Thursday, 16 July 2026

മുസ്സിം ഉമ്മത്തിൽ ഒരു വിഭാഗം ബിംബാരാധകരാകുമെന്ന മുഹമ്മദ് നബി ﷺയുടെ പ്രവചനം بَابُ (٢٢) مَا جَاءَ أَنَّ بَعْضَ هَذِهِ الْأُمَّةِ تَعْبُدُ الْأَوْثَانَ

ദർസ് 139: കിതാബുത്തൗഹീദ് 
(مع اعانة المستفيد)
മുസ്സിം ഉമ്മത്തിൽ ഒരു വിഭാഗം ബിംബാരാധകരാകുമെന്ന മുഹമ്മദ് നബി ﷺയുടെ പ്രവചനം 
بَابُ (٢٢) مَا جَاءَ أَنَّ بَعْضَ هَذِهِ الْأُمَّةِ تَعْبُدُ الْأَوْثَانَ

വീഡിയോ :
https://youtu.be/V1vkldMI1Yo?si=JdSHqXZX__vHLU84
കിതാബുത്തൗഹീദ്:
https://shamela.ws/book/11318/62#p1
ശറഹ് കിതാബ്
(من اعانة المستفيد)
https://shamela.ws/book/8565/320#p1
മുൻ ദർസുകൾ :
https://www.youtube.com/playlist?list=PLf1c4fdPOOYDcJ9gzmNTENu_IJY6w4fcx
കിതാബുത്തൗഹീദിൽ നിന്ന് :
*بَابُ (٢٢) مَا جَاءَ أَنَّ بَعْضَ هَذِهِ الْأُمَّةِ تَعْبُدُ الْأَوْثَانَ*

​അദ്ധ്യായം 22 : മുസ്സിം ഉമ്മത്തിൽ പെട്ട ചിലർ വിഗ്രഹങ്ങളെ ആരാധിക്കും എന്നതിനെക്കുറിച്ച് വന്നത്.

​وَقَوْلُهُ تَعَالَى: {أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيباً مِنَ الْكِتَابِ يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا هَؤُلاءِ أَهْدَى مِنَ الَّذِينَ آمَنُوا سَبِيلاً} - سُورَةُ النِّسَاءِ آيَة: ٥١.
​അല്ലാഹു തആലായുടെ വചനം: "വേദഗ്രന്ഥത്തിൽ നിന്ന് ഒരു വിഹിതം നൽകപ്പെട്ടവരെ നീ കണ്ടില്ലേ❓ അവർ ജിബ്തിലും (ക്ഷുദ്രവിദ്യകളിലും) ത്വാഗൂത്തിലും (വ്യാജദൈവങ്ങളിലും) വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവർ പറയുന്നു: ഇവർ സത്യവിശ്വാസികളെക്കാൾ നേരായ മാർഗ്ഗത്തിലാണെന്ന്." (സൂറത്തുന്നിസാഅ്: 51).
​وَقَوْلُهُ تَعَالَى: {قُلْ هَلْ أُنَبِّئُكُمْ بِشَرٍّ مِنْ ذَلِكَ مَثُوبَةً عِنْدَ اللَّهِ مَنْ لَعَنَهُ اللَّهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ وَعَبَدَ الطَّاغُوتَ} - سُورَةُ الْمَائِدَةِ آيَة: ٦٠.
​അല്ലാഹു തആലായുടെ വചനം: " നബിയേ, പറയുക: അല്ലാഹുവിങ്കൽ നിന്നുള്ള പ്രതിഫലമെന്ന നിലയിൽ ഇതിനെക്കാൾ ദോഷകരമായ അവസ്ഥയിലുള്ളവരെപ്പറ്റി ഞാൻ നിങ്ങൾക്ക് വിവരമറിയിച്ചു തരട്ടെയോ❓ ആരെയാണോ അല്ലാഹു ശപിക്കുകയും അവരോട് കോപിക്കുകയും അവരിൽ നിന്ന് കുരങ്ങൻമാരെയും പന്നികളെയും ഉണ്ടാക്കുകയും, ത്വാഗൂത്തിനെ ആരാധിക്കുന്നവരാക്കി മാറ്റുകയും ചെയ്തത് അവരത്രെ അക്കൂട്ടർ." (സൂറത്തുൽ മാഇദ: 60).
​وَقَوْلُهُ تَعَالَى: {قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَسْجِداً} - سُورَةُ الْكَهْفِ آيَة: ٢١.
​അല്ലാഹു തആലായുടെ വചനം: "തങ്ങളുടെ കാര്യത്തിൽ മേൽക്കൈ നേടിയവർ പറഞ്ഞു: തീർച്ചയായും അവരുടെ മേൽ ( അസ്ഹാബുൽ കഹ്ഫിനായി ) നമുക്കൊരു മസ്ജിദ് നിർമ്മിക്കുക തന്നെ ചെയ്യാം." (സൂറത്തുൽ കഹ്ഫ്: 21).
​عَنْ أَبِي سَعِيدٍ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ ﷺ قَالَ: "لَتَتَّبِعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ، حَذْوَ الْقُذَّةِ بِالْقُذَّةِ (الْقُذَّةُ -بِضَمِّ الْقَافِ- وَاحِدَةُ الْقُذَذِ وَهُوَ رِيشُ السَّهْمِ) حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ لَدَخَلْتُمُوهُ. قَالُوا: يَا رَسُولَ اللَّهِ، الْيَهُودُ وَالنَّصَارَى؟ قَالَ: فَمَنْ؟ " أَخْرَجَاهُ.
​അബൂ സഈദ് رضي الله عنه വിൽ നിന്ന് നിവേദനം: റസൂലുല്ലാഹി ﷺ അരുളി: "തീർച്ചയായും നിങ്ങൾക്ക് മുമ്പുള്ളവരുടെ ചര്യകളെ, അമ്പ്‌ തൂവലുകൾ ഒപ്പത്തിനൊപ്പം ഒത്തുനിൽക്കുന്നത് പോലെ നിങ്ങൾ കൃത്യമായി പിൻപറ്റുക തന്നെ ചെയ്യും. അവർ ഒരു ഉടുമ്പിന്റെ മാളത്തിൽ കടന്നാൽ നിങ്ങൾ അതിലും പ്രവേശിക്കും." അവർ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, യഹൂദരെയും നസ്വാറാക്കളെയും  ആണോ ഉദ്ദേശിക്കുന്നത്❓" അവിടുന്ന് ചോദിച്ചു: "പിന്നെ മറ്റാരെയാണ്❓" (ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്).
​وَلِمُسْلِمٍ عَنْ ثَوْبَانَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ ﷺ قَالَ: "إِنَّ اللَّهَ زَوَى لِيَ الْأَرْضَ، فَرَأَيْتُ مَشَارِقَهَا وَمَغَارِبَهَا، وَإِنَّ أُمَّتِي سَيَبْلُغُ مُلْكُهَا مَا زُوِيَ لِي مِنْهَا. وَأُعْطِيتُ الْكَنْزَيْنِ الْأَحْمَرَ وَالْأَبْيَضَ. وَإِنِّي سَأَلْتُ رَبِّي لِأُمَّتِي أَنْ لَا يُهْلِكَهَا بِسَنَةٍ بِعَامَّةٍ، وَأَنْ لَا يُسَلِّطَ عَلَيْهِمْ عَدُوّاً مِنْ سِوَى أَنْفُسِهِمْ فَيَسْتَبِيحَ بَيْضَتَهُمْ؛ وَإِنَّ رَبِّي قَالَ: يَا مُحَمَّدُ، إِذَا قَضَيْتُ قَضَاءً فَإِنَّهُ لَا يُرَدُّ، وَإِنِّي أَعْطَيْتُكَ لِأُمَّتِكَ أَنْ لَا أُهْلِكَهُمْ بِسَنَةٍ عَامَّةٍ، وَأَنْ لَا أُسَلِّطَ عَلَيْهِمْ عَدُوّاً مِنْ سِوَى أَنْفُسِهِمْ فَيَسْتَبِيحَ بَيْضَتَهُمْ وَلَوْ اجْتَمَعَ عَلَيْهِمْ مَنْ بِأَقْطَارِهَا، حَتَّى يَكُونَ بَعْضُهُمْ يُهْلِكُ بَعْضاً وَيَسْبِي بَعْضُهُمْ بَعْضاً" - مُسْلِمٌ: الْفِتَنُ وَأَشْرَاطُ السَّاعَةِ (٢٨٨٩) ، وَالتِّرْمِذِيُّ: الْفِتَنُ (٢١٧٦) ، وَأَبُو دَاوُدَ: الْفِتَنُ وَالْمَلَاحِمُ (٤٢٥٢) ، وَابْنُ مَاجَهْ: الْفِتَنُ (٣٩٥٢) ، وَأَحْمَدُ (٥/٢٨٤)- وَرَوَاهُ الْبَرْقَانِيُّ فِي صَحِيحِهِ.
​ഇമാം മുസ്ലിം സൗബാൻ رضي الله عنه വിൽ നിന്ന് നിവേദനം ചെയ്യുന്നു, റസൂലുല്ലാഹി ﷺ അരുളി: "തീർച്ചയായും അല്ലാഹു എനിക്ക് ഭൂമിയെ ചുരുട്ടി  കാണിച്ചുതന്നു. അങ്ങനെ അതിന്റെ കിഴക്കൻ മേഖലകളും പടിഞ്ഞാറൻ മേഖലകളും ഞാൻ കണ്ടു. എന്റെ ഉമ്മത്തിന്റെ അധികാരം എനിക്ക് ചുരുട്ടിക്കാണിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് വരെ എത്തിച്ചേരുന്നതാണ്. എനിക്ക് ചുവപ്പും വെളുപ്പും (റോം, പേർഷ്യ എന്നീ) രണ്ട് നിധികളും നൽകപ്പെട്ടു. എന്റെ ഉമ്മത്തിനെ മൊത്തത്തിലുള്ള നാശം (ഒന്നടങ്കമുള്ള ) മൂലം നശിപ്പിക്കരുതെന്നും, അവരുടെ ജീവനും സ്വത്തും പൂർണ്ണമായി തകർക്കുന്ന ഒരു ശത്രുവിനെ അവരുടെ സ്വന്തം ആളുകളല്ലാത്തവരിൽ നിന്ന് അവരുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും ഞാൻ എന്റെ റബ്ബിനോട് പ്രാർത്ഥിച്ചു. അപ്പോൾ എന്റെ റബ്ബ് പറഞ്ഞു: "ഹേ മുഹമ്മദ്! ഞാൻ ഒരു കാര്യം വിധിച്ചാൽ അത് മാറ്റപ്പെടുകയില്ല. നിന്റെ ഉമ്മത്തിന് പൊതുവായ ഒരു നാശത്തിലൂടെ ഞാൻ അവരെ നശിപ്പിക്കുകയില്ലെന്നും ഭൂമിയുടെ നാനാഭാഗത്തുള്ളവർ അവർക്കെതിരിൽ ഒരുമിച്ചുകൂടിയാലും അവരുടെ സ്വന്തമല്ലാത്ത ഒരു ശത്രുവിനെ അവർക്കെതിരെ സർവ്വാധിപത്യം നേടാൻ ഞാൻ അനുവദിക്കുകയില്ലെന്നും ഞാൻ നിനക്ക് ഉറപ്പ് നൽകിയിരിക്കുന്നു; എന്നാൽ അവർ പരസ്പരം നശിപ്പിക്കുകയും പരസ്പരം തടവുകാരാക്കുകയും ചെയ്യുന്നത് വരെ (അവർക്കിടയിൽ ഭിന്നതയുണ്ടാകും എന്നർഥം)." (മുസ്ലിം, തിർമിദി, അബൂദാവൂദ്, ഇബ്നുമാജ, അഹ്മദ്, അൽ-ബർഖാനി തന്റെ സ്വഹീഹിൽ ഇത് നിവേദനം ചെയ്തിട്ടുണ്ട്).
​وَزَادَ: "وَإِنَّمَا أَخَافُ عَلَى أُمَّتِي الْأَئِمَّةَ الْمُضِلِّينَ. وَإِذَا وَقَعَ عَلَيْهِمُ السَّيْفُ لَمْ يُرْفَعْ إِلَى يَوْمِ الْقِيَامَةِ. وَلَا تَقُومُ السَّاعَةُ حَتَّى يَلْحَقَ حَيٌّ مِنْ أُمَّتِي بِالْمُشْرِكِينَ، وَحَتَّى تَعْبُدَ فِئَامٌ مِنْ أُمَّتِي الْأَوْثَانَ. وَإِنَّهُ سَيَكُونُ فِي أُمَّتِي كَذَّابُونَ ثَلَاثُونَ؛ كُلُّهُمْ يَزْعُمُ أَنَّهُ نَبِيٌّ، وَأَنَا خَاتَمُ النَّبِيِّينَ لَا نَبِيَّ بَعْدِي. وَلَا تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الْحَقِّ مَنْصُورَةً لَا يَضُرُّهُمْ مَنْ خَذَلَهُمْ وَلَا مَنْ خَالَفَهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ تَبَارَكَ وَتَعَالَى".
​അൽ-ബർഖാനി (തന്റെ നിവേദനത്തിൽ) ഇത്ര കൂടി അധികമായി ഉദ്ധരിച്ചു: "തീർച്ചയായും ഞാൻ എന്റെ ഉമ്മത്തിന്റെ മേൽ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് വഴിപിഴപ്പിക്കുന്ന നേതാക്കളെയാണ്. അവർക്കിടയിൽ വാൾ (യുദ്ധം/ആഭ്യന്തര കലഹം) വീണാൽ പിന്നെ അന്ത്യനാൾ വരെ അത് ഉയർത്തപ്പെടുകയില്ല. എന്റെ ഉമ്മത്തിൽ നിന്നുള്ള ഒരു ഗോത്രം മുശ്രിക്കുകളോട് ചേരുന്നത് വരെയും, എന്റെ ഉമ്മത്തിലെ ഒരു വലിയ വിഭാഗം വിഗ്രഹങ്ങളെ ആരാധിക്കുന്നത് വരെയും അന്ത്യനാൾ സംഭവിക്കുകയില്ല. തീർച്ചയായും എന്റെ ഉമ്മത്തിൽ മുപ്പതോളം വ്യാജന്മാർ ഉണ്ടാകും; അവരെല്ലാം താൻ നബി മാരാണെന്ന് വാദിക്കും. എന്നാൽ ഞാൻ നബിമാരുടെ മുദ്രയാണ് (അവസാനത്തെ  നബിയാണ്), എനിക്ക് ശേഷം യാതൊരു നബിയുമില്ല. എന്റെ ഉമ്മത്തിൽ നിന്നുള്ള ഒരു വിഭാഗം സത്യത്തിൽ ഉറച്ചുനിന്ന് സഹായിക്കപ്പെടുന്നവരായി നിലകൊള്ളാതിരിക്കില്ല; അവരെ കൈവിട്ടവരോ അവരോട് എതിര് നിൽക്കുന്നവരോ  അവർക്ക് യാതൊരു ദ്രോഹവും വരുത്തുകയില്ല-അല്ലാഹുവിന്റെ കൽപ്പന (അന്ത്യനാൾ) വന്നെത്തുന്നത് വരെ."
​فِيهِ مَسَائِلُ:
​ഈ അദ്ധ്യായത്തിൽ താഴെ പറയുന്ന കാര്യങ്ങളുണ്ട്:
​الْأُولَى: تَفْسِيرُ آيَةِ النِّسَاءِ.
​ഒന്നാമത്തേത്: സൂറത്തുന്നിസാഇലെ ആയത്തിന്റെ തഫ്സീർ.
​الثَّانِيَةُ: تَفْسِيرُ آيَةِ الْمَائِدَةِ.
​രണ്ടാമത്തേത്: സൂറത്തുൽ മാഇദയിലെ ആയത്തിന്റെ തഫ്സീർ.
​الثَّالِثَةُ: تَفْسِيرُ آيَةِ الْكَهْفِ.
​മൂന്നാമത്തേത്: സൂറത്തുൽ കഹ്ഫിലെ ആയത്തിന്റെ തഫ്സീർ.
​الرَّابِعَةُ: وَهِيَ أَهَمُّهَا: مَا مَعْنَى الْإِيمَانِ بِالْجِبْتِ وَالطَّاغُوتِ؟ هَلْ هُوَ اعْتِقَادُ قَلْبٍ، أَوْ هُوَ مُوَافَقَةُ أَصْحَابِهَا مَعَ بُغْضِهَا وَمَعْرِفَةِ بُطْلَانِهَا؟
​നാലാമത്തേത്- ഇതാണ് ഏറ്റവും പ്രധാനം: ജിബ്തിലും ത്വാഗൂത്തിലും വിശ്വസിക്കുക എന്നതിന്റെ അർത്ഥമെന്താണ്❓അത് ഹൃദയം കൊണ്ടുള്ള ദൃഢവിശ്വാസമാണോ അതോ അവയോട് വെറുപ്പും അവ  വ്യാജമാണെന്നഅറിവും ഉണ്ടായിരിക്കെത്തന്നെ, അതിന്റെ ആളുകളോട് യോജിച്ചുപോകലാണോ❓
​الْخَامِسَةُ: قَوْلُهُمْ: إِنَّ الْكُفَّارَ الَّذِينَ يَعْرِفُونَ كُفْرَهُمْ أَهْدَى سَبِيلاً مِنَ الْمُؤْمِنِينَ.
​അഞ്ചാമത്തേത്: തങ്ങളുടെ കുഫ്റിനെക്കുറിച്ച് വ്യക്തമായി അറിയുന്ന സത്യനിഷേധികൾ സത്യവിശ്വാസികളെക്കാൾ നേരായ മാർഗ്ഗത്തിലാണെന്ന യഹൂദരുടെ വാദം.
​السَّادِسَةُ: وَهِيَ الْمَقْصُودَةُ بِالتَّرْجَمَةِ: أَنَّ هَذَا لَا بُدَّ أَنْ يُوجَدَ فِي هَذِهِ الْأُمَّةِ، كَمَا تَقَرَّرَ فِي حَدِيثِ أَبِي سَعِيدٍ.
​ആറാമത്തേത് (ഇതാണ് ഈ അധ്യായത്തിന്റെ പ്രധാന ഉദ്ദേശ്യം): അബൂ സഈദ് رضي الله عنه വിന്റെ ഹദീസിൽ സ്ഥിരപ്പെട്ടതുപോലെ, ഈ കാര്യങ്ങൾ (അനാചാരങ്ങളിൽ പൂർവ പിതാക്കളെ പിൻപറ്റൽ) ഈ ഉമ്മത്തിലും തീർച്ചയായും സംഭവിക്കും എന്നത്.
​السَّابِعَةُ: التَّصْرِيحُ بِوُقُوعِهَا، أَعْنِي عِبَادَةَ الْأَوْثَانِ فِي هَذِهِ الْأُمَّةِ فِي جُمُوعٍ كَثِيرَةٍ.
​ഏഴാമത്തേത്: ഈ ഉമ്മത്തിലെ വലിയൊരു വിഭാഗമാളുകളിൽ വിഗ്രഹാരാധന സംഭവിക്കും എന്ന് വ്യക്തമാക്കിയത്.
​الثَّامِنَةُ: الْعَجَبُ الْعُجَابُ: خُرُوجُ مَنْ يَدَّعِي النُّبُوَّةَ، مِثْلَ الْمُخْتَارِ، مَعَ تَكَلُّمِهِ بِالشَّهَادَتَيْنِ، وَتَصْرِيحِهِ بِأَنَّهُ مِنْ هَذِهِ الْأُمَّةِ، وَأَنَّ الرَّسُولَ حَقٌّ، وَأَنَّ الْقُرْآنَ حَقٌّ. وَفِيهِ: أَنَّ مُحَمَّداً خَاتَمُ النَّبِيِّينَ، وَمَعَ هَذَا يُصَدَّقُ فِي هَذَا كُلِّهِ مَعَ التَّضَادِّ الْوَاضِحِ، وَقَدْ خَرَجَ الْمُخْتَارُ فِي آخِرِ عَصْرِ الصَّحَابَةِ، وَتَبِعَهُ فِئَامٌ كَثِيرَةٌ.
​എട്ടാമത്തേത്: ഏറ്റവും അത്ഭുതകരമായ കാര്യം: ശഹാദത്ത് കലിമ ഉച്ചരിക്കുകയും, താൻ ഈ ഉമ്മത്തിൽ പെട്ടവനാണെന്ന് പ്രഖ്യാപിക്കുകയും, റസൂലും ഖുർആനും സത്യമാണെന്ന് സമ്മതിക്കുകയും, മുഹമ്മദ് ﷺ ഖാതമുന്നബിയ്യീൻ ആണെന്ന് അംഗീകരിക്കുകയും ചെയ്യുമ്പോഴും, മുഖ്താറിനെപ്പോലെ നബിത്വം വാദിക്കുന്നവർ പുറപ്പെടും എന്നതാണ്. ഇത്രയും വ്യക്തമായ വൈരുധ്യമുണ്ടായിട്ടും അവൻ ഈ കാര്യങ്ങളിലെല്ലാം വിശ്വസിക്കപ്പെടുന്നു! സ്വഹാബികളുടെ അവസാന കാലഘട്ടത്തിലാണ് മുഖ്താർ പുറപ്പെട്ടത്, വലിയൊരു വിഭാഗം ജനങ്ങൾ അവനെ പിൻപറ്റുകയും ചെയ്തു.
​التَّاسِعَةُ: الْبِشَارَةُ بِأَنَّ الْحَقَّ لَا يَزُولُ بِالْكُلِّيَّةِ كَمَا زَالَ فِيمَا مَضَى، بَلْ لَا تَزَالُ عَلَيْهِ طَائِفَةٌ.
​ഒൻപതാമത്തേത്: മുൻകാലങ്ങളിൽ സംഭവിച്ചതുപോലെ സത്യം പൂർണ്ണമായി ഇല്ലാതായിപ്പോവുകയില്ല, മറിച്ച് അതിൽ ഉറച്ചുനിൽക്കുന്ന ഒരു വിഭാഗം എപ്പോഴുമുണ്ടാകും എന്ന സന്തോഷവാർത്ത.
​الْعَاشِرَةُ: الْآيَةُ الْعُظْمَى: أَنَّهُمْ مَعَ قِلَّتِهِمْ لَا يَضُرُّهُمْ مَنْ خَذَلَهُمْ وَلَا مَنْ خَالَفَهُمْ.
​പത്താമത്തേത്: മഹത്തായ ലക്ഷണം: അവർ ( സത്യത്തിൻ്റെ വക്താക്കൾ ) എണ്ണത്തിൽ കുറവാണെങ്കിലും, അവരെ കൈവിട്ടവരോ അവരോട് എതിരായവരോ  അവർക്ക് യാതൊരു ദ്രോഹവും വരുത്തുകയില്ല എന്നത് ( സ്ഥൈര്യമുള്ള സത്യവിശ്വാസികളുടെ സത്യവിശ്വാസത്തെ ദുർബലപെടുത്താനാവില്ല ).
​الْحَادِيَةَ عَشْرَةَ: أَنَّ ذَلِكَ الشَّرْطَ إِلَى قِيَامِ السَّاعَةِ.
​പതിനൊന്നാമത്തേത്: ആ നിബന്ധന (സത്യത്തിൽ നിലകൊള്ളുന്ന വിഭാഗം ഉണ്ടാവുക എന്നത്) അന്ത്യനാൾ വരെ നിലനിൽക്കും എന്നത്.
​الثَّانِيَةَ عَشْرَةَ: مَا فِيهِنَّ مِنَ الْآيَاتِ الْعَظِيمَةِ؛ مِنْهَا: إِخْبَارُهُ بِأَنَّ اللَّهَ زَوَى لَهُ الْمَشَارِقَ وَالْمَغَارِبَ، وَأَخْبَرَ بِمَعْنَى ذَلِكَ، فَوَقَعَ كَمَا أَخْبَرَ، بِخِلَافِ الْجَنُوبِ وَالشَّمَالِ. وَإِخْبَارُهُ بِأَنَّهُ أُعْطِيَ الْكَنْزَيْنِ. وَإِخْبَارُهُ بِإِجَابَةِ دَعْوَتِهِ لِأُمَّتِهِ فِي الِاثْنَتَيْنِ. وَإِخْبَارُهُ بِأَنَّهُ مُنِعَ الثَّالِثَةَ. وَإِخْبَارُهُ بِوُقُوعِ السَّيْفِ، وَأَنَّهُ لَا يُرْفَعُ إِذَا وَقَعَ. وَإِخْبَارُهُ بِظُهُورِ الْمُتَنَبِّئِينَ فِي هَذِهِ الْأُمَّةِ. وَإِخْبَارُهُ بِبَقَاءِ الطَّائِفَةِ الْمَنْصُورَةِ. وَكُلُّ هَذَا وَقَعَ كَمَا أَخْبَرَ، مَعَ أَنَّ كُلَّ وَاحِدَةٍ مِنْهَا مِنْ أَبْعَدِ مَا يَكُونُ فِي الْمَعْقُولِ.
​പന്ത്രണ്ടാമത്തേത്: ഇതിൽ അടങ്ങിയിരിക്കുന്ന മഹത്തായ ദൃഷ്ടാന്തങ്ങൾ അതിൽ പെട്ടതാണ്: അല്ലാഹു നബിക്ക് കിഴക്കും പടിഞ്ഞാറും ചുരുട്ടിക്കാണിച്ചുതന്നു എന്ന അവിടുത്തെ അറിയിപ്പ്, അതിന്റെ അർത്ഥം വിവരിക്കുകയും അവിടുന്ന് പറഞ്ഞതുപോലെത്തന്നെ അത് സംഭവിക്കുകയും ചെയ്തു. രണ്ട് നിധികൾ അവിടുത്തേക്ക് നൽകപ്പെട്ടു എന്ന അറിയിപ്പ്. അവിടുത്തെ ഉമ്മത്തിനുവേണ്ടിയുള്ള മൂന്ന് പ്രാർത്ഥനകളിൽ രണ്ടെണ്ണത്തിന് ഉത്തരം ലഭിച്ചുവെന്ന അറിയിപ്പ്. മൂന്നാമത്തേത് തടയപ്പെട്ടു എന്ന അറിയിപ്പ്. അവർക്കിടയിൽ വാൾ (ആഭ്യന്തര യുദ്ധം) വീഴുമെന്നും അത് വീണാൽ പിന്നെ ഉയർത്തപ്പെടുകയില്ലെന്നുമുള്ള അറിയിപ്പ്. ഈ ഉമ്മത്തിൽ വ്യാജപ്രവാചകന്മാർ പ്രത്യക്ഷപ്പെടുമെന്ന അറിയിപ്പ്. സഹായിക്കപ്പെടുന്ന വിഭാഗം അവശേഷിക്കുമെന്ന അറിയിപ്പ്. ബുദ്ധിപരമായി ചിന്തിച്ചാൽ സംഭവിക്കാൻ ഏറ്റവും വിദൂരമായ കാര്യങ്ങളായിരുന്നിട്ടും ഇവയെല്ലാം അവിടുന്ന് പ്രവചിച്ചതുപോലെത്തന്നെ സംഭവിച്ചു എന്നത് .
​الثَّالِثَةَ عَشْرَةَ: حَصْرُ الْخَوْفِ عَلَى أُمَّتِهِ مِنَ الْأَئِمَّةِ الْمُضِلِّينَ.
​പതിമൂന്നാമത്തേത്: മുസ്ലിം ഉമ്മത്തിന്റെ മേൽ ഏറ്റവും കൂടുതൽ അവിടുന്ന് ഭയപ്പെടുന്നത് വഴിപിഴപ്പിക്കുന്ന നേതാക്കളെ മാത്രമാണെന്നത് .
​الرَّابِعَةَ عَشْرَةَ: التَّنْبِيهُ عَلَى مَعْنَى عِبَادَةِ الْأَوْثَانِ.
​പതിനാലാമത്തേത്: വിഗ്രഹാരാധന എന്നതിന്റെ യഥാർത്ഥ അർത്ഥത്തെക്കുറിച്ച് ബോധ്യപ്പെടുത്തൽ.

​قَوْلُهُ رَحِمَهُ اللَّهُ: "بَابُ مَا جَاءَ" أَيْ: مِنَ الْأَدِلَّةِ فِي الْكِتَابِ وَالسُّنَّةِ.

ശൈഖ് മുഹമ്മദ് ബ്നു അബ്ദിൽ വഹ്ഹാബ് ( റ ) യുടെ വാക്ക് :
 "വന്നതിനെക്കുറിച്ചുള്ള അധ്യായം" അതായത്:  ഖുർആനിലും സുന്നത്തിലുമുള്ള തെളിവുകളിൽ നിന്ന്.
​"أَنَّ بَعْضَ هَذِهِ الْأُمَّةِ" يَعْنِي: وَلَيْسَ كُلَّهَا، فَالْأُمَّةُ لَا تَجْتَمِعُ عَلَى ضَلَالَةٍ- وَلِلَّهِ الْحَمْدُ-، بَلْ يَبْقَى فِيهَا مَنْ يَثْبُتُ عَلَى الْحَقِّ، كَمَا قَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: "لَا تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الْحَقِّ مَنْصُورَةً، لَا يَضُرُّهُمْ مَنْ خَذَلَهُمْ وَلَا مَنْ خَالَفَهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ"، فَهَذِهِ الْأُمَّةُ لَا تَضِلُّ كُلُّهَا، وَإِنَّمَا يَضِلُّ الْكَثِيرُ، وَلَكِنْ يَبْقَى مِنْ هَذِهِ الْأُمَّةِ مَنْ يَثْبُتُ عَلَى الْحَقِّ إِلَى أَنْ تَقُومَ السَّاعَةُ. فَهَذَا مِنْ فَضْلِ اللَّهِ وَرَحْمَتِهِ.
​"ഈ ഉമ്മത്തിലെ / സമുദായത്തിലെ ചിലർ" അതായത്: എല്ലാവരുമല്ല. കാരണം ഈ ഉമ്മത്ത്  ഒന്നടങ്കം  വഴികേടിൽ ഒരുമിക്കുകയില്ല -അല്ലാഹുവിനാണ് സർവ്വ സ്തുതിയും-, മറിച്ച് മുസ്ലിം ഉമ്മത്തിൽ സത്യത്തിൽ ഉറച്ചുനിൽക്കുന്നവർ അവശേഷിക്കുക തന്നെ ചെയ്യും. നബി ﷺ പറഞ്ഞതുപോലെ:
لَا تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الْحَقِّ مَنْصُورَةً، لَا يَضُرُّهُمْ مَنْ خَذَلَهُمْ وَلَا مَنْ خَالَفَهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ

 "എന്റെ സമുദായത്തിൽപെട്ട ഒരു വിഭാഗം സത്യമാർഗ്ഗത്തിൽ  സഹായിക്കപ്പെട്ടവരായി നിലകൊള്ളുന്നതാണ് - അല്ലാഹുവിന്റെ കല്പന വരുന്നത് വരെ. അവരെ കൈവിട്ടവരോ അവരോട്   എതിർത്തവരോ അവർക്ക് ( അവരുടെ വിശ്വാസ സംരക്ഷണത്തിൽ ) പ്രശ്നമാവുകയില്ല." അതിനാൽ ഈ സമുദായം ഒന്നടങ്കം വഴിപിഴക്കുകയില്ല, മറിച്ച് ഉമ്മത്തിൽ പലരും വഴിപിഴച്ചേക്കാം, എങ്കിലും ഈ ഉമ്മത്തിൽ നിന്ന് അന്ത്യനാൾ വരുന്നത് വരെ സത്യമാർഗ്ഗത്തിൽ ഉറച്ചുനിൽക്കുന്നവർ അവശേഷിക്കുക തന്നെ ചെയ്യും. ഇത് അല്ലാഹുവിന്റെ അനുഗ്രഹത്തിലും കാരുണ്യത്തിലും പെട്ടതാകുന്നു.
​وَلِهَذَا قَالَ الْمُصَنِّفُ رَحِمَهُ اللَّهُ: "أَنَّ بَعْضَ هَذِهِ الْأُمَّةِ"، وَهَذَا مِنْ دِقَّةِ فِقْهِهِ رَحِمَهُ اللَّهُ، وَعَدَمِ تَسَرُّعِهِ فِي الْأَحْكَامِ، بِخِلَافِ الَّذِينَ يُكَفِّرُونَ عَوَامَّ الْأُمَّةِ كَمَا عَلَيْهِ بَعْضُ الْكُتَّابِ الْمُعَاصِرِينَ.
​അതുകൊണ്ടാണ് ഗ്രന്ഥകർത്താവ് (റഹിമഹുല്ലാഹ്) "ഈ സമുദായത്തിലെ ചിലർ" എന്ന് പറഞ്ഞത്. ഇത് അദ്ദേഹത്തിന്റെ ഫിഖ്ഹിലെ  സൂക്ഷ്മതയെയും വിധികളിൽ അദ്ദേഹം ധൃതി കാണിക്കാത്തതിനെയുമാണ് കാണിക്കുന്നത്. സമകാലികരായ ചില എഴുത്തുകാർ ചെയ്യുന്നതുപോലെ, സമുദായത്തിലെ സാധാരണക്കാരെ ഒന്നടങ്കം കാഫിറാക്കുന്നവരുടെ (അവിശ്വാസികളാക്കുന്നവരുടെ) രീതിക്ക് വിരുദ്ധമാണിത്
​"يَعْبُدُ الْأَوْثَانَ" أَيْ: يُشْرِكُ بِاللَّهِ عَزَّ وَجَلَّ، وَالْأَوْثَانُ- كَمَا سَبَقَ-: جَمْعُ وَثَنٍ، وَالْمُرَادُ بِهِ: كُلُّ مَا عُبِدَ مِنْ دُونِ اللَّهِ مِنْ صَنَمٍ، أَوْ قَبْرٍ، أَوْ حَجَرٍ، أَوْ شَجَرٍ، أَوْ جِنٍّ، أَوْ إِنْسٍ، كُلُّهُ يُسَمَّى وَثَناً؛ فَالْوَثَنُ كُلּُ مَا عُبِدَ مِنْ دُونِ اللَّهِ؛ مَأْخُوذٌ مِنْ وَثَنَ بِالْمَكَانِ إِذَا ثَبَتَ وَبَقِيَ فِيهِ.
​"വിഗ്രഹങ്ങളെ ആരാധിക്കുന്ന" അതായത്: അല്ലാഹുവിൽ പങ്കുചേർക്കുന്ന (ശിർക്ക് ചെയ്യുന്ന). 'ഔഥാൻ' എന്നത് -മുമ്പ് പറഞ്ഞത് പോലെ- 'വഥൻ' എന്നതിന്റെ ബഹുവചനമാണ്. അതുകൊണ്ട് ഉദ്ദേശിക്കുന്നത്: അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന വിഗ്രഹം, ഖബ്ർ, കല്ല്, മരം, ജിന്ന്, മനുഷ്യൻ എന്നിവയെല്ലാം 'വഥൻ' (വിഗ്രഹം/ആരാധ്യൻ) എന്ന് വിളിക്കപ്പെടുന്നു. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ഏതിനും 'വഥൻ' എന്ന് പറയാം. ഒരു സ്ഥലത്ത് ഒരാൾ ഉറച്ചുനിൽക്കുകയും അവശേഷിക്കുകയും ചെയ്യുമ്പോൾ പറയുന്ന 'വഥന ബിൽ മകാൻ' എന്നതിൽ നിന്നാണ് ഈ പ്രയോഗം സ്വീകരിക്കപ്പെട്ടിട്ടുള്ളത്.
​وَقَصْدُ الشَّيْخِ رَحِمَهُ اللَّهُ مِنْ هَذِهِ التَّرْجَمَةِ: الرَّدُّ عَلَى مَنْ زَعَمَ أَنَّهُ لَا يَقَعُ فِي هَذِهِ الْأُمَّةِ شِرْكٌ، وَهُمْ عُبَّادُ الْقُبُورِ يَقُولُونَ: هَذَا الَّذِي نَعْمَلُهُ لَيْسَ بِشِرْكٍ، لِأَنَّ هَذِهِ الْأُمَّةِ لَا يَقَعُ فِيهَا شِرْكٌ؟ وَإِنَّمَا هُوَ مِنْ بَابِ التَّوَسُّلِ بِالصَّالِحِينَ، أَوْ مَحَبَّةِ الصَّالِحِينَ، أَوْ مَا أَشْبَهَ ذَلِكَ مِنَ الْأَعْذَارِ الْبَارِدَةِ.
​ഈ തലക്കെട്ടിലൂടെ ശൈഖ് (റഹിമഹുല്ലാഹ്) ഉദ്ദേശിക്കുന്നത്: ഈ സമുദായത്തിൽ ശിർക്ക് സംഭവിക്കുകയില്ല എന്ന് ജല്പിക്കുന്നവർക്കുള്ള മറുപടിയാണ്. ഖബർ ആരാധകർ പറയുന്നു: "ഞങ്ങൾ ഈ ചെയ്യുന്നതൊന്നും ശിർക്കല്ല, കാരണം ഈ സമുദായത്തിൽ ശിർക്ക് സംഭവിക്കുകയില്ലല്ലോ! ഇത് സ്വാലിഹീങ്ങളെക്കൊണ്ട് (പുണ്യവാന്മാരെക്കൊണ്ട്) തവസ്സുൽ ചെയ്യലോ, അല്ലെങ്കിൽ സ്വാലിഹീങ്ങളോടുള്ള സ്നേഹ പ്രകടനമോ  അതല്ലെങ്കിൽ അതുപോലെയുള്ള കാര്യങ്ങളോ ആണ്. ബാലിശമായ ചില ന്യായീകരണങ്ങൾ മാത്രമാണിത്."
​وَهَذِهِ مَقَالَةُ الْمُشْرِكِينَ الْأَوَّلِينَ: {مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى}، {وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ وَيَقُولُونَ هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ}، لَكِنَّ هَؤُلَاءِ- وَالْعِيَاذُ بِاللَّهِ- يَقْرَأُونَ الْقُرْآنَ وَلَا يَفْقَهُونَ مَعْنَاهُ، أَوْ يَعْرِفُونَ مَعْنَاهُ، وَيُغَالِطُونَ وَيُكَابِرُونَ تَبَعاً لِهَوَاهُمْ.
​ഇത് മുൻകാല മുശ്രിക്കുകളുടെ അതേ വാദമാണ്:
{مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى}
 {"അല്ലാഹുവിലേക്ക് ഞങ്ങൾക്ക് കൂടുതൽ അടുപ്പമുണ്ടാക്കിത്തരാൻ വേണ്ടി മാത്രമാകുന്നു ഞങ്ങൾ അവരെ ആരാധിക്കുന്നത്" (സൂറത്തുസ്സുമർ: 3)},

{وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ وَيَقُولُونَ هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ}
 {"അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തവയെ അവർ ആരാധിക്കുന്നു. അവർ പറയുകയും ചെയ്യുന്നു: ഇവർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശകരാകുന്നു" (സൂറത്തു യൂനുസ്: 18)}. എന്നാൽ ഇവർ -അല്ലാഹുവിൽ അഭയം- ഖുർആൻ ഓതുന്നുണ്ടെങ്കിലും അതിന്റെ അർത്ഥം ഗ്രഹിക്കുന്നില്ല, അല്ലെങ്കിൽ അതിന്റെ അർത്ഥം അറിഞ്ഞിട്ടും തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്തുടർന്ന് മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുകയും അഹങ്കരിക്കുകയും ചെയ്യുകയാണ്.

കിതാബുത്തൗഹീദിൽ നിന്ന് 
أَلَمۡ تَرَ إِلَى ٱلَّذِينَ أُوتُواْ نَصِيبًا مِّنَ ٱلۡكِتَٰبِ يُؤۡمِنُونَ بِٱلۡجِبۡتِ وَٱلطَّٰغُوتِ وَيَقُولُونَ لِلَّذِينَ كَفَرُواْ هَٰٓؤُلَآءِ أَهۡدَىٰ مِنَ ٱلَّذِينَ ءَامَنُواْ سَبِيلًا (النساء 51)
"വേദഗ്രന്ഥത്തില്‍ നിന്ന് ഒരംശം നല്‍കപ്പെട്ടിട്ടുള്ളവരെ താങ്കൾ നോക്കി ക്കണ്ടില്ലേ❓ - അവര്‍ 'ജിബ്ത്തി'ലും, 'ത്വാഗൂത്തി'ലും [ക്ഷുദ്ര വേലകളിലും ദുര്‍മൂര്‍ത്തികളിലും] വിശ്വസിക്കുന്നു! സത്യനിഷേധികളായ  മുശ്രിക്കുകളെക്കുറിച്ച് അവര്‍ പറയുകയും ചെയ്യുന്നു: 'ഇക്കൂട്ടര്‍ വിശ്വസിച്ചവരെക്കാള്‍ (നബിയേയും സ്വഹാബത്തിനേയും അപേക്ഷിച്ച് ) കൂടുതല്‍ നേര്‍മാര്‍ഗം പ്രാപിച്ചവരാണ്' എന്ന്!
 🌳🌳🌳🌳🌳
ശറഹിൽ നിന്ന്
(من اعانة المستفيد)

وَقَوْلُهُ تَعَالَى: {أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيباً مِنَ الْكِتَابِ يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ}.
​അല്ലാഹു തആലായുടെ വചനം: {വേദഗ്രന്ഥത്തില്‍ നിന്ന് ഒരു വിഹിതം അഥവാ തൗറാത്ത് നല്‍കപ്പെട്ടവരെ (യഹൂദികളെ) താങ്കൾ കണ്ടു മനസ്സിലാക്കിയല്ലോ❓ അവര്‍ ജിബ്തിലും  ത്വാഗൂത്തിലും വിശ്വസിക്കുന്നു}"
​قَالَ: "وَقَوْلُهُ تَعَالَى: {أَلَمْ تَرَ} ، هَذَا اسْتِفْهَامُ تَقْرِيرٍ، أَيْ: قَدْ رَأَيْتَ وَعَلِمْتَ يَا مُحَمَّدُ.
​അദ്ദേഹം ( ശൈഖ് മുഹമ്മദു ബ്നു അബ്ദിൽ വഹ്ഹാബ്) പറഞ്ഞു: "അല്ലാഹു തആലായുടെ വചനം:
അറഐത"
 { താങ്കൾ കണ്ടില്ലേ}, ഇത് ഒരു വസ്തുതയെ ഉറപ്പിച്ചു പറയുന്ന ചോദ്യ രൂപമാണ് (ഇസ്തിഫ്ഹാം തഖ്രീർ). അതായത്: അല്ലയോ മുഹമ്മദ്, തീർച്ചയായും താങ്കൾ കാണുകയും മനസ്സിലാക്കുകയും ചെയ്തിരിക്കുന്നുവല്ലോ.
​" {إِلَى الَّذِينَ أُوتُوا نَصِيباً مِنَ الْكِتَابِ} " أَيْ: حَظّاً مِنَ الْكِتَابِ، فَالنَّصِيبُ: الْحَظُّ؛ وَالْمُرَادُ بِهِمُ الْيَهُودُ، لِأَنَّ اللَّهَ أَعْطَاهُمُ التَّوْرَاةَ الَّتِي أَنْزَلَهَا عَلَى مُوسَى- عَلَيْهِ الصَّلَاةُ وَالسَّلَامُ- مِنْ عِنْدِ اللَّهِ، فَهُوَ كِتَابٌ عَظِيمٌ مِنْ عِنْدِ اللَّهِ.
​"{വേദഗ്രന്ഥത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ} അതായത്: വേദഗ്രന്ഥത്തിൽ നിന്ന് ഒരു ഭാഗം. ഇവിടെ 'നസ്വീബ്' എന്നാൽ ഓഹരി അല്ലെങ്കിൽ വിഹിതം എന്നാണ് അർത്ഥം. ഇവിടെ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് യഹൂദന്മാരെയാണ്. കാരണം അല്ലാഹു തന്റെ പക്കൽ നിന്ന് മൂസാ ﷺ യുടെ മേൽ അവതരിപ്പിച്ച തൗറാത്ത് അവർക്ക് നൽകിയിട്ടുണ്ടായിരുന്നു. അത് അല്ലാഹുവിന്റെ പക്കൽ നിന്നുള്ള മഹത്തായ ഒരു ഗ്രന്ഥമാണ്.
​وَهَذَا مِنْ بَابِ الْإِنْكَارِ عَلَيْهِمْ، لِأَنَّ الْمَفْرُوضَ أَنَّ الَّذِي أُوتِيَ نَصِيباً مِنَ الْكِتَابِ وَعَلِمَ الْحَقَّ يَجِبُ عَلَيْهِ أَنْ يَعْمَلَ بِهِ: فَكَوْنُهُمْ يُخَالِفُونَ الْحَقَّ - وَعِنْدَهُمُ الْكِتَابُ- هَذَا دَلِيلٌ عَلَى غِلَظِ كُفْرِهِمْ وَعِنَادِهِمْ.
​ഇത് അവർക്കെതിരെയുള്ള ആക്ഷേപത്തിന്റെ ഭാഗമാണ്. കാരണം, വേദഗ്രന്ഥത്തിൽ നിന്ന് വിഹിതം ലഭിക്കുകയും സത്യം മനസ്സിലാക്കുകയും ചെയ്തവർ  അതിനനുസരിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്. എന്നാൽ തങ്ങളുടെ പക്കൽ ഗ്രന്ഥം ഉണ്ടായിരുന്നിട്ടും അവർ സത്യത്തോട്   എതിര് നിൽക്കുക എന്നത് അവരുടെ കുഫ്റിന്റെയും (സത്യനിഷേധത്തിന്റെയും) ശാഠ്യത്തിന്റെയും കാഠിന്യത്തിനുള്ള തെളിവാണ്.
​" {يُؤْمِنُونَ بِالْجِبْتِ} " أَيْ: يُصَدِّقُونَ بِالْجِبْتِ، وَهُوَ الشِّرْكُ، أَوِ السِّحْرُ، أَوِ السَّاحِرُ، أَوِ الْكَاهِنُ، أَوِ الشَّيْطَانُ، كُلُّ ذَلِكَ يُسَمَّى جِبْتاً.
​"{അവർ ജിബ്തിൽ വിശ്വസിക്കുന്നു} അതായത്: അവർ ജിബ്തിനെ സത്യപ്പെടുത്തുന്നു. ശിർക്ക് (ബഹുദൈവാരാധന), സിഹ്‌ർ (ആഭിചാരം), സിഹ്‌ർ ചെയ്യുന്നവൻ (ആഭിചാരകൻ), കൺകെട്ടുകാരൻ/ജ്യോത്സ്യൻ, പിശാച് എന്നിവയ്‌ക്കെല്ലാം 'ജിബ്ത്' എന്ന് പേര് പറയപ്പെടും.
​" {وَالطَّاغُوتِ} " فِي اللُّغَةِ: مَأْخُوذٌ مِنَ الطُّغْيَانِ، وَهُوَ: مُجَاوَزَةُ الْحَدِّ؛ وَالْمُرَادُ بِهِ هُنَا: مَا تَجَاوَزَ بِهِ الْعَبْدُ حَدَّهُ مِنْ مَعْبُودٍ، أَوْ مَتْبُوعٍ، أَوْ مُطَاعٍ فِي غَيْرِ طَاعَةِ اللَّهِ، كُلُّهُ طَاغُوتٌ.

وَالطَّاغُوتِ
"{ത്വാഗൂത്തിലും}" ഭാഷാപരമായി ഇത് 'ത്വുഗ്‌യാൻ' (പരിധി ലംഘിക്കൽ) എന്നതിൽ നിന്ന് ഉണ്ടായതാണ്. ഇതിന്റെ അർത്ഥം പരിധി കവിയുക എന്നതാണ്. ഇവിടെ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്: അല്ലാഹുവെ അനുസരിക്കുന്നതിലല്ലാതെ, ആരാധിക്കപ്പെടുന്നവയോ, പിന്തുടരപ്പെടുന്നവയോ, അനുസരിക്കപ്പെടുന്നവയോ ആയ കാര്യങ്ങളിൽ ഒരടിമ തന്റെ പരിധി ലംഘിക്കുന്ന ഏത് കാര്യവും ത്വാഗൂത്ത് ആണ്.
​وَيَقُولُ الْعَلَّامَةُ ابْنُ الْقَيِّمِ: "الطَّوَاغِيتُ كَثِيرُونَ، وَرُؤُوسُهُمْ خَمْسَةٌ: إِبْلِيسُ- لَعَنَهُ اللَّهُ- وَمَنْ عُبِدَ وَهُوَ رَاضٍ. وَمَنْ دَعَا النَّاسَ إِلَى عِبَادَةِ نَفْسِهِ. وَمَنْ ادَّعَى شَيْئاً مِنْ عِلْمِ الْغَيْبِ. وَمَنْ حَكَمَ بِغَيْرِ مَا أَنْزَلَ اللَّهُ".
​അല്ലാമാ ഇബ്നുൽ ഖയ്യിം പറയുന്നു: "ത്വാഗൂത്തുകൾ വളരെ അധികമാണ്. അവയുടെ തലവന്മാർ അഞ്ചെണ്ണമാണ്: അല്ലാഹു ശപിച്ച ഇബ്‌ലീസ്, താൻ ആരാധിക്കപ്പെടുന്നതിൽ തൃപ്തിപ്പെട്ടവൻ, സ്വന്തത്തെ ആരാധിക്കാൻ ജനങ്ങളെ ക്ഷണിച്ചവൻ, അദൃശ്യജ്ഞാനത്തിൽ നിന്ന് എന്തെങ്കിലും തനിക്കറിയാമെന്ന് വാദിച്ചവൻ, അല്ലാഹു അവതരിപ്പിച്ചതല്ലാത്തതുകൊണ്ട് വിധികൽപ്പിച്ചവൻ."
​" {وَيَقُولُونَ} " أَيْ: يَقُولُ هَؤُلَاءِ الْيَهُودُ.
​"{അവർ പറയുന്നു}" അതായത്: ഈ യഹൂദന്മാർ പറയുന്നു.
​" {لِلَّذِينَ كَفَرُوا} " وَهُمْ مُشْرِكُو قُرَيْشٍ {هَؤُلَاءِ أَهْدَى مِنَ الَّذِينَ آمَنُوا سَبِيلاً} أَيْ: هَؤُلَاءِ الْكُفَّارُ أَهْدَى مِنَ الَّذِينَ آمَنُوا سَبِيلاً، أَيْ: مَنْهَجُ الْكُفَّارِ أَهْدَى مِنْ مَنْهَجِ الْمُسْلِمِينَ الْمُتَّبِعِينَ لِمُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ. وَهَذَا وَهُمْ عِنْدَهُمُ الْكِتَابُ، وَيَعْرِفُونَ الْحَقَّ مِنَ الْبَاطِلِ.
​"{സത്യനിഷേധികളോട്} -അവർ ഖുറൈശികളിലെ മുശ്രിരിക്കുകളാണ്- {ഇക്കൂട്ടരാണ് വിശ്വാസികളെക്കാൾ കൂടുതൽ നേർമാർഗ്ഗത്തിൽ ഉള്ളവർ എന്ന്} അതായത്: ഈ കാഫിറുകളാണ് വിശ്വാസികളേക്കാൾ സന്മാർഗ്ഗത്തിൽ ഉള്ളവർ എന്ന്. മുഹമ്മദ് ﷺ യെ പിന്തുടരുന്ന മുസ്‌ലിംകളുടെ മാർഗ്ഗത്തേക്കാൾ നല്ലത് കാഫിറുകളുടെ മാർഗ്ഗമാണെന്ന് (അവർ പറയുന്നു). തങ്ങളുടെ പക്കൽ ഗ്രന്ഥം ഉണ്ടായിരിക്കുകയും, സത്യവും അസത്യവും വേർതിരിച്ചറിയാൻ കഴിയുകയും ചെയ്തിട്ടാണ് അവർ ഇത് പറയുന്നത്.
​وَسَبَبُ ذَلِكَ: أَنَّ الرَّسُولَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمَّا هَاجَرَ إِلَى الْمَدِينَةِ، وَبَايَعَهُ الْأَنْصَارُ مِنَ الْأَوْسِ وَالْخَزْرَجِ، وَصَارَتْ لِلْمُسْلِمِينَ دَوْلَةٌ عَظِيمَةٌ فِي الْمَدِينَةِ، اغْتَاظَ الْيَهُودُ الَّذِينَ كَانُوا فِي الْمَدِينَةِ مِنَ الْمُسْلِمِينَ، وَضَاقُوا بِهِمْ ذَرْعًا، فَذَهَبَ كَعْبُ بْنُ الْأَشْرَفِ وَحَيَيُّ بْنُ أَخْطَبَ إِلَى الْمُشْرِكِينَ فِي مَكَّةَ يَسْتَنْجِدُونَهُمْ عَلَى قِتَالِ الرَّسُولِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَصْحَابِهِ، فَانْتَهَزَ الْمُشْرِكُونَ الْفُرْصَةَ وَقَالُوا: أَنْتُمْ أَهْلُ كِتَابٍ، تَعْرِفُونَ الْحَقَّ مِنَ الْبَاطِلِ، بَيِّنُوا لَنَا أَنَحْنُ أَهْدَى أَمْ مُحَمَّدٌ؟، فَقَالُوا: وَمَا أَنْتُمْ وَمَا مُحَمَّدٌ؟ يَعْنِي: بَيِّنُوا لَنَا صِفَتَكُمْ وَصِفَةَ مُحَمَّدٍ-، قَالُوا: مُحَمَّدٌ صُنْبُورٌ مَبْتُورٌ، قَطَّعَ أَرْحَامَنَا وَسَبَّ آلِهَتَنَا. وَنَحْنُ نَذْبَحُ الْكَوْمَ، وَنُطْعِمُ الْحَجِيجَ، وَنَسْقِي الْحَجِيجَ، وَنَفُكُّ الْعَانِيَ، وَنَصِلُ الْأَرْحَامَ. يَصِفُونَ أَنْفُسَهُمْ بِهَذِهِ الصِّفَاتِ.
​ഇതിന്റെ കാരണം: റസൂൽ ﷺ മദീനയിലേക്ക് ഹിജ്റ പോവുകയും, ഔസ്, ഖസ്രജ് ഗോത്രങ്ങളിലെ അൻസാറുകൾ അവിടുത്തെ ബൈഅത്ത് (അനുസരണപ്രതിജ്ഞ) ചെയ്യുകയും, മദീനയിൽ മുസ്‌ലിംകൾക്ക് ഒരു വലിയ ഭരണകൂടം നിലവിൽ വരികയും ചെയ്തപ്പോൾ, മദീനയിലുണ്ടായിരുന്ന യഹൂദന്മാർക്ക് മുസ്‌ലിംകളോട് കടുത്ത കോപവും അസൂയയും ഉണ്ടാവുകയും അവർ വലിയ പ്രയാസത്തിലാവുകയും ചെയ്തു. അങ്ങനെ കഅ്ബ് ബിനുൽ അശ്റഫും ഹുയയ്യ് ബിനു അഖ്ത്വബും മക്കയിലെ മുഷ്‌രിക്കുകളുടെ അടുക്കലേക്ക് പോയി, റസൂൽ ﷺ യോടും അവിടുത്തെ സ്വഹാബികളോടും യുദ്ധം ചെയ്യാൻ അവരുടെ സഹായം തേടി. ഈ അവസരം മുതലെടുത്തുകൊണ്ട് മുഷ്‌രിക്കുകൾ പറഞ്ഞു: "നിങ്ങൾ വേദക്കാരാണ്, സത്യവും അസത്യവും തിരിച്ചറിയുന്നവരാണ്. അതുകൊണ്ട് ഞങ്ങളാണോ അതോ മുഹമ്മദാണോ കൂടുതൽ സന്മാർഗ്ഗത്തിൽ ഉള്ളതെന്ന് വ്യക്തമാക്കൂ." അപ്പോൾ യഹൂദന്മാർ ചോദിച്ചു: "നിങ്ങളുടെ അവസ്ഥ എന്താണ്❓ മുഹമ്മദിന്റെ അവസ്ഥ എന്താണ്❓  അവർ (മുഷ്‌രിക്കുകൾ) പറഞ്ഞു: "മുഹമ്മദ് വേരറ്റവനും പിൻഗാമികളില്ലാത്തവനുമാണ് (സ്വൻബൂർ മബ്തൂർ). അവൻ ഞങ്ങളുടെ കുടുംബബന്ധങ്ങൾ മുറിക്കുകയും ഞങ്ങളുടെ ദൈവങ്ങളെ ആക്ഷേപിക്കുകയും ചെയ്തു. ഞങ്ങളാകട്ടെ വലിയ ഒട്ടകങ്ങളെ അറുക്കുന്നു, ഹാജിമാർക്ക് ഭക്ഷണം നൽകുന്നു, അവർക്ക് വെള്ളം കുടിപ്പിക്കുന്നു, തടവുകാരെ മോചിപ്പിക്കുന്നു, കുടുംബബന്ധം ചേർക്കുന്നു." അവർ തങ്ങളെക്കുറിച്ച് ഈ വിശേഷണങ്ങൾ പറഞ്ഞു.
​وَمُحَمَّدٌ قَطَعَ أَرْحَامَنَا، وَتَبِعَهُ سُرَّاقُ الْحَجِيجِ مِنْ غِفَارٍ.
​"മുഹമ്മദ് ഞങ്ങളുടെ കുടുംബബന്ധങ്ങൾ മുറിച്ചു, ഗിഫാർ ഗോത്രത്തിലെ തീർത്ഥാടകരെ കൊള്ളയടിക്കുന്നവരാണ് അവനെ പിന്തുടർന്നത്."
​قَالُوا: أَنْتُمْ خَيْرٌ وَأَهْدَى سَبِيلاً.
​അപ്പോൾ അവർ (യഹൂദന്മാർ) പറഞ്ഞു: "നിങ്ങളാണ് ഉത്തമരും കൂടുതൽ നേർമാർഗ്ഗത്തിലുള്ളവരും."
​وَالشَّاهِدُ مِنَ الْآيَةِ لِلْبَابِ: أَنَّهُ إِذَا كَانَ فِي الْيَهُودِ مَنْ يُؤْمِنُ بِالْجِبْتِ وَالطَّاغُوتِ فَسَيَكُونُ فِي هَذِهِ الْأُمَّةِ مَنْ يَفْعَلُ ذَلِكَ تَشَبُّهًا بِهِمْ، لِأَنَّ الرَّسُولَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَبَّرَ أَنَّهُ يَكُونُ فِي هَذِهِ الْأُمَّةِ مَنْ يَتَشَبَّهُ بِالْيَهُودِ وَالنَّصَارَى، وَمِنْ ذَلِكَ: التَّشَبُّهُ بِهِمْ فِي الْإِيمَانِ بِالْجِبْتِ وَالطَّاغُوتِ.
​ഈ അധ്യായത്തിലേക്ക് ഈ ആയത്തിൽ നിന്നുള്ള തെളിവ് (ശാഹിദ്): യഹൂദന്മാരിൽ ജിബ്തിലും ത്വാഗൂത്തിലും വിശ്വസിക്കുന്നവർ ഉണ്ടായിരുന്നുവെങ്കിൽ, അവരെ അനുകരിച്ചുകൊണ്ട് ഈ ഉമ്മത്തിലും അങ്ങനെ ചെയ്യുന്നവർ ഉണ്ടാകും എന്നതാണ്. കാരണം, ഈ ഉമ്മത്തിൽ യഹൂദരെയും നസ്വാറാക്കളെയും (ക്രിസ്ത്യാനികളെയും) അനുകരിക്കുന്നവർ ഉണ്ടാകുമെന്ന് റസൂൽ ﷺ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. ജിബ്തിലും ത്വാഗൂത്തിലും വിശ്വസിക്കുന്നതിൽ അവരെ അനുകരിക്കുക എന്നത് അതിൽ പെട്ടതാണ്.
​وَكَذَلِكَ يُوجَدُ فِي هَذِهِ الْأُمَّةِ مَنْ يُمَجِّدُ الْكُفَّارَ، وَيَنْتَقِصُ الْمُسْلِمِينَ، كَمَا كَانَ الْيَهُودُ يَقُولُونَ: {هَؤُلَاءِ أَهْدَى مِنَ الَّذِينَ آمَنُوا سَبِيلاً} ، فَمِنَ النَّاسِ مَنْ يُثْنِي الْيَوْمَ عَلَى دُوَلِ الْكُفْرِ وَالْإِلْحَادِ، وَيَصِفُهُمْ بِصِفَاتِ الْكَمَالِ وَالْعَظَمَةِ، وَيَتَنَقَّصُ الْمُسْلِمِينَ، وَيَصِفُهُمْ بِالتَّأَخُّورِ وَالرَّجْعِيَّةِ، إِلَى آخِرِهِ، فَهَذَا شَيْءٌ مَوْجُودٌ.
​അതുപോലെ തന്നെ, യഹൂദന്മാർ {ഇക്കൂട്ടരാണ് വിശ്വാസികളെക്കാൾ കൂടുതൽ നേർമാർഗ്ഗത്തിൽ ഉള്ളവർ} എന്ന് പറഞ്ഞതുപോലെ, കാഫിറുകളെ മഹത്വപ്പെടുത്തുകയും മുസ്‌ലിംകളെ ഇകഴ്ത്തുകയും ചെയ്യുന്നവർ ഈ ഉമ്മത്തിലും കാണപ്പെടുന്നുണ്ട്. ഇന്ന് ജനങ്ങളിൽ ചിലർ കുഫ്റിന്റെയും നിരീശ്വരവാദത്തിന്റെയും രാജ്യങ്ങളെ പുകഴ്ത്തുകയും, അവർക്ക് പൂർണ്ണതയും മഹത്വവും കൽപിച്ചു നൽകുകയും ചെയ്യുന്നു. അതേസമയം മുസ്‌ലിംകളെ ഇകഴ്ത്തുകയും അവർ പിന്നോക്കാവസ്ഥയിലും പൌരാണികതയിലും ആണെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ ഇന്ന് നിലവിലുണ്ട്.
​فَدَلَّ عَلَى أَنَّ هَذِهِ الْأُمَّةَ يَقَعُ فِيهَا مَا وَقَعَ فِي الْيَهُودِ مِنَ الْإِيمَانِ بِالْجِبْتِ وَالطَّاغُوتِ، وَمِنَ الشِّرْكِ بِاللَّهِ عَزَّ وَجَلَّ.
​യഹൂദന്മാർക്ക് സംഭവിച്ചതുപോലെ ജിബ്തിലും ത്വാഗൂത്തിലുമുള്ള വിശ്വാസവും, അല്ലാഹുവിന് പങ്കുചേർക്കലും (ശിർക്ക്) ഈ ഉമ്മത്തിലും സംഭവിക്കും എന്നതിന് ഇത് തെളിവാണ്.
​وَكُلُّ مَا وَقَعَ فِي الْيَهُودِ أَوْ فِي النَّصَارَى فَإِنَّهُ سَيَقَعُ فِي هَذِهِ الْأُمَّةِ مِنْ بَعْضِ أَفْرَادِهَا أَوْ طَوَائِفِهَا مَنْ يَفْعَلُهُ تَشَبُّهًا بِهِمْ، فَهَا هِيَ الْأَضْرِحَةُ، وَالْبِنَاءُ عَلَى الْقُبُورِ، وَالطَّوَافُ بِهَا، وَإِقَامَةُ الْمَوَالِدِ، وَالِاسْتِغَاثَةُ بِالْأَمْوَاتِ، وَالذَّبْحُ وَالنَّذْرُ لَهُمْ مَوْجُودٌ، كَمَا كَانَ فِي الْيَهُودِ.
​യഹൂദരിലോ ക്രിസ്ത്യാനികളിലോ സംഭവിച്ചതെല്ലാം ഈ ഉമ്മത്തിലെ ചില വ്യക്തികളോ വിഭാഗങ്ങളോ അവരെ അനുകരിച്ചുകൊണ്ട് പ്രവർത്തിക്കുന്നതാണ്. യഹൂദന്മാരിൽ ഉണ്ടായിരുന്നതുപോലെ മഖ്ബറകൾ ഉണ്ടാക്കൽ, ഖബറുകൾക്ക് മുകളിൽ കെട്ടിടം പണിയൽ, അവയെ ത്വവാഫ് ചെയ്യൽ, മൗലിദുകൾ ആഘോഷിക്കൽ, മരണപ്പെട്ടവരോട് പ്രാർത്ഥിക്കൽ (ഇസ്തിഗാസ), അവർക്കായി അറുക്കലും നേർച്ച നേരാലും ഒക്കെ ഇന്ന് നിലവിലുണ്ട്.
​وَهَذَا الشَّاهِدُ مِنَ الْآيَةِ لِلتَّرْجَمَةِ.
​ഈ അധ്യായത്തിന്റെ തലക്കെട്ടിന് ആയത്തിൽ നിന്നുള്ള തെളിവ് (ശാഹിദ്) ഇതാണ്.
ദർസ് 142

കിതാബുത്തൗഹീദിൽ നിന്ന് :
وقَوْلُهُ تَعَالَى: {قُلْ هَلْ أُنَبِّئُكُمْ بِشَرٍّ مِنْ ذَلِكَ مَثُوبَةً عِنْدَ اللهِ مَنْ لَعَنَهُ اللهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ وَعَبَدَ الطَّاغُوتَ}.
​അല്ലാഹു തആലായുടെ വചനം: 
{قُلْ هَلْ أُنَبِّئُكُمْ بِشَرٍّ مِنْ ذَلِكَ مَثُوبَةً عِنْدَ اللهِ مَنْ لَعَنَهُ اللهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ وَعَبَدَ الطَّاغُوتَ}
 "പറയുക: അല്ലാഹുവിങ്കൽ പ്രതിഫലത്തിന്റെ കാര്യത്തിൽ ഇതിനേക്കാൾ ദോഷകരമായ അവസ്ഥയിലുള്ളവരെക്കുറിച്ച് ഞാൻ താങ്കൾക്ക് വിവരം നൽകട്ടെയോ❓- ആരെയാണോ അല്ലാഹു ശപിക്കുകയും, അവനോട് കോപിക്കുകയും അവരിൽ നിന്ന് അല്ലാഹു കുരങ്ങുകളെയും പന്നികളെയും ആക്കിത്തീർക്കുകയും  അക്രമകാരികളായ ശക്തികളെ (ത്വാഗൂത്തിനെ) ആരാധിച്ചവരുമായവർ."
​وَقَوْلُهُ تَعَالَى: {قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَسْجِداً}.
​അല്ലാഹു തആലായുടെ വചനം: 
{قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَسْجِداً}
 "തങ്ങളുടെ കാര്യത്തിൽ അതിജയിച്ചവർ പറഞ്ഞു: ഞങ്ങൾ അവരുടെ മേൽ (അസ്ഹാബുൽ കഹ്ഫിൻ്റെ മേൽ ) തീർച്ചയായും ഒരു മസ്ജിദ് നിർമ്മിക്കുക തന്നെ ചെയ്യും."
🌳🌳🌳🌳🌳

ശറഹിൽ നിന്ന്:
(من اعانة المستفيد)

​قَالَ: "وَقَوْلُهُ تَعَالَى: {قُلْ هَلْ أُنَبِّئُكُمْ بِشَرٍّ مِنْ ذَلِكَ مَثُوبَةً عِنْدَ اللهِ مَنْ لَعَنَهُ اللهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ وَعَبَدَ الطَّاغُوتَ} تَمَامُ الآيَةِ: {أُولَئِكَ شَرٌّ مَكَاناً وَأَضَلُّ عَنْ سَوَاءِ السَّبِيلِ}، هَذِهِ الآيَةُ فِي الرَّدِّ عَلَى الَّذِينَ يَسْخَرُونَ مِنَ الْمُسْلِمِينَ وَمِنْ دِينِهِمْ مِنَ الْيَهُودِ وَالنَّصَارَى وَالْوَثَنِيِّينَ.
​അദ്ദേഹം പറഞ്ഞു: അല്ലാഹു തആലായുടെ വചനം: 
{قُلْ هَلْ أُنَبِّئُكُمْ بِشَرٍّ مِنْ ذَلِكَ مَثُوبَةً عِنْدَ اللهِ مَنْ لَعَنَهُ اللهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ وَعَبَدَ الطَّاغُوتَ}
 സൂക്തത്തിന്റെ ബാക്കി ഭാഗം ഇപ്രകാരമാണ്: {أُولَئِكَ شَرٌّ مَكَاناً وَأَضَلُّ عَنْ سَوَاءِ السَّبِيلِ} "അങ്ങനെയുള്ളവരാണ് ഏറ്റവും ചീത്തയായ സ്ഥാനത്തുള്ളവരും നേർവഴിയിൽ നിന്ന് ഏറ്റവും കൂടുതൽ തെറ്റിപ്പോയവരും." ഈ ആയത്ത് മുസ്ലിംകളെയും അവരുടെ ദീനിനെയും പരിഹസിക്കുന്ന യഹൂദർ, നസ്വാറാക്കൾ, ബഹുദൈവാരാധകർ എന്നിവർക്കുള്ള മറുപടിയാണ്.
​يَقُولُ تَعَالَى: {هَلْ أُنَبِّئُكُمْ} أَيْ: أُخْبِرُكُمْ، وَالِاسْتِفْهَامُ هُنَا الْمُرَادُ بِهِ: التَّقْرِيرُ وَالتَّوْبِيخُ.
​അല്ലാഹു തആലാ പറയുന്നു:
 {هَلْ أُنَبِّئُكُمْ}
 അതായത്: ഞാൻ നിങ്ങൾക്ക് വിവരം നൽകട്ടെയോ❓ ഇവിടെയുള്ള ചോദ്യം കൊണ്ട് ഉദ്ദേശിക്കുന്നത് കാര്യങ്ങൾ ഉറപ്പിച്ചു പറയലും (തഖ്‌രീർ), ശാസനയുമാണ് (തൗബീഖ്).
​"{بِشَرٍّ مِنْ ذَلِكَ}": الَّذِي زَعَمْتُمْ فِينَا.
​"{بِشَرٍّ مِنْ ذَلِكَ}" ........
(ഇതിനേക്കാൾ ദോഷകരമായതിനെക്കുറിച്ച്): ഞങ്ങളെക്കുറിച്ച് നിങ്ങൾ വാദിച്ചതിനേക്കാൾ ദോഷകരമായതിനെക്കുറിച്ച്..........

​"{مَنْ لَعَنَهُ اللهُ}" أَيْ: طَرَدَهُ وَأَبْعَدَهُ مِنْ رَحْمَتِهِ بِسَبَبِ كُفْرِهِ، وَهُوَ أَنْتُمْ أَيُّهَا الْيَهُودُ وَالنَّصَارَى

​"{مَنْ لَعَنَهُ اللهُ}"
 (ആരെയാണോ അല്ലാഹു ശപിച്ചത് അവരെക്കുറിച്ച്) അതായത്: അവരുടെ കുഫ്‌റ്  കാരണം അല്ലാഹു അവരെ തന്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റുകയും ദൂരത്താക്കുകയും ചെയ്തു. യഹൂദരും നസ്വാറാക്കളുമായ നിങ്ങളെ തന്നെയാണ് അതിലൂടെ ഉദ്ദേശിക്കപ്പെടുന്നത്.
​"{وَغَضِبَ عَلَيْهِ}" وَالْغَضَبُ ضِدُّ الرِّضَا، فَاللهُ جَلَّ وَعَلَا يَرْضَى عَنْ عِبَادِهِ الْمُؤْمِنِينَ وَيَغْضَبُ عَلَى الْكَافِرِينَ، وَغَضَبُهُ لَا يَقُومُ لَهُ شَيْءٌ، وَالْمَغْضُوبُ عَلَيْهِمْ هُمُ الَّذِينَ عِنْدَهُمْ عِلْمٌ وَلَمْ يَعْمَلُوا بِهِ، لِأَنَّهُمْ عَصَوُا اللهَ عَلَى بَصِيرَةٍ.

​"{وَغَضِبَ عَلَيْهِ}"
 (അവരോട് കോപിക്കുകയും ചെയ്തു) കോപം എന്നത് പ്രീതിക്ക് (രിളാഅ്) വിരുദ്ധമായ കാര്യമാണ്. അല്ലാഹു ജല്ല വഅലാ തന്റെ സത്യവിശ്വാസികളായ ദാസന്മാരിൽ തൃപ്തനാവുകയും കാഫിരീങ്ങളോട് കോപിക്കുകയും ചെയ്യുന്നു. അവന്റെ കോപത്തെ പ്രതിരോധിക്കാൻ യാതൊന്നിനും സാധ്യമല്ല. അല്ലാഹുവിന്റെ കോപത്തിന് ഇരയായവർ (മഗ്ളൂബി അലൈഹിം) എന്നാൽ യഥാർഥ
അറിവ് ഉണ്ടായിട്ടും അതനുസരിച്ച് പ്രവർത്തിക്കാത്തവരാണ്. കാരണം അവർ വ്യക്തമായ ബോധ്യത്തോടെയാണ് അല്ലാഹുവെ ധിക്കരിച്ചത്.

​"{وَجَعَلَ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ}" مَسَخَهُمْ قِرَدَةً وَخَنَازِيرَ، بِسَبَبِ كُفْرِهِمْ.

​"{وَجَعَلَ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ}"
 (അവരിൽ നിന്ന് കുരങ്ങുകളെയും പന്നികളെയും ആക്കിത്തീർക്കുകയും ചെയ്തു. അവരുടെ സത്യനിഷേധം കാരണം അവരെ കുരങ്ങന്മാരും പന്നികളുമായി രൂപമാറ്റം വരുത്തുകയുണ്ടായി.
​وَالشَّاهِدُ فِي قَوْلِهِ: {وَعَبَدَ الطَّاغُوتَ} دَلَّ عَلَى أَنَّ فِي أَهْلِ الْكِتَابِ مَنْ يَعْبُدُ كُلَّ الطَّاغُوتِ، فَلَا بُدَّ أَنْ يَكُونَ فِي هَذِهِ الْأُمَّةِ مَنْ يَتَشَبَّهُ بِهِمْ وَيَعْبُدُ الطَّاغُوتَ.
​ഈ സൂക്തത്തിലെ പ്രധാന തെളിവ് (ശാഹിദ്) 
{وَعَبَدَ الطَّاغُوتَ}
 (ത്വാഗൂത്തിനെ ആരാധിച്ചു) എന്ന വാചകത്തിലാണ്. വേദക്കാരിൽ (അഹ്ലുൽ കിതാബ്) എല്ലാവിധ ത്വാഗൂത്തുകളെയും ആരാധിക്കുന്നവർ ഉണ്ടായിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ ഈ ഉമ്മത്തിലും അവരോട് സാദൃശ്യം പുലർത്തുകയും ത്വാഗൂത്തുകളെ ആരാധിക്കുകയും ചെയ്യുന്നവർ ഉണ്ടാകുക എന്നത് അനിവാര്യമാണ്.
فَالآيَةُ الْأُولَى فِيهَا: أَنَّهُمْ يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ، وَهَذِهِ الآيَةُ فِيهَا أَنَّ فِيهِمْ مَنْ عَبَدَ الطَّاغُوتَ، فَلَا بُدَّ أَنْ يَكُونَ مِنْ هَذِهِ الْأُمَّةِ مَنْ يَتَشَبَّهُ بِهِمْ فِي ذَلِكَ.
​അപ്പോൾ ഒന്നാമത്തെ ആയത്തിൽ അവർ ജിബ്തിലും ത്വാഗൂത്തിലും വിശ്വസിക്കുന്നു എന്ന് വന്നിരിക്കുന്നു. എന്നാൽ ഈ ആയത്തിലാകട്ടെ, അവരിൽ ത്വാഗൂത്തിനെ ആരാധിച്ചവർ ഉണ്ടെന്നും വന്നിരിക്കുന്നു. അതിനാൽ ഈ കാര്യത്തിൽ അവരോട് സാദൃശ്യം പുലർത്തുന്നവർ ഈ ഉമ്മത്തിലും ഉണ്ടാകുക എന്നത് അനിവാര്യമാണ്.
​قَالَ: "وَقَوْلُهُ تَعَالَى: {قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَسْجِداً} هَذَا فِي قِصَّةِ أَصْحَابِ الْكَهْفِ، وَذَلِكَ أَنَّ جَمَاعَةً مِنَ الْفِتْيَانِ فِي الزَّمَانِ الْقَدِيمِ آمَنُوا بِاللهِ، وَأَنْكَرُوا مَا عَلَيْهِ أَهْلُ بَلَدِهِمْ مِنَ الشِّرْكِ بِاللهِ، فَلَمَّا مَاتُوا بَنَى قَوْمُهُمْ عَلَيْهِمْ مَسْجِداً لِأَجْلِ التَّبَرُّكِ بِهِمْ.
​അദ്ദേഹം പറഞ്ഞു: അല്ലാഹു തആലായുടെ വചനം
: {قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَسْجِداً}
 ഇത് അസ്ഹാബുൽ കഹ്ഫിന്റെ ചരിത്രത്തിലുള്ളതാണ്. പുരാതന കാലത്ത് ഒരു കൂട്ടം യുവാക്കൾ അല്ലാഹുവിൽ വിശ്വസിക്കുകയും, അവരുടെ നാട്ടുകാർ അല്ലാഹുവിൽ പങ്കുചേർത്തിരുന്ന ശിർക്കൻ പ്രവർത്തനങ്ങളെ പ്രസ്‌തുത യുവാക്കൾ നിഷേധിക്കുകയും ചെയ്തു. അങ്ങനെ അവർ (ഒരു ഗുഹയിൽ അഭയം പ്രാപിക്കുകയും അവിടെ കുറെക്കാലം അത്ഭുതകരമായി ഉറങ്ങുകയും പിന്നീട് ഉണരുകയും അങ്ങിനെ അവർ ) മരണപ്പെട്ടപ്പോൾ, അവരുടെ ജനതയിൽ ചിലർ അവരിലൂടെ ബറക്കത്ത് എടുക്കുന്നതിന് വേണ്ടി അവരുടെ മേൽ ഒരു മസ്ജിദ് നിർമ്മിക്കുകയാണുണ്ടായത്
​{قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَسْجِداً} فَقَالُوا: هَؤُلَاءِ رِجَالٌ صَالِحُونَ، فِيهِمْ بَرَكَةٌ، فِيهِمْ خَيْرٌ، نَبْنِي عَلَيْهِمْ مَسْجِداً مِنْ أَجْلِ التَّبَرُّكِ بِهِمْ، وَالصَّلَاةِ عِنْدَهُمْ، وَالدُّعَاءِ عِنْدَهُمْ، لِأَنَّهُمْ مِنْ أَوْلِيَاءِ اللهِ، وَنَفَّذُوا ذَلِكَ بِقُوَّةِ السُّلْطَةِ لَا بِقُوَّةِ الْحُجَّةِ، لِأَنَّهُمْ غَلَبُوا عَلَى أَمْرِهِمْ، أَيْ: تَمَكَّنُوا مِنْ تَنْفِيذِ مَا أَرَادُوا بِقُوَّتِهِمْ.

​{قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَسْجِداً} 
അവർ പറഞ്ഞു: "ഇവർ സ്വാലിഹുകളായ (സൽക്കർമ്മികളായ) മനുഷ്യരാണ്, ഇവരിൽ ബറക്കത്തുണ്ട്, നന്മയുണ്ട്. ഇവരിൽ നിന്ന് ബറക്കത്ത് ലഭിക്കുന്നതിനും അവർക്കരികിൽ വെച്ച് നിസ്കരിക്കുന്നതിനും ദുആ ഉ ചെയ്യുന്നതിനും വേണ്ടി നമുക്ക് അവരുടെ (ഖബ്റിങ്കൽ) മേൽ ഒരു മസ്ജിദ് പണിയാം, കാരണം അവർ അല്ലാഹുവിന്റെ വലിയ്യുകളാണ് ." പ്രമാണങ്ങളുടെ ശക്തി കൊണ്ടല്ല, മറിച്ച് ഭരണാധികാരത്തിന്റെ ശക്തി കൊണ്ടാണ് അവർ അത് നടപ്പിലാക്കിയത്. കാരണം അവർ "തങ്ങളുടെ കാര്യത്തിൽ വിജയം നേടിയവരായിരുന്നു." അതായത്, തങ്ങളുടെ ശക്തി ഉപയോഗിച്ച് തങ്ങൾ ഉദ്ദേശിച്ച കാര്യം നടപ്പിലാക്കാൻ അവർക്ക് സാധിച്ചു.
​فَالشَّاهِدُ مِنَ الآيَةِ: أَنَّهُ كَانَ فِي أَوَّلِ الْخَلِيقَةِ مَنْ يَبْنِي الْمَسَاجِدَ عَلَى الْقُبُورِ، فَلَا بُدَّ أَنْ يَكُونَ فِي هَذِهِ الْأُمَّةِ مَنْ يَبْنِي الْمَسَاجِدَ عَلَى الْقُبُورِ، تَشَبُّهاً بِهِمْ، وَقَدْ وَقَعَ هَذَا، وَوُجِدَ فِي هَذِهِ الْأُمَّةِ مَنْ يَبْنِي الْمَسَاجِدَ عَلَى الْقُبُورِ، فَدَلَّ عَلَى وُقُوعِ الشِّرْكِ فِي هَذِهِ الْأُمَّةِ كَمَا وَقَعَ فِي الْأُمَمِ السَّابِقَةِ عَنْ طَرِيقِ التَّشَبُّهِ وَالْمُحَاكَاةِ.
​ഈ ആയത്തിൽ നിന്നുള്ള പ്രധാന തെളിവ് : മുൻകാല ജനതകളിൽ ഖബറുകൾക്ക് മേൽ മസ്ജിദുകൾ നിർമ്മിക്കുന്നവർ ഉണ്ടായിരുന്നു എന്നതാണ്. അതിനാൽ ഈ ഉമ്മത്തിലും അവരെ അനുകരിച്ചുകൊണ്ട് ഖബറുകൾക്ക് മേൽ മസ്ജിദുകൾ നിർമ്മിക്കുന്നവർ ഉണ്ടാകുക എന്നത് അനിവാര്യമാണ്. അത് സംഭവിക്കുകയും ചെയ്തിരിക്കുന്നു. ഖബറുകൾക്ക് മേൽ മസ്ജിദുകൾ പണിയുന്നവർ ഈ ഉമ്മത്തിലും നിലവിലുണ്ട്. മുൻകാല സമുദായങ്ങളിൽ സംഭവിച്ചതുപോലെ തന്നെ, അവരെ അനുകരിക്കുന്നതിലൂടെയും പിന്തുടരുന്നതിലൂടെയും ഈ ഉമ്മത്തിലും ശിർക്ക് സംഭവിക്കും എന്നാണ് ഇത് വ്യക്തമാക്കുന്നത്.

കിതാബുത്തൗഹീദിൽ നിന്ന് 
عن أبي سعيدٍ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ ﷺ قَالَ: "لَتَتَّبِعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ حَذْوَ القُذَّةِ بِالقُذَّةِ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ لَدَخَلْتُمُوهُ" قَالُوا: يَا رَسُولَ اللَّهِ، اليَهُودَ وَالنَّصَارَى؟، قَالَ: "فَمَنْ؟" أَخْرَجَاهُ.
​അബൂ സഈദുൽ ഖുദ്‌രി റളിയല്ലാഹു അൻഹുവിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "തീർച്ചയായും നിങ്ങൾക്ക് മുമ്പുള്ളവരുടെ വഴികളെ (ചര്യകളെ) അമ്പിൻ്റെ തൂവൽ ഒന്ന് മറ്റൊന്നിനോട് ഒത്തുനിൽക്കുന്നത് പോലെ (അതായത് ഒരു മാറ്റവുമില്ലാതെ അപ്പടി ) കൃത്യമായി നിങ്ങൾ പിന്തുടരുക തന്നെ ചെയ്യും; എത്രത്തോളമെന്നാൽ, അവർ ഒരു ഉടുമ്പിന്റെ പൊത്തിൽ പ്രവേശിച്ചാൽ പോലും നിങ്ങൾ അതിലും പ്രവേശിക്കും." സ്വഹാബത്ത് ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, ജൂതന്മാരെയും നസാറാക്കളെയും  ആണോ താങ്കൾ ഉദ്ദേശിക്കുന്നത്❓" അവിടുന്ന് പറഞ്ഞു: "പിന്നെ വേറെ ആരെയാണ്❓" (ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്).

​"حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ لَدَخَلْتُمُوهُ" الجُحْرُ- بِالضَّمِّ- هُوَ: السَّرَبُ الَّذِي يَكُونُ فِي الأَرْضِ، وَمِنْهُ جُحْرُ الضَّبِّ، لِأَنَّهُ يَحْفِرُ جُحْراً مِنْ أَعْسَرِ الجُحُورِ، وَمَعَ هَذَا لَوْ دَخَلَهُ اليَهُودُ وَالنَّصَارَى لَكَانَ فِي هَذِهِ الأُمَّةِ مَنْ يَفْعَلُ ذَلِكَ تَقْلِيداً لَهُمْ.
​"അവർ ഒരു ഉടുമ്പിന്റെ പൊത്തിൽ പ്രവേശിച്ചാൽ പോലും നിങ്ങൾ അതിലും പ്രവേശിക്കും": 'ജുഹ്‌ർ'  എന്നാൽ ഭൂമിയിലുള്ള തുരങ്കം/ പൊത്ത് / മാളം എന്നാണ് അർത്ഥം. അതിൽപ്പെട്ടതാണ് ഉടുമ്പിന്റെ പൊത്തും. കാരണം, ഉടുമ്പ് ഉണ്ടാക്കുന്നത് ഏറ്റവും പ്രയാസമേറിയതും സങ്കീർണ്ണവുമായ പൊത്തുകളിൽ ഒന്നാണ്. എന്നിരുന്നാലും, ജൂതന്മാരും നസാറാക്കളും അതിൽ പ്രവേശിച്ചാൽ, അവരെ അന്ധമായി അനുകരിച്ചുകൊണ്ട് ഈ സമുദായത്തിൽ നിന്നും അത് ചെയ്യുന്നവർ ഉണ്ടാകും എന്നർഥം.
​وَقَدْ وَقَعَ مَا أَخْبَرَ بِهِ ﷺ، فَالتَّقْلِيدُ وَالتَّشَبُّهُ بِالكُفَّارِ قَائِمٌ عَلَى قَدَمٍ وَسَاقٍ بِأَتْفَهِ الأَشْيَاءِ وَأَحْقَرِ الأَشْيَاءِ، لا لِشَيْءٍ إِلاَّ لِأَنَّهُمْ يَفْعَلُونَهُ، وَالمُقَلِّدُ يَرَى أَنَّهُمْ أَهْلُ العُقُولِ، وَأَنَّهُمْ أَهْلُ التَّقَدُّمِ وَالحَضَارَةِ، فَيُقَلِّدُهُمْ مِنْ أَجْلِ ذَلِكَ.
​നബി ﷺ പ്രവചിച്ച കാര്യങ്ങൾ സംഭവിക്കുക തന്നെ ചെയ്തു. അവിശ്വാസികളെ അനുകരിക്കലും അവരോട് സാദൃശ്യപ്പെടലും ഏറ്റവും നിസ്സാരവും തുച്ഛവുമായ കാര്യങ്ങളിൽ പോലും സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. അവർ അത് ചെയ്യുന്നു എന്ന ഒറ്റക്കാരണത്താൽ മാത്രമാണ് ഇതൊക്കെ ചെയ്യുന്നത്. അനുകരിക്കുന്നവൻ കരുതുന്നത് അവർ ബുദ്ധിശാലികളും പുരോഗതിയുടെയും നാഗരികതയുടെയും വക്താക്കളാണെന്നാണ്; അതിനാൽ അവൻ അവരെ അനുകരിക്കുന്നു.
​وَهَذَا الحَدِيثُ خَبَرٌ بِمَعْنَى النَّهْيِ، أَيْ: لا تَتَشَبَّهُوا بِهِمْ، وَلا تُقَلِّدُوهُمْ، وَقَدْ جَاءَ النَّهْيُ عَنِ التَّشَبُّهِ بِهِمْ بِقَوْلِهِ: "لا تَشَبَّهُوا بِاليَهُودِ وَالنَّصَارَى"، وَقَوْلِهِ: "وَمَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ".
​ഈ ഹദീസ് വിലക്കിന്റെ അർത്ഥം ഉൾക്കൊള്ളുന്ന ഒരു വിവര കൈമാറ്റമാണ്. അതായത്, "നിങ്ങൾ അവരോട് സാദൃശ്യപ്പെടരുത്, അവരെ അനുകരിക്കരുത്." അവരോട് സാദൃശ്യപ്പെടുന്നത് വിലക്കിക്കൊണ്ട് നബി ﷺ യുടെ വചനങ്ങളിൽ വന്നിട്ടുണ്ട്: "നിങ്ങൾ ജൂതന്മാരോടും നസ്വാറാക്കളോടും സാദൃശ്യപ്പെടരുത്", അതുപോലെ മറ്റൊരു നബി വചനം : "ആരെങ്കിലും ഒരു ജനതയോട് സാദൃശ്യപ്പെട്ടാൽ അവൻ അവരിൽ പെട്ടവനാണ്."
​وَالشَّاهِدُ مِنْ هَذَا الحَدِيثِ وَاضِحٌ: أَنَّهُ يَكُونُ فِي هَذِهِ الأُمَّةِ مَنْ يَتَشَبَّهُ بِاليَهُودِ وَالنَّصَارَى فِي كُلِّ شَيْءٍ، وَاليَهُودُ وَالنَّصَارَى يَعْمَلُونَ الشِّرْكَ فَلا بُدَّ أَنْ يُوجَدَ فِي هَذِهِ الأُمَّةِ مَنْ يَعْمَلُ الشِّرْكَ مِثْلَهُمْ سَوَاءً بِسَوَاءٍ.
​ഈ ഹദീസിൽ നിന്നുള്ള തെളിവ് വ്യക്തമാണ്: ഈ സമുദായത്തിൽ എല്ലാ കാര്യങ്ങളിലും ജൂതന്മാരോടും നസാറാക്കളോടും സാദൃശ്യപ്പെടുന്ന ചിലർ ഉണ്ടാകും. ജൂതന്മാരും നസാറാക്കളും ശിർക്ക് ചെയ്യുന്നവരാണ്. അതിനാൽ തന്നെ, ഈ സമുദായത്തിലും അവരെപ്പോലെ കൃത്യമായി ശിർക്ക് ചെയ്യുന്നവർ ഉണ്ടാവുക തന്നെ ചെയ്യും.
​نَعَمْ، اليَهُودُ وَالنَّصَارَى بَنَوْا عَلَى القُبُورِ، فَيُؤْخَذُ فِي هَذِهِ الأُمَّةِ مَنْ يَبْنِي عَلَى القُبُورِ تَشَبُّهاً بِهِمْ، وَالنَّصَارَى يَعْمَلُونَ عِيدَ المَوْلِدِ لِلْمَسِيحِ عَلَيْهِ السَّلاَمُ فَيُوجَدُ فِي هَذِهِ الأُمَّةِ مَنْ يَعْمَلُ عِيدَ المَوْلِدِ لِمُحَمَّدٍ ﷺ تَشَبُّهاً بِالنَّصَارَى.
​അതെ, ജൂതന്മാരും നസ്വാറാക്കളും ഖബറുകൾക്ക് മുകളിൽ നിർമ്മാണങ്ങൾ നടത്തി. അതിനാൽ അവരോട് സാദൃശ്യപ്പെട്ടുകൊണ്ട് ഖബറുകൾക്ക് മുകളിൽ നിർമ്മാണം നടത്തുന്നവർ ഈ സമുദായത്തിലും ഉണ്ടാകുന്നു. നസ്വാറാക്കൾ ഈസാ അലൈഹിസ്സലാമിന്റെ മൗലിദ് (ജന്മദിനം) ആഘോഷിക്കുന്നു; അപ്പോൾ അവരോട് സാദൃശ്യപ്പെട്ടുകൊണ്ട് മുഹമ്മദ് ﷺ യുടെ മൗലിദ് ആഘോഷിക്കുന്നവർ ഈ സമുദായത്തിലും കാണപ്പെടുന്നു.
​كَمَا وُجِدَ فِي اليَهُودِ وَالنَّصَارَى مَنْ يَحْلِقُ لِحْيَتَهُ وَيُوَفِّرُ شَارِبَهُ، فَوُجِدَ مِنْ هَذِهِ الأُمَّةِ مَنْ يَحْلِقُ لِحْيَتَهُ وَيُوَفِّرُ شَارِبَهُ،.......
​ജൂതന്മാരിലും നസാറാക്കളിലും താടി വടിക്കുകയും മീശ വളർത്തുകയും ചെയ്യുന്നവർ ഉണ്ടായതുപോലെ, ഈ സമുദായത്തിലും താടി വടിക്കുകയും മീശ വളർത്തുകയും ചെയ്യുന്നവർ ഉണ്ടായി.......
​فَالشَّاهِدُ مِنْهُ: أَنَّهُ لا بُدَّ أَنْ يُوجَدَ فِي هَذِهِ الأُمَّةِ مَنْ يَتَشَبَّهُ بِاليَهُودِ وَالنَّصَارَى فِي الشِّرْكِ بِاللَّهِ عَزَّ وَجَلَّ، كَمَا أَنَّهُمْ {اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَاباً مِنْ دُونِ اللَّهِ وَالمَسِيحَ ابْنَ مَرْيَمَ} فَلا بُدَّ أَنْ يُوجَدَ فِي هَذِهِ الأُمَّةِ مَنْ يَغْلُو بِالأَئِمَّةِ، وَيَتَّخِذُهُمْ أَرْبَاباً مِنْ دُونِ اللَّهِ، كَمَا عِنْدَ الصُّوفِيَّةِ الَّذِينَ يَتَّخِذُونَ رُؤَسَاءَ الطُُّرُقِ وَالمَشَايِخَ أَرْبَاباً مِنْ دُونِ اللَّهِ، يُحَلِّلُونَ وَيُحَرِّمُونَ، وَيَقُولُونَ: المَرِيدُ يَنْبَغِي أَنْ يَكُونَ مَعَ الشَّيْخِ كَالَمَيِّتِ بَيْنَ يَدَيْ غَاسِلِهِ. وَكَذَلِكَ مَنْ يَتَعَصَّبُ لِشَيْخِهِ وَلَوْ خَالَفَ الدَّلِيلَ إِلَى غَيْرِ ذَلِكَ.
​ഇതിൽ നിന്നുള്ള പ്രധാന തെളിവ്: സർവ്വശക്തനായ അല്ലാഹുവിൽ പങ്കുചേർക്കുന്നതിൽ (ശിർക്കിൽ) ജൂതന്മാരോടും നസ്വാറാക്കളോടും സാദൃശ്യപ്പെടുന്നവർ ഈ സമുദായത്തിൽ ഉണ്ടാകുക തന്നെ ചെയ്യും.
{اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَاباً مِنْ دُونِ اللَّهِ وَالمَسِيحَ ابْنَ مَرْيَمَ}
 "അവർ അല്ലാഹുവിനെക്കൂടാതെ തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും മർയമിന്റെ മകൻ മസീഹിനെയും റബ്ബുകളാക്കി സ്വീകരിച്ചു" ഖുർആൻ എന്ന് പറഞ്ഞതുപോലെ, തങ്ങളുടെ ഇമാമുമാരുടെ കാര്യത്തിൽ അതിരുകവിയുകയും, അല്ലാഹുവിന് പുറമെ അവരെ റബ്ബുകളാക്കി മാറ്റുകയും ചെയ്യുന്നവർ ഈ സമുദായത്തിലും ഉണ്ടാകൽ അനിവാര്യമാണ് ( നബിയുടെ പ്രവചനം പുലരുക തന്നെ ചെയ്യുമല്ലോ). ത്വരീഖത്തുകളുടെ നേതാക്കളെയും ശൈഖുമാരെയും അല്ലാഹുവിന് പുറമെ റബ്ബുകളാക്കി മാറ്റുന്ന സ്വൂഫികളുടെ പക്കൽ ഈ നിലപാട് കാണാം; അവർ (സ്വൂഫി ശൈഖുമാർ ) അനുവദനീയമാക്കുകയും നിഷിദ്ധമാക്കുകയും ചെയ്യുന്നു. കൂടാതെ "മുരീദ് (ശിഷ്യൻ) അവന്റെ ശൈഖിന്റെ മുന്നിൽ മയ്യിത്തിനെ കുളിപ്പിക്കുന്നവന്റെ കയ്യിലെ മയ്യിത്തിനെപ്പോലെ ആയിരിക്കണം" എന്ന് പറയുകയും ചെയ്യുന്നു. അതുപോലെ തെളിവുകൾക്ക് എതിരാണെങ്കിലും തങ്ങളുടെ ശൈഖിനോട് കടുപ്പമേറിയ പക്ഷപാതിത്വം കാണിക്കുന്നവരും ഇതിൽ പെടുന്നു.
أَمَّا فِقْهُ هَذِهِ النُّصُوصِ، فَإِنَّهَا تَدُلُّ عَلَى مَسَائِلَ كَثِيرَةٍ:
( ഈ അധ്യായത്തിൽ പറഞ്ഞ) പ്രമാണങ്ങളുടെ ആഴത്തിലുള്ള വിവരണം (ഫഖ്ഹ്) അനേകം വിഷയങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു:
​المَسْأَلَةُ الأُولَى: فِي الآيَةِ الأُولَى دَلِيلٌ عَلَى أَنَّ مِنَ اليَهُودِ وَالنَّصَارَى مَنْ يُؤْمِنُ بِالجِبْتِ وَالطَّاغُوتِ، الَّذِي هُوَ: الشِّرْكُ، وَالسِّحْرُ، وَالكِهَانَةُ، وَالطِّيَرَةُ، وَالتَّنْجِيمُ، وَالحُكْمُ بِغَيْرِ مَا أَنْزَلَ اللَّهُ. فَسَيُوجَدُ فِي هَذِهِ الأُمَّةِ مَنْ يُؤْمِنُ بِالجِبْتِ وَالطَّاغُوتِ؛ تَشَبُّهاً بِهِمْ.
​ഒന്നാമത്തെ വിഷയം: ഒന്നാമത്തെ ആയത്തിൽ, ജൂതന്മാരിലും നസാറാക്കളിലും 'ജിബ്തിലും' 'താഗൂത്തിലും' വിശ്വസിക്കുന്നവരുണ്ടെന്നതിന് തെളിവുണ്ട്. അതായത്: ശിർക്ക്, സിഹ്റ് (ആഭിചാരം), ജ്യോതിഷം, ശകുനം നോക്കൽ, നക്ഷത്ര ഫലം നോക്കൽ, അല്ലാഹു അവതരിപ്പിച്ചതല്ലാത്ത നിയമങ്ങൾ കൊണ്ട് വിധി കൽപ്പിക്കൽ എന്നിവയാണവ. അതിനാൽ, അവരോട് സാദൃശ്യപ്പെട്ടുകൊണ്ട് ജിബ്തിലും താഗൂത്തിലും വിശ്വസിക്കുന്നവർ ഈ സമുദായത്തിലും ഉണ്ടാകും.
​المَسْأَلَةُ الثَّانِيَةُ: فِي الآيَةِ دَلِيلٌ عَلَى أَنَّ الموَافَقَةَ لَهُمْ فِي الظَّاهِرِ تُسَمَّى إِيمَاناً وَلَوْ لَمْ يُوَافِقْهُمْ فِي البَاطِنِ، لِأَنَّ اليَهُودَ لَمَّا قَالُوا لِكُفَّارِ قُرَيْشٍ: أَنْتُمْ أَهْدَى مِنَ الَّذِينَ آمَنُوا سَبِيلاً. هُمْ فِي البَاطِنِ يَعْتَقِدُونَ بُطْلاَنَ هَذَا الكَلاَمِ، وَلَكِنَّهُمْ وَافَقُوهُمْ فِي الظَّاهِرِ لِيَحْصُلُوا عَلَى مُنَاصَرَتِهِمْ لَهُمْ، وَمَعَ هَذَا سَمَّى اللَّهُ هَذَا إِيمَاناً بِالجِبْتِ وَالطَّاغُوتِ.
​രണ്ടാമത്തെ വിഷയം: ബാഹ്യമായി അവരോട് യോജിക്കുന്നത് 'ഈമാൻ' (വിശ്വാസം) എന്ന് വിളിക്കപ്പെടും എന്നതിന് ഈ ആയത്തിൽ തെളിവുണ്ട്; ആന്തരികമായി അവരോട് യോജിച്ചിട്ടില്ലെങ്കിൽ പോലും. കാരണം ജൂതന്മാർ ഖുറൈശീ കാഫിറുകളോട് വിശ്വാസികളേക്കാൾ കൂടുതൽ നേർമാർഗ്ഗത്തിൽ ഉള്ളത് നിങ്ങളാണ് എന്ന് പറഞ്ഞപ്പോൾ  ഈ പ്രസ്താവന തെറ്റാണെന്ന്
ആന്തരികമായി അവർ വിശ്വസിച്ചിരുന്നു. എന്നാൽ ഖുറൈശികളുടെ സഹായവും പിന്തുണയും ലഭിക്കാൻ വേണ്ടി മാത്രമാണ് അവർ ബാഹ്യമായി അവരോട് യോജിച്ചത്. എന്നിരുന്നാലും അല്ലാഹു ഇതിനെ 'ജിബ്തിലും താഗൂത്തിലുമുള്ള വിശ്വാസം' എന്ന് വിശേഷിപ്പിച്ചു
​فَالَّذِي يَمْدَحُ الكُفْرَ وَالكُفَّارَ وَلَوْ بِلِسَانِهِ، وَيُفَضِّلُ الكُفْرَ وَالكُفَّارَ عَلَى المُؤْمِنِينَ؛ يُعْتَبَرُ مُؤْمِناً بِالجِبْتِ وَالطَّاغُوتِ، وَلَوْ كَانَ قَلْبُهُ لا يُوَافِقُ عَلَى هَذَا؛ مَا لَمْ يَكُنْ مُكْرَهاً، فَفِيهِ رَدٌّ عَلَى مُرْجِئَةِ هَذَا العَصْرِ الَّذِينَ يَقُولُونَ: إِنَّ مَنْ تَكَلَّمَ بِكَلاَمِ الكُفْرِ لا يَكْفُرُ حَتَّى يَعْتَقِدَ بِقَلْبِهِ صِحَّةَ مَا يَقُولُ............
​അതിനാൽ, നാവു കൊണ്ടെങ്കിലും കുഫ്‌റിനെയും കാഫിറുകളെയും  പുകഴ്ത്തുകയും, സത്യവിശ്വാസികളേക്കാൾ ഉത്തമർ കുഫ്‌റും കാഫിറുകളുമാണെന്ന് മുൻഗണന നൽകുകയും ചെയ്യുന്നവൻ, അവന് നിർബന്ധിതാവസ്ഥ  ഇല്ലാത്തിടത്തോളം—അവന്റെ ഹൃദയം അത് അംഗീകരിക്കുന്നില്ലെങ്കിലും—ജിബ്തിലും താഗൂത്തിലും വിശ്വസിച്ചവനായി പരിഗണിക്കപ്പെടും. "കുഫ്‌റിന്റെ വാക്ക് സംസാരിച്ചവൻ തന്റെ ഹൃദയം കൊണ്ട് അത് സത്യമാണെന്ന് വിശ്വസിക്കുന്നത് വരെ കാഫിറാവുകയില്ല" എന്ന് പറയുന്ന ഈ കാലഘട്ടത്തിലെ 'മുർജിഅത്തുകൾക്കുള്ള' മറുപടി ഇതിലുണ്ട്.......
​المَسْأَلَةُ الثَّالِثَةُ: فِي الآيَةِ الثَّانِيَةِ بَيَانُ أَنَّ فِي أَهْلِ الكِتَابِ مَنْ عَبَدَ الطَّاغُوتَ، بِمَعْنَى: أَنَّهُ دَعَا غَيْرَ اللَّهِ، أَوْ ذَبَحَ لِغَيْرِ اللَّهِ، أَوْ نَذَرَ لِغَيْرِ اللَّهِ، فَلا بُدَّ أَنْ يَكُونَ فِي هَذِهِ الأُمَّةِ مَنْ يَعْبُدُ الطَّاغُوتَ تَشَبُّهاً بِهِمْ.
​മൂന്നാമത്തെ വിഷയം: വേദക്കാരിൽ താഗൂത്തിനെ ആരാധിച്ചവരുണ്ട് എന്നതിന്റെ വിശദീകരണമാണ് രണ്ടാമത്തെ ആയത്തിലുള്ളത്. അതായത്: അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുക, അല്ലാഹു അല്ലാത്തവർക്ക് വേണ്ടി അറുക്കുക, അല്ലെങ്കിൽ അല്ലാഹു അല്ലാത്തവർക്ക് നേർച്ച നേറുക എന്നിവയാണത്. അതിനാൽ, അവരോട് സാദൃശ്യപ്പെട്ടുകൊണ്ട് താഗൂത്തിനെ ആരാധിക്കുന്നവർ ഈ സമുദായത്തിലും ഉണ്ടാവുക തന്നെ ചെയ്യും.
​فَفِيهِ الرَّدُّ عَلَى مَنْ زَعَمَ أَنَّهُ لا يَقَعُ فِي هَذِهِ الأُمَّةِ شِرْكٌ، لِأَنَّ الحَدِيثَ يَدُلُّ عَلَى أَنَّهُ يُوجَدُ مَنْ يَتَشَبَّهُ بِاليَهُودِ وَالنَّصَارَى فِي عِبَادَةِ الطَّاغُوتِ الَّتِي مِنْهَا عِبَادَةُ القُبُورِ وَالأَضْرِحَةِ، وَمِنْهَا الحُكْمُ بِغَيْرِ مَا أَنْزَلَ اللَّهُ، وَمِنْهَا الشَّيْءُ الكَثِيرُ الَّذِي كُلُّهُ مِنْ عِبَادَةِ الطَّاغُوتِ.
​അതിനാൽ, ഈ സമുദായത്തിൽ ഒരിക്കലും ശിർക്ക് സംഭവിക്കുകയില്ലെന്ന് വാദിക്കുന്നവർക്കുള്ള മറുപടി ഇതിലുണ്ട്. കാരണം, ത്വാഗൂത്തിൻ്റെ ആരാധനയിൽ ജൂതന്മാരോടും നസ്വാറാക്കളോടും സാദൃശ്യപ്പെടുന്നവർ ഉണ്ടാകുമെന്ന് ഹദീസ് വ്യക്തമാക്കുന്നു. ഖബറുകളെയും മഖാമുകളെയും ആരാധിക്കൽ, അല്ലാഹു അവതരിപ്പിച്ചതല്ലാത്ത നിയമങ്ങൾ കൊണ്ട് വിധി കൽപ്പിക്കൽ തുടങ്ങിയ അനേകം കാര്യങ്ങൾ ത്വാഗൂത്തിൻ്റെ ആരാധനയിൽ പെട്ടതാണ്.
​المَسْأَلَةُ الرَّابِعَةُ: فِي الآيَةِ الثَّانِيَةِ دَلِيلٌ عَلَى ذِكْرِ عُيُوبِ المَرْدُودِ عَلَيْهِ، وَذَلِكَ فِي قَوْلِهِ: {مَنْ لَعَنَهُ اللَّهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ القِرَدَةَ وَالخَنَازِيرَ وَعَبَدَ الطَّاغُوتَ أُولَئِكَ شَرٌّ مَكَاناً وَأَضَلُّ عَنْ سَوَاءِ السَّبِيلِ} فَفِيهِ ذِكْرُ مَعَايِبِ المَرْدُودِ عَلَيْهِ حَتَّى يَخْتَزِيَ وَيُفْحَمَ فِي الخُصُومَةِ.
​നാലാമത്തെ വിഷയം: എതിർത്തു മറുപടി നൽകപ്പെടുന്നയാളുടെ (മർദൂദ് അലൈഹി) തെറ്റുകളും കുറവുകളും എടുത്തു പറയുന്നതിന് രണ്ടാമത്തെ ആയത്തിൽ തെളിവുണ്ട്. {ആരെയാണോ അല്ലാഹു ശപിക്കുകയും അവനോട് കോപിക്കുകയും ചെയ്തത്, അവരിൽ നിന്ന് കുരങ്ങുകളെയും പന്നികളെയും താഗൂത്തിന്റെ ആരാധകരെയും ഉണ്ടാക്കിയത്, അവരാണ് ഏറ്റവും മോശമായ സ്ഥാനത്തുള്ളവരും നേർമാർഗ്ഗത്തിൽ നിന്ന് ഏറ്റവും തെറ്റിപ്പോയവരും} എന്ന അല്ലാഹുവിന്റെ വാക്കിൽ അത് കാണാം. എതിരാളിയെ നിന്ദ്യനാക്കാനും തർക്കത്തിൽ അവനെ നിശ്ശബ്ദനാക്കാനും വേണ്ടി അവന്റെ കുറവുകൾ എടുത്ത് പരാമർശിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.
​المَسْأَلَةُ الخَامِسَةُ: فِي الآيَةِ رَدٌّ عَلَى مَنْ يَقُولُ: إِنَّهُ يَنْبَغِي ذِكْرُ مَحَاسِنِ المَرْدُودِ عَلَيْهِ وَهُوَ مَا يُسَمُّونَهُ بِالمُوَازَنَاتِ.
​അഞ്ചാമത്തെ വിഷയം: എതിർക്കപ്പെടുന്നയാളുടെ നല്ല കാര്യങ്ങളും (നന്മകളും) കൂടി പരാമർശിക്കണം എന്ന് പറയുന്നവർക്കുള്ള (അതിനെ അവർ 'മുവാസനാത്ത്' എന്ന് വിളിക്കുന്നു) മറുപടി ഈ ആയത്തിലുണ്ട്.
​وَذِكْرُ مَحَاسِنِ الطَّوَائِفِ الضَّالَّةِ وَالأَشْخَاصِ الضَّالِّينَ مِنَ المُبْتَدِعَةِ وَغَيْرِهِمْ، وَوَجْهُ الرَّدِّ: أَنَّ اللَّهَ ذَكَرَ فِي هَذِهِ الآيَةِ مَعَايِبَهُمْ، وَلَمْ يَذْكُرْ لَهُمْ شَيْئاً مِنَ المَحَاسِنِ.
​വഴികേടിലായ വിഭാഗങ്ങളുടെയും ബിദ്അത്തുകാരായ വ്യക്തികളുടെയും നന്മകൾ പരാമർശിക്കുന്നതിനെക്കുറിച്ചാണ് ഇത്. ഇതിനുള്ള മറുപടിയുടെ വശം: അല്ലാഹു ഈ ആയത്തിൽ അവരുടെ കുറവുകളും തെറ്റുകളും മാത്രമാണ് പരാമർശിച്ചത്, അവരുടെ നന്മകളൊന്നും തന്നെ എടുത്തു പറഞ്ഞിട്ടില്ല.
​فَفِي الآيَةِ رَدٌّ صَرِيحٌ عَلَى هَذِهِ المَقَالَةِ الَّتِي يُرَادُ مِنْهَا السُُّكُوتُ عَنِ البِدَعِ وَالخُرَافَاتِ أَوْ ذِكْرُ مَحَاسِنِ المُبْتَدِعَةِ وَالمُخَالِفِينَ لِلْحَقِّ
​അതിനാൽ ബിദ്അത്തുകളെയും അനാചാരങ്ങളെയും കുറിച്ച് മൗനം പാലിക്കാനോ, ബിദ്അത്തുകാരുടെയും സത്യത്തോട് എതിരുനില്ക്കുന്നവരുടെയും നന്മകൾ എടുത്തുപറയാനോ ഉദ്ദേശിച്ചുകൊണ്ട് നടത്തുന്ന ഈ വാദത്തിന് വ്യക്തമായ മറുപടി ഈ ആയത്തിലുണ്ട്.
​المَسْأَلَةُ السَّادِسَةُ: فِي الآيَةِ الثَّالِثَةِ دَلِيلٌ عَلَى أَنَّهُ كَانَ فِي الأُمَمِ السَّابِقَةِ مَنْ يَبْنِي المَسَاجِدَ عَلَى القُبُورِ، فَلا بُدَّ أَنْ يُوجَدَ فِي هَذِهِ الأُمَّةِ مَنْ يَبْنِي المَسَاجِدَ عَلَى القُبُورِ وَقَدْ وَقَعَ هَذَا.......
​ആറാമത്തെ വിഷയം: ഖബറുകൾക്ക് മുകളിൽ മസ്ജിദുകൾ നിർമ്മിക്കുന്നവർ മുൻകാല സമുദായങ്ങളിൽ ഉണ്ടായിരുന്നു എന്നതിന് മൂന്നാമത്തെ ആയത്തിൽ തെളിവുണ്ട്. അതിനാൽ, ഖബറുകൾക്ക് മുകളിൽ മസ്ജിദുകൾ നിർമ്മിക്കുന്നവർ ഈ സമുദായത്തിലും ഉണ്ടാകൽ അനിവാര്യമാണ് (റസൂലിൻ്റെ വചനം പുലരുമല്ലോ )
; അത് സംഭവിക്കുകയും ചെയ്തു......
​​المَسْأَلَةُ السَّابِعَةُ: فِي الحَدِيثِ دَلِيلٌ عَلَى مُعْجِزَةٍ مِنْ مُعْجِزَاتِهِ ﷺ، حَيْثُ أَخْبَرَ أَنَّهُ سَيَكُونُ فِي هَذِهِ الأُمَّةِ مَنْ يَتَشَبَّهُ بِاليَهُودِ وَالنَّصَارَى، وَقَدْ وَقَعَ كَمَا أَخْبَرَ ﷺ.
​ഏഴാമത്തെ വിഷയം: നബി ﷺ യുടെ മുഅ്ജിസത്തുകളിൽ  ഒന്നിലേക്കുള്ള തെളിവ് ഈ ഹദീസിലുണ്ട്. ഈ സമുദായത്തിൽ ജൂതന്മാരോടും നസാറാക്കളോടും സാദൃശ്യപ്പെടുന്നവർ ഉണ്ടാകുമെന്ന് അവിടുന്ന് പ്രവചിച്ചു, അത് നബി ﷺ അറിയിച്ചതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.
​المَسْأَلَةُ الثَّامِنَةُ: فِي الحَدِيثِ دَلِيلٌ عَلَى تَحْرِيمِ التَّشَبُّهِ بِاليَهُودِ وَالنَّصَارَى، لِأَنَّ الحَدِيثَ خَبَرٌ مَعْنَاهُ النَّهْيُ وَالإِنْكَارُ عَلَى مَنْ فَعَلَ ذَلِكَ.
​എട്ടാമത്തെ വിഷയം: ജൂതന്മാരോടും നസ്വാറാക്കളോടും സാദൃശ്യപ്പെടുന്നത് ഹറാമാണ് എന്നതിന് ഈ ഹദീസിൽ തെളിവുണ്ട്. കാരണം, ഈ ഹദീസ് ഒരു വിവരണം എന്ന രൂപത്തിലാണെങ്കിലും അതിന്റെ അർത്ഥം അങ്ങനെ ചെയ്യുന്നതിനെതിരെയുള്ള വിലക്കും എതിർപ്പുമാണ്.
​المَسْأَلَةُ التَّاسِعَةُ: فِي الحَدِيثِ دَلِيلٌ لِلتَّرْجَمَةِ: أَنَّ بَعْضَ هَذِهِ الأُمَّةِ يَعْبُدُ الأَوْثَانَ، لِأَنَّ فِي اليَهُودِ وَالنَّصَارَى مَنْ يَعْبُدُ الأَوْثَانَ، فَلا بُدَّ أَنْ يُوجَدَ فِي هَذِهِ الأُمَّةِ مَنْ يَتَشَبَّهُ بِهِمْ فَيَعْبُدُ الأَوْثَانَ......
​ഒമ്പതാമത്തെ വിഷയം: അധ്യായത്തിന്റെ തലക്കെട്ടിന്  അനുയോജ്യമായ തെളിവ് ഈ ഹദീസിലുണ്ട്: അതായത് ഈ സമുദായത്തിൽപ്പെട്ട ചിലർ വിഗ്രഹങ്ങളെ ആരാധിക്കും. കാരണം ജൂതന്മാരിലും നസ്വാറാക്കളിലും വിഗ്രഹങ്ങളെ ആരാധിക്കുന്നവരുണ്ട്, അതിനാൽ അവരോട് സാദൃശ്യപ്പെട്ടുകൊണ്ട് വിഗ്രഹങ്ങളെ ആരാധിക്കുന്നവർ ഈ സമുദായത്തിലും ഉണ്ടാകുമെന്ന്........
​وَلا حَوْلَ وَلا قُوَّةَ إِلاَّ بِاللَّهِ العَلِيِّ العَظِيمِ.
​ഉന്നതനും മഹാനുമായ അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും തന്ത്രവുമില്ല

കിതാബുത്തൗഹീദിൽ നിന്ന് 
​وَلِمُسْلِمٍ عَنْ ثَوْبَانَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ ﷺ قَالَ: "إِنَّ اللَّهَ زَوَى لِيَ الْأَرْضَ، فَرَأَيْتُ مَشَارِقَهَا وَمَغَارِبَهَا، وَإِنَّ أُمَّتِي سَيَبْلُغُ مُلْكُهَا مَا زُوِيَ لِي مِنْهَا. وَأُعْطِيتُ الْكَنْزَيْنِ الْأَحْمَرَ وَالْأَبْيَضَ. وَإِنِّي سَأَلْتُ رَبِّي لِأُمَّتِي أَنْ لَا يُهْلِكَهَا بِسَنَةٍ بِعَامَّةٍ، وَأَنْ لَا يُسَلِّطَ عَلَيْهِمْ عَدُوّاً مِنْ سِوَى أَنْفُسِهِمْ فَيَسْتَبِيحَ بَيْضَتَهُمْ؛ وَإِنَّ رَبِّي قَالَ: يَا مُحَمَّدُ، إِذَا قَضَيْتُ قَضَاءً فَإِنَّهُ لَا يُرَدُّ، وَإِنِّي أَعْطَيْتُكَ لِأُمَّتِكَ أَنْ لَا أُهْلِكَهُمْ بِسَنَةٍ عَامَّةٍ، وَأَنْ لَا أُسَلِّطَ عَلَيْهِمْ عَدُوّاً مِنْ سِوَى أَنْفُسِهِمْ فَيَسْتَبِيحَ بَيْضَتَهُمْ وَلَوْ اجْتَمَعَ عَلَيْهِمْ مَنْ بِأَقْطَارِهَا، حَتَّى يَكُونَ بَعْضُهُمْ يُهْلِكُ بَعْضاً وَيَسْبِي بَعْضُهُمْ بَعْضاً" - مُسْلِمٌ: الْفِتَنُ وَأَشْرَاطُ السَّاعَةِ (٢٨٨٩) ، وَالتِّرْمِذِيُّ: الْفِتَنُ (٢١٧٦) ، وَأَبُو دَاوُدَ: الْفِتَنُ وَالْمَلَاحِمُ (٤٢٥٢) ، وَابْنُ مَاجَهْ: الْفِتَنُ (٣٩٥٢) ، وَأَحْمَدُ (٥/٢٨٤)- وَرَوَاهُ الْبَرْقَانِيُّ فِي صَحِيحِهِ.
​ഇമാം മുസ്ലിം സൗബാൻ رضي الله عنه വിൽ നിന്ന് നിവേദനം ചെയ്യുന്നു, റസൂലുല്ലാഹി ﷺ അരുളി: "തീർച്ചയായും അല്ലാഹു എനിക്ക് ഭൂമിയെ ചുരുട്ടി  കാണിച്ചുതന്നു. അങ്ങനെ അതിന്റെ കിഴക്കൻ മേഖലകളും പടിഞ്ഞാറൻ മേഖലകളും ഞാൻ കണ്ടു. എന്റെ ഉമ്മത്തിന്റെ അധികാരം എനിക്ക് ചുരുട്ടിക്കാണിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് വരെ എത്തിച്ചേരുന്നതാണ്. എനിക്ക് ചുവപ്പും വെളുപ്പും (റോം, പേർഷ്യ എന്നീ) രണ്ട് നിധികളും നൽകപ്പെട്ടു. എന്റെ ഉമ്മത്തിനെ മൊത്തത്തിലുള്ള നാശം (ഒന്നടങ്കമുള്ള ) മൂലം നശിപ്പിക്കരുതെന്നും, അവരുടെ ജീവനും സ്വത്തും പൂർണ്ണമായി തകർക്കുന്ന ഒരു ശത്രുവിനെ അവരുടെ സ്വന്തം ആളുകളല്ലാത്തവരിൽ നിന്ന് അവരുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും ഞാൻ എന്റെ റബ്ബിനോട് പ്രാർത്ഥിച്ചു. അപ്പോൾ എന്റെ റബ്ബ് പറഞ്ഞു: "ഹേ മുഹമ്മദ്! ഞാൻ ഒരു കാര്യം വിധിച്ചാൽ അത് മാറ്റപ്പെടുകയില്ല. നിന്റെ ഉമ്മത്തിന് പൊതുവായ ഒരു നാശത്തിലൂടെ ഞാൻ അവരെ നശിപ്പിക്കുകയില്ലെന്നും ഭൂമിയുടെ നാനാഭാഗത്തുള്ളവർ അവർക്കെതിരിൽ ഒരുമിച്ചുകൂടിയാലും അവരുടെ സ്വന്തമല്ലാത്ത ഒരു ശത്രുവിനെ അവർക്കെതിരെ സർവ്വാധിപത്യം നേടാൻ ഞാൻ അനുവദിക്കുകയില്ലെന്നും ഞാൻ നിനക്ക് ഉറപ്പ് നൽകിയിരിക്കുന്നു; എന്നാൽ അവർ പരസ്പരം നശിപ്പിക്കുകയും പരസ്പരം തടവുകാരാക്കുകയും ചെയ്യുന്നത് വരെ (അവർക്കിടയിൽ ഭിന്നതയുണ്ടാകും എന്നർഥം)." (മുസ്ലിം, തിർമിദി, അബൂദാവൂദ്, ഇബ്നുമാജ, അഹ്മദ്, അൽ-ബർഖാനി തന്റെ സ്വഹീഹിൽ ഇത് നിവേദനം ചെയ്തിട്ടുണ്ട്).

ശറഹിൽ നിന്ന്:
(من اعانة المستفيد)

«إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: "إِنَّ اللَّهَ زَوَى لِيَ الْأَرْضَ" يَعْنِي: جَمَعَهَا، وَحَوَاهَا وَطَوَاهَا لَهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَتَّى صَارَتْ حَجْمًا صَغِيرًا، يَرَى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَطْرَافَهُ مَا بَعُدَ مِنْهَا وَمَا قَرُبَ، وَاللَّهُ قَادِرٌ عَلَى كُلِّ شَيْءٍ.»
​അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "തീർച്ചയായും അല്ലാഹു എനിക്കായി ഭൂമിയെ ചുരുട്ടിത്തന്നു." അതായത്: അല്ലാഹു അവിടുത്തേക്ക് ﷺ വേണ്ടി ഭൂമിയെ ഒരുമിച്ചുകൂട്ടുകയും ഉള്ളടക്കുകയും ചുരുട്ടുകയും ചെയ്തു. അങ്ങനെ അത് ചെറിയൊരു അളവിലായിത്തീർന്നു. നബി ﷺ അതിൽ നിന്ന് ദൂരെയുള്ളതും അടുത്തുള്ളതുമായ അറ്റങ്ങൾ കാണുകയും ചെയ്തു. അല്ലാഹു സർവ്വകാര്യങ്ങൾക്കും കഴിവുള്ളവനാണ്.
​«أَوْ أَنَّ الْمُرَادَ -وَاللَّهُ أَعْلَمُ- أَنَّهُ قَوَّى بَصَرَ رَسُولِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَصَارَ يَرَى كُلَّ الْأَرْضِ مَشَارِقَهَا وَمَغَارِبَهَا، كَمَا حَصَلَ لَهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمَّا سَأَلَهُ الْمُشْرِكُونَ عَنْ بَيْتِ الْمَقْدِسِ، حَيْثُ قَوَّى بَصَرَ رَسُولِهِ فَصَارَ يَنْظُرُ إِلَى بَيْتِ الْمَقْدِسِ وَهُوَ فِي مَكَّةَ يَخْطُبُ فِي الْمُشْرِكِينَ، وَيَصِفُ لَهُمُ الْمَسْجِدَ عَنْ مُعَايَنَةٍ وَمُشَاهَدَةٍ، حَتَّى ذَكَرَ لَهُمْ عَلَامَاتِهِ وَالْأَشْيَاءَ الَّتِي يَعْرِفُونَهَا فِيهِ، وَحَتَّى إِنَّهُ أَخْبَرَهُمْ عَنْ عِيرِهِمُ الَّتِي فِي الطَّرِيقِ الَّتِي كَانُوا يَنْتَظِرُونَهَا، أَخْبَرَهُمْ أَيْنَ هِيَ؟.»
​അല്ലെങ്കിൽ ഇതിന്റെ ഉദ്ദേശ്യം - അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ - ഇങ്ങനെയാവാം :_
"അല്ലാഹു തന്റെ റസൂലിന്റെ ﷺ കാഴ്ചക്ക് പ്രത്യേക ശക്തി നൽകി, അങ്ങനെ അവിടുന്ന് ഭൂമി മുഴുവൻ അതിന്റെ കിഴക്കുകളും പടിഞ്ഞാറുകളും കണ്ടു. മുശ്‌രിക്കുകൾ ബൈത്തുൽ മുഖദ്ദസിനെക്കുറിച്ച് ചോദിച്ചപ്പോൾ നബിക്ക് ﷺ സംഭവിച്ചതുപോലെയാണത്. അവിടെ അല്ലാഹു തന്റെ റസൂലിന്റെ കാഴ്ചയ്ക്ക് പ്രത്യേക ശക്തി നൽകുകയും, അവിടുന്ന് മക്കയിലായിരുന്നുകൊണ്ട് മുശ്‌രിക്കുകളോട് പ്രസംഗിക്കവേ ബൈത്തുൽ മുഖദ്ദസിലേക്ക് നോക്കുകയും, നേരിട്ട് കണ്ട് ബോധ്യപ്പെട്ടുകൊണ്ട് ആ മസ്ജിദിനെ അവർക്ക് വിവരിച്ചുകൊടുക്കുകയും ചെയ്തു. അതിലെ അടയാളങ്ങളും അവർക്കറിയാവുന്ന കാര്യങ്ങളും അവിടുന്ന് അവർക്ക് പറഞ്ഞുകൊടുത്തു. എന്തിനേറെ, അവർ കാത്തിരുന്നിരുന്ന വഴിയിലുള്ള അവരുടെ വ്യാപാരി സംഘത്തെക്കുറിച്ച് അത് എവിടെയാണെന്ന് വരെ അവിടുന്ന് അവർക്ക് വാർത്ത നൽകി.
​«"فَرَأَيْتُ مَشَارِقَهَا وَمَغَارِبَهَا" رَأَى الْمَشْرِقَ وَالْمَغْرِبَ وَجَمَعَهَا لِكَثْرَةِ الطَّالِعِ وَالْغَارِبِ مِنَ الْكَوَاكِبِ.»
​"അങ്ങനെ ഞാൻ അതിന്റെ ഉദയസ്ഥാനങ്ങളും അസ്തമയ സ്ഥാനങ്ങളും കണ്ടു." അവിടുന്ന് കിഴക്കും പടിഞ്ഞാറും കണ്ടു. നക്ഷത്രങ്ങൾ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന ഇടങ്ങൾ നിരവധിയുള്ളതിനാലാണ് അത് ബഹുവചനമായി പറഞ്ഞത്.
​«"وَإِنَّ أُمَّتِي سَيَبْلُغُ مُلْكُهَا مَا زَوَى لِي مِنْهَا" بِالْبِنَاءِ عَلَى الْفَاعِلِ وَهُوَ اللَّهُ سُبْحَانَهُ وَتَعَالَى، أَوْ "مَا زُوِيَ لِي مِنْهَا" بِالْبِنَاءِ لِلْمَفْعُولِ، وَالْفَاعِلُ هُوَ اللَّهُ سُبْحَانَهُ وَتَعَالَى...»
​"തീർച്ചയായും എന്റെ ഉമ്മത്തിന്റെ ആധിപത്യം എനിക്കായി ഭൂമിയിൽ നിന്ന് ചുരുട്ടിത്തന്ന ഭാഗങ്ങളിലേക്ക് എത്തുന്നതാണ്." ഫാഇലിന്റെ (കർത്താവിന്റെ) അടിസ്ഥാനത്തിൽ (زَوَى) എന്നും വായിക്കാം. കർത്താവ് അല്ലാഹു സുബ്ഹാനഹു വ തആലാ ആണ്. അല്ലെങ്കിൽ മഫ്‌ഊലിന്റെ (കർമ്മത്തിന്റെ) അടിസ്ഥാനത്തിൽ (زُوِيَ) എന്നും വായിക്കാം, ഇവിടെയും കർത്താവ് അല്ലാഹു സുബ്ഹാനഹു വ തആലാ തന്നെയാണ്.
​«"وَإِنَّ أُمَّتِي سَيَبْلُغُ مُلْكُهَا" هَذَا خَبَرٌ عَنِ الْمُسْتَقْبَلِ.......
​"തീർച്ചയായും എന്റെ ഉമ്മത്തിന്റെ ആധിപത്യം അതിലേക്ക് എത്തുന്നതാണ്." ഇത് ഭാവികാര്യത്തെക്കുറിച്ചുള്ള ഒരറിയിപ്പാണ്. 
​«فَفِيهِ دَلِيلٌ مِنْ أَدِلَّةِ نُبُوَّتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.».........
​ഇതിൽ അവിടുത്തെ ﷺ പ്രവാചകത്വത്തിന്റെ- നുബുവ്വത്തിൻ്റെ_ തെളിവുകളിൽ പെട്ട ഒരു തെളിവുണ്ട്.....
​«وَقَدْ وَقَعَ كَمَا أَخْبَرَ، فَانْتَشَرَتِ الْفُتُوحَاتُ فِي عَهْدِ الْخُلَفَاءِ الرَّاشِدِينَ وَخُلَفَاءِ بَنِي أُمَيَّةَ وَبَنِي الْعَبَّاسِ حَتَّى سَقَطَتْ دَوْلَةُ الْفُرْسِ بِالْمَشْرِقِ، وَسَقَطَتْ دَوْلَةُ الرُّومِ بِالْمَغْرِبِ، وَامْتَدَّ سُلْطَانُ الْمُسْلِمِينَ فِي الشَّرْقِ إِلَى أَنْ وَصَلَ السِّنْدَ، وَفِي الْمَغْرِبِ إِلَى أَنْ وَصَلَ إِلَى طَنْجَةَ فِي أَقْصَى الْمَغْرِبِ، بَلِ امْتَدَّ إِلَى أَنْ وَصَلَ إِلَى جِبَالِ الْبَرَانِسِ وَهِيَ حُدُودُ فَرَنْسَا، حَيْثُ دَخَلَتِ الْأَنْدَلُسُ فِي الْخِلَافَةِ الْأُمَوِيَّةِ فِي مُلْكِ الْمُسْلِمِينَ.........
​അവിടുന്ന് ﷺ അറിയിച്ചതുപോലെത്തന്നെ സംഭവിക്കുകയും ചെയ്തു. നേർമാർഗ്ഗ ചാരികളായ ഖലീഫമാരുടെയും (ഖുലഫാഉർ റാശിദൂൻ) ബനൂ ഉമയ്യ, ബനൂ അബ്ബാസ് ഖലീഫമാരുടെയും ഭരണകാലത്ത് ഇസ്‌ലാമിക ഫതഹുകൾ (വിജയങ്ങൾ) വ്യാപിച്ചു. അങ്ങനെ കിഴക്കൻ പാരമ്പര്യമുള്ള പേർഷ്യൻ സാമ്രാജ്യവും പടിഞ്ഞാറൻ റോമൻ സാമ്രാജ്യവും തകർന്നു. മുസ്‌ലിംകളുടെ ആധിപത്യം കിഴക്ക് സിന്ധ് (ഇന്ത്യൻ ഉപഭൂഖണ്ഡം) വരെയും, പടിഞ്ഞാറ് വിദൂര പടിഞ്ഞാറിലുള്ള തൻജ (Tangier) വരെയും വ്യാപിപ്പിച്ചു. തന്നെയുമല്ല, ഫ്രാൻസിന്റെ അതിർത്തിയായ പിരനീസ് പർവ്വതനിരകൾ (جبال البرانس) വരെ അത് നീണ്ടു. അങ്ങനെ അന്ദലുസ് (സ്പെയിൻ) ഉമവി ഖിലാഫത്തിന്റെ കീഴിൽ മുസ്‌ലിംകളുടെ ആധിപത്യത്തിൽ വന്നു........
​«"وَأُعْطِيتُ الْكَنْزَيْنِ: الْأَحْمَرَ وَالْأَبْيَضَ" الْمُرَادُ بِالْكَنْزَيْنِ: الْأَمْوَالُ النَّفِيسَةُ، "الْأَحْمَرُ": الذَّهَبُ، "وَالْأَبْيَضُ": الْفِضَّةُ، وَهَذَا عِبَارَةٌ عَنْ أَمْوَالِ الْفُرْسِ وَالرُّومِ...»
​"ചുവപ്പും വെളുപ്പുമായ രണ്ടു നിധികളും എനിക്ക് നൽകപ്പെട്ടു." രണ്ടു നിധികൾ കൊണ്ടുദ്ദേശിക്കുന്നത്: വിലപിടിപ്പുള്ള ധനങ്ങളാണ്. "ചുവപ്പ്": സ്വർണ്ണവും, "വെളുപ്പ്": വെള്ളിയുമാണ്. ഇത് പേർഷ്യക്കാരുടെയും റോമാക്കാരുടെയും ധനങ്ങളെക്കുറിച്ചുള്ള പ്രയോഗമാണ്
​«وَقَدْ وَقَعَ مَا أَخْبَرَ بِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَدْ جِيءَ بِأَمْوَالِ الْفُرْسِ وَالرُّومِ فِي خِلَافَةِ عُمَرَ بْنِ الْخَطَّابِ، وَوُزِّعَتْ بَيْنَ الْمُسْلِمِينَ فِي الْمَدِينَةِ، حَتَّى إِنَّهُ جِيءَ بِتَاجِ كِسْرَى الَّذِي يَلْبَسُهُ عَلَى رَأْسِهِ، وَجِيءَ بِسِوَارَيْهِ اللَّذَيْنِ يَلْبَسُهُمَا فِي يَدَيْهِ، وَهَذَا مِصْدَاقُ مَا أَخْبَرَ بِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.»
​നബി ﷺ അറിയിച്ച കാര്യം സംഭവിക്കുക തന്നെ ചെയ്തു. ഉമർ ബിൻ അൽ ഖത്താബ് (റ)ന്റെ ഖിലാഫത്ത് കാലത്ത് പേർഷ്യക്കാരുടെയും റോമാക്കാരുടെയും ധനങ്ങൾ കൊണ്ടുവരപ്പെടുകയും മദീനയിൽ മുസ്‌ലിംകൾക്കിടയിൽ വീതിക്കപ്പെടുകയും ചെയ്തു. കിസ്ര തന്റെ തലയിൽ ധരിച്ചിരുന്ന കിരീടവും കൈകളിൽ അണിഞ്ഞിരുന്ന വളകളും പോലും കൊണ്ടുവരപ്പെടുകയുണ്ടായി. ഇത് നബി ﷺ പ്രവചിച്ചതിന്റെ സത്യപ്പെടുത്തലാണ്.
​«وَقَوْلُهُ: "وَإِنِّي سَأَلْتُ رَبِّي لِأُمَّتِي" هَذَا مِنْ شَفَقَتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِأُمَّتِهِ.»
​"തീർച്ചയായും ഞാൻ എന്റെ റബ്ബിനോട് എന്റെ ഉമ്മത്തിനുവേണ്ടി ചോദിച്ചു" എന്ന വാക്ക് അവിടുത്തേക്ക് ﷺ തന്റെ ഉമ്മത്തിനോടുള്ള അനുകമ്പയാണ് സൂചിപ്പിക്കുന്നത്.
​«"أَنْ لَا يُهْلِكَهَا بِسَنَةٍ بِعَامَّةٍ" الْمُرَادُ بِالسَّنَةِ: الْجُدْبُ، أَيِ: لَا يَعُمُّ الْجُدْبُ وَالْقَحْطُ كُلَّ بِلَادِ الْمُسْلِمِينَ، فَتَهْلِكُ أَمْوَالُهُمْ وَزُرُوعُهُمْ وَمَا يَأْكُلُونَ مِنْهُ........
​"അതിനെ (എന്റെ ഉമ്മത്തിനെ) സർവ്വവ്യാപകമായ വരൾച്ച കൊണ്ട് അല്ലാഹു നശിപ്പിക്കാതിരിക്കാൻ." (سنة) എന്നത് കൊണ്ടുദ്ദേശിക്കുന്നത്: വരൾച്ച/ക്ഷാമം എന്നാണ്. അതായത് വരൾച്ചയും ക്ഷാമവും മുസ്‌ലിംകളുടെ എല്ലാ നാടുകളിലും മൊത്തത്തിൽ വ്യാപിക്കാതിരിക്കാനും, അങ്ങനെ അവരുടെ സമ്പത്തും കൃഷികളും ഭക്ഷണവും നശിച്ചുപോകാതിരിക്കാനും വേണ്ടി.......
​«وَقَوْلُهُ: "وَأَنْ لَا يُسَلِّطَ عَلَيْهِمْ عَدُوًّا مِنْ سِوَى أَنْفُسِهِمْ" يَعْنِي: مِنَ الْكُفَّارِ، أَيْ: لَا يُسَلِّطُ الْكُفَّارَ عَلَى الْمُسْلِمِينَ.»
​"അവരല്ലാത്ത മറ്റൊരു ശത്രുവിനെ അല്ലാഹു അവർക്ക് മേൽ അധികാരം ഏൽപ്പിക്കാതിരിക്കാനും" അതായത്: കാഫിറുകളിൽ നിന്ന്. അതായത് കാഫിറുകളെ മുസ്‌ലിംകൾക്ക് മേൽ ആധിപത്യമുള്ളവരാക്കാതിരിക്കാൻ.
​«"فَيَسْتَبِيحَ بَيْضَتَهُمْ" الْبَيْضَةُ: الْحَوْزَةُ، يَعْنِي: لَا يَسْتَبِيحُ الْكُفَّارُ حَوْزَةَ الْمُسْلِمِينَ وَبِلَادَهُمْ، أَوْ الْمُرَادُ بِالْبَيْضَةِ اجْتِمَاعُ الْكَلِمَةِ. وَالْمَعْنَى عَامٌّ وَمَعْنَاهُ: لَا يَسْتَبِيحُ بِلَادَهُمْ وَجَمَاعَتَهُمْ.»
​"അങ്ങനെ അവർ മുസ്‌ലിംകളുടെ കേന്ദ്രത്തെ/ശക്തിയെ പിടിച്ചെടുക്കാതിരിക്കാൻ." 
(البيضة)
 എന്നാൽ: കേന്ദ്രം അല്ലെങ്കിൽ അസ്തിത്വം എന്നാണ്. അതായത് കാഫിറുകൾ മുസ്‌ലിംകളുടെ കേന്ദ്രത്തെയും നാടുകളെയും കൈയടക്കാതിരിക്കാൻ. അല്ലെങ്കിൽ (البيضة) കൊണ്ടുദ്ദേശിക്കുന്നത് അവരുടെ ഐക്യമാണ്. അർത്ഥം പൊതുവായതാണ്; മുസ്‌ലിംകളുടെ നാടുകളെയും സമൂഹത്തെയും കാഫിറുകൾ തകർക്കാതിരിക്കാൻ എന്നാണ് ഇതിന്റെ അർത്ഥം.
​«"وَإِنَّ رَبِّي قَالَ: يَا مُحَمَّدُ" هَذِهِ إِجَابَةُ اللَّهِ لِدَعْوَةِ رَسُولِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.»
​"തീർച്ചയായും എന്റെ റബ്ബ് മറുപടി പറഞ്ഞു: ഹേ മുഹമ്മദ്!" ഇത് തന്റെ റസൂലിന്റെ ﷺ പ്രാർത്ഥനയ്ക്ക് അല്ലാഹു നൽകിയ ഉത്തരമാണ്.
​«"إِنِّي إِذَا قَضَيْتُ قَضَاءً فَإِنَّهُ لَا يُرَدُّ" ........
​"ഞാൻ ഒരു വിധി വിധിച്ചാൽ അത് തടയപ്പെടുകയില്ല." ......
​«"وَإِنِّي أَعْطَيْتُكَ لِأُمَّتِكَ: أَنْ لَا أُهْلِكَهُمْ بِسَنَةٍ بِعَامَّةٍ" اسْتَجَابَ اللَّهُ الدَّعْوَةَ الْأُولَى مُطْلَقًا، وَأَنَّهُ سُبْحَانَهُ لَا يُنْزِلُ قَحْطًا عَامًّا لِلْبِلَادِ كُلِّهَا، وَإِنَّمَا يُنْزِلُ الْقَحْطَ فِي بَعْضِ الْبِلَادِ دُونَ بَعْضٍ بِخِلَافِ الْأُمَمِ السَّابِقَةِ...»
​"തീർച്ചയായും നിന്റെ ഉമ്മത്തിനുവേണ്ടി ഞാൻ നിനക്ക് നൽകിയിരിക്കുന്നു: സർവ്വവ്യാപകമായ വരൾച്ച കൊണ്ട് ഞാൻ അവരെ നശിപ്പിക്കുകയില്ല എന്ന്." ഒന്നാമത്തെ പ്രാർത്ഥന അല്ലാഹു ഉപാധികളില്ലാതെ സ്വീകരിച്ചു. അല്ലാഹു സുബ്ഹാനഹു വ തആലാ എല്ലാ നാടുകളിലും പൊതുവായ ഒരു ക്ഷാമം ഇറക്കുകയില്ല; മറിച്ച് മുൻകാല ഉമ്മത്തുകളിൽ നിന്ന് വ്യത്യസ്തമായി ചില നാടുകളിൽ മാത്രം ക്ഷാമം നൽകുകയും മറ്റു ചിലതിൽ ഒഴിവാക്കുകയും ചെയ്യുന്നു.
​«"وَأَنْ لَا أُسَلِّطَ عَلَيْهِمْ عَدُوًّا مِنْ سِوَى أَنْفُسِهِمْ فَيَسْتَبِيحَ بَيْضَتَهُمْ، وَلَوْ اجْتَمَعَ عَلَيْهِمْ مَنْ بِأَقْطَارِهَا، حَتَّى يَكُونَ بَعْضُهُمْ يُهْلِكُ بَعْضًا، وَيَسْبِي بَعْضُهُمْ بَعْضًا" اسْتَجَابَ اللَّهُ لَهُ الدَّعْوَةَ الثَّانِيَةَ اسْتِجَابَةً مُعَلَّقَةً، يَعْنِي: مَا دَامَتْ أُمَّتُكَ مُجْتَمِعَةً عَلَى الْحَقِّ كَلِمَتُهَا وَاحِدَةٌ، فَإِنَّ اللَّهَ لَا يُسَلِّطُ عَلَيْهِمْ عَدُوًّا مِنَ الْكُفَّارِ، أَمَّا إِذَا حَصَلَ فِي الْأُمَّةِ افْتِرَاقُ كَلِمَةٍ، وَحَصَلَ بَيْنَهُمْ قِتَالٌ فِيمَا بَيْنَهُمْ، وَسَبَى بَعْضُهُمْ بَعْضًا، فَحِينَئِذٍ يُعَاقِبُهُمُ اللَّهُ عَزَّ وَجَلَّ وَيُسَلِّطُ عَلَيْهِمُ الْكُفَّارَ.»
​"അവരല്ലാത്ത മറ്റൊരു ശത്രുവിനെ അവരിൽ അടിച്ചേൽപ്പിച്ച് അവരുടെ കേന്ദ്രത്തെ പിടിച്ചെടുക്കാൻ ഞാൻ അനുവദിക്കുകയുമില്ല; ഭൂമിയുടെ നാനാഭാഗത്തുമുള്ളവർ അവർക്കെതിരെ ഒരുമിച്ചുകൂടിയാൽ പോലും. എന്നാൽ അവർ പരസ്പരം നശിപ്പിക്കുകയും പരസ്പരം തടവുകാരാക്കുകയും ചെയ്യുന്നതുവരെ ഈ സംരക്ഷണം ഉണ്ടായിരിക്കും."

 രണ്ടാമത്തെ പ്രാർത്ഥന അല്ലാഹു വ്യവസ്ഥകൾക്ക് വിധേയമായാണ് സ്വീകരിച്ചത്. അതായത്: നിന്റെ ഉമ്മത്ത് സത്യത്തിൽ ഉറച്ചുനിൽക്കുകയും അണിനിരക്കുകയും ചെയ്യുന്നിടത്തോളം അല്ലാഹു കാഫിറുകളായ ശത്രുക്കളെ അവർക്ക് മേൽ അടിച്ചേൽപ്പിക്കില്ല. എന്നാൽ ഉമ്മത്തിനിടയിൽ ഭിന്നതയുണ്ടാവുകയും പരസ്പരം യുദ്ധം ചെയ്യുകയും തടവുകാരാക്കുകയും ചെയ്താൽ, ആ സമയത്ത് അല്ലാഹു അസ്സ വ ജല്ല അവരെ ശിക്ഷിക്കുകയും കാഫിറുകളെ അവർക്ക് മേൽ അധികാരമേൽപ്പിക്കുകയും ചെയ്യും.
​«قَوْلُهُ: "وَلَوْ اجْتَمَعَ عَلَيْهِمْ مَنْ بِأَقْطَارِهَا" أَيْ: إِذَا اجْتَمَعَتْ كَلِمَةُ الْمُسْلِمِينَ، وَلَمْ يَكُنْ بَيْنَهُمْ اخْتِلَافٌ وَلَا تَقَاتُلٌ فِيمَا بَيْنَهُمْ، فَلَوْ اجْتَمَعَ أَهْلُ الْأَرْضِ كُلُّهُمْ عَلَى قِتَالِ الْمُسْلِمِينَ أَوْ أَرَادُوا سَلْبَ شَيْءٍ مِنْ مُلْكِهِمْ فَلَنْ يَسْتَطِيعُوا...»
​"ഭൂമിയുടെ നാനാഭാഗത്തുമുള്ളവർ അവർക്കെതിരെ ഒരുമിച്ചുകൂടിയാൽ പോലും" എന്നതിന്റെ അർത്ഥം: മുസ്‌ലിംകളുടെ അഭിപ്രിയം  ഒന്നാകുകയും അവർക്കിടയിൽ അഭിപ്രായവ്യത്യാസമോ പരസ്പര യുദ്ധമോ ഇല്ലാതിരിക്കുകയും ചെയ്താൽ, ഭൂമിയിലുള്ള എല്ലാവരും ചേർന്ന് മുസ്‌ലിംകൾക്കെതിരെ യുദ്ധം ചെയ്യാൻ വന്നാലോ അവരുടെ ആധിപത്യത്തിൽ നിന്ന് എന്തെങ്കിലും പിടിച്ചെടുക്കാൻ ഉദ്ദേശിച്ചാലോ അവർക്കതിന് സാധിക്കുകയില്ല.
​«وَقَدْ حَصَلَ مِصْدَاقُ هَذَا، فَإِنَّهُ لَمَّا كَانَتِ الْأُمَّةُ مُجْتَمِعَةً فِي عَهْدِ أَبِي بَكْرٍ الصِّدِّيقِ وَعُمَرَ بْنِ الْخَطَّابِ، وَأَوَّلِ خِلَافَةِ أَمِيرِ الْمُؤْمِنِينَ عُثْمَانَ، وَسُلْطَانُ الْمُسْلِمِينَ ظَاهِرٌ فِي الْأَرْضِ، قَدْ خَافَتْهُمُ الْأُمَمُ، فَصَارَ الْكُفَّارُ يَخَافُونَ مِنَ الْمُسْلِمِينَ.»
​ഇതിന്റെ സത്യപ്പെടുത്തൽ സംഭവിക്കുകയുണ്ടായി. അബൂബക്കർ സിദ്ദീഖ് ( റ ), ഉമർ ബിൻ അൽ ഖത്താബ് (റ ),  ഉഥ്മാൻ (റ ) ൻ്റെ ഭരണത്തിന്റെ ആദ്യകാലം എന്നീ കാലഘട്ടങ്ങളിൽ സമുദായം ഐക്യത്തോടെ നിലകൊണ്ടപ്പോൾ മുസ്‌ലിംകളുടെ ആധിപത്യം ഭൂമിയിൽ വ്യക്തമായിരുന്നു. മറ്റു ജനവിഭാഗങ്ങൾ അവരെ ഭയന്നു, അങ്ങനെ കാഫിറുകൾ മുസ്‌ലിംകളെ ഭയക്കുന്നവരായി മാറി.
​«وَلَمَّا وَقَعَتِ الْفِتْنَةُ بَيْنَ الْمُسْلِمِينَ فِي خِلَافَةِ عُثْمَانَ -رَضِيَ اللَّهُ تَعَالَى عَنْهُ- بِسَبَبِ الْيَهُودِيِّ الَّذِي ادَّعَى الْإِسْلَامَ وَهُوَ: عَبْدُ اللَّهِ بْنُ سَبَإٍ الْيَمَانِيُّ، وَصَارَ يُحَرِّضُ الْمُسْلِمِينَ عَلَى الْخَلِيفَةِ عُثْمَانَ ذِي النُّورَيْنِ رَضِيَ اللَّهُ عَنْهُ، وَاجْتَمَعَ حَوْلَهُ مِنَ الْأَوْبَاشِ وَضِعَافِ الْإِيمَانِ مِنَ الشَّبَابِ الطَّائِشِ، اجْتَمَعُوا عَلَى هَذِهِ الطَّاغِيَةِ، وَفِي النِّهَايَةِ حَاصَرُوا عُثْمَانَ رَضِيَ اللَّهُ عَنْهُ وَقَتَلُوهُ، وَلَمَّا قَتَلُوا عُثْمَانَ عَاقَبَ اللَّهُ الْمُسْلِمِينَ فَجَعَلَ بَأْسَهُمْ بَيْنَهُمْ، وَسَلَّطَ عَلَيْهِمْ عَدُوَّهُمْ.»
​എന്നാൽ ഉഥ്മാന്റെ റളിയല്ലാഹു തആലാ അൻഹുവിൻ്റെ ഖിലാഫത്തിൻ്റെ അവസാന  കാലത്ത് മുസ്ലിം നാമധാരി അബ്ദുള്ളാഹി ബിൻ സബഅ് അൽ യമാനി എന്ന ജൂതൻ കാരണം മുസ്‌ലിംകൾക്കിടയിൽ കുഴപ്പം  ഉണ്ടാവുകയും, അവൻ ഖലീഫ ഉഥ്മാൻ  റളിയല്ലാഹു അൻഹു വിനെതിരെ മുസ്‌ലിംകളെ ഇളക്കിവിട്ടു തുടങ്ങുകയുംചെയ്തപ്പോൾ മ്ലേച്ഛരായ ചില ആളുകളും ഈമാൻ ദുർബലരായ വിവേകരഹിതരായ ചില യുവാക്കളും അവനു ചുറ്റും ഒരുമിച്ചുകൂടി. അവർ ഈ അക്രമിക്കൊപ്പം ചേരുകയും ഒടുവിൽ ഉഥ്മാൻ റളിയല്ലാഹു അൻഹു വിനെ ഉപരോധിക്കുകയും വധിക്കുകയും ചെയ്തു. ഉഥ്മാൻ (റ) വധിക്കപ്പെട്ടപ്പോൾ അല്ലാഹു മുസ്‌ലിംകളെ ശിക്ഷിക്കുകയും അവരുടെ കഠിനത പരസ്പരമാക്കുകയും അവരിൽ അവരുടെ ശത്രുവിനെ ആധിപത്യമുണ്ടാവുകയും ചെയ്തു.
​«وَمَا زَالَتِ الْمُدَاوَلَاتُ وَالْحُرُوبُ بَيْنَ الْمُسْلِمِينَ بَعْضِهِمْ مَعَ بَعْضٍ وَبَيْنَ الْمُسْلِمِينَ وَالْكُفَّارِ.»
​അതിനുശേഷം മുസ്‌ലിംകൾ തമ്മിൽ പരസ്പരവും, മുസ്‌ലിംകളും കാഫിറുകളും തമ്മിലും യുദ്ധങ്ങളും പോരാട്ടങ്ങളും തുടർന്നുകൊണ്ടിരുന്നു.
​«صَحِيحٌ أَنَّهَا قَامَتْ دَوْلَةُ بَنِي أُمَيَّةَ بَعْدَ ذَلِكَ وَانْتَشَرَ الْإِسْلَامُ، وَدَوْلَةُ بَنِي الْعَبَّاسِ، وَلَكِنْ لَمْ تَخْلُ الْأُمَّةُ مِنْ اِقْتِتَالٍ وَمِنْ فِتَنٍ فِيمَا بَيْنَهَا، إِلَى أَنْ جَاءَتِ الدَّاهِيَةُ الدَّهْيَاءُ فِي آخِرِ خِلَافَةِ بَنِي الْعَبَّاسِ، فَغَزَا التَّتَارُ بِلَادَ الْمُسْلِمِينَ، وَاسْتَبَاحُوا عَاصِمَةَ الْمُسْلِمِينَ بَغْدَادَ، وَقَتَلُوا الْخَلِيفَةَ الْعَبَّاسِيَّ، وَقَتَلُوا مِنَ الْمُسْلِمِينَ مِئَاتِ الْأُلُوفِ، وَأَحْرَقُوا -كُتُبَ الْمُسْلِمِينَ- وَأَلْقَوْهَا فِي نَهْرِ دِجْلَةَ حَتَّى تَغَيَّرَ الْمَاءُ بِمِدَادِ الْكُتُبِ، وَتَسَلَّلُوا إِلَى بَقِيَّةِ الْبِلَادِ، وَحَصَلَ مِنَ الْحُرُوبِ الطَّاحِنَةِ مَا سَجَّلَهُ التَّارِيخُ.»
​അതിനുശേഷം ബനൂ ഉമയ്യ ഭരണകൂടം നിലവിൽ വരികയും ഇസ്‌ലാം വ്യാപിക്കുകയും ചെയ്തു എന്നത് സത്യമാണ്; അതുപോലെ ബനൂ അബ്ബാസ് ഭരണകൂടവും വന്നു. എങ്കിലും ഉമ്മത്ത് പരസ്പര പോരാട്ടങ്ങളിൽ നിന്നും ഫിത്നകളിൽ നിന്നും മുക്തമായിരുന്നില്ല. ഒടുവിൽ ബനൂ അബ്ബാസ് ഖിലാഫത്തിന്റെ അവസാന കാലത്ത് മഹാ ദുരന്തം വന്നു ചേർന്നു; താർതാരികൾ (താർതാർ/മംഗോളിയർ) മുസ്‌ലിം നാടുകളെ ആക്രമിക്കുകയും മുസ്‌ലിംകളുടെ തലസ്ഥാനമായ ബഗ്ദാദ് തകർക്കുകയും അബ്ബാസീ ഖലീഫയെ വധിക്കുകയും ലക്ഷക്കണക്കിന് മുസ്‌ലിംകളെ കൊന്നൊടുക്കുകയും ചെയ്തു. അവർ മുസ്‌ലിംകളുടെ ഗ്രന്ഥങ്ങൾ കത്തിക്കുകയും ടൈഗ്രിസ്  നദിയിലേക്ക് എറിയുകയും ചെയ്തു, ഗ്രന്ഥങ്ങളുടെ മഷി കാരണം നദിയിലെ വെള്ളത്തിന് മാറ്റം വരുന്നതുവരെ! തുടർന്ന് അവർ മറ്റു നാടുകളിലേക്കും കടന്നുപറ്റുകയും ചരിത്രം രേഖപ്പെടുത്തിയ കഠിനമായ യുദ്ധങ്ങൾ സംഭവിക്കുകയും ചെയ്തു.
​«وَكَذَلِكَ الصَّلِيبِيُّونَ زَحَفُوا عَلَى الْمُسْلِمِينَ وَاسْتَوْلَوْا عَلَى الْأَنْدَلُسِ، وَزَحَفُوا إِلَى بِلَادِ الشَّامِ وَاسْتَوْلَوْا عَلَى بَيْتِ الْمَقْدِسِ، وَبَقِيَ بَيْتُ الْمَقْدِسِ حَوَالَيْ مِائَةِ سَنَةٍ تَحْتَ أَيْدِي الصَّلِيبِيِّينَ، حَتَّى جَاءَ صَلَاحُ الدِّينِ الْأَيُّوبِيُّ رَحِمَهُ اللَّهُ، فَخَلَّصَ بَيْتَ الْمَقْدِسِ مِنْ أَيْدِي الصَّلِيبِيِّينَ.»
​അതുപോലെത്തന്നെ കുരിശുയുദ്ധക്കാർ മുസ്‌ലിംകൾക്കെതിരെ അണിനിരക്കുകയും അന്ദലുസ് (സ്പെയിൻ) പിടിച്ചെടുക്കുകയും ശാം നാടുകളിലേക്ക് കടന്നുകയറി ബൈത്തുൽ മുഖദ്ദസ് കൈയടക്കുകയും ചെയ്തു. ബൈത്തുൽ മുഖദ്ദസ് നൂറോളം വർഷം കുരിശുയുദ്ധക്കാരുടെ കൈകളിൽ തുടർന്നു; ഒടുവിൽ സ്വലാഹുദ്ദീൻ അൽ അയ്യൂബി -റഹിമഹുല്ലാഹ്- വരികയും ബൈത്തുൽ മുഖദ്ദസിനെ കുരിശുയുദ്ധക്കാരുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നതുവരെ.
​«وَلَا يَزَالُ الْخِلَافُ وَتَسَلُّطُ الْكُفَّارِ عَلَى الْمُسْلِمِينَ إِلَى وَقْتِنَا هَذَا، بَلْ فِي وَقْتِنَا هَذَا اشْتَدَّ فِيهِ الْأَمْرُ، وَالسَّبَبُ فِي هَذَا هُوَ اخْتِلَافُ الْمُسْلِمِينَ فِيمَا بَيْنَهُمْ، كَمَا فِي هَذَا الْحَدِيثِ: "حَتَّى يَكُونَ بَعْضُهُمْ يُهْلِكُ بَعْضًا" وَيَسْبِي بَعْضُهُمْ بَعْضًا" فَإِذَا حَصَلَ لِلْمُسْلِمِينَ هَذَا سَلَّطَ اللَّهُ عَلَيْهِمُ الْكُفَّارَ بِسَبَبِ الِاخْتِلَافِ، وَاسْتِبَاحَةِ حُرْمَةِ الْمُسْلِمِينَ فِيمَا بَيْنَهُمْ، هَذَا يَقْتُلُ هَذَا، وَهَذَا يَسْبِي هَذَا، مَعَ أَنَّهُمْ إِخْوَةٌ مُسْلِمُونَ.»
​നമ്മുടെ ഈ കാലഘട്ടം വരെ ഭിന്നതയും കാഫിറുകൾക്ക് മുസ്‌ലിംകൾക്ക് മേലുള്ള ആധിപത്യവും തുടർന്നു കൊണ്ടിരിക്കുകയാണ്. തന്നെയുമല്ല, നമ്മുടെ കാലത്ത് ഈ വിഷയം കൂടുതൽ കഠിനമായി തീർന്നിരിക്കുന്നു. ഇതിനുള്ള കാരണം ഈ ഹദീസിൽ പറയുന്നതുപോലെ മുസ്‌ലിംകൾ പരസ്പരം ഭിന്നിക്കുന്നതാണ്: "അവർ പരസ്പരം നശിപ്പിക്കുകയും പരസ്പരം തടവുകാരാക്കുകയും ചെയ്യുന്നതുവരെ." അപ്പോൾ മുസ്‌ലിംകൾക്ക് ഇത് സംഭവിച്ചാൽ, അവരുടെ ഈ ഭിന്നത കാരണത്താലും പരസ്പരം പവിത്രതകൾ ലംഘിക്കുന്നത് കാരണത്താലും അല്ലാഹു കാഫിറുകളെ അവർക്ക് മേൽ ആധിപത്യം ഏൽപ്പിക്കും. മുസ്‌ലിം സഹോദരങ്ങളായിരുന്നിട്ടും ഇവൻ അവനെ കൊല്ലുന്നു, ഇവൻ അവനെ തടവുകാരനാക്കുന്നു!
​«وَالْوَاجِبُ عَلَى الْمُسْلِمِينَ أَنْ يَكُونُوا أُمَّةً وَاحِدَةً: {إِنَّ هَذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ (٩٢)} ، {وَلَا تَنَازَعُوا فَتَفْشَلُوا} ، {وَلَا تَكُونُوا كَالَّذِينَ تَفَرَّقُوا وَاخْتَلَفُوا} ، {إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَسْتَ مِنْهُمْ فِي شَيْءٍ} ، فَالِاخْتِلَافُ عَذَابٌ، وَسَبَبٌ لِتَسَلُّطِ الْكُفَّارِ، وَالِاجْتِمَاعُ رَحْمَةٌ وَقُوَّةٌ وَعِزَّةٌ لِلْمُسْلِمِينَ، وَلَنْ يَحْصُلَ الِاجْتِمَاعُ إِلَّا تَحْتَ عَقِيدَةِ التَّوْحِيدِ.»
​മുസ്‌ലിംകളുടെ മേൽ നിർബന്ധമായിട്ടുള്ളത് അവർ ഒരൊറ്റ ഉമ്മത്തായി നിലകൊള്ളുക എന്നതാണ്:
അല്ലാഹു പറയുന്നു :
 {إِنَّ هَذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ (٩٢)} ،
 {തീർച്ചയായും ഇതാണ് നിങ്ങളുടെ ഉമ്മത്ത്, ഒരൊറ്റ ഉമ്മത്ത്! ഞാൻ നിങ്ങളുടെ രക്ഷിതാവുമാണ്, അതിനാൽ എന്നെ നിങ്ങൾ ആരാധിക്കുവിൻ} [അൽ-അൻബിയാഅ്: 92],
{وَلَا تَنَازَعُوا فَتَفْشَلُوا}
 {നിങ്ങൾ പരസ്പരം വഴക്കിടരുത്, അല്ലാത്തപക്ഷം നിങ്ങൾ ഭീരുക്കളാവുകയും നിങ്ങളുടെ കരുത്ത് നശിച്ചുപോവുകയും ചെയ്യും} [അൽ-അൻഫാൽ: 46]
 {وَلَا تَكُونُوا كَالَّذِينَ تَفَرَّقُوا وَاخْتَلَفُوا} ،
 {ഭിന്നിക്കുകയും അഭിപ്രായവ്യത്യാസത്തിലാവുകയും ചെയ്തവരെപ്പോലെ നിങ്ങളാവരുത്} [ആലു ഇംറാൻ: 105],
{إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَسْتَ مِنْهُمْ فِي شَيْءٍ}
 {തീർച്ചയായും തങ്ങളുടെ ദീനിനെ പിളർത്തുകയും കക്ഷികളായിത്തീരുകയും ചെയ്തവരുണ്ടല്ലോ, നിനക്ക് അവരുമായി യാതൊരു ബന്ധവുമില്ല} [അൽ-അൻആം: 159].

 അതിനാൽ മുസ്ലിംകളുടെ ഭിന്നത അല്ലാഹുവിൻ്റെ ശിക്ഷയ്ക്കും അവർക്ക് മേൽ കാഫിറുകളുടെ ആധിപത്യത്തിനും കാരണവുമാണ്. ഐക്യം മുസ്‌ലിംകൾക്ക് കാരുണ്യവും ശക്തിയും പ്രതാപവുമാണ്. തൗഹീദിന്റെ അഖീദയ്ക്ക് കീഴിലല്ലാതെ ആ  ഐക്യം ഉണ്ടാകുകയുമില്ല.
​«قَوْلُهُ: "رَوَاهُ الْبَرْقَانِيُّ فِي صَحِيحِهِ" الْبَرْقَانِيُّ هُوَ: أَبُو بَكْرٍ مُحَمَّدٌ الْخَوَارِزْمِيُّ الشَّافِعِيُّ، وَكِتَابُهُ يُسَمَّى بِالْمُسْنَدِ الصَّحِيحِ، جَمَعَ فِيهِ الْأَحَادِيثَ الصَّحِيحَةَ، وَيَقُولُ: أَنَّهُ جَمَعَ فِيهِ أَحَادِيثَ الصَّحِيحَيْنِ وَزَادَ عَلَيْهِمَا مَا صَحَّ عِنْدَهُ مِنَ الْأَحَادِيثِ.»
​"ബർഖാനി തന്റെ സ്വഹീഹിൽ നിവേദനം ചെയ്തത്" എന്ന വാക്ക്: അബൂബക്കർ മുഹമ്മദ് അൽ ഖവാരിസ്മി അൽ ശാഫിഈ ആണ് അൽ ബർഖാനി. അദ്ദേഹത്തിന്റെ ഗ്രന്ഥം "അൽ മുസ്നദുസ് സ്വഹീഹ്" എന്നറിയപ്പെടുന്നു. അതിൽ അദ്ദേഹം സ്വഹീഹായ ഹദീസുകൾ ക്രോഡീകരിച്ചിരിക്കുന്നു. സ്വഹീഹൈനിയിലെ (ബുഖാരി, മുസ്ലിം) ഹദീസുകൾ അതിൽ ക്രോഡീകരിക്കുകയും തനിക്ക് സ്വഹീഹായി ബോധ്യപ്പെട്ട അധിക ഹദീസുകൾ അതിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നുണ്ട്.



No comments:

Post a Comment