ الْإِضَاءَةِ عَلَى حَسَبِ الْأَزْمِنَةِ مَمْنُوعَةٌ، وَالْوَاجِبُ أَنْ تَكُونَ الْقُبُورُ خَالِيَةً مِنَ الْإِضَاءَةِ، لِأَنَّ الْإِضَاءَةَ وَسِيلَةٌ إِلَى اتِّخَاذِهَا أَوْثَانًا، وَالرَّسُولُ ﷺ لَعَنَ مَنْ فَعَلَ ذَلِكَ، لِأَنَّهُ وَسِيلَةٌ إِلَى الشِّرْكِ.
​ആറാമത്തെ പാഠം: ഖബറിടങ്ങൾ വിളക്കുകൾ വെച്ച് പ്രകാശിപ്പിക്കുന്നത് നിഷിദ്ധമാണെന്നതിന് ഹദീസിൽ തെളിവുണ്ട്- അത് തിരികളായാലും ഇലക്ട്രിക് ലൈറ്റുകളായാലും മറ്റെന്തായാലും ശരി. കാലത്തിനനുസരിച്ചുള്ള എല്ലാത്തരം വിളക്ക് തെളിക്കലുകളും നിരോധിക്കപ്പെട്ടതാണ്. ഖബറുകൾ പ്രകാശരഹിതമായിരിക്കുക എന്നതാണ് നിർബന്ധം. കാരണം, ഖബറുകൾ പ്രകാശിപ്പിക്കുന്നത് അവയെ വിഗ്രഹങ്ങളാക്കി മാറ്റുന്നതിലേക്കുള്ള വഴിയാണ്. അത് ചെയ്യുന്നവരെ റസൂൽ ﷺ ശപിച്ചിട്ടുണ്ട്. കാരണം അത് ശിർക്കിലേക്കുള്ള മാർഗ്ഗമാണ്.

​രാത്രിയിൽ മയ്യിത്ത് മറവ് ചെയ്യാൻ വെളിച്ചം ആവശ്യമുണ്ടെങ്കിൽ കൂടെ ഒരു വിളക്ക് കൊണ്ടുപോയാൽ മതി. നബി ﷺ യും സ്വഹാബത്തും രാത്രി മറവ് ചെയ്തപ്പോൾ അപ്രകാരമാണ് ചെയ്തിരുന്നത്

​وَفِي هَذِهِ النُّصُوصِ فَوَائِدُ عَظِيمَةٌ: