Thursday, 18 June 2026

കിതാബുത്തൗഹീദ് (مع اعانة المستفيد - بَابُ (٢١): مَا جَاءَ فِي حِمَايَةِ الْمُصْطَفَى ﷺ جَنَابَ التَّوْحِيدِ وَسَدِّهِ كُلَّ طَرِيقٍ يُوصِلُ إِلَى الشِّرْك

കിതാബുത്തൗഹീദ് 
(مع اعانة المستفيد)
തൗഹീദിന്റെ അതിരുകളെ മുസ്ത്വഫാ ﷺ സംരക്ഷിച്ചതിനെക്കുറിച്ചും, ശിർക്കിലേക്ക് എത്തിക്കുന്ന എല്ലാ വഴികളും അവിടുന്ന് അടച്ചുകളഞ്ഞതിനെക്കുറിച്ചുമുള്ള അധ്യായം
*بَابُ (٢١): مَا جَاءَ فِي حِمَايَةِ الْمُصْطَفَى ﷺ جَنَابَ التَّوْحِيدِ وَسَدِّهِ كُلَّ طَرِيقٍ يُوصِلُ إِلَى الشِّرْكِ*
കിതാബുത്തൗഹീദ്:
https://shamela.ws/book/11318/60#p1
ശറഹ് കിതാബ്
(من اعانة المستفيد)
https://shamela.ws/book/8565/305#p1
മുൻ ദർസുകൾ :
https://www.youtube.com/playlist?list=PLf1c4fdPOOYDcJ9gzmNTENu_IJY6w4fcx
കിതാബുത്തൗഹീദിൽ നിന്ന് :
​وَقَوْلُ اللهِ تَعَالَى: {لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَؤُوفٌ رَحِيمٌ * فَإِنْ تَوَلَّوْا فَقُلْ حَسْبِيَ اللَّهُ لَا إِلَهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ} [سُورَةُ التَّوْبَةِ، الآيَاتُ: ١٢٨-١٢٩]
​അല്ലാഹു തആലായുടെ വചനം: "{തീർച്ചയായും നിങ്ങൾക്ക് നിങ്ങളിൽ നിന്ന് തന്നെയുള്ള ഒരു റസൂൽ വന്നിരിക്കുന്നു. നിങ്ങൾ കഷ്ടപ്പെടുന്നത് അവിടുത്തേക്ക് ദുസ്സഹമാണ്. നിങ്ങളുടെ കാര്യത്തിൽ അങ്ങേയറ്റം  ആകാംക്ഷയുള്ളവനും സത്യവിശ്വാസികളോട് കനിവുള്ളവനും കരുണയുള്ളവനുമാണ് അവിടുന്ന്. ഇനി അവർ പിന്തിരിഞ്ഞു കളയുകയാണെങ്കിൽ (ജനങ്ങൾ തൗഹീദ് സ്വീകരിക്കാതെ) താങ്കൾ പറയുക: 'എനിക്ക് അല്ലാഹു മതി, അവനല്ലാതെ യാതൊരു ഇലാഹുമില്ല. അവന്റെ മേൽ ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നു, അവൻ മഹത്തായ അർശിന്റെ റബ്ബുമാകുന്നു.}" [സൂറത്തുއްതൗബ: 128-129]
​عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ ﷺ: «لَا تَجْعَلُوا بُيُوتَكُمْ قُبُورًا، وَلَا تَجْعَلُوا قَبْرِي عِيدًا، وَصَلُّوا عَلَيَّ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ» رَوَاهُ أَبُو دَاوُدَ بِإِسْنَادٍ حَسَنٍ، وَرُوَاتُهُ ثِقَاتٌ.
​അബൂഹുറൈറ റളിയല്ലാഹു അൻഹുവിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകളാക്കരുത് (നിസ്‌ക്കാരമില്ലാത്ത വീടുകളാക്കരുത്). എന്റെ ഖബറിനെ നിങ്ങൾ ഒരു  ആഘോഷസ്ഥലമോ ആവർത്തിച്ചു സന്ദർശിക്കുന്ന ഇടമോ ആക്കരുത്. നിങ്ങൾ എന്റെ മേൽ സ്വലാത്ത് ചൊല്ലുക, തീർച്ചയായും നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് ലഭിക്കുന്നതാണ്." (അബൂദാവൂദ് ഹസനായ പരമ്പരയോടെ നിവേദനം ചെയ്തത്, ഇതിന്റെ നിവേദകർ വിശ്വസ്തരാണ്).
​وَعَنْ عَلِيِّ بْنِ الْحُسَيْنِ: أَنَّهُ رَأَى رَجُلًا يَجِيءُ إِلَى فُرْجَةٍ كَانَتْ عِنْدَ قَبْرِ النَّبِيِّ ﷺ فَيَدْخُلُ فِيهَا فَيَدْعُو، فَنَهَاهُ، وَقَالَ: أَلَا أُحَدِّثُكُمْ حَدِيثًا سَمِعْتُهُ مِنْ أَبِي عَنْ جَدِّي عَنْ رَسُولِ اللهِ ﷺ قَالَ: «لَا تَتَّخِذُوا قَبْرِي عِيدًا، وَلَا بُيُوتَكُمْ قُبُورًا، وَصَلُّوا عَلَيَّ، فَإِنَّ تَسْلِيمَكُمْ يَبْلُغُنِي أَيْنَمَا كُنْتُمْ» رَوَاهُ فِي الْمُخْتَارَةِ.
​അലി ഇബ്നുൽ ഹുസൈൻ (സൈനുൽ ആബിദീൻ) റളിയല്ലാഹു അൻഹുവിൽ നിന്ന് നിവേദനം: നബി ﷺ യുടെ ഖബറിനടുത്തുള്ള ഒരു വിടവിലേക്ക് വരികയും, അതിലൂടെ പ്രവേശിച്ച് പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരാളെ അദ്ദേഹം കാണുകയുണ്ടായി. അപ്പോൾ അദ്ദേഹം ആ മനുഷ്യനെ അതിൽ നിന്ന് വിലക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: "എന്റെ പിതാവ് എന്റെ വല്യുപ്പയിൽ നിന്നും അദ്ദേഹം അല്ലാഹുവിന്റെ റസൂൽ ﷺ യിൽ നിന്നും കേട്ടതായി എനിക്ക് നിവേദനം ചെയ്തു കിട്ടിയ ഒരു നബിവചനം ഞാൻ താങ്കൾക്ക്  പറഞ്ഞുതരട്ടെയോ❓ [അതിപ്രകാരമാണ്] നബി ﷺ പറഞ്ഞു: "നിങ്ങൾ എന്റെ ഖബറിനെ ഒരു ആഘോഷ കേന്ദ്രമാക്കരുത് (നിരവധി തവണ ആവർത്തിച്ചാവർത്തിച്ച് സന്ദർശിക്കുന്ന ഇടമാക്കരുത്). നിങ്ങളുടെ വീടുകളെ ഖബറുകളാക്കുകയുമരുത്. നിങ്ങൾ എന്റെ മേൽ സ്വലാത്ത് ചൊല്ലുക, തീർച്ചയായും നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സലാം  എനിക്ക് ലഭിക്കുന്നതാണ്." (അൽ-മുഖ്താറയിൽ ഇത് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു).
​فِيهِ مَسَائِلُ:
​ഇതിൽ താഴെ പറയുന്ന കാര്യങ്ങളുണ്ട് (പാഠങ്ങളുണ്ട്):
​الْأُولَى: تَفْسِيرُ آيَةِ بَرَاءَةَ.
​ഒന്നാമത്തേത്: സൂറത്തു ബറാഅത്തിലെ (തൗബയിലെ) ആയത്തിന്റെ വിശദീകരണം.
​الثَّانِيَةُ: إِبْعَادُهُ أُمَّتَهُ عَنْ هَذَا الْحِمَى غَايَةَ الْبُعْدِ.
​രണ്ടാമത്തേത്: ഈയൊരു അതിർവരമ്പിൽ (ശിർക്കിന്റെ പരിസരങ്ങളിൽ) നിന്ന് ഉമ്മത്തിനെ അവിടുന്ന് അങ്ങേയറ്റം അകറ്റിനിർത്തി എന്നത്.
​الثَّالِثَةُ: ذِكْرُ حِرْصِهِ عَلَيْنَا وَرَأْفَتِهِ وَرَحْمَتِهِ.
​മൂന്നാമത്തേത്: നമ്മളോടുള്ള അവിടുത്തെ ആകാംക്ഷയെയും കനിവിനെയും കാരുണ്യത്തെയും കുറിച്ച് പരാമർശിച്ചത്.
​الرَّابِعَةُ: نَهْيُهُ عَنْ زِيَارَةِ قَبْرِهِ عَلَى وَجْهٍ مَخْصُوصٍ، *مَعَ أَنَّ زِيَارَتَهُ مِنْ أَفْضَلِ الْأَعْمَالِ*.
​നാലാമത്തേത്: *അവിടുത്തെ ഖബർ സന്ദർശിക്കുന്നത് ഏറ്റവും ഉത്തമമായ പുണ്യകർമ്മങ്ങളിൽ പെട്ടതാണെന്നിരിക്കെത്തന്നെ*, ഒരു പ്രത്യേക രീതിയിലുള്ള (ആഘോഷ സമാനമോ നിരവധി തവണ ആവർത്തിച്ചാവർത്തിച്ചോ ഉള്ള) സന്ദർശനത്തെ അവിടുന്ന് വിലക്കിയത്.
​الْخَامِسَةُ: نَهْيُهُ عَنِ الْإِكْثَارِ مِنَ الزِّيَارَةِ.
​അഞ്ചാമത്തേത്: ആവർത്തിച്ചുള്ള (അതിരുകവിഞ്ഞ) ഖബ്ർ സന്ദർശനത്തെ അവിടുന്ന് വിലക്കിയത്.
​السَّادِسَةُ: حَثُّهُ عَلَى النَّافِلَةِ فِي الْبَيْتِ.
​ആറാമത്തേത്: വീടുകളിൽ വെച്ച് സുന്നത്ത് നമസ്കാരങ്ങൾ നിർവ്വഹിക്കാൻ അവിടുന്ന് പ്രോത്സാഹിപ്പിച്ചത്.
​السَّابِعَةُ: أَنَّهُ مُتَقَرِّرٌ عِنْدَهُمْ أَنَّهُ لَا يُصَلَّى فِي الْمَقْبُرَةِ.
​ഏഴാമത്തേത്: ഖബറിസ്ഥാനിൽ വെച്ച് നമസ്കരിക്കാൻ പാടില്ല എന്നത് സ്വഹാബത്തിനിടയിൽ സുസമ്മതമായ കാര്യമായിരുന്നു എന്നത് [ ജനാസ ഒഴികെ ]
​الثَّامِنَةُ: تَعْلِيلُهُ ذَلِكَ بِأَنَّ صَلَاةَ الرَّجُلِ وَسَلَامَهُ عَلَيْهِ يَبْلُغُهُ وَإِنْ بَعُدَ، فَلَا حَاجَةَ إِلَى مَا يَتَوَهَّمُهُ مَنْ أَرَادَ الْقُرْبَ.
​എട്ടാമത്തേത്: ഒരാളുടെ സ്വലാത്തും സലാമും എത്ര അകലെയാണെങ്കിലും അവിടുത്തേക്ക് ലഭിക്കുമെന്ന കാരണം വ്യക്തമാക്കിയത്. അതിനാൽ തന്നെ ഖബറിനോട് അടുക്കാൻ ആഗ്രഹിക്കുന്നവൻ വെച്ചുപുലർത്തുന്ന തെറ്റിദ്ധാരണകൾക്ക് അവിടെ യാതൊരു സ്ഥാനവുമില്ല.
​التَّاسِعَةُ: كَوْنُهُ ﷺ فِي الْبَرْزَخِ تُعْرَضُ أَعْمَالُ أُمَّتِهِ فِي الصَّلَاةِ وَالسَّلَامِ عَلَيْهِ.
​ഒമ്പതാമത്തേത്:  ഉമ്മത്ത് ചൊല്ലുന്ന സ്വലാത്തും സലാമും ബർസഖീ ജീവിതത്തിലുള്ള അവിടുത്തേക്ക് എടുത്തു കാണിക്കപ്പെടും എന്നത്.

ശറഹിൽ നിന്ന് :
هُذَا الْبَابُ عَقَدَهُ الشَّيْخُ رَحِمَهُ اللهُ فِي بَيَانِ حِمَايَةِ الْمُصْطَفَى ﷺ لِجَنَابِ التَّوْحِيدِ، وَالأَبْوَابُ الَّتِي قَبْلَهُ - أَيْضاً - هِيَ فِي حِمَايَةِ التَّوْحِيدِ، لَكِنَّ الأَبْوَابَ الَّتِي قَبْلَهُ عَامَّةٌ، وَمَا فِي هَذَا الْبَابِ أُمُورٌ خَاصَّةٌ، وَإِلاَّ كُلُّ الأَبْوَابِ السَّابِقَةِ: الْغُلُوُّ فِي الصَّالِحِينَ، وَبِنَاءُ الْمَسَاجِدِ عَلَى الْقُبُورِ، وَالْغُلُوُّ فِي الْقُبُورِ، كُلُّ هَذَا مِنَ الْوَسَائِلِ الْمُفْضِيَةِ إِلَى الشِّرْكِ، وَقَدْ نَهَى النَّبِيُّ ﷺ عَنْهَا سَدًّا لِلطَّرِيقِ الْمُوَصِّلِ إِلَى الشِّرْكِ، وَهَذِهِ الأَبْوَابُ كُلُّهَا فِي مَوْضُوعٍ وَاحِدٍ.
​ശൈഖ് (റഹിമഹുല്ലാഹ്) ഈ അധ്യായം നിശ്ചയിച്ചിട്ടുള്ളത്, മുസ്തഫ ﷺ തൗഹീദിന്റെ അതിരുകളെ കാത്തുസംരക്ഷിച്ചതിനെ കുറിച്ച് വിവരിക്കാനാണ്. ഇതിന് മുമ്പുള്ള അധ്യായങ്ങളും തൗഹീദ് സംരക്ഷിക്കുന്നതിനെക്കുറിച്ച് തന്നെയാണ് സംസാരിക്കുന്നത്. എങ്കിലും, മുമ്പുള്ള അധ്യായങ്ങൾ പൊതുവായ കാര്യങ്ങളായിരുന്നു; എന്നാൽ ഈ അധ്യായത്തിൽ ഉള്ളത് പ്രത്യേകമായ കാര്യങ്ങളാണ്. അതല്ലെങ്കിൽ, മുൻകാല അധ്യായങ്ങളിൽ പറഞ്ഞ കാര്യങ്ങളെല്ലാം - അതായത്  സജ്ജനങ്ങളുടെ കാര്യത്തിൽ അതിരുകവിയൽ, ഖബറുകൾക്ക് മുകളിൽ മസ്ജിദുകൾ നിർമ്മിക്കൽ, ഖബറുകളുടെ കാര്യത്തിൽ അതിരുകവിയൽ - ഇവയെല്ലാം ശിർക്കിലേക്ക് എത്തിക്കുന്ന വഴികളിൽ പെട്ടതാണ്. ശിർക്കിലേക്ക് എത്തിക്കുന്ന വഴി അടച്ചുകളയുന്നതിനായി നബി ﷺ ഇവയെല്ലാം വിലക്കിയിട്ടുണ്ട്. ഈ അധ്യായങ്ങളെല്ലാം ഒരേ വിഷയത്തിൽ ഉള്ളവ തന്നെയാണ്.
​وَلَا تَعْجَبُوا مِنْ كَوْنِ الشَّيْخِ كَرَّرَ هَذِهِ الأَبْوَابَ وَاحِداً بَعْدَ وَاحِدٍ، لِأَنَّ هَذِهِ الْمَسْأَلَةَ عَظِيمَةٌ، فَالشِّرْكُ إِنَّمَا حَصَلَ فِي هَذِهِ الأُمَّةِ بِسَبَبِ الْفِتْنَةِ فِي الْقُبُورِ وَالْغُلُوِّ فِيهَا، وَبِسَبَبِ الْغُلُوِّ فِي الصَّالِحِينَ، وَالْغُلُوِّ فِي الرَّسُولِ ﷺ، فَالشِّرْكُ إِنَّمَا حَصَلَ فِي هَذِهِ الأُمَّةِ بِسَبَبِ هَذِهِ الأُمُورِ، مُنْذُ أَنْ بُنِيَتِ الْمَسَاجِدُ عَلَى الْقُبُورِ، وَمُنْذُ أَنْ ظَهَرَ التَّصَوُّفُ فِي هَذِهِ الأُمَّةِ، وَالشِّرْكُ يَكْثُرُ وَيَتَعَاظَمُ فِي هَذِهِ الأُمَّةِ، إِلَّا مَنْ رَحِمَ اللهُ عَزَّ وَجَلَّ، فَالأَمْرُ خَطِيرٌ جِدًّا، وَلِذَلِكَ كَرَّرَ الشَّيْخُ رَحِمَهُ اللهُ فِي هَذَا الْمَوْضُوعِ، وَأَبْدَى وَأَعَادَ، لِأَنَّهُ هُوَ الْمَرَضُ الَّذِي أَصَابَ الأُمَّةَ مِنْ أَجْلِ أَنْ يُنَبِّهَ الْعُلَمَاءَ، وَيُنَبِّهَ الْمُسْلِمِينَ عَلَى هَذَا الْخَطَرِ الشَّدِيدِ لِيَقُومُوا بِعِلَاجِهِ، وَالدَّعْوَةِ إِلَى التَّوْحِيدِ، وَنَفْيِ الشِّرْكِ مِنْ هَذِهِ الأُمَّةِ، وَإِلاَّ إِنْ سَكَتَ الْعُلَمَاءُ عَنْ هَذَا الأَمْرِ فَإِنَّهُ يَتَعَاظَمُ، وَبِالتَّالِي فِي النِّهَايَةِ يَكْثُرُ الْجَهْلُ، وَتُعْتَبَرُ هَذِهِ الأُمُورُ مِنَ الدِّينِ، وَيُعْتَبَرُ مَنْ نَهَى عَنْهَا مِنَ الْخَارِجِينَ عَنِ الدِّينِ كَمَا حَصَلَ الآنَ؛ أَنَّ مَنْ يُنْكِرُ هَذِهِ الأُمُورَ، وَيُنَبِّهُ النَّاسَ إِلَى خَطَرِهَا، وَيَدْعُو إِلَى التَّوْحِيدِ يَرْمُونَهُ بِأَنَّهُ مُتَشَدِّدٌ، وَأَنَّهُ خَارِجٌ عَنِ الأُمَّةِ، لِأَنَّ الأُمَّةَ عِنْدَهُمْ هُمْ عُبَّادُ الْقُبُورِ، وَمَنْ أَنْكَرَ عِبَادَةَ الْقُبُورِ صَارَ خَارِجاً عَنِ الأُمَّةِ، وَهَذَا مِنْ قَلْبِ الْحَقَائِقِ -وَالْعِيَاذُ بِاللهِ-، فَالدِّينُ الَّذِي جَاءَتْ بِهِ الرُّسُلُ هُوَ إِخْلَاصُ الْعِبَادَةِ للهِ عَزَّ وَجَلَّ، هَذَا هُوَ الدِّينُ.
​ശൈഖ് ഈ അധ്യായങ്ങൾ ഒന്നൊന്നായി ആവർത്തിച്ചു കൊണ്ടുവന്നതിൽ നിങ്ങൾ അത്ഭുതപ്പെടേണ്ടതില്ല. കാരണം, ഇത് വളരെ ഗൗരവമേറിയ ഒരു വിഷയമാണ്. ഖബറുകൾ മൂലമുള്ള പരീക്ഷണങ്ങളും അതിലവർ കാണിക്കുന്ന അതിരുകടക്കലും കാരണമാണ് ഈ ഉമ്മത്തിൽ ശിർക്ക് സംഭവിച്ചത്. അതുപോലെ സജ്ജനങ്ങളുടെ കാര്യത്തിലും റസൂൽ ﷺ യുടെ കാര്യത്തിലുമുള്ള അതിരുകടക്കൽ കാരണവുമാണത്. ഖബറുകൾക്ക് മുകളിൽ മസ്ജിദുകൾ പണിയപ്പെടാൻ തുടങ്ങിയത് മുതലും, ഈ ഉമ്മത്തിൽ തസവ്വുഫ് (പിഴച്ച സൂഫിസം) പ്രത്യക്ഷപ്പെട്ടത് മുതലുമാണ് ഈ കാര്യങ്ങൾ കാരണം ഉമ്മത്തിൽ ശിർക്ക് സംഭവിച്ചത്. അല്ലാഹു (അസ്സ വ ജല്ല) കാരുണ്യം ചെയ്തവരൊഴികെ, മറ്റുള്ളവരിലൊക്കെ ശിർക്ക് വർദ്ധിക്കുകയും വലുതാവുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. അതിനാൽ ഈ കാര്യം അങ്ങേയറ്റം അപകടകരമാണ്. അതുകൊണ്ടാണ് ശൈഖ് (റഹിമഹുല്ലാഹ്) ഈ വിഷയത്തിൽ കാര്യങ്ങൾ ആവർത്തിച്ചു പറയുകയും വീണ്ടും വീണ്ടും വിശദീകരിക്കുകയും ചെയ്തത്. കാരണം, പണ്ഡിതന്മാരെയും മുസ്ലിംകളെയും ഈ വലിയ അപകടത്തെക്കുറിച്ച് ബോധവാന്മാരാക്കാനും, അവർ അതിന് പരിഹാരം കാണാനും, തൗഹീദിലേക്ക് ക്ഷണിക്കാനും, ഈ ഉമ്മത്തിൽ നിന്ന് ശിർക്കിനെ ഇല്ലാതാക്കാനും വേണ്ടി, ഉമ്മത്തിനെ ബാധിച്ച രോഗം ഇതാണെന്ന് അദ്ദേഹം ഉണർത്തുകയായിരുന്നു. അതല്ലെങ്കിൽ, പണ്ഡിതന്മാർ ഈ കാര്യത്തിൽ മൗനം പാലിച്ചാൽ അത് വലുതാവുകയും, ഒടുവിൽ അജ്ഞത വർദ്ധിക്കുകയും ചെയ്യും. അങ്ങനെ ഈ കാര്യങ്ങൾ ദീനിന്റെ ഭാഗമായി കരുതപ്പെടുകയും, ഇതിനെ വിലക്കുന്നവർ ദീനിൽ നിന്ന് പുറത്തുപോയവരായി മുദ്രകുത്തപ്പെടുകയും ചെയ്യും; ഇപ്പോൾ സംഭവിച്ചതുപോലെ! ഈ കാര്യങ്ങളെ എതിർക്കുകയും അതിന്റെ അപകടത്തെക്കുറിച്ച് ജനങ്ങളെ ഉണർത്തുകയും തൗഹീദിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നവനെ ആളുകൾ തീവ്രവാദിയെന്നും ഉമ്മത്തിന് പുറത്തുപോയവനെന്നും ആക്ഷേപിക്കുന്നു. കാരണം, അവരുടെ അടുക്കൽ 'ഉമ്മത്ത്' എന്നാൽ ഖബർ ആരാധകരാണ്. അപ്പോൾ ഖബറാരാധനയെ എതിർക്കുന്നവൻ ഉമ്മത്തിന് പുറത്തായവനായി മാറുന്നു. ഇത് യാഥാർത്ഥ്യങ്ങളെ തലകീഴായി മറിക്കലാണ് - അല്ലാഹുവിൽ അഭയം! റസൂലുകൾ കൊണ്ടുവന്ന ദീൻ എന്നത് ഇബാദത്ത് അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കലാണ്. അതാണ് യഥാർത്ഥ ദീൻ.
​أَمَّا عِبَادَةُ الْقُبُورِ فَهِيَ دِينُ أَبِي جَهْلٍ وَأَبِي لَهَبٍ وَدِينُ الْمُشْرِكِينَ، لَيْسَتْ فِي دِينِ الرُّسُلِ- عَلَيْهِمُ الصَّلَاةُ وَالسَّلَامُ-، وَلَكِنْ إِذَا ظَهَرَ الْجَهْلُ، وَظَهَرَ اتِّبَاعُ الْهَوَى حَصَلَ فِي الأُمَّةِ مَا حَصَلَ مِنْ جَعْلِ هَذِهِ الأُمُورِ الشِّرْكِيَّةِ مِنَ الدِّينِ، وَجَعْلِ التَّوْحِيدِ هُوَ الْخُرُوجَ عَنِ الدِّينِ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ.
​എന്നാൽ ഖബറാരാധന എന്നത് അബൂജഹലിന്റെയും അബൂലഹബിന്റെയും മുശ്രിക്കുകളുടെയും ദീനാണ്. അത് റസൂലുകളുടെ - അവർക്ക് അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാകട്ടെ - ദീനിലുള്ളതല്ല. പക്ഷേ, അജ്ഞത വെളിപ്പെടുകയും മനോയിച്ഛകളെ പിന്തുടരൽ വർദ്ധിക്കുകയും ചെയ്തപ്പോൾ, ഈ ശിർക്കൻ കാര്യങ്ങളെ ദീനിന്റെ ഭാഗമാക്കുകയും തൗഹീദിനെ ദീനിൽ നിന്നുള്ള പുറത്തുപോകലായി മാറ്റുകയും ചെയ്യുന്ന അവസ്ഥ ഈ ഉമ്മത്തിൽ സംഭവിച്ചു. അല്ലാഹുവെക്കൂടാതെ യാതൊരു ശക്തിയും ശേഷിയുമില്ല.
​قَوْلُهُ: "بَابُ مَا جَاءَ فِي حِمَايَةِ الْمُصْطَفَى" الْمُصْطَفَى مَعْنَاهُ: الْمُخْتَارُ، مِنَ الصَّفْوَةِ، أَصْلُهُ: مُصْتَفَى بِالتَّاءِ، ثُمَّ أُبْدِلَتِ التَّاءُ طَاءً، فَصَارَ مُصْطَفَى: {اللهُ يَصْطَفِي مِنَ الْمَلَائِكَةِ رُسُلًا وَمِنَ النَّاسِ} يَعْنِي: يَخْتَارُ، {وَإِنَّهُمْ عِنْدَنَا لَمِنَ الْمُصْطَفَيْنَ الْأَخْيَارِ (٤٧)}، أَيْ: الْمُخْتَارِينَ، وَمِنْهُمْ: نَبِيُّنَا مُحَمَّدٌ ﷺ، بَلْ هُوَ خَيْرُهُمْ وَأَفْضَلُهُمْ، فَهُوَ الْمُصْطَفَى ﷺ، اخْتَارَهُ اللهُ لِلرِّسَالَةِ، وَالْقِيَامِ بِدَعْوَتِهِ عَلَى فَتْرَةٍ مِنَ الرُّسُلِ، وَهُوَ خَاتَمُ النَّبِيِّينَ ﷺ.
​അദ്ദേഹത്തിന്റെ വാചകം: "ബാബു മാ ജാഅ ഫീ ഹിമായതിൽ മുസ്ത്വഫ" - 'മുസ്ത്വഫ' എന്നതിന്റെ അർത്ഥം തെരഞ്ഞെടുക്കപ്പെട്ടവൻ (അൽ-മുഖ്താർ) എന്നാണ്. 'സ്വഫ്‌വഃ' (വിശിഷ്ടമായത്) എന്നതിൽ നിന്നാണത് വന്നത്. അതിന്റെ  അടിസ്ഥാന രൂപം താഅ് (ت) ചേർത്തുള്ള 'മുസ്ത്വഫാ' എന്നായിരുന്നു, പിന്നീട് 'താഅ്' എന്നത് 'ത്വാഅ്' (ط) ആയി മാറ്റപ്പെട്ടു, അങ്ങനെ അത് 'മുസ്ത്വഫ' എന്നായി.
 {اللهُ يَصْطَفِي مِنَ الْمَلَائِكَةِ رُسُلًا وَمِنَ النَّاسِ}
 {അല്ലാഹു മലക്കുകളിൽ നിന്നും മനുഷ്യരിൽ നിന്നും ദൂതന്മാരെ തെരഞ്ഞെടുക്കുന്നു} അതായത് തെരഞ്ഞെടുക്കുന്നു എന്ന് അർത്ഥം.
{وَإِنَّهُمْ عِنْدَنَا لَمِنَ الْمُصْطَفَيْنَ الْأَخْيَارِ
 {തീർച്ചയായും അവർ നമ്മുടെ അടുക്കൽ തെരഞ്ഞെടുക്കപ്പെട്ട ഉത്തമന്മാരിൽ പെട്ടവരാകുന്നു}, അതായത് തെരഞ്ഞെടുക്കപ്പെട്ടവർ.

ആ തിരഞ്ഞെടുക്കപ്പെട്ടവരിൽ പെട്ടയാളാണ് നമ്മുടെ നബി മുഹമ്മദ് ﷺ; തന്നെയുമല്ല അവിടുന്ന് അവരിൽ ഏറ്റവും ഉത്തമരും ശ്രേഷ്ഠരുമാണ്. അപ്പോൾ അവിടുന്ന് മുസ്ത്വഫാﷺ ആകുന്നു. റസൂലുകളുടെ വരവ് നിലച്ചിരുന്ന ഒരു കാലഘട്ടത്തിൽ അവിടുത്തെ ദൂത് എത്തിക്കാനും ദഅ്‌വത്ത് നിർവ്വഹിക്കാനുമായി അല്ലാഹു അവിടുത്തെ തെരഞ്ഞെടുത്തു. അവിടുന്ന് പ്രവാചകന്മാരുടെ മുദ്രയുമാണ് (അവസാനത്തെ പ്രവാചകനാണ്) ﷺ.
​وَقَوْلُهُ: "جَنَابَ التَّوْحِيدِ" الْجَنَابُ هُوَ: الْجَانِبُ، فَالْجَنَابُ وَالْجَانِبُ بِمَعْنًى وَاحِدٍ، أَيْ: حِمَايَتُهُ ﷺ حُدُودَ التَّوْحِيدِ مِنْ أَنْ يَدْخُلَ عَلَيْهِ الشِّرْكُ بِسَبَبِ وَسَائِلِ الشِّرْكِ وَالتَّسَاهُلِ فِيهَا، فَالرَّسُولُ ﷺ حَمَى حُدُودَ التَّوْحِيدِ حِمَايَةً بَلِيغَةً، بِحَيْثُ أَنَّهُ نَهَى عَنْ كُلِّ سَبَبٍ أَوْ وَسِيلَةٍ تُوَصِّلُ إِلَى الشِّرْكِ، وَلَوْ كَانَتْ هَذِهِ الْوَسِيلَةُ فِي أَصْلِهَا مَشْرُوعَةً كَالصَّلَاةِ، فَإِذَا فُعِلَتْ عِنْدَ الْقُبُورِ، فَهُوَ وَسِيلَةٌ إِلَى الشِّرْكِ، وَلَوْ حَسُنَتْ نِيَّةُ فَاعِلِهَا، فَالنِّيَّةُ لَا تُبَرِّرُ وَلَا تُزَكِّي الْعَمَلَ إِذَا كَانَ يُؤَدِّي إِلَى مَحْذُورٍ، وَالدُّعَاءُ مَشْرُوعٌ، وَلَكِنْ إِذَا دُعِيَ عِنْدَ الْقَبْرِ، فَهَذَا مَمْنُوعٌ، لِأَنَّهُ وَسِيلَةٌ إِلَى الشِّرْكِ بِهَذَا الْقَبْرِ، هَذَا سَدُّ الْوَسَائِلِ.
​അദ്ദേഹത്തിന്റെ വാചകം: "ജനാബത്-തൗഹീദ്" - 'ജനാബ്' എന്നാൽ 'ജാനിബ്' (വശം/അതിര്) എന്നാണ്. അപ്പോൾ ജനാബും ജാനിബും ഒരേ അർത്ഥത്തിലാണ്. അതായത്: ശിർക്കിലേക്ക് നയിക്കുന്ന മാർഗ്ഗങ്ങളും അതിൽ കാണിക്കുന്ന അലംഭാവവും കാരണം തൗഹീദിലേക്ക് ശിർക്ക് കടന്നുകൂടാതിരിക്കാൻ തൗഹീദിന്റെ അതിരുകളെ നബി ﷺ സംരക്ഷിച്ചു എന്നത്. റസൂൽ ﷺ തൗഹീദിന്റെ അതിരുകളെ ശക്തമായ രീതിയിൽ സംരക്ഷിച്ചിട്ടുണ്ട്. ശിർക്കിലേക്ക് എത്തിക്കുന്ന എല്ലാ കാരണങ്ങളെയും മാർഗ്ഗങ്ങളെയും അവിടുന്ന് വിലക്കുകയുണ്ടായി. ആ മാർഗ്ഗം അതിന്റെ അടിസ്ഥാനത്തിൽ നിസ്കാരം പോലെ ശറഅ് ചെയ്യപ്പെട്ടതാണെങ്കിൽ പോലും. അത് ഖബറുകൾക്ക് അടുത്ത് വെച്ചാണ് ചെയ്യുന്നതെങ്കിൽ അത് ശിർക്കിലേക്കുള്ള മാർഗ്ഗമായി മാറുന്നു. അത് ചെയ്യുന്നവന്റെ നിയ്യത്ത് (ഉദ്ദേശ്യം) നല്ലതാണെങ്കിൽ പോലും! കാരണം, ഒരു പ്രവർത്തനം വിലക്കപ്പെട്ട കാര്യത്തിലേക്ക് നയിക്കുന്നതാണെങ്കിൽ നിയ്യത്ത് ആ പ്രവർത്തനത്തെ ന്യായീകരിക്കുകയോ ശരിവെക്കുകയോ ഇല്ല. പ്രാർത്ഥന (ദുആ) എന്നത് ശറആക്കപ്പെട്ടതാണ്. എന്നാൽ അത് ഖബറിനടുത്ത് വെച്ചാകുമ്പോൾ ( ഖബ്റാളിക്ക് വേണ്ടിയുള്ള പ്രാർഥനയല്ല ഉദ്ദേശ്യം ) അത് തടയപ്പെട്ടതാകുന്നു. കാരണം അത് ആ ഖബറിലുള്ളവരുടെ വിഷയത്തിൽ ശിർക്ക് ചെയ്യാൻ കാരണമാകുന്ന ഒന്നാണ്. ഇതാണ് 'സദ്ദുൽ വസാഇൽ' (തിന്മയിലേക്കുള്ള വഴികൾ അടക്കൽ).
​فَالرَّسُولُ نَهَى عَنِ الصَّلَاةِ عِنْدَ الْقُبُورِ، وَنَهَى عَنِ الدُّعَاءِ عِنْدَ الْقُبُورِ، وَنَهَى عَنِ الْبِنَاءِ عَلَى الْقُبُورِ، وَنَهَى عَنِ الْعُكُوفِ عِنْدَ الْقُبُورِ، وَاتِّخَاذِ الْقُبُورِ عِيداً، إِلَى غَيْرِ ذَلِكَ، كُلُّ هَذَا مِنَ الْوَسَائِلِ الَّتِي تُفْضِي إِلَى الشِّرْكِ، وَهِيَ لَيْسَتْ شِرْكاً فِي نَفْسِهَا، بَلْ قَدْ تَكُونُ مَشْرُوعَةً فِي الأَصْلِ، وَلَكِنَّهَا تُؤَدِّي إِلَى الشِّرْكِ بِاللهِ عَزَّ وَجَلَّ، وَلِذَلِكَ مَنَعَهَا ﷺ.
​അതിനാൽ റസൂൽ ഖബറുകൾക്ക് അടുത്ത് വെച്ച് നിസ്കരിക്കുന്നതും (ജനാസ നിസ്‌കാരം ഒഴികെ ) ഖബറുകൾക്ക് അടുത്ത് വെച്ച് പ്രാർത്ഥിക്കുന്നതും ( മയ്യിത്തിന് വേണ്ടിയുള്ള പ്രാർഥന ഒഴികെ ) ഖബറുകൾക്ക് മുകളിൽ കെട്ടിടം പണിയുന്നതും, ഖബറുകൾക്ക് അടുത്ത് ഭജനമിരിക്കുന്നതും (ഇഅ്തികാഫ് ഇരിക്കൽ), ഖബറുകളെ ആഘോഷ കേന്ദ്രമാക്കുന്നതുമെല്ലാം വിലക്കിയിട്ടുണ്ട്; ഇതുപോലെയുള്ള മറ്റ് കാര്യങ്ങളും. ഇവയെല്ലാം ശിർക്കിലേക്ക് എത്തിക്കുന്ന മാർഗ്ഗങ്ങളിൽ പെട്ടതാണ്. അവ സ്വയം ശിർക്കല്ല, ചിലപ്പോൾ അടിസ്ഥാനപരമായി അനുവദിക്കപ്പെട്ടതുമാകാം, എന്നാൽ അവ അല്ലാഹുവിൽ ശിർക്ക് ചെയ്യുന്നതിലേക്ക് നയിക്കുന്നു. അതുകൊണ്ടാണ് നബി ﷺ അവ വിലക്കിയത്.
قَالَ: "وَقَوْلُ اللهِ تَعَالَى: {لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ} وَتَمَامُ الآيَةِ: {حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَؤُوفٌ رَحِيمٌ} ، هَذِهِ الآيَةُ فِي خِتَامِ سُورَةِ التَّوْبَةِ."
​അദ്ദേഹം (ശൈഖ് മുഹമ്മദു ബ്നു അബ്ദിൽ വഹ്ഹാബ് റഹിമഹുല്ലാഹ് ) പറഞ്ഞു: "അല്ലാഹു തആലായുടെ ഈ വചനം:
{لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ}
 {തീർച്ചയായും നിങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഭാരമായി തോന്നുന്ന, നിങ്ങളിൽ നിന്ന് തന്നെയുള്ള ഒരു ദൂതൻ നിങ്ങളിലേക്ക് വന്നിരിക്കുന്നു.} സൂക്തത്തിന്റെ ബാക്കി ഭാഗം:
{حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَؤُوفٌ رَحِيمٌ}
 {നിങ്ങളുടെ കാര്യത്തിൽ അത്യധികം താല്പര്യമുള്ളവനും, സത്യവിശ്വാസികളോട് ദയാലുവും കാരുണ്യവാനുമായ ഒരു ദൂതൻ} ഈ സൂക്തം സൂറത്തുത്തൗബയുടെ അവസാനത്തിലാണ് ഉള്ളത്."
​قَوْلُهُ تَعَالَى: " {لَقَدْ جَاءَكُمْ} " اللاَّمُ لَامُ الْقَسَمِ، تَدُلُّ عَلَى قَسَمٍ مُقَدَّرٍ، تَقْدِيرُهُ: وَاللهِ لَقَدْ جَاءَكُمْ، وَ(قَدْ) حَرْفُ تَحْقِيقٍ. وَالْخِطَابُ لِلْعَرَبِ خَاصَّةً، وَهُوَ لِلنَّاسِ عَامَّةً أَيْضاً، لَكِنْ لِلْعَرَبِ خَاصَّةً لِأَنَّ الرَّسُولَ عَرَبِيٌّ، بُعِثَ بِلِسَانِهِمْ، فَالْمِنَّةُ عَلَيْهِمْ بِهِ أَعْظَمُ.
​അല്ലാഹു തആലായുടെ വചനം:
لَقَدْ جَاءَكُمْ
 " {തീർച്ചയായും നിങ്ങളിലേക്ക് വന്നിരിക്കുന്നു} " എന്നതിലെ 'ലാം' (اللام) സത്യം ചെയ്യുന്നതിനായുള്ളതാണ് (لام القسم). അത് അവിടെ സങ്കല്പിക്കപ്പെട്ടിരിക്കുന്ന ഒരു സത്യപ്രതിജ്ഞയെ സൂചിപ്പിക്കുന്നു. അതായത്: "അല്ലാഹുവിനെത്തന്നെയാണെ സത്യം, തീർച്ചയായും നിങ്ങളിലേക്ക് വന്നിരിക്കുന്നു" എന്നാണ് അതിന്റെ അർത്ഥം. 'ഖദ്' (قد) എന്നത് ഒരു കാര്യം ഉറപ്പിച്ചു പറയുന്നതിനുള്ള അക്ഷരമാണ്. ഈ അഭിസംബോധന പ്രത്യേകമായി അറബികളോടാണെങ്കിലും പൊതുവായി മുഴുവൻ മനുഷ്യരോടുമാണ്. എങ്കിലും അറബികൾക്ക് ഇത് പ്രത്യേകമായി വരാൻ കാരണം റസൂൽ ഒരു അറബിയായതുകൊണ്ടും അവരുടെ ഭാഷയിലാണ് നിയോഗിക്കപ്പെട്ടതുകൊണ്ടുമാണ്. അതിനാൽ അവരോടുള്ള ഈ അനുഗ്രഹം കൂടുതൽ മഹത്തരമാണ്.
​" {لَقَدْ جَاءَكُمْ} " أَيُّهَا الْمُسْلِمُونَ عُمُوماً وَالْعَرَبُ خُصُوصاً
​" {തീർച്ചയായും നിങ്ങളിലേക്ക് വന്നിരിക്കുന്നു} " അതായത്: പൊതുവായി മുസ്ലിംകളേ, പ്രത്യേകമായി അറബികളേ.
​" {رَسُولٌ} " الرَّسُولُ هُوَ: مَنْ أُوحِيَ إِلَيْهِ بِشَرْعٍ وَأُمِرَ بِتَبْلِيغِهِ.
​" {ഒരു ദൂതൻ (റസൂൽ)} " റസൂൽ എന്നാൽ: ഏതൊരാളാണോ ഒരു ശരീഅത്ത്  വഹ്‌യായി (ദിവ്യസന്ദേശമായി) നൽകപ്പെടുകയും, അത് ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കാൻ കൽപ്പിക്കപ്പെടുകയും ചെയ്തിട്ടുള്ളത്, അങ്ങനെയുള്ള ആളാണ്.
​وَأَمَّا النَّبِيُّ فَهُوَ: مَنْ أُوحِيَ إِلَيْهِ بِشَرْعٍ وَلَمْ يُؤْمَرْ بِتَبْلِيغِهِ.
​എന്നാൽ നബി എന്നാൽ, ഏതൊരാളാണോ ഒരു ശരീഅത്ത് വഹ്‌യായി നൽകപ്പെടുകയും, എന്നാൽ അത് ജനങ്ങളിലേക്ക് എത്തിച്ചുകൊടുക്കാൻ പ്രത്യേകം കൽപ്പിക്കപ്പെടാതിരിക്കുകയും ചെയ്തിട്ടുള്ളത്, അങ്ങനെയുള്ള ആളാണ്.
​هَذَا التَّعْرِيفُ الْمَشْهُورُ عِنْدَ أَهْلِ الْعِلْمِ، وَيَذْكُرُهُ الْمُفَسِّرُونَ عِنْدَ قَوْلِهِ تَعَالَى: {وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ وَلا نَبِيٍّ إِلَّا إِذَا تَمَنَّى أَلْقَى الشَّيْطَانُ فِي أُمْنِيَّتِهِ} ، مِنْ سُورَةِ الْحَجِّ، يَذْكُرُونَ هُنَاكَ تَعْرِيفَ الرَّسُولِ وَتَعْرِيفَ النَّبِيِّ، وَالْفَرْقَ بَيْنَهُمَا، وَذَكَرَهُ شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ فِي كُتُبِهِ، وَأَشْهَرُهَا كِتَابُهُ: "النُّبُوَّاتُ": "الرَّسُولُ مَنْ أُوحِيَ إِلَيْهِ بِشَرْعٍ، بِخِلَافِ النَّبِيِّ فَإِنَّ النَّبِيَّ يُبْعَثُ بِشَرِيعَةِ مَنْ قَبْلَهُ، كَأَنْبِيَاءِ بَنِي إِسْرَائِيلَ، يُبْعَثُونَ بِالدَّعْوَةِ إِلَى التَّوْرَاةِ الَّتِي نَزَلَتْ عَلَى مُوسَى عَلَيْهِ السَّلَامُ".
​പണ്ഡിതൻമാർക്കിടയിൽ പ്രസിദ്ധമായ നിർവ്വചനമാണിത്. സൂറത്തുൽ ഹജ്ജിലെ,
 {وَمَآ أَرۡسَلۡنَا مِن قَبۡلِكَ مِن رَّسُولٍ وَلَا نَبِىٍّ إِلَّآ إِذَا تَمَنَّىٰٓ أَلۡقَى ٱلشَّيۡطَٰنُ فِىٓ أُمۡنِيَّتِهِۦ فَيَنسَخُ ٱللَّهُ مَا يُلۡقِى ٱلشَّيۡطَٰنُ}
"താങ്കൾക്ക് മുമ്പ് ഒരു  റസൂലിനെയാകട്ടെ , നബിയെയാകട്ടെ ,നാം അയക്കുകയുണ്ടായിട്ടില്ല, അദ്ദേഹം നമ്മുടെ  ലക്ഷ്യങ്ങൾ ഓതിക്കൊടുത്താൽ ആ  ഓതിക്കൊടുക്കുന്നതിൽ പിശാച്  ദുർബോധനങ്ങൾ ഇട്ടുകളയാതെ.  എന്നാൽ പിശാച് അതിൽ ഇട്ടു കളയുന്നതിനെ അല്ലാഹു  ദുർബ്ബലപ്പെടുത്തിക്കളയുന്നു"
എന്ന അല്ലാഹുവിന്റെ വചനത്തിന് വ്യാഖ്യാനം നൽകുമ്പോൾ മുഫസ്സിറുകൾ  ഇത് പരാമർശിക്കാറുണ്ട്. അവിടെ അവർ റസൂലിന്റെയും നബിയുടെയും നിർവ്വചനവും അവർ തമ്മിലുള്ള വ്യത്യാസവും വിശദീകരിക്കുന്നു. ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ(റ) തന്റെ ഗ്രന്ഥങ്ങളിൽ ഇത് പരാമർശിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രസിദ്ധമായത് അദ്ദേഹത്തിന്റെ "അന്നുബുവ്വാത്" എന്ന ഗ്രന്ഥമാണ്. അതിൽ അദ്ദേഹം പറയുന്നു: "റസൂൽ എന്നാൽ ഒരു ശരീഅത്ത് വഹ്‌യായി നൽകപ്പെട്ടയാളാണ്. എന്നാൽ നബി അതിൽ നിന്ന് വ്യത്യസ്തനാണ്; നബി നിയോഗിക്കപ്പെടുന്നത് തനിക്ക് മുമ്പുള്ളവരുടെ ശരീഅത്തുമായാണ്. ബനൂ ഇസ്രായീലിലെ (അധികം ) നബിമാരെയും പോലെ _ മൂസാ അലൈഹിസ്സലാമിന് അവതരിപ്പിക്കപ്പെട്ട തൗറാത്തെന്ന പ്രമാണത്തിലേക്ക് ക്ഷണിക്കാനാണ് അവർ നിയോഗിക്കപ്പെട്ടത്."
​وَقَدْ يُوحَى إِلَى النَّبِيِّ وَحْيٌ خَاصٌّ فِي بَعْضِ الْقَضَايَا، لَكِنَّ الْغَالِبَ أَنَّهُ يُبْعَثُ بِشَرِيعَةٍ سَابِقَةٍ، كَأَنْبِيَاءِ بَنِي إِسْرَائِيلَ، أَمَّا الرَّسُولُ فَإِنَّهُ يُبْعَثُ بِشَرِيعَةٍ مُسْتَقِلَّةٍ.
​ചില പ്രത്യേക കാര്യങ്ങളിൽ നബിക്ക് പ്രത്യേകമായ വഹ്‌യ് ലഭിച്ചേക്കാം. എങ്കിലും ഭൂരിഭാഗം സമയത്തും മുൻകഴിഞ്ഞ ശരീഅത്തുമായാണ് അദ്ദേഹം(റസൂൽ അല്ലാത്ത നബി) നിയോഗിക്കപ്പെടുക- ബനൂ ഇസ്രായീൽ മിക്ക നബിമാരെയും പോലെ. എന്നാൽ റസൂൽ ആകട്ടെ, സ്വതന്ത്രമായ ഒരു ശരീഅത്തുമായാണ് നിയോഗിക്കപ്പെടുന്നത്.
​وَالْمُرَادُ بِتَبْلِيغِهِ هُنَا: الْجِهَادُ وَالْإِلْزَامُ، أَيْ: أُمِرَ أَنْ يُلْزِمَ النَّاسَ بِإِتِّبَاعِهِ، وَيُجَاهِدَهُمْ عَلَى ذَلِكَ، خِلَافَ النَّبِيِّ فَإِنَّهُ يُؤْمَرُ بِالتَّبْلِيغِ، بِمَعْنَى: تَعْلِيمِ النَّاسِ شَرْعَ مَنْ قَبْلَهُ وَإِفْتَائِهِمْ فِيهِ. وَهَذَا مَأْمُورٌ بِهِ غَيْرُ الْأَنْبِيَاءِ، حَتَّى الْعُلَمَاءُ.
​ഇവിടെ എത്തിച്ചു കൊടുക്കുക (തബ്ലീഗ്) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്ജിഹാദും നിർബന്ധമാക്കലുമാണ്. അതായത്, ജനങ്ങളെ തന്നെ പിന്തുടരാൻ നിർബന്ധിതരാക്കാനും അതിനായി അവരോട് ജിഹാദ് ചെയ്യാനും അദ്ദേഹം കൽപ്പിക്കപ്പെട്ടിരിക്കുന്നു. എന്നാൽ നബി ഇതിൽ നിന്ന് വ്യത്യസ്തനാണ്; അദ്ദേഹം എത്തിച്ചുകൊടുക്കാൻ കൽപ്പിക്കപ്പെടുന്നത് ജനങ്ങളെ തനിക്ക് മുമ്പുള്ളവരുടെ ശരീഅത്ത് പഠിപ്പിക്കുക, അതിൽ അവർക്ക് ഫത്‌വ നൽകുക എന്ന അർത്ഥത്തിലാണ്. ഇത് നബിമാരല്ലാത്തവരോടും എന്തിനേറെ പണ്ഡിതന്മാരോടും കൽപ്പിക്കപ്പെട്ടിട്ടുള്ള കാര്യമാണ്.
​فَالتَّبْلِيغُ الَّذِي مَعْنَاهُ التَّعْلِيمُ وَالْإِفْتَاءُ، وَبَيَانُ الْحَلَالِ وَالْحَرَامِ وَالْحَقِّ مِنَ الْبَاطِلِ، هَذَا مَأْمُورٌ بِهِ كُلُّ مَنْ عِنْدَهُ عِلْمٌ، إِنَّمَا الْمُرَادُ بِالتَّبْلِيغِ هُنَا: التَّبْلِيغُ الْخَاصُّ الَّذِي هُوَ الْإِلْزَامُ، وَالْجِهَادُ عَلَى ذَلِكَ. وَالنَّبِيُّ أَيْضاً يُجَاهِدُ. لَكِنْ يُجَاهِدُ عَلَى شَرْعِ مَنْ قَبْلَهُ.
​പഠിപ്പിക്കുക, ഫത്‌വ നൽകുക, ഹലാലും ഹറാമും വേർതിരിക്കുക, സത്യവും അസത്യവും വ്യക്തമാക്കി കൊടുക്കുക എന്ന അർത്ഥത്തിലുള്ള തബ്ലീഗ് (എത്തിച്ചുകൊടുക്കൽ)  അറിവുള്ള ഏതൊരാളോടും കൽപ്പിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഇവിടെ തബ്ലീഗ് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രത്യേകമായ തബ്ലീഗ് ആണ്, അതായത് നിർബന്ധമാക്കലും അതിന്മേലുള്ള ജിഹാദുമാണ്. നബിയും ജിഹാദ് ചെയ്യും, എന്നാൽ അദ്ദേഹം ജിഹാദ് ചെയ്യുന്നത് തനിക്ക് മുമ്പുള്ളവരുടെ ശരീഅത്തിന് വേണ്ടിയാണ്.
​" {مِنْ أَنْفُسِكُمْ} " أَيْ: مِنْ جِنْسِكُمْ مِنَ الْعَرَبِ، تَعْرِفُونَ لِسَانَهُ، وَيُخَاطِبُكُمْ بِمَا تَعْرِفُونَ، كَمَا قَالَ تَعَالَى: {وَمَا أَرْسَلْنَا مِنْ رَسُولٍ إِلَّا بِلِسَانِ قَوْمِهِ لِيُبَيِّنَ لَهُمْ} .....

مِنْ أَنْفُسِكُمْ
​" {നിങ്ങളിൽ 
നിന്ന് തന്നെയുള്ള} " അതായത്, അറബികളായ നിങ്ങളുടെ കൂട്ടത്തിൽ നിന്ന് തന്നെയുള്ളവൻ. അദ്ദേഹത്തിന്റെ ഭാഷ നിങ്ങൾക്ക് അറിയാം, നിങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിലാണ് അദ്ദേഹം നിങ്ങളോട് സംസാരിക്കുന്നത്. അല്ലാഹു തആലാ പറഞ്ഞതുപോലെ,
{وَمَا أَرْسَلْنَا مِنْ رَسُولٍ إِلَّا بِلِسَانِ قَوْمِهِ لِيُبَيِّنَ لَهُمْ}
{ഒരു റസൂലിനെയും തന്റെ ജനതയ്ക്ക് കാര്യങ്ങൾ വ്യക്തമാക്കി കൊടുക്കുന്നതിനായി അവരുടെ ഭാഷയിലല്ലാതെ നാം അയച്ചിട്ടില്ല.} 
​" {عَزِيزٌ عَلَيْهِ} " أَيْ: شَاقٌّ.

عَزِيزٌ عَلَيْهِ
​" {അദ്ദേഹത്തിന് ഭാരമായി തോന്നുന്നു} " അതായത്, പ്രയാസകരമായി തോന്നുന്നു.
​" {مَا عَنِتُّمْ} " الْعَنَتُ مَعْنَاهُ: الْعَتَبُ وَالْمَشَقَّةُ، وَمَعْنَاهُ: أَنَّ الرَّسُولَ ﷺ يَشُقُّ عَلَيْهِ مَا يَشُقُّ عَلَى أُمَّتِهِ، وَكَانَ يُحِبُّ لَهُمُ التَّسْهِيلَ دَائِماً، وَلِهَذَا كَانَ ﷺ يُحِبُّ أَنْ يَأْتِيَ بَعْضَ الْأَعْمَالِ وَلَكِنَّهُ يَتْرُكُهَا رَحْمَةً بِأُمَّتِهِ خَشْيَةَ أَنْ يَشُقَّ عَلَيْهِمْ، وَمِنْ ذَلِكَ: صَلَاةُ التَّرَاوِيحِ، فَإِنَّهُ صَلَّاهَا بِأَصْحَابِهِ لَيَالِيَ مِنْ رَمَضَانَ، ثُمَّ تَخَلَّفَ عَنْهُمْ فِي اللَّيْلَةِ الثَّالِثَةِ أَوِ الرَّابِعَةِ، فَلَمَّا صَلَّى الْفَجْرَ، بَيَّنَ لَهُمْ ﷺ أَنَّهُ لَمْ يَتَخَلَّفْ عَنْهُمْ إِلَّا خَوْفَ أَنْ تُفْرَضَ عَلَيْهِمْ صَلَاةُ التَّرَاوِيحِ، ثُمَّ يَعْجِزُوا عَنْهَا، هَذَا مِنْ رَحْمَتِهِ وَشَفَقَتِهِ بِأُمَّتِهِ.

مَا عَنِتُّمْ
​" {നിങ്ങൾ ബുദ്ധിമുട്ടുന്നത്} " 'الْعَنَتُ' എന്നാൽ പ്രയാസവും ബുദ്ധിമുട്ടുമാണ്. അതിന്റെ അർത്ഥം: തന്റെ ഉമ്മത്തിന് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങൾ റസൂൽ ﷺ തങ്ങൾക്കും ഏറെ പ്രയാസകരമായി തോന്നുന്നു എന്നാണ്. അദ്ദേഹം എപ്പോഴും അവർക്ക് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുക്കാൻ ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് ചില കർമ്മങ്ങൾ ചെയ്യാൻ ആഗ്രഹിച്ചിരുന്നിട്ടും തന്റെ ഉമ്മത്തിന് അത് ഭാരമാകുമോ എന്ന് ഭയന്ന് കാരുണ്യം കാരണം റസൂൽ ﷺ അത് ഉപേക്ഷിച്ചിരുന്നത്. റമദാനിലെ ഏതാനും രാത്രികളിൽ സ്വഹാബികളോടൊപ്പം തറാവീഹ് നമസ്കരിക്കുകയും, പിന്നീട് മൂന്നാമത്തെയോ നാലാമത്തെയോ രാത്രിയിൽ അവരിൽ നിന്ന് മാറിനിൽക്കുകയും ചെയ്തത് ഇതിന് ഉദാഹരണമാണ്.  തറാവീഹ് നമസ്കാരം അവരുടെ മേൽ നിർബന്ധമാക്കപ്പെടുമോ എന്നും പിന്നീട് അവർക്കത് നിർവ്വഹിക്കാൻ കഴിയാതെ വരുമോ എന്നും ഭയന്നതുകൊണ്ട് മാത്രമാണ് അവിടുന്ന് മാറിനിന്നതെന്ന് സുബ്ഹ് നമസ്കരിച്ച ശേഷം,
റസൂൽ ﷺ അവർക്ക് വ്യക്തമാക്കി കൊടുത്തു. ഇത് അവിടുത്തെ ഉമ്മത്തിനോടുള്ള അവിടുത്തെ കാരുണ്യവും ദയയുമാണ് കാണിക്കുന്നത്.
​وَقَالَ ﷺ: "لَوْلَا أَنْ أَشُقَّ عَلَى أُمَّتِي لَأَمَرْتُهُمْ بِالسِّوَاكِ عِنْدَ كُلِّ صَلَاةٍ"، فَلَمْ يَمْنَعْهُ مِنْ ذَلِكَ إِلَّا خَوْفُ الْمَشَقَّةِ عَلَى أُمَّتِهِ، وَكَانَ يُحِبُّ تَأْخِيرَ صَلَاةِ الْعِشَاءِ إِلَى ثُلُثِ اللَّيْلِ، وَلَكِنَّهُ خَشِيَ الْمَشَقَّةَ عَلَى أُمَّتِهِ عَلَيْهِ الصَّلَاةُ وَالسَّلَامُ.
​റസൂൽ ﷺ പറഞ്ഞു: "എന്റെ ഉമ്മത്തിന് പ്രയാസകരമാകുമായിരുന്നില്ലെങ്കിൽ എല്ലാ നമസ്കാര സമയത്തും മിസ്‌വാക്ക് ചെയ്യാൻ ഞാൻ അവരോട് കൽപ്പിക്കുമായിരുന്നു." തന്റെ ഉമ്മത്തിന് ബുദ്ധിമുട്ടാകുമെന്ന ഭയം മാത്രമാണ് അദ്ദേഹത്തെ അതിൽ നിന്ന് വിലക്കിയത്. ഇശാഉ നമസ്കാരം രാത്രിയുടെ മൂന്നിലൊന്നിലേക്ക് പിന്തിപ്പിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു, എങ്കിലും അവിടുത്തെ ഉമ്മത്തിന് പ്രയാസമാകുമെന്ന് അദ്ദേഹം ഭയപ്പെട്ടു, അദ്ദേഹത്തിന്മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാകട്ടെ.
​وَهَكَذَا كُلُّ أَوَامِرِهِ، يُرَاعِي فِيهَا التَّوْسِيعَ عَلَى الْأُمَّةِ، وَعَدَمَ الْمَشَقَّةِ، لَا يُحِبُّ لَهُمُ الْمَشَقَّةَ أَبَداً، وَيُحِبُّ لَهُمْ دَائِماً التَّيْسِيرَ عَلَيْهِمْ، وَلِذَلِكَ جَاءَتْ شَرِيعَتُهُ سَمْحَةً سَهْلَةً، كَمَا قَالَ تَعَالَى: {وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ} ، {مَا يُرِيدُ اللهُ لِيَجْعَلَ عَلَيْكُمْ مِنْ حَرَجٍ وَلَكِنْ يُرِيدُ لِيُطَهِّرَكُمْ} .
​ഇതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ എല്ലാ കല്പനകളും, അതിലെല്ലാം തന്നെ ഉമ്മത്തിന് എളുപ്പമാക്കാനും പ്രയാസങ്ങൾ ഒഴിവാക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
അവർക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് അദ്ദേഹം ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. എപ്പോഴും കാര്യങ്ങൾ എളുപ്പമാക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ശരീഅത്ത് ഉദാരവും ലളിതവുമായി വന്നത്. അല്ലാഹു തആലാ പറഞ്ഞതുപോലെ:
وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ
 {മത കാര്യത്തിൽ യാതൊരു പ്രയാസവും അവൻ നിങ്ങളുടെ മേൽ ചുമത്തിയിട്ടില്ല.
مَا يُرِيدُ اللهُ لِيَجْعَلَ عَلَيْكُمْ مِنْ حَرَجٍ وَلَكِنْ يُرِيدُ لِيُطَهِّرَكُمْ
 {നിങ്ങൾക്ക് യാതൊരു പ്രയാസവും വരുത്തിവെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാൽ നിങ്ങളെ ശുദ്ധീകരിക്കാനാണ് അവൻ ഉദ്ദേശിക്കുന്നത്
​وَلَمَّا ذَكَرَ الْإِفْطَارَ فِي رَمَضَانَ لِلْمُسَافِرِ وَالْمَرِيضِ ذَكَرَ أَنَّهُ شَرَعَ ذَلِكَ مِنْ أَجْلِ التَّسْهِيلِ: {يُرِيدُ اللهُ بِكُمُ الْيُسْرَ وَلا يُرِيدُ بِكُمُ الْعُسْرَ} .
​യാത്രക്കാരനും രോഗിക്കും റമദാനിൽ നോമ്പ് ഒഴിവാക്കാൻ അനുവാദം നൽകിയതിനെക്കുറിച്ച് പരാമർശിച്ചപ്പോൾ, അത് എളുപ്പത്തിന് വേണ്ടിയാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് അല്ലാഹു വ്യക്തമാക്കി:
يُرِيدُ اللهُ بِكُمُ الْيُسْرَ وَلا يُرِيدُ بِكُمُ الْعُسْرَ}
 {അല്ലാഹു നിങ്ങൾക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്, നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല
​هَذَا مِنْ صِفَةِ هَذَا الرَّسُولِ ﷺ أَنَّهُ يُحِبُّ التَّيْسِيرَ لِأُمَّتِهِ، وَيَكْرَهُ الْمَشَقَّةَ عَلَيْهَا.
​അവിടുത്തെ ഉമ്മത്തിന് എളുപ്പമുണ്ടാകാൻ ആഗ്രഹിക്കുകയും അവർക്ക് പ്രയാസപ്പെടുന്നത് വെറുക്കുകയും ചെയ്യുക എന്നത് ഈ റസൂലിന്റെ ﷺ സ്വഭാവ മഹിമയിൽ പെട്ടതാണ്.
​" {بِالْمُؤْمِنِينَ} " وَخَاصَّةً.
​" {സത്യവിശ്വാസികളോട്} " പ്രത്യേകമായും.
​" {رَؤُوفٌ رَحِيمٌ} " الرَّأْفَةُ هِيَ: شِدَّةُ الشَّفَقَةِ، {رَحِيمٌ} يَعْنِي: عَظِيمُ الرَّحْمَةِ بِأُمَّتِهِ ﷺ، أَمَّا بِالْكُفَّارِ فَإِنَّهُ كَانَ شَدِيداً عَلَى الْكُفَّارِ، كَمَا وَصَفَهُ اللهُ تَعَالَى بِذَلِكَ: {مُحَمَّدٌ رَسُولُ اللهِ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ}...........

رَؤُوفٌ رَحِيمٌ
​" {ദയാലുവും കാരുണ്യവാനുമാണ്} " 'റഅ്ഫത്ത്' എന്നാൽ അത്യധികമായ ദയ എന്നാണ് അർത്ഥം. 'റഹീം' എന്നാൽ അവിടുത്തെ ഉമ്മത്തിനോട് വലിയ കാരുണ്യമുള്ളവൻ  എന്നാണ്. എന്നാൽ ശത്രുക്കളായ  സത്യനിഷേധികളോട് അദ്ദേഹം കർക്കശക്കാരനായിരുന്നു. അല്ലാഹു തആലാ അദ്ദേഹത്തെ വിശേഷിപ്പിച്ചത് അപ്രകാരമാണ്: 
مُحَمَّدٌ رَسُولُ اللهِ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ
{മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവർ ശത്രുക്കളായ സത്യനിഷേധികളോട് കർക്കശക്കാരും അവർക്കിടയിൽ പരസ്പരം കാരുണ്യമുള്ളവരുമാകുന്നു.}.........
فَهَذِهِ الآيَةُ الْكَرِيمَةُ مُنَاسَبَةُ إِيرَادِ الشَّيْخِ رَحِمَهُ اللهُ فِي هَذَا الْبَابِ: أَنَّهُ إِذَا كَانَ الرَّسُولُ ﷺ مُتَّصِفاً بِهَذِهِ الصِّفَاتِ الَّتِي هِيَ أَنَّهُ: عَرَبِيٌّ، يَتَكَلَّمُ بِلِسَانِنَا وَنَفْهَمُ لُغَتَهُ، وَأَنَّهُ يَشُقُّ عَلَيْهِ مَا يَشُقُّ عَلَيْنَا، وَأَنَّهُ بِالْمُؤْمِنِينَ رَؤُوفٌ رَحِيمٌ، فَهَلْ يَلِيقُ بِمَنْ هَذِهِ صِفَاتُهُ أَنْ يَتْرُكَ الْأُمَّةَ تَقَعُ فِي الشِّرْكِ الَّذِي يُبْعِدُهَا عَنِ اللهِ، وَيُسَبِّبُ لَهَا دُخُولَ النَّارِ؟، هَلْ يَلِيقُ بِمَنْ هَذِهِ صِفَاتُهُ أَنْ يَتَسَاهَلَ بِأَمْرِ الشِّرْكِ؟، أَوْ أَنْ يَتْرُكَهُ وَلَا يَهْتَمَّ بِالتَّحْذِيرِ مِنْهُ، لِأَنَّ هَذَا هُوَ أَعْظَمُ الْخَطَرِ عَلَى الْأُمَّةِ؟ وَهَذَا هُوَ الَّذِي يَشُقُّ عَلَى الْأُمَّةِ، لِأَنَّهُ يُفْسِدُ عَلَيْهَا حَيَاتَهَا، وَلَا يَجْعَلُ لَهَا مُسْتَقْبَلاً عِنْدَ اللهِ عَزَّ وَجَلَّ، لِأَنَّ الْمُشْرِكَ مُسْتَقْبَلُهُ النَّارُ، لَيْسَ لَهُ مُسْتَقْبَلٌ إِلَّا الْعَذَابُ، فَهَلْ يَلِيقُ بِهَذَا الرَّسُولِ الَّذِي هَذِهِ صِفَاتُهُ أَنْ يَتَسَاهَلَ فِي أَمْرِ الشِّرْكِ؟، لَا، بَلِ اللَّائِقُ بِهِ أَنْ يُبَالِغَ أَشَدَّ الْمُبَالَغَةِ فِي حِمَايَةِ الْأُمَّةِ مِنَ الشِّرْكِ، وَقَدْ فَعَلَ ﷺ، فَقَدْ سَدَّ كُلَّ الطُّرُقِ الْمُوصِلَةِ إِلَى الشِّرْكِ بِالْأَحَادِيثِ الَّتِي مَرَّتْ فِي الْأَبْوَابِ السَّابِقَةِ.
​ഈ ആദരണീയമായ സൂക്തം ശൈഖ് (റഹിമഹുല്ലാഹ്) ഈ അധ്യായത്തിൽ ഉദ്ധരിച്ചതിന്റെ അനുയോജ്യത ഇതാണ്: റസൂൽ ﷺ അറബിയാണ്, നമ്മുടെ ഭാഷയിലാണ് സംസാരിക്കുന്നത്, അദ്ദേഹത്തിന്റെ ഭാഷ നമുക്ക് മനസ്സിലാകുന്നു, നമുക്ക് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങൾ അദ്ദേഹത്തിനും പ്രയാസമുണ്ടാക്കുന്നു, അദ്ദേഹം വിശ്വാസികളോട് ദയാലുവും കാരുണ്യവാനുമാണ് തുടങ്ങിയ വിശേഷണങ്ങളുള്ള ഒരാളാണെങ്കിൽ, ഇങ്ങനെയുള്ള സ്വഭാവങ്ങളുള്ള ഒരാൾക്ക് അവിടുത്തെ ഉമ്മത്തിനെ അല്ലാഹുവിൽ നിന്ന് അകറ്റുന്നതും നരകത്തിൽ പ്രവേശിപ്പിക്കുന്നതുമായ ശിർക്കിൽ  വീഴാൻ വിട്ടേക്കുന്നത് അനുയോജ്യമാണോ❓ഈ സ്വഭാവങ്ങളുള്ള ഒരാൾക്ക് ശിർക്കിന്റെ കാര്യത്തിൽ അനാസ്ഥ കാണിക്കാൻ പറ്റുമോ❓ അല്ലെങ്കിൽ അതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ശ്രദ്ധിക്കാതെ വിട്ടേക്കാൻ കഴിയുമോ❓ കാരണം ഇതാണ് ഉമ്മത്തിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ അപകടം! ഇതാണ് ഉമ്മത്തിന് ഏറ്റവും വലിയ പ്രയാസമുണ്ടാക്കുന്നത്. കാരണം ഇത് അവരുടെ ജീവിതത്തെ നശിപ്പിക്കുകയും അല്ലാഹുവിന്റെ അടുക്കൽ അവർക്ക് യാതൊരു നല്ല ഭാവിയും ഇല്ലാതാക്കുകയും ചെയ്യുന്നു. കാരണം മുശ്‌രിക്കിന്റെ ഭാവി നരകമാണ്. ശിക്ഷയല്ലാതെ അവന് മറ്റൊരു ഭാവിയുമില്ല. അപ്പോൾ ഈ സദ്ഗുണങ്ങളുള്ള റസൂലിന് ശിർക്കിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയുമോ❓ ഒരിക്കലുമില്ല! മറിച്ച്, ഉമ്മത്തിനെ ശിർക്കിൽ നിന്ന് സംരക്ഷിക്കുന്നതിൽ റസൂൽ പരമാവധി ജാഗ്രത പുലർത്തുകയാണ് വേണ്ടത്. റസൂൽ ﷺ അത് ചെയ്യുകയും ചെയ്തിട്ടുണ്ട്. മുൻപത്തെ അധ്യായങ്ങളിൽ കടന്നുപോയ ഹദീസുകളിലൂടെ ശിർക്കിലേക്ക് എത്തിക്കുന്ന എല്ലാ വഴികളും അദ്ദേഹം അടച്ചു കളഞ്ഞിട്ടുണ്ട്.
​هُنَاكَ نَاسٌ الآنَ يَقُولُونَ: لَا تَذْكُرُوا الشِّرْكَ، وَلَا تَذْكُرُوا الْعَقَائِدَ، يَكْفِي التَّسَمِّي بِالْإِسْلَامِ، لِأَنَّ هَذَا يُنَفِّرُ النَّاسَ وَيُفَرِّقُ النَّاسَ، اتْرُكُوا كُلّاً عَلَى عَقِيدَتِهِ، دَعُونَا نَجْتَمِعْ وَلَا تُفَرِّقُونَا.
​ഇപ്പോൾ ചില ആളുകൾ പറയുന്നുണ്ട്: "നിങ്ങൾ ശിർക്കിനെക്കുറിച്ച് പറയരുത്, അഖീദയെക്കുറിച്ച് (വിശ്വാസകാര്യങ്ങൾ) സംസാരിക്കരുത്, ഇസ്‌ലാം എന്ന പേര് മാത്രം മതി. കാരണം ഇത് ജനങ്ങളെ അകറ്റുകയും ഭിന്നിപ്പിക്കുകയും ചെയ്യും. എല്ലാവരെയും അവരുടെ അഖീദയുമായി വിട്ടേക്കുക, നമ്മെ ഐക്യപ്പെടാൻ അനുവദിക്കുക, നമ്മെ ഭിന്നിപ്പിക്കരുത്."
​يَا سُبْحَانَ اللهِ، نَتْرُكُ الشِّرْكَ وَلَا نَتَكَلَّمُ فِي أَمْرِ التَّوْحِيدِ مِنْ أَجْلِ أَنْ نَجْمَعَ النَّاسَ؟!!.
​സുബ്ഹാനല്ലാഹ്! ജനങ്ങളുടെ ഐക്യത്തിന് വേണ്ടി നമ്മൾ ശിർക്കിനെക്കുറിച്ച് പറയാതിരിക്കുകയും തൗഹീദിന്റെ കാര്യത്തിൽ സംസാരിക്കാതിരിക്കുകയും ചെയ്യുകയോ⁉️⁉️
​وَهَذَا الْكَلَامُ بَاطِلٌ مِنْ وُجُوهٍ:
​ഈ വീക്ഷണം പല കാരണങ്ങളാൽ നിരർഥകമാണ്
​أَوَّلاً: لَا يُمْكِنُ اجْتِمَاعُ النَّاسِ إِلَّا عَلَى الْعَقِيدَةِ الصَّحِيحَةِ.
​ഒന്നാമതായി: ശരിയായ അഖീദയുടെ (വിശ്വാസത്തിന്റെ) അടിസ്ഥാനത്തിലല്ലാതെ ജനങ്ങൾ ഒരുമിക്കുക എന്നത് സാധ്യമല്ല.
​ثَانِيّاً: مَا الْفَائِدَةُ مِنَ الِاجْتِمَاعِ عَلَى غَيْرِ عَقِيدَةٍ، هَذَا مَاذَا يُؤَدِّي إِلَيْهِ؟، لَا يُؤَدِّي إِلَى نَتِيجَةٍ أَبَداً.
​രണ്ടാമതായി: ശരിയായ അഖീദയില്ലാതെ ഐക്യപ്പെടുന്നത് കൊണ്ട് എന്താണ് പ്രയോജനം❓ ഇത് എന്തിലേക്കാണ് എത്തിക്കുക❓ ഇത് ഒരിക്കലും ഒരു നല്ല ഫലത്തിലേക്കും എത്തിക്കുകയില്ല.
​فَلَا بُدَّ مِنَ الِاهْتِمَامِ بِالْعَقِيدَةِ، وَلَابُدَّ مِنْ تَخْلِيصِهَا مِنَ الشِّرْكِ، وَلَا بُدَّ مِنْ بَيَانِ التَّوْحِيدِ، حَتَّى يَحْصُلَ الِاجْتِمَاعُ الصَّحِيحُ عَلَى الدِّينِ، لَا يَجْتَمِعُ النَّاسُ إِلَّا عَلَى التَّوْحِيدِ، لَا يُوَحِّدُ النَّاسَ إِلَّا كَلِمَةُ: لَا إِلَهَ إِلَّا اللهُ؛ قَوْلاً وَعَمَلاً وَاعْتِقَاداً.
​അതുകൊണ്ട് അഖീദയ്ക്ക് പ്രാധാന്യം നൽകൽ അനിവാര്യമാണ്. അതിനെ ശിർക്കിൽ നിന്ന് ശുദ്ധീകരിക്കലും തൗഹീദ് വ്യക്തമാക്കി കൊടുക്കലും നിർബന്ധമാണ്, എങ്കിൽ മാത്രമേ ദീനിന്റെ അടിസ്ഥാനത്തിൽ ശരിയായ ഒരുമ ഉണ്ടാകുകയുള്ളൂ. തൗഹീദിന്റെ അടിസ്ഥാനത്തിലല്ലാതെ ജനങ്ങൾ ഒരുമിക്കുകയില്ല. വാക്കിലും പ്രവർത്തിയിലും വിശ്വാസത്തിലും 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന കലിമയല്ലാതെ ജനങ്ങളെ ഒന്നിപ്പിക്കുകയില്ല.
​هَذَا هُوَ الَّذِي جَمَعَ الْعَرَبَ عَلَى عَهْدِ الرَّسُولِ ﷺ، وَجَعَلَهُمْ أُمَّةً وَاحِدَةً، هُوَ الَّذِي يَجْمَعُهُمْ فِي آخِرِ الزَّمَانِ، أَمَّا بِدُونِ ذَلِكَ فَلَا يُمْكِنُ الِاجْتِمَاعُ مَهْمَا حَاوَلْتُمْ، فَلَا تُتْعِبُوا أَنْفُسَكُمْ أَبَداً، وَهَذَا مِنَ الْجَهْلِ أَوْ مِنَ الْمُغَالَطَةِ.
​റസൂലിന്റെ ﷺ കാലത്ത് അറബികളെ ഒരുമിച്ച് കൂട്ടിയതും അവരെ ഒരൊറ്റ ഉമ്മത്താക്കി മാറ്റിയതും ഇതാണ്. അവസാന കാലത്തും ജനങ്ങളെ ഐക്യപ്പടുത്തിയതും ഇതേ കാര്യം തന്നെയാണ്. എന്നാൽ ഇതു കൂടാതെയുള്ള ഐക്യം നിങ്ങൾ എത്ര ശ്രമിച്ചാലും സാധ്യമല്ല. അതിനാൽ നിങ്ങൾ വെറുതെ സ്വയം പ്രയാസപ്പെടേണ്ടതില്ല, ഇത് അജ്ഞതയോ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കലോ മാത്രമാണ്.
​فَالَّتوْحِيدُ لَيْسَ هُوَ الَّذِي يُفَرِّقُ النَّاسَ، بَلِ الْعَكْسُ؛ الَّذِي يُفَرِّقُ النَّاسَ هُوَ الشِّرْكُ، وَالْعَقَائِدُ الْفَاسِدَةُ، وَالْبِدَعُ وَالْمَنْهَجِيَّاتُ هَذِهِ هِيَ الَّتِي تُفَرِّقُ النَّاسَ، أَمَّا التَّوْحِيدُ وَالْإِتِّبَاعُ لِلرَّسُولِ ﷺ فَهَذَا هُوَ الَّذِي يُوَحِّدُ النَّاسَ، كَمَا وَحَّدَهُمْ فِي أَوَّلِ الْأَمْرِ، وَلَا يُصْلِحُ آخِرَ هَذِهِ الْأُمَّةِ إِلَّا مَا أَصْلَحَ أَوَّلَهَا.
​തൗഹീദല്ല ജനങ്ങളെ ഭിന്നിപ്പിക്കുന്നത്, മറിച്ച് അതിന്റെ നേരെ വിപരീതമാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്നത് ശിർക്കും, ദുഷിച്ച അഖീദകളും, ബിദ്അത്തുകളും (അനാചാരങ്ങൾ), തെറ്റായ മൻഹജുകളുമാണ്. എന്നാൽ തൗഹീദും റസൂലിനെ ﷺ പിന്തുടരലുമാണ് ജനങ്ങളെ ഐക്യപ്പെടുത്തുന്നത്- ആദ്യകാലത്ത് അത് അവരെ ഐകഷടുത്തിയത് പോലെ . ഈ ഉമ്മത്തിന്റെ ആദ്യകാലത്തെ ഏത് കാര്യമാണോ നന്നാക്കിയത്, അതുകൊണ്ടല്ലാതെ ഇതിന്റെ അവസാനകാലവും നന്നാകുകയില്ല.
قَوْلُهُ: (عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ ﷺ: «لَا تَجْعَلُوا بُيُوتَكُمْ قُبُوراً» الْحَدِيثَ). ثَلَاثُ كَلِمَاتٍ قَالَهَا ﷺ فِي هَذَا الْحَدِيثِ:
​ശൈഖ് മുഹമ്മദ് ബ്നു അബ്ദിൽ വഹ്ഹാബ് (റ) യുടെ  പ്രസ്താവന: (അബൂഹുറൈറ رضي الله عنه നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകളാക്കരുത്..." എന്ന ഹദീസ്). ഈ ഹദീസിൽ അല്ലാഹുവിന്റെ റസൂൽ ﷺ മൂന്ന് കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്:
​اَلْكَلِمَةُ الْأُولَى: قَوْلُهُ ﷺ: «لَا تَجْعَلُوا بُيُوتَكُمْ قُبُوراً» يَعْنِي: لَا تُعَطِّلُوا الْبُيُوتَ مِنْ ذِكْرِ اللَّهِ، وَمِنْ صَلَاةِ النَّافِلَةِ، وَتِلَاوَةِ الْقُرْآنِ، لِأَنَّهَا إِذَا عُطِّلَتْ صَارَتْ مِثْلَ الْقُبُورِ، لِأَنَّ الْقُبُورَ لَيْسَ فِيهَا عَمَلٌ، خَاوِيَةٌ خَالِيَةٌ، حُفَرٌ مُظْلِمَةٌ، إِلَّا مَنْ نَوَّرَهَا اللَّهُ عَلَيْهِ بِنُورِ الْإِيمَانِ الَّذِي سَبَقَ لَهُمْ فِي الْحَيَاةِ الدُّنْيَا. فَهَذَا فِيهِ الْعِنَايَةُ بِالْبُيُوتِ، بُيُوتِ الْمُسْلِمِينَ، وَأَنْ تُعْمَرَ بِذِكْرِ اللَّهِ، وَبِتِلَاوَةِ الْقُرْآنِ، وَصَلَاةِ النَّافِلَةِ، وَالْإِكْثَارِ مِنْ ذِكْرِ اللَّهِ، بَلْ إِنَّ الرَّسُولَ ﷺ أَمَرَ بِأَنْ تُجْعَلَ النَّوَافِلُ الَّتِي لَا تُشْرَعُ لَهَا الْجَمَاعَةُ كُلُّهَا فِي الْبُيُوتِ، أَمَّا الْفَرَائِضُ فَإِنَّهَا تَكُونُ فِي الْمَسَاجِدِ، وَذَلِكَ لِعِمَارَةِ الْبُيُوتِ، لِأَنَّهَا إِذَا عُمِرَتْ بِذِكْرِ اللَّهِ ابْتَعَدَتْ عَنْهَا الشَّيَاطِينُ، وَنَشَأَ أَهْلُ الْبُيُوتِ مِنَ النِّسَاءِ وَالذُّرِّيَّةِ وَالسَّاكِنِينَ فِيهَا عَلَى طَاعَةِ اللَّهِ، وَصَارَتْ هَذِهِ الْبُيُوتُ مَدَارِسَ خَيْرٍ، يَتَخَرَّجُ مِنْهَا الْمُسْلِمُ الْمُوَحِّدُ.
​ഒന്നാമത്തെ കാര്യം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതാണ്: "നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകളാക്കരുത്." അതായത്, അല്ലാഹുവിനെ ഓർക്കുന്നതിൽ നിന്നും (ദിക്ർ), സുന്നത്ത് നമസ്കാരങ്ങളിൽ നിന്നും, ഖുർആൻ പാരായണത്തിൽ നിന്നും വീടുകളെ ഒഴിവാക്കി നിർത്തരുത്. കാരണം, വീടുകൾ ഇവയിൽ നിന്നെല്ലാം ഒഴിഞ്ഞു കിടന്നാൽ അവ ഖബറുകളെപ്പോലെയായിത്തീരും. ഖബറുകളിൽ യാതൊരു വിധ കർമ്മങ്ങളുമില്ലല്ലോ; അവ ശൂന്യവും വെറും ഇരുളടഞ്ഞ കുഴികളുമാണ്- ഇഹലോക ജീവിതത്തിൽ അവർക്ക് മുൻപേ ലഭിച്ച ഈമാനിന്റെ പ്രകാശം കൊണ്ട് അല്ലാഹു ആർക്കെങ്കിലും അതിനെ പ്രകാശിപ്പിച്ചാലല്ലാതെ. ഇതിൽ മുസ്ലിങ്ങളുടെ വീടുകളോട് കാണിക്കേണ്ട ശ്രദ്ധയെക്കുറിച്ചാണുള്ളത്. അവ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടും ഖുർആൻ പാരായണം കൊണ്ടും സുന്നത്ത് നമസ്കാരങ്ങൾ കൊണ്ടും സമൃദ്ധമാക്കണം. ജമാഅത്തായി നിർവഹിക്കാൻ നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത എല്ലാ സുന്നത്ത് നമസ്കാരങ്ങളും വീടുകളിൽ വെച്ച് നിർവഹിക്കാനാണ് റസൂൽ ﷺ കൽപ്പിച്ചിട്ടുള്ളത് (അതാണ് കൂടുതൽ നല്ലത്). എന്നാൽ ഫർള് നമസ്കാരങ്ങൾ മസ്ജിദുകളിലാണ് നിർവഹിക്കേണ്ടത് (കൂടുതൽ ഉത്തമം). ഇത് വീടുകളെ സജീവമാക്കാനാണ്; കാരണം വീടുകൾ അല്ലാഹുവിന്റെ സ്മരണ കൊണ്ട് സജീവമായാൽ ശൈത്വാൻമാർ അവിടെനിന്ന് അകന്നുപോകും. അവിടുത്തെ താമസക്കാരായ സ്ത്രീകളും കുട്ടികളും മറ്റു താമസക്കാരും അല്ലാഹുവിനെ അനുസരിച്ച് വളരുകയും, ആ വീടുകൾ ഏകദൈവവിശ്വാസിയായ (മുവഹ്ഹിദായ) മുസ്ലിം വളർന്നു വരുന്ന നല്ല വിദ്യാലയങ്ങളായി മാറുകയും ചെയ്യും.
​أَمَّا إِذَا كَانَتْ هَذِهِ الْبُيُوتُ خَالِيَةً مِنْ ذِكْرِ اللَّهِ، فَإِنَّ أَهْلَهَا يَعِيشُونَ فِي الْجَهْلِ، وَيَعِيشُونَ فِي الْغَفْلَةِ، وَيَصِيرُونَ مِثْلَ الْمَوْتَى، فَمَا بَالُكُمْ إِذَا خَلَتِ الْبُيُوتُ مِنْ ذِكْرِ اللَّهِ، وَجُلِبَ إِلَيْهَا وَسَائِلُ الشَّرِّ مِنَ الْأَفْلَامِ الْخَلِيعَةِ وَجُلِبَ إِلَيْهَا الْجِهَازُ الَّذِي يَسْتَقْبِلُ مَحَطَّاتِ التِّلْفِزْيُونِ مِنَ الْعَالَمِ بِمَا فِيهَا مِنْ فَسَادٍ وَخَلَاعَةٍ وَمُجُونٍ وَكُفْرٍ وَإِلْحَادٍ وَشُرُورٍ عَظِيمَةٍ، كُلُّهَا تَدْخُلُ فِي هَذَا الْبَيْتِ بِوَاسِطَةِ هَذَا الْجِهَازِ الشَّيْطَانِيِّ الَّذِي يَنْصِبُهُ صَاحِبُ الْبَيْتِ مَاذَا تَكُونُ هَذِهِ الْبُيُوتُ؟، تَكُونُ بُيُوتاً لِلشَّيْطَانِ، لَا تَكُونُ مَقَابِرَ فَقَطْ، وَإِنَّمَا تَكُونُ مَآوِيَ لِلشَّيَاطِينِ- وَالْعِيَاذُ بِاللَّهِ-، وَيَتَخَرَّجُ مِنْهَا أَشْرَارٌ مِنَ الذُّرِّيَّةِ وَالنِّسَاءِ، يُصَاحِبُهُمْ عَدَمُ الْحَيَاءِ، وَعَدَمُ الْغَيْرَةِ، وَحُبُّ الشَّرِّ، وَالْحِرْصُ عَلَى تَنْفِيذِ مَا يَرَوْنَهُ فِي هَذِهِ الْمَبْثُوثَاتِ مِنَ الشُّرُورِ، وَفَسَادِ الْأَخْلَاقِ، وَفَسَادِ الْأُمُورِ، سَيُطَبِّقُونَ هَذِهِ الْأُمُورَ الَّتِي يَرَوْنَهَا وَيُشَاهِدُونَهَا، وَتُؤَثِّرُ عَلَى أَخْلَاقِهِمْ وَعَلَى عِفَّتِهِمْ، وَيَتَكَاسَلُونَ عَنِ الصَّلَاةِ، بَلْ يُضَيِّعُونَ الصَّلَاةَ بِسَبَبِهَا، وَيَقُولُونَ: هَذَا الْعَالَمُ الْمُتَحَضِّرُ، اُنْظُرُوا إِلَى الْعَالَمِ مَاذَا يَفْعَلُونَ؟. هَذِهِ هِيَ الْحَيَاةُ، وَهَذِهِ الْحَضَارَةُ، وَهَذَا هُوَ الرُّقِيُّ، نَحْنُ مُشْتَغِلُونَ بِأُمُورٍ بَعِيدَةٍ عَنِ الْحَيَاةِ.
​എന്നാൽ ഈ വീടുകൾ അല്ലാഹുവിന്റെ സ്മരണയിൽ നിന്ന് ശൂന്യമായാൽ, അതിലെ താമസക്കാർ അജ്ഞതയിലും അശ്രദ്ധയിലുമായിരിക്കും ജീവിക്കുക; അവർ മരിച്ചവരെപ്പോലെയായിത്തീരും. അങ്ങനെയെങ്കിൽ, വീടുകൾ അല്ലാഹുവിന്റെ സ്മരണയിൽ നിന്ന് ഒഴിഞ്ഞിരിക്കുകയും, അതിലേക്ക് അശ്ലീല സിനിമകൾ പോലുള്ള തിന്മയുടെ മാർഗ്ഗങ്ങൾ കൊണ്ടുവരപ്പെടുകയും ചെയ്താൽ എന്തായിരിക്കും അവസ്ഥ❓ ലോകമെമ്പാടുമുള്ള ടെലിവിഷൻ ചാനലുകളിലെ ജീർണ്ണതയും, അശ്ലീലതയും, ധിക്കാരവും, കുഫ്റും (അവിശ്വാസം), നിരീശ്വരവാദവും, വലിയ തിന്മകളും സ്വീകരിക്കുന്ന ഉപകരണങ്ങൾ ഈ വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ വീട്ടുടമസ്ഥൻ തന്നെ സ്ഥാപിക്കുന്ന ഈ ശൈത്വാ ഉപകരണം വഴി  ഇവയെല്ലാം ആ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ (അത്തരം മോശമായ സിനിമകളും കാഴ്ചകളും കാണുക വഴി ) 
ആ വീടുകൾ എന്തായി മാറും❓ അവ ശൈത്വാൻ്റെ വീടുകളായി മാറും; വെറും ഖബറുകൾ മാത്രമല്ല, ശൈത്വാൻമാരുടെ താവളങ്ങളായിരിക്കും അവ മാറിത്തീരുക - അല്ലാഹുവിൽ അഭയം! അതിൽ നിന്ന് മോശക്കാരായ മക്കളും സ്ത്രീകളും വളർന്നുവരും. ലജ്ജയില്ലായ്മയും, അഭിമാനബോധമില്ലായ്മയും, തിന്മയോടുള്ള താൽപര്യവും, ഈ (മോശമായ) സംപ്രേഷണങ്ങളിലൂടെ അവർ കാണുന്ന തിന്മകളും സ്വഭാവദൂഷ്യങ്ങളും പ്രാവർത്തികമാക്കാനുള്ള കൊതിയും അവരെ പിടികൂടും. അവർ കാണുന്നതും വീക്ഷിക്കുന്നതുമായ ഈ കാര്യങ്ങൾ അവർ ജീവിതത്തിൽ പകർത്തും; അത് അവരുടെ സ്വഭാവത്തെയും ചാരിത്ര്യത്തെയും ബാധിക്കും, അവർ നമസ്കാരത്തിൽ മടി കാണിക്കുകയും, അതു കാരണം നമസ്കാരം തന്നെ പാഴാക്കിക്കളയുകയും ചെയ്യും. എന്നിട്ടവർ പറയും: "ഇതാണ് പുരോഗമിച്ച ലോകം, ലോകം എന്താണ് ചെയ്യുന്നതെന്ന് നോക്കൂ! ഇതാണ് ജീവിതം, ഇതാണ് സംസ്കാരം, ഇതാണ് പുരോഗതി; നമ്മൾ ജീവിതവുമായി ബന്ധമില്ലാത്ത കാര്യങ്ങളിലാണ് വ്യാപൃതരായിരിക്കുന്നത്."
​سَيَقُولُونَ هَذَا شِئْتُمْ أَمْ أَبَيْتُمْ أَيُّهَا الْآبَاءُ، وَأَنْتُمُ السَّبَبُ فِي هَذَا، أَنْتُمُ الْمَسْئُولُونَ أَمَامَ اللَّهِ سُبْحَانَهُ وَتَعَالَى يَوْمَ الْقِيَامَةِ، اللَّهُ قَالَ لَكُمْ: {يَا أَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَاراً وَقُودُهَا النَّاسُ وَالْحِجَارَةُ} ، أَنْتُمْ مَا وَقَيْتُمْ أَنْفُسَكُمْ، وَلَا وَقَيْتُمْ أَهْلِيكُمْ مِنَ النَّارِ، بَلْ جَلَبْتُمُ النَّارَ إِلَى بُيُوتِكُمْ.................
​രക്ഷിതാക്കളേ! നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവർ ഇത് പറയും. ഇതിന് കാരണം നിങ്ങളാണ്. പരലോകദിനത്തിൽ അല്ലാഹുവിന്റെ മുൻപിൽ ചോദ്യം ചെയ്യപ്പെടുന്ന ഉത്തരവാദികൾ നിങ്ങളാണ്. അല്ലാഹു നിങ്ങളോട് പറഞ്ഞിട്ടുണ്ട്:
{يَا أَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَاراً وَقُودُهَا النَّاسُ وَالْحِجَارَةُ}
 (സത്യവിശ്വാസികളേ, മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയിൽ നിന്ന് നിങ്ങളുടെ ആത്മാക്കളെയും നിങ്ങളുടെ കുടുംബങ്ങളെയും നിങ്ങൾ കാത്തുരക്ഷിക്കുക). നിങ്ങൾ നിങ്ങളുടെ ആത്മാക്കളെയോ നിങ്ങളുടെ കുടുംബങ്ങളെയോ നരകത്തിൽ നിന്ന് കാത്തുരക്ഷിച്ചില്ല, പകരം നരകത്തെ നിങ്ങളുടെ വീടുകളിലേക്ക് നിങ്ങൾ തന്നെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്തത് (അതിനാൽ ഇത്തരം ഉപകരണങ്ങൾ വീട്ടിൽ സ്ഥാപിക്കുമ്പോൾ അത് തിന്മക്കായി ഉപയോഗപ്പെടുത്തുന്നില്ലെന്നും നമ്മക്കായാണ് ഉപയോഗപ്പെടുത്തുന്നതെന്നും വീട്ടുടമസ്ഥൻ ഉറപ്പ് വരുത്തണം. അതിന് സാധിക്കില്ലെങ്കിൽ അവ വീട്ടിൽ നിന്ന് നീക്കം ചെയ്യലാണ് വേണ്ടത് ).
 فَالرَّسُولُ ﷺ يَقُولُ: «لَا تَجْعَلُوا بُيُوتَكُمْ قُبُوراً» وَأَمَرَكُمْ بِالْعِنَايَةِ بِالْبُيُوتِ، بِأَنْ تَعْمُرُوهَا بِطَاعَةِ اللَّهِ، وَأَخْبَرَ ﷺ أَنَّ الشَّيْطَانَ يَفِرُّ مِنَ الْبَيْتِ الَّذِي تُقْرَأُ فِيهِ سُورَةُ الْبَقَرَةِ، وَقَالَ: «إِنَّهَا لَا تَطِيقُهَا الْبَطَلَةُ» أَيِ: الشَّيَاطِينُ، أَيْ لَا تَطِيقُ سَمَاعَ سُورَةِ الْبَقَرَةِ، فَتَنَبَّهُوا لِبُيُوتِكُمْ ..........
 റസൂൽ ﷺ പറയുന്നു: "നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകളാക്കരുത്." വീടുകളെ ശ്രദ്ധിക്കാനും അല്ലാഹുവിനെ അനുസരിച്ചുകൊണ്ട് അവയെ സജീവമാക്കാനും അവിടുന്ന് നിങ്ങളോട് കൽപ്പിച്ചിരിക്കുന്നു. സൂറത്തുൽ ബഖറ ഓതപ്പെടുന്ന വീട്ടിൽ നിന്ന് ശൈത്വാൻ ഓടിപ്പോകുമെന്ന് റസൂൽ ﷺ അറിയിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: "തീർച്ചയായും വഞ്ചകർക്ക് (പിശാചുക്കൾക്ക്) അതിനെ നേരിടാൻ സാധ്യമല്ല." അതായത് സൂറത്തുൽ ബഖറ കേൾക്കാൻ ശൈത്വാൻ മാർക്ക് സാധിക്കില്ല. അതിനാൽ നിങ്ങളുടെ വീടുകളുടെ കാര്യത്തിൽ ശ്രദ്ധാലുക്കളാവുക.......
​كَمَا أَنَّ فِي الْحَدِيثِ الْحَثَّ عَلَى عِمَارَةِ الْبُيُوتِ بِذِكْرِ اللَّهِ فِيهِ النَّهْيُ عَنِ الصَّلَاةِ عِنْدَ الْقُبُورِ؛ مِنْ مَفْهُومِ الْحَدِيثِ، لِأَنَّ الَّذِي لَا يُصَلَّى عِنْدَهُ هُوَ الْقَبْرُ، فَالْبَيْتُ الَّذِي لَا يُصَلَّى فِيهِ نَافِلَةٌ، وَلَا يُقْرَأُ فِيهِ قُرْآنٌ، وَلَا يُدْعَى فِيهِ صَارَ مِثْلَ الْقَبْرِ، لِأَنَّهُ مَمْنُوعٌ مِنَ الصَّلَاةِ عِنْدَهُ، وَالدُّعَاءِ عِنْدَهُ، فَالْحَدِيثُ يَدُلُّ بِمَفْهُومِهِ عَلَى مَنْعِ الصَّلَاةِ عِنْدَ الْقَبْرِ، وَمَنْعِ الدُّعَاءِ عِنْدَ الْقُبُورِ.
​ഈ ഹദീസിൽ അല്ലാഹുവിന്റെ സ്മരണ കൊണ്ട് വീടുകൾ സജീവമാക്കാൻ പ്രേരിപ്പിക്കുന്നതുപോലെ തന്നെ, ഹദീസിന്റെ പരോക്ഷമായ അർത്ഥത്തിൽ (മഫ്ഹൂം) ഖബറുകൾക്ക് സമീപം നമസ്കരിക്കുന്നത് വിലക്കുന്നുമുണ്ട്. കാരണം നമസ്കാരം പാടില്ലാത്ത സ്ഥലമാണ് ഖബർ. അപ്പോൾ സുന്നത്ത് നമസ്കാരങ്ങൾ നിർവഹിക്കപ്പെടാത്തതും, ഖുർആൻ ഓതപ്പെടാത്തതും, പ്രാർത്ഥനകൾ നടക്കാത്തതുമായ വീട് ഖബറിനെപ്പോലെയായി മാറുന്നു; കാരണം ഖബറിടങ്ങളിൽ നമസ്കരിക്കുന്നതും പ്രാർത്ഥിക്കുന്നതും നിഷിദ്ധമാണ്. അതിനാൽ ഖബറിന് സമീപം നമസ്കരിക്കുന്നതും ഖബറുകളിലേക്ക് തിരിഞ്ഞ് പ്രാർത്ഥിക്കുന്നതും തടയുന്നതിലേക്ക് ഈ ഹദീസിന്റെ ആശയം വിരൽ ചൂണ്ടുന്നു (
 ഖബ്റിൻ്റെ അടുത്ത് വച്ച് പ്രത്യേക സാഹചരങ്ങളിൽ മയ്യിത്ത് നിസ്ക്കാരമല്ലാതെ നിസ്ക്കാരം പാടില്ല. ഖബർ സിയാറത്ത് ചെയ്യുമ്പോൾ ഖബ്റാളിക്ക് വേണ്ടി അല്ലാഹുവിനോട് ദുആഉ ചെയ്യലാണ് നിയമവിധേയമായത് ).
​اَلْكَلِمَةُ الثَّانِيَةُ، قَوْلُهُ ﷺ: «وَلَا تَجْعَلُوا قَبْرِي عِيداً» الْعِيدُ: اِسْمٌ لِمَا يَعُودُ وَيَتَكَرَّرُ فِي الْيَوْمِ أَوْ فِي الْأُسْبُوعِ، أَوْ فِي الشَّهْرِ، أَوْ فِي السَّنَّةِ، سُمِّيَ عِيداً مِنَ الْعَوْدِ، وَهُوَ التَّكَرُّرُ. وَالْعِيدُ يَنْقَسِمُ إِلَى قِسْمَيْنِ: عِيدٌ زَمَانِيٌّ، وَعِيدٌ مَكَانِيٌّ. فَالْعِيدُ الزَّمَانِيُّ الْمَشْرُوعُ: عِيدُ الْفِطْرِ، وَعِيدُ الْأَضْحَى، هَذِهِ أَعْيَادُ الْإِسْلَامِ الْمَشْرُوعَةُ. وَالْعِيدُ الزَّمَانِيُّ الْمَمْنُوعُ: أَعْيَادُ الْمَوَالِدِ، فَهِيَ الْأَعْيَادُ الزَّمَانِيَّةُ الْمُحَرَّمَةُ، وَأَعْيَادُ الْجَاهِلِيَّةِ الَّتِي كَانُوا يَعْمَلُونَهَا فِي الْجَاهِلِيَّةِ..............

 وَمِثْلُهُ كُلُّ عِيدٍ فَعَلَهُ بَعْضُ الْمُسْلِمِينَ أَوِ الْمُنْتَسِبِينَ لِلْإِسْلَامِ مِمَّا لَمْ يَشْرَعْهُ اللَّهُ كَعِيدِ الْمَوْلِدِ لِلرَّسُولِ، أَوِ الْمَوْلِدِ لِلشَّيْخِ، أَوِ الْمَوَالِدِ لِلْعُظَمَاءِ، أَوْ لِغَيْرِ ذَلِكَ، كُلُّ هَذِهِ أَعْيَادٌ جَاهِلِيَّةٌ، وَهِيَ أَعْيَادٌ زَمَانِيَّةٌ جَاهِلِيَّةٌ، لَا يَجُوزُ عَمَلُهَا.
​രണ്ടാമത്തെ കാര്യം: റസൂൽ ﷺ പറഞ്ഞതാണ്: "നിങ്ങൾ എന്റെ ഖബറിനെ ഒരു പെരുന്നാൾ (ആഘോഷസ്ഥലം) ആക്കരുത്." 'الْعِيدُ' (പെരുന്നാൾ/ആഘോഷം) എന്നാൽ ദിവസത്തിലോ, ആഴ്ചയിലോ, മാസത്തിലോ, വർഷത്തിലോ ആവർത്തിച്ചു വരുന്ന കാര്യത്തിനാണ് പറയുക. 'الْعَوْدِ' (ആവർത്തനം) എന്ന പദത്തിൽ നിന്നാണ് അതിന് ഈദ് എന്ന് പേര് വന്നത്. ഈദ് രണ്ട് രീതിയിലുണ്ട്: സമയവുമായി ബന്ധപ്പെട്ട ആഘോഷങ്ങളും സ്ഥലവുമായി ബന്ധപ്പെട്ട ആഘോഷങ്ങളും . ഇസ്‌ലാമിൽ അനുവദിക്കപ്പെട്ട, സമയവുമായി ബന്ധപ്പെട്ട പെരുന്നാളുകൾ ഈദുൽ ഫിത്‌റും ഈദുൽ അദ്ഹയുമാണ്; ഇവയാണ് ഇസ്‌ലാമിൽ നിശ്ചയിക്കപ്പെട്ട പെരുന്നാളുകൾ. എന്നാൽ വിലക്കപ്പെട്ട സമയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ മൗലിദ് ആഘോഷങ്ങളാണ്, അവ ഹറാമാക്കപ്പെട്ട സമയബന്ധിത ആഘോഷങ്ങളാണ്. ജാഹിലിയ്യ കാലത്ത് അവർ നടത്തിയിരുന്ന ജാഹിലിയ്യാ ആഘോഷങ്ങളും (അത് പോലുള്ളതും) വിലക്കപ്പെട്ടതാണ്...................

ഇതുപോലെ, അല്ലാഹു നിശ്ചയിക്കാത്തതും ചില മുസ്ലിങ്ങളോ മുസ്ലിം നാമധാരികളോ ഉണ്ടാക്കിയതുമായ നബിദിനം, ശൈഖ്മാരുടെ ജന്മദിനങ്ങൾ, പ്രമുഖരുടെ ജന്മദിനങ്ങൾ തുടങ്ങിയവയെല്ലാം ജാഹിലിയ്യാ ആഘോഷങ്ങളാണ്. അവ നിർവ്വഹിക്കൽ അനുവദനീയമല്ല........
​أَمَّا الْأَعْيَادُ الْمَكَانِيَّةُ: فَهِيَ- أَيْضاً- تَنْقَسِمُ إِلَى قِسْمَيْنِ: أَعْيَادٌ شَرْعِيَّةٌ، وَأَعْيَادٌ مُحَرَّمَةٌ. فَالْأَعْيَادُ الشَّرْعِيَّةُ مِثْلُ الِاجْتِمَاعِ فِي الْمَسَاجِدِ فِي الْيَوْمِ وَاللَّيْلَةِ خَمْسَ مَرَّاتٍ، فَهَذَا عِيدٌ مَكَانِيٌّ مَشْرُوعٌ. كَذَلِكَ الِاجْتِمَاعُ فِي الْأُسْبُوعِ لِصَلَاةِ الْجُمُعَةِ؛ هَذَا عِيدُ الْأُسْبُوعِ عِيدٌ مَكَانِيٌّ. وَكَذَلِكَ مِنَ الْأَعْيَادِ الْمَكَانِيَّةِ الْمَشَاعِرُ: الْمَسْجِدُ الْحَرَامُ، وَمِنَى، وَعَرَفَةُ، وَمُزْدَلِفَةُ، الَّتِي يَجْتَمِعُ فِيهَا الْمُسْلِمُونَ أَيَّامَ الْحَجِّ لِأَدَاءِ الْمَنَاسِكِ، هَذِهِ أَعْيَادٌ إِسْلَامِيَّةٌ مَكَانِيَّةٌ.
​സ്ഥലവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ  രണ്ട് വിഭാഗമായി തിരിയുന്നു: ശറഇയ്യായവയും ഹറാമാക്കപ്പെട്ടവയും. അനുവദിക്കപ്പെട്ട സ്ഥലസംബന്ധിയായ ഒത്തുചേരലുകൾ എന്നാൽ പകലും രാത്രിയിലുമായി അഞ്ച് നേരം പള്ളികളിൽ ഒത്തുകൂടുന്നതാണ്; ഇത് അനുവദിക്കപ്പെട്ട സ്ഥലപരമായ ഈദ് ആണ്. അതുപോലെ ആഴ്ചയിലൊരിക്കൽ ജുമുഅ നമസ്കാരത്തിനായി ഒത്തുകൂടുന്നത്; ഇത് ആഴ്ചയിലെ സ്ഥലപരമായ ഈദ് ആണ്. അതുപോലെ ഹജ്ജിന്റെ വിശുദ്ധ സ്ഥലങ്ങളായ മസ്ജിദുൽ ഹറാം, മിനാ അറഫ, മുസ്ദലിഫ എന്നിവയും ഇതിൽ പെടുന്നു. അവിടെ മുസ്ലിങ്ങൾ ഹജ്ജ് കർമ്മങ്ങൾക്കായി ഒത്തുകൂടുന്നു. ഇവയാണ് ഇസ്‌ലാമിലെ സ്ഥലപരമായ ആഘോഷങ്ങൾ ഒത്തുചേരലുകൾ.
​أَمَّا الْأَعْيَادُ الْمَكَانِيَّةُ الْمُحَرَّمَةُ، فَهِيَ: الِاجْتِمَاعُ عِنْدَ الْقُبُورِ، سَوَاءٌ قَبْرُ الرَّسُولِ ﷺ أَوْ قَبْرُ غَيْرِهِ، وَالسَّفَرُ إِلَى الْقُبُورِ، وَالتَّرَدُّدُ عَلَى الْقُبُورِ مِنْ أَجْلِ الدُّعَاءِ عِنْدَهَا، وَالصَّلَاةِ عِنْدَهَا، وَلِهَذَا قَالَ ﷺ: «وَلَا تَجْعَلُوا قَبْرِي عِيداً» أَيْ: مَكَاناً لِلْعِبَادَةِ، تُصَلُّونَ عِنْدَهُ، وَتَدْعُونَ عِنْدَهُ، وَتَرَدَّدُونَ عَلَيْهِ. وَهَذَا مِنْ حِمَايَتِهِ ﷺ لِجَنَابِ التَّوْحِيدِ، فَفِيهِ شَاهِدٌ لِلْبَابِ مِنْ حَيْثُ إِنَّ النَّبِيَّ ﷺ نَهَى عَنِ اتِّخَاذِ قَبْرِهِ عِيداً، أَيْ: مَكَاناً يُجْتَمَعُ عِنْدَهُ لِلْعِبَادَةِ، فَالْعِبَادَةُ لَا تُشْرَعُ عِنْدَ الْقُبُورِ، لَا قُبُورِ الْأَنْبِيَاءِ وَالرُّسُلِ، وَلَا قُبُورِ غَيْرِهِمْ مِنَ الْأَوْلِيَاءِ وَالصَّالِحِينَ أَبَداً، فَالْمَقَابِرُ لَيْسَتْ مَحَلّاً لِلْعِبَادَةِ، فَمَنْ تَرَدَّدَ عَلَيْهَا، وَجَلَسَ عِنْدَهَا، أَوْ وَقَفَ عِنْدَهَا لِلتَّبَرُّكِ بِهَا، أَوْ لِالدُّعَاءِ عِنْدَهَا، أَوْ لِالصَّلَاةِ عِنْدَهَا أَوْ سَافَرَ إِلَيْهَا فَقَدِ اتَّخَذَهَا عِيداً جَاهِلِيّاً وَعِيداً مُحَرَّماً، وَلِهَذَا لَمَّا جَاءَ رَجُلٌ إِلَى النَّبِيِّ ﷺ يَسْأَلُهُ بِأَنَّهُ نَذَرَ أَنْ يَنْحَرَ إِبِلاً بِبُوَانَةَ- اِسْمُ مَكَانٍ-، فَقَالَ لَهُ النَّبِيُّ ﷺ: «هَلْ كَانَ فِيهَا وَثَنٌ مِنْ أَوْثَانِ الْجَاهِلِيَّةِ يُعْبَدُ؟» قَالُوا: لَا، قَالَ: «هَلْ كَانَ فِيهَا عِيدٌ مِنْ أَعْيَادِهِمْ؟» يَعْنِي: مَكَانٌ لِاجْتِمَاعِ أَهْلِ الْجَاهِلِيَّةِ، قَالُوا: لَا، قَالَ: «فَأَوْفِ بِنَذْرِكَ، فَإِنَّهُ لَا وَفَاءَ لِنَذْرٍ فِي مَعْصِيَةِ اللَّهِ، وَلَا فِيمَا لَا يَمْلِكُهُ ابْنُ آدَمَ» وَالشَّاهِدُ مِنْهُ: أَنَّهُ قَالَ: «هَلْ كَانَ فِيهَا عِيدٌ مِنْ أَعْيَادِهِمْ؟» يَعْنِي: هَلْ هَذَا الْمَكَانُ الَّذِي خَصَّصْتَهُ كَانَ الْجَاهِلِيُّونَ يَخُصُّونَهُ؟، فَدَلَّ عَلَى أَنَّ تَخْصِيصَ مَكَانٍ لِلْعِبَادَةِ لَمْ يُخَصِّصْهُ اللَّهُ وَلَا رَسُولُهُ أَنَّهُ مِنْ أَعْيَادِ الْجَاهِلِيَّةِ، لَا تَجُوزُ الْعِبَادَةُ فِيهِ أَبَداً، وَمِنْ ذَلِكَ: الْقُبُورُ، فَالّتَرَدُّدُ عَلَيْهَا، وَالْجُلُوسُ عِنْدَهَا مِنْ أَجْلِ التَّبَرُّكِ بِتُرْبَتِهَا، أَوْ مِنْ أَجْلِ الدُّعَاءِ عِنْدَهَا، أَوْ الصَّلَاةِ عِنْدَهَا، كُلُّ هَذَا مِنْ اِتِّخَاذِهَا عِيداً، وَهُوَ وَسِيلَةٌ مِنْ وَسَائِلِ الشِّرْكِ.
​എന്നാൽ വിലക്കപ്പെട്ട സ്ഥലപരമായ ആഘോഷങ്ങൾ എന്നാൽ: ഖബറുകൾക്ക് സമീപം ഒത്തുകൂടലാണ്; അത് റസൂൽ ﷺ യുടെ ഖബറായാലും മറ്റുള്ളവരുടെ ഖബറായാലും ശരി. ഖബറുകളിലേക്ക് യാത്ര തിരിക്കലും, അവിടെ പ്രാർത്ഥിക്കാനും നമസ്കരിക്കാനുമായി അടിക്കടി പോകുന്നതും ഇതിൽ പെടുന്നു. അതുകൊണ്ടാണ് റസൂൽ ﷺ പറഞ്ഞത്: "എന്റെ ഖബറിനെ നിങ്ങൾ ഒരാഘോഷ സ്ഥലമാക്കരുത്." അതായത് നിങ്ങൾ അവിടെ നമസ്കരിക്കുകയും പ്രാർത്ഥിക്കുകയും നിരന്തരം വരികയും ചെയ്യുന്ന ഒരു ആരാധനാ കേന്ദ്രമാക്കരുത്. ഇത് റസൂൽ ﷺ തൗഹീദിന്റെ അതിരുകളെ സംരക്ഷിച്ചതിന്റെ ഭാഗമാണ്. റസൂൽ ﷺ തന്റെ ഖബറിനെ ഒരാഘോഷ കേന്ദ്രമാക്കുന്നത് (ആരാധനക്കായി ഒത്തുകൂടുന്ന സ്ഥലമാക്കുന്നത്) വിലക്കി എന്ന ഹദീസ് ഈ അധ്യായത്തിന് തെളിവാണ്. പ്രവാചകന്മാരുടെയോ റസൂൽമാരുടെയോ ഖബറുകൾക്ക് സമീപമോ, ഔലിയാക്കളുടെയോ സ്വാലിഹീങ്ങളുടെയോ ഖബറുകൾക്ക് സമീപമോ ആരാധനകൾ നടത്താൻ പാടുള്ളതല്ല. മഖ്ബറകൾ ആരാധനക്കുള്ള സ്ഥലങ്ങളല്ല. ആരെങ്കിലും അവിടെ നിരന്തരം വരികയോ, ബറകത്ത് എടുക്കാനോ പ്രാർത്ഥിക്കാനോ നമസ്കരിക്കാനോ വേണ്ടി അവിടെ നിൽക്കുകയോ, അല്ലെങ്കിൽ അങ്ങോട്ട് യാത്ര തിരിക്കുകയോ ചെയ്താൽ അവൻ അതിനെ ഒരു ജാഹിലിയ്യാ ആഘോഷവും നിഷിദ്ധമായ കാര്യവുമാക്കി മാറ്റിയിരിക്കുന്നു. ഇതുകൊണ്ടാണ് ഒരാൾ റസൂൽ ﷺ യുടെ അടുക്കൽ വന്ന് 'ബുവാന'  എന്ന സ്ഥലത്ത് വച്ച് ഒട്ടകത്തെ അറുക്കാൻ നേർച്ച നേർന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ റസൂൽ ﷺ ചോദിച്ചത്: "അവിടെ ആരാധിക്കപ്പെടുന്ന ജാഹിലിയ്യത്തിന്റെ എന്തെങ്കിലും വിഗ്രഹങ്ങൾ ഉണ്ടോ❓" അവർ പറഞ്ഞു: "ഇല്ല." അദ്ദേഹം ചോദിച്ചു: "അവിടെ അവരുടെ എന്തെങ്കിലും ആഘോഷങ്ങൾ നടക്കാറുണ്ടോ❓" അതായത് ജാഹിലിയ്യാ ജനങ്ങൾ ഒത്തുകൂടുന്ന സ്ഥലമാണോ അത്❓അവർ പറഞ്ഞു: "ഇല്ല." അപ്പോൾ അവിടുന്ന് പറഞ്ഞു: "എങ്കിൽ താങ്കളുടെ നേർച്ച നിറവേറ്റുക. അല്ലാഹുവെ അനുസരിക്കാത്ത കാര്യങ്ങളിലോ മനുഷ്യന് സാധ്യമല്ലാത്ത കാര്യങ്ങളിലോ നേർച്ച നിറവേറ്റേണ്ടതില്ല." ഇതിലെ തെളിവ്: "അവിടെ അവരുടെ ആഘോഷങ്ങൾ നടക്കാറുണ്ടോ❓" എന്ന് അവിടുന്ന് ചോദിച്ചതാണ്. അതായത് താങ്കൾ നിശ്ചയിച്ച ഈ സ്ഥലം ജാഹിലിയ്യാ ജനങ്ങൾ ആഘോഷമാക്കിയിരുന്ന സ്ഥലമാണോ❓ അല്ലാഹുവോ അവന്റെ റസൂലോ നിശ്ചയിക്കാത്ത ഒരു സ്ഥലത്തെ ആരാധനക്കായി പ്രത്യേകം മാറ്റിവെക്കുന്നത് ജാഹിലിയ്യാ ആഘോഷങ്ങളിൽ പെട്ടതാണെന്നും അവിടെ ആരാധന പാടില്ലെന്നും ഇത് തെളിയിക്കുന്നു. ഖബറുകളും ഇതിൽ പെടുന്നു; അവയിലേക്ക് നിരന്തരം പോകുന്നതും, മണ്ണിൽ നിന്ന് ബറക്കത്ത് എടുക്കാനോ പ്രാർത്ഥിക്കാനോ നമസ്കരിക്കാനോ വേണ്ടി അവിടെ ഇരിക്കുന്നതുമെല്ലാം അതിനെ ഒരാഘോഷമാക്കലാണ്, അത് ശിർക്കിലേക്ക് നയിക്കുന്ന വഴികളിൽ പെട്ടതുമാണ്.
​كَمَا هُوَ وَاقِعٌ الْآنَ عِنْدَ الْأَضْرِحَةِ مِمَّا لَا يَخْفَاكُمْ، وَتَسْمَعُونَ عَنْهُ فِي الْبِلَادِ الْأُخْرَى الَّتِي بُلِيَتْ بِهَذِهِ الْفِتْنَةِ -وَالْعِيَاذُ بِاللَّهِ-، وَلَمْ تَجِدْ مِنْ دُعَاةِ التَّوْحِيدِ مَنْ يَقُومُ بِنَصِيحَةِ الْمُسْلِمِينَ عَنْهَا وَالْأَمْرِ بِإِزَالَتِهَا. نَرْجُو اللَّهَ أَنْ يُهَيِّئَ لِلْمُسْلِمِينَ مَنْ يَقُومُ بِإِصْلَاحِ عَقِيدَتِهِمْ، وَإِزَاحَةِ هَذِهِ الْفِتْنَةِ الْعَظِيمَةِ عَنْهُمْ، كَمَا مَنَّ عَلَى هَذِهِ الْبِلَادِ- وَلِلَّهِ الْحَمْدُ- بِهَذِهِ الدَّعْوَةِ الْمُبَارَكَةِ الَّتِي أَزَاحَتْ عَنْهَا هَذِهِ الْأَوْثَانَ الْجَاهِلِيَّةَ.
​നിങ്ങൾക്ക് അറിയാവുന്നതുപോലെ, ഇന്ന് ദർഗ്ഗകളിൽ (ഖബറിടങ്ങളിൽ) നടക്കുന്നത് ഇതുതന്നെയാണ്. ഈ ഫിത്‌ന (പരീക്ഷണം) ബാധിച്ച മറ്റ് രാജ്യങ്ങളെക്കുറിച്ച് നിങ്ങൾ കേൾക്കുന്നുണ്ടാകാം - അല്ലാഹുവിൽ അഭയം! അവിടെ മുസ്ലിങ്ങളെ ഉപദേശിക്കാനും ഇത്തരം കാര്യങ്ങൾ നീക്കം ചെയ്യാനും തൗഹീദിന്റെ പ്രബോധകരെ അവർക്ക് ലഭിച്ചില്ല. മുസ്ലിങ്ങളുടെ അഖീദ (വിശ്വാസം) നന്നാക്കാനും ഈ വലിയ ഫിത്‌ന അവരിൽ നിന്ന് നീക്കാനും തക്കവണ്ണമുള്ള പ്രബോധകരെ അല്ലാഹു അവർക്ക് ഒരുക്കിക്കൊടുക്കട്ടെയെന്ന് നാം പ്രാർത്ഥിക്കുന്നു. ജാഹിലിയ്യാ വിഗ്രഹങ്ങളെ നീക്കം ചെയ്ത ഈ അനുഗൃഹീത പ്രബോധനം (دعوة) കൊണ്ട് അല്ലാഹു ഈ നാടിന് (സൗദി അറേബ്യക്ക്) അനുഗ്രഹം നൽകിയതുപോലെ - അല്ലാഹുവിനാണ് സർവ്വ സ്തുതിയും.
​نَسْأَلُ اللَّهَ أَنْ يُثَبِّتَنَا وَإِيَّاكُمْ وَإِخْوَانَنَا الْمُسْلِمِينَ عَلَى هَذَا الدِّينِ، وَأَنْ يُتِمَّ عَلَيْنَا هَذِهِ النِّعْمَةِ، وَأَنْ لَا يُزِيغَ قُلُوبَنَا بَعْدَ إِذْ هَدَانَا، وَإِلَّا فَنَحْنُ مُعَرَّضُونَ لِلْفِتْنَةِ، وَلَا نُزَكِّي أَنْفُسَنَا، وَلَا نَأْمَنُ أَنْ نُصَابَ بِمِثْلِ مَا أُصِيبَ بِهِ أُولَئِكَ، إِذَا تَسَاهَلْنَا وَغَفَلْنَا وَتَرَكْنَا الدَّعْوَةَ إِلَى اللَّهِ وَتَرَكْنَا بَيَانَ التَّوْحِيدِ وَالتَّحْذِيرَ مِنَ الشِّرْكِ فَإِنَّهُ يَدِبُّ إِلَيْنَا مَا وَقَعَ فِي الْبِلَادِ الْمُجَاوِرَةِ لَنَا.
​നമ്മെയും നിങ്ങളെയും നമ്മുടെ മുസ്ലിം സഹോദരങ്ങളെയും ഈ ദീനിൽ അല്ലാഹു ഉറപ്പിച്ചു നിർത്തട്ടെ എന്ന് നാം പ്രാർത്ഥിക്കുന്നു. അവൻ ഈ അനുഗ്രഹം നമ്മിൽ പൂർത്തിയാക്കട്ടെ. നേർവഴിയിലാക്കിയ ശേഷം അവൻ നമ്മുടെ ഹൃദയങ്ങളെ തെറ്റിക്കാതിരിക്കട്ടെ. അല്ലെങ്കിലോ, നാമും ഫിത്‌നകൾക്ക് ഇരയായേക്കാം; നമ്മുടെ മനസ്സ് പരിശുദ്ധമാണെന്ന് നാം സ്വയം വാദിക്കുന്നില്ല, മറ്റുള്ളവർക്ക് സംഭവിച്ചതുപോലെയുള്ള പരീക്ഷണങ്ങൾ നമുക്ക് ബാധിക്കില്ലെന്ന് നമുക്ക് ഉറപ്പ് പറയാനുമാകില്ല. നാം വീഴ്ച വരുത്തുകയും, അശ്രദ്ധരാവുകയും, അല്ലാഹുവിലേക്കുള്ള പ്രബോധനവും തൗഹീദിന്റെ വിശദീകരണവും ശിർക്കിനെതിരെയുള്ള മുന്നറിയിപ്പും ഉപേക്ഷിക്കുകയും ചെയ്താൽ, അയൽരാജ്യങ്ങളിൽ സംഭവിച്ച ജീർണ്ണതകൾ നമ്മിലേക്കും പിച്ചവെച്ച് കടന്നുവരും.
​اَلْكَلِمَةُ الثَّالِثَةُ الْوَارِدَةُ فِي هَذَا الْحَدِيثِ قَوْلُهُ ﷺ: «وَصَلُّوا عَلَيَّ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ» هَذَا أَمْرٌ بِالصَّلَاةِ عَلَيْهِ ﷺ، وَقَدْ أَمَرَ اللَّهُ بِذَلِكَ فِي مُحْكَمِ كِتَابِهِ فَقَالَ: {إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيماً}. أَمَرَنَا اللَّهُ بِالصَّلَاةِ وَالسَّلَامِ عَلَى رَسُولِهِ ﷺ، وَذَكَرَ سُبْحَانَهُ أَنَّهُ هُوَ وَمَلَائِكَتَهُ يُصَلُّونَ عَلَيْهِ. وَالصَّلَاةُ مِنَ اللَّهِ: ثَنَاؤُهُ عَلَى عَبْدِهِ فِي الْمَلَأِ الْأَعْلَى. وَالصَّلَاةُ مِنَ الْمَلَائِكَتِهِ: الِاسْتِغْفَارُ وَمِنَ الْآدَمِيِّينَ الدُّعَاءُ كَمَا ذَكَرَ الْإِمَامُ الْبُخَارِيُّ عَنْ أَبِي الْعَالِيَةِ.
​മൂന്നാമത്തെ കാര്യം: ഈ ഹദീസിൽ വന്നിട്ടുള്ള റസൂൽ ﷺ യുടെ പ്രസ്താവനയാണ്: "നിങ്ങൾ എന്റെ മേൽ സ്വലാത്ത് ചൊല്ലുക; കാരണം നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് ലഭിക്കുന്നതാണ്." ഇത് റസൂൽ ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലാനുള്ള കൽപ്പനയാണ്. അല്ലാഹു  വിശുദ്ധ ഖുർആനിൽ ഇത് കൽപ്പിച്ചിട്ടുണ്ട്:
{إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيماً}.
"തീർച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെ മേൽ സ്വലാത്ത് ചൊല്ലുന്നു. ഓ സത്യവിശ്വാസികളേ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സലാമും ചൊല്ലുവിൻ). റസൂൽ ﷺ യുടെ മേൽ സ്വലാത്തും സലാമും ചൊല്ലാൻ അല്ലാഹു നമ്മോട് കൽപ്പിച്ചു, അവനും അവന്റെ മലക്കുകളും അദ്ദേഹത്തിന്റെ മേൽ സ്വലാത്ത് ചൊല്ലുന്നുവെന്നും അല്ലാഹു ഓർമ്മിപ്പിച്ചു. അല്ലാഹുവിൽ നിന്നുള്ള സ്വലാത്ത് എന്നാൽ: ഉന്നത സദസ്സിൽ (മലക്കുകളുടെ മുൻപിൽ) തന്റെ ദാസനെപ്പറ്റി അവൻ നടത്തുന്ന പ്രശംസയാണ്. മലക്കുകളിൽ നിന്നുള്ള സ്വലാത്ത് പാപമോചനപ്രാർത്ഥനയും (ഇസ്തിഗ്ഫാർ), മനുഷ്യരിൽ നിന്നുള്ള സ്വലാത്ത് പ്രാർത്ഥനയുമാണ്_ ഇമാം ബുഖാരി അബുൽ ആലിയയിൽ നിന്ന് ഉദ്ധരിച്ചതുപോലെ.
​وَقَوْلُهُ: «صَلُّوا عَلَيَّ» هَذَا أَمْرٌ يُفِيدُ الْوُجُوبَ، فَالصَّلَاةُ عَلَى النَّبِيِّ ﷺ مَشْرُوعَةٌ وَمُتَأَكِّدَةٌ، وَتَجِبُ فِي بَعْضِ الْمَوَاضِعِ. فَتَجِبُ فِي الْخُطْبَتَيْنِ لِلْجُمُعَةِ وَالْعِيدِ وَخُطْبَةِ الِاسْتِسْقَاءِ، وَتَجِبُ الصَّلَاةُ عَلَى رَسُولِ اللَّهِ ﷺ فِي التَّشَهُّدِ الْأَخِيرِ فِي الصَّلَاةِ، وَكَذَلِكَ تَجِبُ الصَّلَاةُ عَلَى رَسُولِ اللَّهِ عِنْدَ ذِكْرِهِ ﷺ، وَتُسْتَحَبُّ فِي بَقِيَّةِ الْأَحْوَالِ، وَكُلَّمَا أَكْثَرَ الْإِنْسَانُ مِنَ الصَّلَاةِ عَلَى الرَّسُولِ ﷺ كَثُرَ أَجْرُهُ، كَمَا قَالَ ﷺ: «مَنْ صَلَّى عَلَيَّ وَاحِدَةً صَلَّى اللَّهُ عَلَيْهِ بِهَا عَشْراً».
​അവിടുത്തെ കൽപ്പനയായ "നിങ്ങൾ എന്റെ മേൽ സ്വലാത്ത് ചൊല്ലുക" എന്നത് നിർബന്ധത്തെ (വുജൂബ്) അറിയിക്കുന്നതാണ്. അതിനാൽ നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലൽ ഇസ്‌ലാമിൽ കൽപ്പിക്കപ്പെട്ടതും ഗൗരവമുള്ളതുമാണ്; ചില സന്ദർഭങ്ങളിൽ അത് നിർബന്ധവുമാണ്. ജുമുഅയിലെയും ഈദിലെയും ഇസ്തിസ്ഖാഉ നമസ്കാരത്തിലെയും രണ്ട് ഖുതുബകളിൽ ഇത് നിർബന്ധമാണ്. നമസ്കാരത്തിലെ അവസാന അത്തഹിയ്യാത്തിൽ റസൂൽ ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണ്. അതുപോലെ അദ്ദേഹത്തിന്റെ നാമം പരാമർശിക്കപ്പെടുമ്പോൾ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണ്. മറ്റുള്ള സമയങ്ങളിൽ അത് സുന്നത്താണ്. ഒരാൾ റസൂൽ ﷺ യുടെ മേൽ സ്വലാത്ത് വർദ്ധിപ്പിക്കുന്തോറും അവന്റെ പ്രതിഫലവും വർദ്ധിക്കും, റസൂൽ ﷺ പറഞ്ഞതുപോലെ: "ആര് എന്റെ മേൽ ഒരു സ്വലാത്ത് ചൊല്ലുന്നുവോ, അതു കാരണം അല്ലാഹു അവന്റെ മേൽ പത്ത് സ്വലാത്ത് ചൊല്ലുന്നതാണ് (അനുഗ്രഹം നൽകുന്നതാണ് )"
​قَوْلُهُ: «فَإِنَّ صَلَاتَكُمْ تَبْلُغُنِي» فَاللَّهُ جَلَّ وَعَلَا وَكَّلَ بِصَلَاةِ الْمُصَلِّينَ عَلَى النَّبِيِّ ﷺ مَنْ يُبَلِّغُ الرَّسُولَ إِيَّاهَا وَهُوَ فِي قَبْرِهِ ﷺ، فَفِي أَيِّ مَكَانٍ صَلَّيْتَ عَلَيْهِ فَإِنَّ صَلَاتَكَ تَبْلُغُهُ وَلَوْ كُنْتَ فِي الْمَشْرِقِ أَوِ فِي الْمَغْرِبِ، وَهَذَا مِنْ آيَاتِ اللَّهِ سُبْحَانَهُ وَتَعَالَى، أَنَّهَا تَبْلُغُهُ الصَّلَاةُ عَلَيْهِ فِي قَبْرِهِ ﷺ، وَهَذَا مِنْ أُمُورِ الْبَرْزَخِ الَّتِي لَا يَعْلَمُهَا إِلَّا اللَّهُ سُبْحَانَهُ وَتَعَالَى. فَقَوْلُهُ: «فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ» أَيْ: أَيْنَمَا كُنْتُمْ فِي بَرٍّ، أَوْ فِي بَحْرٍ، قَرِيبِينَ أَوْ بَعِيدِينَ، فِي الْمَشْرِقِ أَوِ الْمَغْرِبِ.
​അവിടുത്തെ വാക്ക്: "തീർച്ചയായും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്." അല്ലാഹു നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുന്നവരുടെ സ്വലാത്തുകൾ അവിടുന്ന് ഖബറിലായിരിക്കുമ്പോൾ തന്നെ ﷺ അവിടുത്തേക്ക് എത്തിച്ചുകൊടുക്കാൻ ചില മലക്കുകളെ ഏൽപ്പിച്ചിട്ടുണ്ട്. അതിനാൽ നീ എവിടെ വെച്ച് സ്വലാത്ത് ചൊല്ലിയാലും നീ കിഴക്കോ പടിഞ്ഞാറോ എവിടെയായിരുന്നാലും ശരി, നിന്റെ സ്വലാത്ത് അവിടുത്തേക്ക് എത്തും. ഖബറിലായിരിക്കുന്ന അവിടുത്തേക്ക് ﷺ സ്വലാത്ത് എത്തിച്ചുകൊടുക്കുക എന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്. ഇത് അല്ലാഹുവിന് മാത്രം അറിയാവുന്ന ബർസഖീ ലോകത്തെ (ഖബർ ജീവിതത്തിലെ) കാര്യങ്ങളിൽ പെട്ടതാണ്. അപ്പോൾ "നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് ലഭിക്കും" എന്നതിന്റെ അർത്ഥം: നിങ്ങൾ കരയിലോ കടലിലോ, അടുത്തോ അകലെയോ, കിഴക്കോ പടിഞ്ഞാറോ എവിടെയായിരുന്നാലും ശരി എന്നാണ്.
​وَفِي هَذَا الْحَدِيثِ دَلِيلٌ عَلَى أَنَّهُ لَيْسَ لِالصَّلَاةِ عَلَيْهِ عِنْدَ قَبْرِهِ خَاصِّيَّةٌ.........
​ഈ ഹദീസിൽ നിന്ന് മനസ്സിലാകുന്നത്, അവിടുത്തെ  ഖബറിന് സമീപം വെച്ച് സ്വലാത്ത് ചൊല്ലുന്നതിന് പ്രത്യേകത ഇല്ല  എന്നാണ് (ദൂരെ നിന്ന് ചൊല്ലിയാലും അടുത്ത് നിന്ന് ചൊല്ലിയാലും ഒരേ പ്രതിഫലം ലഭിക്കുമെന്നർഥം )